അമൃതാനന്ദമയിപറഞ്ഞതായാലും, മാവോ പറഞ്ഞതായാലും പറഞ്ഞതില്‍ കാര്യമുണ്ടെങ്കില്‍ അത് സ്വീകരിയ്ക്കുകതന്നെവേണം.
ബഹുമാനപ്പെട്ട രാഷ്ട്രപ(ത്നി)തി പ്രതിഭാപ്പാട്ടിലിനതറിയാം.
പകുതിയാകാശം താങ്ങിനിറ്ത്തുന്നതു സ്ത്രീകളാണെന്ന മാവോസൂക്ത്തം ഇന്നലെയവറ് എടുത്തുപറയാന്‍കാര്യം,സ്ത്രീധന പീഠനവും പെണ്‍ഭ്രൂണഹത്യയുമൊക്കെ ഒഴിവാക്കണമെന്നു ഉദ്ബോധിപ്പിയ്ക്കാന്‍ വേണ്ടിയായിരുന്നു.
നല്ലകാര്യം!
ഇന്നത്തെ Railway ബഡ്ജറ്റില്‍ ബിരുദം കഴിയുന്നതുവരെ പെണ്‍കുട്ടികള്‍ക്കുസൌജന്യയാത്രയും വാഗ്ദാനം ചെയ്തിരിയ്ക്കുന്നു.
അതും നല്ലകാര്യം!
ഇതുകൊണ്ടൊക്കെ,ഇനിമുതല്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിയ്ക്കാന്‍ അനുവദിയ്ക്കപ്പെടുമെങ്കില്‍... അത്മാഭിമാനം കൈവിടാതെ ജീവിയ്ക്കാന്‍ അവരെയനുവദിയ്ക്കുമെങ്കില്‍...
പക്ഷെ,പെണ്‍കുട്ടി പ്രായമായാല്‍ മറ്റൊരിടത്തേയ്ക്ക് പറഞ്ഞയയ്ക്കേണ്ടവളാണെന്നും,വീട്ടിന്റെ കുട്ടി ആണ്‍കുട്ടിയാണെന്നും വിശ്വസിച്ചുപോരുന്ന ഒരു സമൂഹത്തില്‍,പെണ്‍കുട്ടിയ്ക്ക് അനുകൂലമായി എന്തുനിയമം കൊണ്ടുവന്നാലും അതു കതിരിന്‍മേല്‍ വളംവെയ്ക്കുന്ന ഫലമേതരു.
‘സ്ത്രിധനം മേടിയ്ക്കരുത്-കൊടുക്കരുതു‘ എന്നൊക്കെ കൊല്ലത്തെ ശ്രീകലയ്ക്കുമറിയാമായിരുന്നു,ആദ്യംതന്നെ.
എങ്കിലും മറ്റെല്ലാ സാധാരണക്കാരിപ്പെണ്‍കുട്ടികളെയും പോലെത്തന്നെ,ഒഴുക്കിനൊത്തൊഴുകി,ഒരു സ്ത്രിധനക്കല്യാണത്തിനു തലകുനിയ്ക്കാന്‍ തയാറെടുത്ത ശ്രീകല,ആത്മാഭിമാനത്തിനു മുറിവേറ്റപ്പോഴാണു,പോലിസ് സഹായം തേടിയതു. പെണ്‍ വീട്ടിലെ പണത്തിനുള്ള,പ്രതിശ്രുതവരന്റെയും വീട്ടുകാരുടേയും വൃത്തികെട്ട ആറ്ത്തി, വിവാഹത്തിനുമുന്‍പെതന്നെ വെളിച്ചത്തിലായപ്പോള്‍, ഇങ്ങിനെയുള്ളവീട്ടിലേയ്ക്കു താനിനിപ്പോകുന്നില്ലെന്നു തീരുമാനിയ്ക്കാനുള്ള വിവേചനബുദ്ധിയും തന്റേടവും ശ്രികലകാണിച്ചു.
അവിടെയാണു ആകുട്ടി വ്യത്യസ്ഥയായതു.
ഈ പത്രവാറ്ത്തവായിച്ച പെങ്കുട്ടികളൊക്കെ അടുത്ത ദിവസം മുതല്‍,
സ്ത്രിധനംചോദിച്ച് വരുന്നവരെയൊക്കെ ചെരിപ്പൂരിയടിയ്ക്കുമെന്നുള്ള ഒരു മിഥ്യാധാരണയും നമുക്കാറ്ക്കുമില്ല.
സ്ത്രിധനമാവശ്യപ്പെടുന്നതൊരു മോശം പരിപാടിയാണെന്നു പെട്ടന്നൊരുദിവസം ബോദ്ധ്യംവന്ന്, ആണ്‍കുട്ടികളൊക്കെ,അതുവേണ്ടെന്നു തീരുമാനിയ്ക്കുമെന്നും വിചാരമില്ല.
വിവാഹത്തോടെ,'കൊടുക്കാനുള്ളതു കൊടുത്തു'പെങ്കുട്ടിയെ വിട്ടില്‍നിന്നും പറഞ്ഞുവിടുകയെന്ന രീതിയില്‍നിന്നാകണം ഇങ്ങിനെയൊരു അലിഖിതനിയമവും ഉടലെടുത്തതു. അതങ്ങിനെയല്ലാത്ത സമുദായങ്ങളില്‍-പെണ്‍കുട്ടി കുടുംബത്തിലൊരംഗം തന്നെയായിത്തുടരുന്ന (സ്വന്തം വീട്ടില്‍തന്നെ താമസംതുടരുന്നു എന്ന അറ്ത്ഥത്തിലല്ല-ആണ്‍കുട്ടികളെപ്പോലും അതിനിപ്പോള്‍കിട്ടാറില്ലല്ലൊ) നായറ്സമുദായത്തിലെന്നപോലെ,സ്ത്രീധനം പൊതുവേ നിലവിലില്ല. പക്ഷെ,സംഗതി കൊള്ളാമെന്നു കണ്ടതിനാലാകാം,അവരില്‍പ്പോലും ഇന്നുചിലറ് ചോദിയ്ക്കാനും കൊടുക്കാനുമൊക്കെ തുടങ്ങിയിട്ടുണ്ട്.
മറ്റൊരറ്ത്ഥത്തില്‍പ്പറഞ്ഞാല്‍,പെണ്‍കുട്ടിയ്ക്കവകാശപ്പെട്ട സ്വത്താണു സ്ത്ര്‍ധനത്തിന്റെ രൂപത്തില്‍ മറ്റൊരാള്‍ക്ക് കൈമാറപ്പെടുന്നതു.
മനുഷ്യറ്ക്കെന്തിനാണു സ്വത്ത്?
ഒറ്റവാചകത്തില്‍പ്പറഞ്ഞാല്‍, ഭാവിയിലേയ്ക്കുള്ള സുരക്ഷ!
പക്ഷെ, തനിയ്ക്കവകാശപ്പെട്ടതെങ്കിലും,തനിയ്ക്കു യാതൊരു വിനിമയാവകാശവുമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്ന ഈ ധനം എത്രപെണ്‍കുട്ടികളുടെ ഭാവി ഭദ്രമാക്കിയിട്ടൂണ്ട്?
ഈ ധനം എങ്ങിനെയാണുപയോഗിയ്ക്കപ്പെടുന്നതെന്നു അന്വേഷിയ്ക്കാനും,അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം എത്രപെണ്‍കുട്ടികള്‍ക്കുണ്ട്?
കല്ല്യാണം കഴിയുന്നതോടെ, സ്വന്തംവീട്ടിലിടം നഷ്ട്ടപ്പെടുകയും,
വൈവാഹികജീവിതമെങ്ങാനും ദുരിതം നിറഞ്ഞതായിപ്പോയാല്‍,നരകതുല്ല്യമായ ആ ജീവിതത്തില്‍നിന്നും രക്ഷപ്പെടാനാകാതെ, ആലംബമറ്റ് അതില്‍തന്നെ എരിഞ്ഞൊടുങ്ങേണ്ടിവരികയും ചെയ്യുന്ന സ്ത്രീജന്മങ്ങള്‍ക്ക്, ഈ സ്ത്രീധനം കൊണ്ടെന്താണ്‍ പ്രയോജനം?
അല്ലെങ്കില്‍,അകാലവൈധവ്യം സംഭവിച്ചാല്‍,സ്ത്രിയ്ക്കും അവളുടെ കുട്ടികള്‍ക്കും പരാശ്രയംകൂടാതെ ജീവിയ്ക്കാന്‍ അവളുടെയീസ്വത്തുപകരിയ്ക്കാറുണ്ടോ?
പിന്നെയെന്തിനാണ്‍ വിവാഹസമയത്തീ 'ധനം'കൈമാറ്റംചെയ്യപ്പെടുന്നതു?
അതോ പെണ്ണിന്റെ 'ഭാരം'മറ്റൊരാള്‍ ഏറ്റെടുക്കുന്നുതിനുള്ള കൂലിയാണോയിതു?
ഭറ്ത്താവിനോ അയാളുടെ കുടുംബത്തിനോ ഒരുപകാരവുമില്ലാത്ത,ഒന്നും സംഭാവനചെയ്യാനില്ലാത്ത, തീറ്റിപ്പോറ്റാന്‍ മാത്രമുള്ള ഒരു ജന്മമാണ്‍ പെണ്ണെന്നല്ലേ ഇവിടെവന്നുകൂടുന്നതു?
അങ്ങിനെയാണെങ്കില്‍,ജീവിതയാഥാര്‍ത്ഥ്യവുമായി യാതൊരു ബദ്ധവുമില്ലാത്ത ഒരു മൂഢസങ്കല്‍പ്പത്തിന്റെ പുറത്താണ്‍ സ്ത്രിധനസമ്പ്രദായം നിലനിന്നുപോരുന്നതു എന്നുപറയണം.
പക്ഷെ,ഇങ്ങിനെയൊന്നും മിയ്ക്കവരും ആലോചിയ്ക്കാറില്ലല്ലൊ..
ഇല്ലാത്ത പണമുണ്ടാക്കിയും,കുടുംബംപോലും പണയപ്പെടുത്തിയും സ്ത്രിധനമൊപ്പിച്ചെടുത്തു മകളെ 'പറഞ്ഞയയ്ക്കുമ്പോള്‍ ',അവളുടെ ഭാവി സുരക്ഷിതമായിയെന്നു മാതാപിതാക്കളാശ്വസിയ്ക്കുന്നു.. തന്റെ ജീവിതമിനി സ്വസ്തം ഭദ്രമെന്നൊക്കെ പെണ്‍കുട്ടിയും സ്വപ്നംകാണുന്നു.
ഈ കണക്കുകൂട്ടലുകളെങ്ങാനും തെറ്റിയാല്‍,അവള്‍ പിന്നെയെന്തുചെയ്യുമെന്നാരും ആലോചിയ്ക്കുന്നില്ലയെന്നതു എന്നെ അത്ഭ്തപ്പെടുത്താറുണ്‍.
പെണ്‍കുട്ടിയുടെ ഭാവിസുരക്ഷിതത്വത്തിനു പ്രാധാന്യംകൊടുക്കുന്നുവെങ്കില്‍, വിവാഹസമയത്തോ,അതിനു മുന്‍പോ പിന്‍പോ, ഒന്നും അവളുടെസ്വത്തോ സ്ത്രിധനമോ കൈമാറാതിരിയ്ക്കുക.
അവളുടെ ഭര്‍ത്താവിനെയും,വീട്ടുകാരേയും കുറച്ചുകാലം പരിചയപ്പെട്ടതിനുശേഷം മാത്രം, മകള്‍ക്കു പൂര്‍ണ്ണമായും വിനിമയാവകാശം കിട്ടുന്ന രീതിയില്‍,നിങ്ങള്‍ക്കു കൊടുക്കാനാകുന്നതു കൊടുക്കുക.
സ്ത്രിധനച്ചന്തയില്‍ വിലപേശാനിറങ്ങുകയില്ലെന്നു നാട്ടിലെപ്പെണ്‍കുട്ടികളൊന്നടങ്കം ഒരു തീരുമാനമെടുത്താല്‍, സ്ത്രിധനമോഹികളൊക്കെക്കൂടി മുട്ടുകുത്തി തലകുനിച്ചുനില്‍ക്കേണ്ടിവരും... മംഗല്ല്യഭാഗ്യത്തിനായി!
അതിനുമുന്നൊരുക്കമായി,സാമാന്യം നല്ലവിദ്യാഭ്യാസവും, കഴിയുമെങ്കില്‍, സ്വന്തംകാലില്‍ നില്‍ക്കാനൊരു ജോലിയും കയ്യിലാക്കുക.
എന്നിട്ടു തലയുയര്‍ത്തി നിന്ന് പറയുക-‘ആക്രാന്തമില്ലാത്തവന്‍ വരുമ്പോള്‍ മതി!’
വലിയൊരുപരിധിവരെ ഗുരുതരമായ ഒരു സാമൂഹ്യവിപത്തിനു ഇതൊരു ചികിത്സയാകും. പക്ഷെ,ഇതുവേരോടെയറുക്കണമെങ്കില്‍,ആദ്യംവേണ്ടതു പെണ്‍കുട്ടിയോടുള്ള മനോഭാവം മാറുകയാണു.
അവള്‍ക്കുസ്വന്തം കുടുംബത്തില്‍ മൂല്ല്യംനേടിക്കൊടുക്കണമെങ്കില്‍ മാതൃദായക്രമത്തിന്റെ ഒരു പരിഷ്ക്കരിച്ച രൂപം നിയമനിറ്മാണത്തിലൂടെ കൊണ്ടുവരേണ്ടിയിരിയ്ക്കുന്നു.
പുരുഷാധിപത്യമുല്ല്യങ്ങള്‍ ആഴത്തില്‍ വേരിറക്കിയിരിയ്ക്കുന്ന ഒരു സമൂഹത്തെ ആകെപിടിച്ചുലച്ചേക്കാവുന്ന,വിപ്ളവകരമായ ഇങ്ങിനെയൊരു മാറ്റം അധികംവൈകാതെ ഉണ്ടായിലെങ്കില്‍,നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍,അമ്മയുടെ വയറ്റില്‍നിന്നും,ഭര്‍തൃഗൃഹത്തില്‍നിന്നും ഒരേപോലെ അപ്രത്യക്ഷരായിക്കൊണ്ടിരിയ്ക്കും .
Tuesday, 26 February 2008
പ്രതിഭാപ്പാട്ടിലിന്റെ ആകാശം
Posted by ഭൂമിപുത്രി at 2/26/2008 12:26:00 am 23 comments
Labels: സാമൂഹ്യം
Sunday, 27 January 2008
കവിതകള്‍ ‘ജലതരംഗ‘ത്തിലേയ്ക്
സുഹൃത്തുക്കളേ,
എന്റെ കവിതകള്‍ക്കു മാത്രമായി മറ്റൊരു ബ്ലോഗ് -
ജലതരംഗം
വല്ലപ്പോഴുമൊന്നു നോക്കിപ്പോകുമല്ലോ.
Posted by ഭൂമിപുത്രി at 1/27/2008 11:47:00 pm 12 comments
Labels: അറിയിപ്പ്
Tuesday, 22 January 2008
വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന നടവരമ്പ്
2007 ഒക്ടോബര് 26നു ഞാന്‍ ബൂലോകത്തിലെത്തി-മാസം മൂന്നാകുന്നു!
ഇത്രയും സജീവമായ,സ്പന്ദിയ്ക്കുന്ന ഒരു ലോകം,ചിന്താശിലരായ ബഹുഭൂരിപക്ഷം മലയാളികളും അറിയാതെപോകുന്നുവല്ലൊയെന്നു,ചിലപ്പോഴെങ്കിലും, വിഷമംതോന്നാറൂണ്ട്. ബ്ളോഗിങ്ങിനെപ്പറ്റിയുള്ള എന്റെ കാഴ്ച്ചകളില്,ഒന്നിവിടെ കുറിയ്ക്കട്ടെ.
അച്ചടിമാദ്ധ്യമത്തിനുമേല് ബ്ളോഗിനുള്ള ഒരുനേട്ടം,വായനക്കാരുടെ അഭിപ്രായങ്ങള് ഉടനെതന്നെ രചയിതാവിലേയ്ക്കെത്തുന്നു എന്നതാണു.
ഇതൊരു ചെറിയകാര്യമല്ലെന്നു തന്നെയാണു എണ്റ്റെ അഭിപ്രായം.
അനുകാലികങ്ങളില് കവിതയോ,ലേഖനമോ വന്നുകഴിയുമ്പോള്,അടുത്തചില ആഴ്ചകളില്,'വായനക്കാരുടെ കത്തു'വായിയ്ക്കാനായി അകാംക്ഷയോടെ കാത്തിരിയ്ക്കുകയും,നിരാശരാവുകയും ചെയ്യുന്നവറ്ക്കു,ഇതൊരു ആഹ്ളാദകരമായ അനുഭവമാണ്‍.
പക്ഷെ,ഒരെഡിറ്ററുടെ അഭാവത്തില്‍ നടക്കുന്ന ഈത്തരം കൈമാറ്റങ്ങള്ക്ക്,മറ്റൊരു പ്രശ്നമുണ്ട്. രണ്ടുവശത്തുനിന്നും-രചയിതാവിന്റെയും,അഭിപ്രായമെഴുതുന്ന ആളുടെയും-ഉള്ള ഇടപെടലുകള്‍ ചിലപ്പോള്‍ അങ്ങേയറ്റം പ്രകോപനകരമാകാനും,തുടറ്ന്നു ധാരാളം ചീത്തരക്തം ബ്ളോഗിലാകേപടരാനുമുള്ള സാദ്ധ്യത!
താനെഴുതുന്നത് എന്താണെന്നും,എന്തിനാണെന്നും പൂര്ണ്ണബോദ്ധ്യമുണ്ടേങ്കില് ബ്ളോഗറ്ക്കു,സമചിത്തതകൈവിടാതെ തന്റെ നിലപാടുകള് ഒന്നുകൂടിവ്യക്ത്തമാക്കുകയോ,അതറ്ഹിയ്ക്കാത്ത കമണ്റ്റുകളെ,അവഗണിയ്ക്കുകയോ ആകാം.
പ്രകോപിപ്പിയ്ക്കാന്‍ വേണ്ടിമാത്രമെഴുതുന്നവരെ തിരിച്ചറിയാന്,വല്ല്യബുദ്ധിമുട്ടുണ്ടാവുകയില്ല.
അതുപോലെത്തന്നെ പ്രകോപിപ്പിയ്ക്കാന്‍ വേണ്ടിമാത്രമെഴുതുന്ന ബ്ളോഗുകളെയും തിരിച്ചറിയേണ്ടതുണ്ട്.
(വിലകുറഞ്ഞ പ്രശസ്തിയ്ക്കപ്പുറം,വിവാദവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നബ്ളോഗുകളെ-ആരോഗ്യകരമായ ചറ്ച്ചയ്ക്ക് ക്ഷണിയ്ക്കുന്നവ-വേര്‍തിരിച്ചുകാണാന്‍ കൂടി വായനകാരനു കഴിയണം എന്നുകൂടിപ്പറയട്ടെ)
അങ്ങിനെയുള്ള ബ്ളോഗുകള്ക്കുകൊടുക്കാവുന്ന എറ്റവും നല്ലചികിത്സ വെറും അവഗണനമാത്രമാണ്‍-തിരിഞ്ഞങ്ങോട്ട് നോക്കാതിരിയ്ക്കുക!
ഒരുവ്യക്തിയുടെ മാനാഭിമാനങ്ങള്‍ തീരുമാനിയ്ക്കുന്നതു സ്വന്തം വാക്കുംപ്രവൃത്തിയും മാത്രമാണെന്ന സത്യം മനസ്സിലുറയ്ക്കുന്നനിമിഷം,രണ്ടാമതൊരാള്ക്കു തന്നെ അപമാനിയ്ക്കാനുള്ള അവകാശംതന്നെ ഇല്ലാതാകുകയാണ്‍.മാത്രമല്ല,അതിനായിശ്രമിയ്ക്കുന്നവറ് സ്വന്തം നിലവാരം വിളിച്ചുപറയുകമാത്രമാണ് ഫലമെന്നു വന്നുകൂടുകയും ചെയ്യും.
ഈയിടെവായിച്ച രസമുള്ള ഒരുകുറിപ്പ് കണ്ണാടിച്ചില്ലിനെയും സ്പ്പോഞ്ചിനെയും പറ്റിയുള്ളതായിരുന്നു. തന്നിലേയ്ക്കെത്തുന്ന എന്തിനേയുമേതിനേയും വലിച്ചെടുത്തു വീറ്പ്പുമുട്ടുന്ന സ്പ്പോഞ്ചാകണോ,അതോ,തന്നില്‍ വന്നുവീഴുന്ന എന്തിനേയും തട്ടിത്തെറിപ്പിച്ചും ഒഴുക്കിക്കളഞ്ഞും നിസ്സംഗമായിച്ചിരിയ്ക്കുന്ന കണ്ണാടിച്ചില്ലാകണോ?
തീരുമാനം നമ്മുടേതാണ്‍!
ഇതത്ര എളുപ്പമാണെന്നൊ,ഇതെഴുതുന്നയാള്ക്കിതിനൊക്കെ കഴിയുമെന്നൊ അല്ല പറഞ്ഞുവരുന്നതു. പത്തിയില്ചവിട്ടേല്ക്കുമ്പോള്,പൊടുന്നനെയൊന്നു ഫണംവിടത്തിചീറ്റിയാലും,മേല്പ്പറഞ്ഞ സ്പ്പോഞ്ചും കണ്ണാടിച്ചില്ലും മനസ്സിലുണ്ടെകില്,അടുത്ത നിമിഷത്തില്‍ സ്വയമൊന്നു അടക്കിനിറ്ത്താന് കഴിഞ്ഞേക്കും.
കാളിയദറ്പ്പമടങ്ങിയ കഥകള്‍ കവികളിനിയും പാടിത്തീര്ന്നിട്ടില്ല.
നമ്മുടെബൂലോകത്തില് സ്നേഹ-സൌഹാറ്ദ്ദങ്ങളൂടെ ആയിരം പൂക്കളിനിയും വിടരട്ടെ...
Posted by ഭൂമിപുത്രി at 1/22/2008 01:00:00 am 26 comments
Labels: ലേഖനം
Saturday, 12 January 2008
മണിപ്പാല്‍ ഹോസ്പിറ്റലില്‍ ഇതു സംഭവിച്ചതോ?
എനിയ്ക്കയച്ചുകിട്ടിയ ഒരു Forward അതേപടി താഴെച്ചേറ്ക്കുന്നു.
ഇതിനെത്രത്തോളം ആധികാരികതയുണ്ടെന്നെനിയ്ക്കറിയില്ല.
എങ്കിലും കോറ്പ്പറെറ്റ് ഹോസ്പ്പിറ്റലുകളുടെ പ്രവറ്ത്തനശൈലിയെപ്പറ്റി കുറേയേറെക്കേട്ടിട്ടുള്ളതുകൊണ്ട്,ഇതത്ര അസംഭവ്യമല്ല എന്നാണു വിശ്വാസം.
ബൂലോകത്തില്‍ Bangalore വാസികള്‍ ധാരാളമുള്ളതുകൊണ്ട്കൂടിയാണു,
ഇതിവിടെ പോസ്റ്റ്ചെയ്യാന്‍ തീരുമാനിച്ചത്.
അടിക്കുറിപ്പ്-
ജിഹേഷിന്റെ കമന്റ്കൂടി വായിയ്ക്കുമല്ലൊ
-----------------------------------------------------------------------------------------------
[mailto:radhakrishna@mainimail.com]
Sent: Wednesday, January 09, 2008 1:23 PM
Subject: FW: About Manipal Hospital
take 3 mins
Dear All,
One of my co-brother met with an bike accident and
expired on Friday night
(A BMTC bus came in wrong side and hitted him)
This accident happened around 6.30 PM near
whitefield and initially he got
Later it was proposed by Vydehi doctors to take him
to either Nimhance or
So we took him to Manipal around 8.00 PM since
NIMHANCE is very far and also
by considering traffic at that time. To reach even
As soon as we took him to the Manipal hospital
doctors said his state is
Then around 10.30 PM they arranged for CT-Scanning (
Soon after the CT-Scanning one of the doctor
reported his BRAIN is damaged ,
operated for a head surgery and a stomach surgery,
during the operation he
they took him to ICU
answering us back from this point. They didnt allow
any of us to see him
and asked them to discharge so that we will take him
to NIMHANCE, Then the
pay around 2 lack Rs. Since we didnt had that much
of cash and also we
before they st art it, I went ahead to fill up the
forms and pay money
immediately with using credit card , But when our
uncle had a look at him in
immediately he asked me to not to make any payment.We went to doctor
being saved. Doctor infomred that chances are less
than 1 percent, then only
fool us to collect some money in the name of
operations to operate a
same day but could not
Since we were strong enough fight back on Manipal
Hospital they agreed that
As we know they didnt give any treatment other than
doing a CT-Scan and
keeping the deadbody in ICU fr 2 Hrs.. We shouted on
them and demanded to
fight and take the body with out paying any money as
they were trying to
Some how we escaped from being paid for dummy
operations being planned by Manipal Doctors. But if it was some other innocent
have ended up with paying full money and cheated by
MANIPAL.
MANIPAL is one of the big
can cheat .. and to Beaware of these.
Thanks & Regards
Ravikumara YM
'One i2 Place'
#132 / 133, DivyaSree Technopolis
Yamalur Post, Off
Tel : + 91-80-3028 8380 Mob: +91 (0)9880029811
Posted by ഭൂമിപുത്രി at 1/12/2008 12:42:00 pm 30 comments
Labels: ജനശ്രദ്ധയ്ക്ക്
Sunday, 16 December 2007
നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടിയാര്‍-2
‘നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍ ചരിത്രംസൃഷ്ട്ടിയ്ക്കുന്നില്ല’എന്ന,സാനിയമിര്‍സയുടെ ഉടുപ്പിലെസന്ദേശം ഇവിടെനേരത്തെ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചിരുന്നവല്ലോ.ആ ലേഖനത്തിന്റെ ഏകദേശരൂപം താഴെചേര്‍ക്കുന്നു.
അല്‍പ്പം ദീര്‍ഘമാണു,ക്ഷമിക്കുമല്ലോ.
കുറച്ചുനാള്‍മുന്‍പ്, ടിവിയില്‍ കണ്ട ഒരുചര്‍ച്ചയില്‍ പ്രധാനവിഷയം കായിക രംഗത്തെ പെണ്‍കുട്ടികളുടെ വസ്ത്രാധാരണമായിരുന്നു.നേരത്തെപറഞ്ഞ,സാനിയയുടെതുപോലെ 'അശ്ളീല'(!)സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവസ്ത്രാധാരണത്തെ ചിലര്‍ ശക്തിയായി അപലപിക്കുക പോലും ചെയ്തു.
ആരാണു ഈ നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടി?
ചുറ്റും കാണുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കു ഒന്നു കണ്ണും മനസ്സും തുറക്കുകയേ വേണ്ടു ഉത്തരം കിട്ടാനായിട്ടു.
ഒരുയാഥാസ്ഥിതികസമൂഹം വര്ച്ചിട്ട കള്ളികള്‍ക്കുള്ളില്‍ (ഈക്കള്ളികള്‍ കുടുംബത്തിന്റെയും കാലത്തിന്റെയും മാറിവരുന്ന ആവശ്യങ്ങളനുസരിച്ചു മാറ്റിവരഞ്ഞും കൊടുക്കപ്പെടും) ഒതുങ്ങി വളര്‍ന്ന് സമൂഹം അനുശാസിക്കുന്ന വേഷങ്ങള്‍ മാത്രമാടി ജീവിതം ജിവിച്ചുതീര്‍ക്കലാണു 'മര്യാദയ്ക്ക്പെരുമാറല്‍'എങ്കില്‍ സ്വാഭാവികമായും അവളുടെ പേര്‍ ചരിത്രത്തില്‍പ്പോയിട്ട്, ചരിത്രപുസ്തകം പൊതിയുന്ന വര്‍ത്തമാനപത്രത്തില്‍ക്കൂടി, 'നല്ലരീതിയില്‍'വരാന്‍ സാദ്ധ്യത കുറവാണു.
വിലക്കുകളുടെ അദ്രുശ്യമായ ഒരു മൂടുപടമണിയിച്ചു,ആത്മധൈര്യം ചോര്‍ത്തി ഒതുക്കി,അവളുടെ ശരിയായ വ്യക്തിത്ത്വം പ്രകടമാകാന്‍ അനുവദിക്കാതെയാണ്‍ എല്ലാ ജനവിഭാഗങ്ങളും സ്ത്രീകളെ'നല്ലപെരുമാറ്റം'ശീലിപ്പിക്കുന്നതു. ഈ ഒരു രീതി ജാതിമതാതീതമായി ഒറ്റമനസ്സോടെയാണു സമൂഹം പിന്തുട്രുന്നതു. ഇവിടെ അരും ആരേക്കാളും മെച്ചമാണെന്നു ഊറ്റം കൊള്ളേണ്ട അവശ്യമില്ല.
'ഗൃഹനിര്‍മ്മാണ'കലക്കപ്പുറമൊരു മേഖലയില്‍,സാധാരണയില്‍ കവിഞ്ഞ പ്രതിഭ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീയെ അത്ര സ്വൈര്യമായി ജീവിക്കാന്‍ സമൂഹം അനുവദിക്കാറില്ല. 'മറ്റുള്ളോര്‍ക്കായ് തേഞ്ഞുതീരുന്ന ചന്ദന'ത്തിന്റെ കാല്‍പ്പനികഗന്ധത്തില്‍
സ്വയംനഷ്ട്ടപ്പെട്ട്,താനാരെന്നോ,തനിക്കുവേണ്ടതെന്തെന്നോ ഒരിക്കല്‍പ്പോലുമാലോചിച്ചു,
തനിക്കുംമറ്റുള്ളോര്‍ക്കും അസ്വാരസമുണ്ടാക്കാതെ നിശ്ശബ്ദം ജീവിച്ചുമരിയ്ക്കുന്നവരാണു സമുഹത്തിനു പ്രീയപ്പെട്ട സ്ത്രികള്‍.
ക്ഷമയും സഹനവും ത്യാഗസന്നദ്ധതയും സ്ത്രീക്കു കൂടുതലുണ്ടെന്നു കരുതപ്പെടുന്നു. സഹജമായ ഈ ഗുണങ്ങളുടെ ഔദാര്യമനുഭവിച്ചു ശീലിച്ചവര്‍, പിന്നെയത് തങ്ങളുടെ അവകാശമാക്കിയെടുക്കുമ്പോളാണു അതൊരു ചൂഷണമായി മാറുന്നതു.ഇതിനെപ്പറ്റിയൊന്നും ബോധവതിയാകാതെ ചൂഷണത്തിനു വഴങ്ങിക്കൊടുക്കുകക്കൂടി ചെയ്യുമ്പോള്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം,മേല്‍പ്പറഞ്ഞഗുണങ്ങള്‍ ഒരുബാധ്യതയായിമാതീരുകയാണു.
ദൃശ്യമാദ്ധമങ്ങള്‍ പ്രചരിപ്പിയ്കുന്ന ആദര്‍ശസ്ത്രിപ്രതീകങ്ങള്‍ മിക്കവാറും. സഹനവും ത്യാഗവും ക്ഷമയും സ്നേഹവും നിറഞ്ഞൊഴുകി,പ്രിയപ്പെട്ടവര്‍ക്കായി അത്മാഭിമാനം പോലും അടിയറവുവെച്ച് സായൂജ്യം നേടുന്നവരാണ്‍. മറുവശത്തിനു സുഖജീവിതവും നിരന്തരസേവനവും ഉറപ്പാക്കാന്‍ ഇങ്ങിനെയുള്ള സ്ത്രിജന്‍മങ്ങളെ പാടിപ്പുകഴത്തണമല്ലോ.
ഒരു ശരാശരിപ്പെണ്‍കുട്ടിയില്‍ നിന്നു ( ഭൂരിഭാഗം പെണ്‍കുട്ടികള്‍ എന്നു വായിക്കാം) ഇതിനു വിരുദ്ധമായൊരു പെരുമാറ്റമോ,തന്‍മൂലം സമൂഹം പണിത ചട്ടക്കൂടുകള്‍ക്കൊരു ഇടര്‍ച്ചയോ ഉണ്ടാവുകയില്ല.പക്ഷെ, ഈ ശരാശരിക്കപ്പുറമൊന്നു വളര്‍ന്നുപോയാല്‍,തനിക്കുവിധിക്കപ്പെട്ട കളങ്ങള്‍ക്കു പുറത്തൊന്നുകാലൂന്നിയാല്‍,അവള്‍ക്കുഎന്തെങ്കിലുമൊക്കെ
ശിക്ഷയേറ്റുവാങ്ങേണ്ടിവരും.
അതിരുകള്‍ ലംഘിക്കാന്‍ ഉദ്വേഗം കൊള്ളുന്നവളെ ആദ്യമൊരല്‍പ്പം കൌതുകത്തോടെനോക്കിക്കണ്ടാലും, കൂടുതല്‍ക്കളിച്ചാല്‍, ഏതുമാര്‍ഗ്ഗേണയും സ്വക്ഷേത്രത്തിലേക്കു തന്നെ മടക്കിയയക്കാന്‍ കുടുംബവും സമൂഹവുംകിണഞ്ഞു ശ്രമിക്കും. അവള്‍ക്കായിക്കല്‍പ്പിച്ചുനല്‍കിയിട്ടുള്ള സ്ഥാനംവിട്ടവള്‍ പുറാത്തേക്കിറങ്ങിയാല്‍ ശിക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപായം അപവാദ പ്രചരണമാണു- സമാധാന ജീവിതം ദുഷ്ക്കരമാകുകയെന്നതു മിനിമംഗ്യാരണ്ടി-ഈ ശിക്ഷയുടെ കാഠിന്യം അവളെത്രദൂരം വഴിമാറിനടന്നു എന്നതനുസരിച്ചിരിക്കും.
അതറിയാവുന്നതു കൊണ്ടാകണം, കുറെയേറെ ചിറകിട്ടടിച്ചും തൂവലുകള്‍ പൊഴിച്ചും തളരുമ്പോള്‍, ജന്‍മനാ സമാധാനപ്രിയരായവര്‍ നിരുപാധികം കീഴടങ്ങാറാണു പതിവു അല്‍പ്പം വ്യതസ്തമായി ചിന്തിച്ച്ശീലിച്ചു വളര്‍ന്ന പലസ്ത്രീകളും,കുടുംബജീവിതതിലേക്കുകടന്നു മക്കളൊക്കെയായിക്കഴിയുമ്പോള്‍ വളരെസാധാരണമെന്നമട്ടില്‍,
അനായാസമായി പുരുഷാധിഷ്ടിതവ്യവസ്ഥിതിയിലേക്കൊതുങ്ങുകയും, പലപ്പോഴുമതിന്റെ സന്ദേശവാഹകര്‍ തന്നെയായി മാറുന്നതും കണ്ട് അത്ഭുതവും ഒട്ടൊരുനിരാശയും തോന്നിയിട്ടുണ്ട്. അവര്‍പോലുമറിയാതെ അവരെ ഭരിക്കുന്ന ഒരു തരം ഭയമാകണം ഇതിനു കാരണം-കൂടുതലും മക്കളെച്ചൊല്ലിയുള്ള ഭയം!
വര്‍ത്തമാനകാലമൂല്ല്യങ്ങളെ പിന്തുടരാതിരിക്കുകയോ,ചോദ്യം ചെയ്യുകയൊ ഉണ്ടായാല്‍, അതു തങ്ങളുടെ ആണ്‍മ്മക്കള്‍ക്കെതിരായ ഒരു നിലപാടായിപ്പോയാലോ എന്ന ഭയം... മുഖ്യധാരക്കൊപ്പം ഒഴുകാതിരുന്നാല്‍ പെണ്‍മക്കളുടെ സുരക്ഷിതത്ത്വത്തിനുതന്നെ എന്തെങ്കിലുമൊരപകടമുണ്ടായിപ്പോയാലോ എന്നുള്ള ഭയം... അതുകൊണ്ടുതന്നെ, പെണ്‍കുട്ടികളെ മേല്‍പ്പറഞ്ഞ മൂശയില്‍തന്നെയൊതുക്കി പാകപ്പെടുത്തിവളര്‍ത്താന്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നതും അമ്മമാര്‍തന്നെ. പെണ്‍മക്കളൊരല്‍പ്പം മാറി സഞ്ചരിക്കുകയോ ചിന്തിക്കുകയൊപോലും ചെയ്താല്‍, അമ്മമാര്‍ പൊതുവേ പരിഭ്രാന്തരാകും.
അഭ്യസ്തവിദ്യരും പുറം നാടുകളില്‍വളര്‍ന്നുപഠിച്ചവരുമായ പെണ്‍കുട്ടികള്‍പോലും വിവാഹ ദിവസം,സഞ്ചരിക്കുന്ന ആഭരണശാലകളായി മാറാനും തന്റെകുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയുടെ പ്രതീകമോ പ്രസ്താവന തന്നെയോ എന്ന മട്ടില്‍,പ്രദര്‍ശനവസ്തുക്കളാകാനും മടിക്കാത്തതു ഒരുദാഹരണം മാത്രം.
" പിറ്റേന്നുവൈകുന്നേരം കോടിക്കുപ്പായവുമിട്ടു കുഞ്ഞുനൂറു രവിയുടെ അടുത്തുവന്നു നിന്നു.
നൂറുവിണ്റ്റെ കൈപിടിച്ചു നാലുവയസ്സുള്ള ചാന്തുമുത്തുവും നിന്നു.
ചാന്തുമുത്തുവിനു ഉടുപുടവയുണ്ടായിരുന്നില്ല.
അവളെത്തണ്റ്റെ അരില്‍കിലേക്കണച്ചുകൊണ്ട് രവിപറഞ്ഞു,
"ഞാന്‍ മറന്നു പൊയി, നാളെ ചാന്തുമുത്തുവിനു പാവാട തയ്പ്പിച്ചു തരാട്ട്വൊ"
"മാണ്ടാ" അവള്‍പറഞ്ഞു
"വേണ്ടേ? അതെന്താത്? "
"തെക്കനു കൊടുത്താമതി"
"അതെന്താ ചാന്തുമുത്തുനു കുപ്പായം വേണ്ടേ? "
"തെക്കമ്പലുതാകട്ടെ"
(ഖസാക്കിണ്റ്റെ ഇതിഹാസം-ഒ.വി. വിജയന്‍)
'ചെക്കന്‍' വളരാനായി തന്റെ അവകാശങ്ങളൊക്കെ വിട്ടുകൊടുക്കണമെന്നു ചാന്തുമുത്തുവിണ്റ്റെ അമ്മ അവളെ പിഞ്ചിലെ പഠിപ്പിച്ചിരിക്കുന്നു!.
ഇന്നു നിരത്തിലും, പൊതുവാഹനങ്ങളിലും, പലപ്പൊഴും സ്വന്തം വീടിന്റെ അകത്തളങ്ങളില്‍തന്നെയും നമ്മുടെ സ്ത്രീകള്‍/പെണ്‍കുട്ടികള്‍ ഇത്രയേറെ അപമാനം മൌനമായി സഹിച്ചുആത്മാഭിമാനം,നഷ്ട്ടപ്പെട്ടവരായിത്തീരുന്നതിന്റെ ഒരു കാരണം'നന്നായിപ്പെരുമാറാന്‍' അവര്‍ അത്രമേല്‍ ബദ്ധശ്രദ്ധരാണു എന്നതാണു കടന്നുകയറ്റങ്ങളെ ചോദ്യംചെയ്താല്‍,ശബ്ദമുയര്‍ത്തിയാല്‍,ബഹളം വെച്ചാല്‍, കയ്യുയര്‍ത്തി തടുത്താല്‍, എതിര്‍ക്കാനുള്ള ആത്മധൈര്യം കാണിച്ചാല്‍, താന്‍ 'മര്യാദ'ഇല്ലാത്തവളായി മുദ്രകുത്തപ്പെടുമല്ലോ!
സമൂഹം കല്‍പ്പിച്ചു തന്നിരിക്കുന്ന ആദര്‍ശവതികള്‍ക്കുള്ള കിരീടത്തിനു അര്‍ഹയാകണമെങ്കില്‍ 'അടങ്ങിയൊതുങ്ങി' സര്‍വ്വംസഹയായി ജീവിക്കുകയാണു വേണ്ടതു.
തന്റേടിയായപുരുഷനെ അംഗീകരിക്കുകയും തന്റേടിയായസ്ത്രീയെ അപലപിക്കുകയും ചെയ്യുന്ന സമൂഹമാണു നമ്മുടേത്. 'തന്റേടി'എന്നാല്‍ തന്റെ ഇടം അറിയുന്നയാള്‍. താനാരെന്നും എന്തെന്നും,തണ്റ്റെ ശക്തി-ദൌര്‍ബ്ബല്ല്യങ്ങള്‍ എന്തെന്നും ബോധമുള്ള വ്യക്തി!
ഈ ബോധം നല്‍കുന്ന ആത്മവിശ്വാസം സ്ത്രീയില്‍ കാണപ്പെടുമ്പോള്‍ നമ്മുടെ സമൂഹം എന്തുകൊണ്ട് അസ്വസ്തമാകുന്നു?.
എന്തുകൊണ്ടാണു അവള്‍ മറ്റുള്ളവരില്‍ ഒരുതരം അരക്ഷിതത്വ ബോധ മുണര്‍ത്തുന്നതു?
ആത്മവിശ്വാസമുള്ള നായികമാരെ ചായംകൂട്ടിവരച്ചു,അഹങ്കാരികളാക്കി ചിത്രീകരിക്കുന്ന ദ്ര്‍ശ്യമാദ്ധ്യമങ്ങള്‍,അവരെഅടിച്ചൊതുക്കിയോ, അപമാനിക്കുകയോ ചെയ്ത വരുതിയിലാക്കുക എന്ന സന്ദേശം ഉറക്കെയുറക്കെ ആവര്‍ത്തിക്കുന്നതെന്തുകൊണ്ടു?
ഒപ്പതിന്നൊപ്പം നില്‍ക്കാന്‍ മാത്രം തലയെടുപ്പുള്ള സഹയാത്രികയെ, അവളര്‍ഹിക്കുന്ന ബഹുമാനംകൊടുക്കാനും അംഗികരിക്കാനും ധൈര്യപ്പെടാത്ത,അവനവനില്‍തന്നെ വിശ്വാസമില്ലാത്ത പുരുഷന്‍മാര്‍ സാക്ഷരകേരളത്തില്‍ ഇന്നും ധാരാളമുള്ളതെന്തുകൊണ്ടു?
ഉത്തരങ്ങള്‍ അത്ര ലളിതമല്ല!ഇതു സാമൂഹ്യ ശാസ്ത്രജ്ഞര്‍ക്കുള്ള ചോദ്യമാണു.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും, കഴിഞ്ഞ ഒരുതലമുറയില്‍ നിന്നു വേറിട്ടുകാണുന്നഒരുണര്‍വ്വു,ഇന്നത്തെ പെണ്‍കുട്ടികളില്‍ എവിടെയൊക്കെയൊ തെളിഞ്ഞുവരുന്നുണ്ട് അവരില്‍ ആത്മബോധമുണരുന്നവരുണ്ട്, ആത്മാഭിമാനം സ്ഫുരിക്കുന്നവരുണ്ട്.
'നന്നായിപ്പെരുമാറി' നല്ലനടപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങലല്ല, മറിച്ചു, സ്വന്തംജീവിതവഴി സ്വയം നിര്‍ണയിക്കാനുള്ള അവകാശം തനിക്കുമുണ്ടെന്ന് തെളിയിക്കലാണു പ്രധാനം എന്നു മനസ്സിലാക്കിവരുന്നവരുണ്ട്.
സ്ത്രീയുടെ നിശ്ശബ്ദമായ സഹനത്തിലും ആത്മനിഷേധത്തിലും മാത്രംമുന്‍പോട്ടു ഉന്തിതള്ളിക്കൊണ്ടുപൊയിരുന്ന ദാമ്പത്യങ്ങള്‍ ,നരകസമാനമായ കൂടുംബജീവിതങ്ങള്‍, ഇവക്കൊന്നും കൃത്രിമശ്വാസോസ്വാസംകൊടുത്തു ആയുസ്സുനിട്ടാന്‍ പല പെണ്‍കുട്ടികളും ഇന്നു തെയാറാകുന്നില്ല. (ഇപ്പൊഴത്തെ പെണ്‍കുട്ടികള്‍ക്കു തീരെ 'അഡ്ജസ്റ്റ്'(?) ചെയ്യാന്‍ വയ്യ എന്ന പഴി പരക്കെ ഉയരുന്നതിനുപുറകില്‍ പലപ്പോഴുമുള്ള കാരണവും ഇതു തന്നെ). വിദ്യാഭ്യാസം മാത്രം കൊണ്ടവര്‍ തൃപ്തരാകുന്നില്ല.സ്വന്തമായി ഒരു വരുമാനമുണ്ടാവുക എന്നതിന്റെ സാമ്പത്തികവും സാമുഹികവും വ്യക്തിപരവുമായ പ്രാധാന്യം അവര്‍ക്കു നന്നായി അറിയാം. ദൈവാനുഗ്രഹമായി കിട്ടുന്ന തന്റെ പ്രത്യേക കഴിവുകളെ അഭിമാനത്തോടെ വളര്‍ത്തിയെടുക്കാനും പ്രകാശിപ്പിക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്.
സമവാക്യങ്ങള്‍ പലതും തിരുത്തി എഴുതപ്പെട്ടുതുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികമായും താരതമ്യേന പുരോഗമിച്ചുകാണുന്ന മേല്‍തട്ടുകളിലാണു ഈ സ്ത്രീമുന്നേറ്റം കൂടുതലായും കണ്ടുവരുന്നതുഈ ഒരു ബോധതരംഗം സാമൂഹ്യജീവിതത്തിന്റെ മറ്റുതലങ്ങളിലും അധികംവൈകാതെ അനുരണനങ്ങളമുണ്ടാക്കും.
പുരുഷാധിഷ്ട്ടിത മൂല്ല്യങ്ങളുടെ ഭാരം പേറിക്കിതച്ചു നീങ്ങുന്ന ഒരു സമൂഹത്തിനു മുന്‍പേ കേറിനടന്നു, താന്‍ ജീവിക്കുന്ന യാഥാസ്ഥികസമൂഹം അനുശാസിക്കുന്ന പെരുമാറ്റചട്ടങ്ങള്‍ വകവെയ്കാതെ, ഭയക്കാതെ, ജീവിതത്തിന്റെ സ്വയംനിര്‍ണയാവകാശം തിരിച്ചുപിടിക്കുന്ന ഈ പേണ്‍കുട്ടികള്‍, ചരിത്രത്തിന്റെ ഓരങ്ങളില്‍ നിന്നു നെഞ്ചിലേക്കാണു ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതു.
Posted by ഭൂമിപുത്രി at 12/16/2007 07:21:00 pm 24 comments
Labels: ലേഖനം
Tuesday, 11 December 2007
മരണപത്രം പ്രശ്നമാകുമ്പോള്‍
എട്ടുകാലുകളില്‍ നിരങ്ങി നിരങ്ങി
പതുക്കെയടുക്കുന്നുണ്ട്
തന്റെയിടം വീണ്ടെടുക്കാനാകുമോ...?
ഒരുകുറ്റിച്ചൂലുകൊണ്ട്
പരിഹരിയ്ക്കാവുന്ന പ്രശ്നമേയുള്ളു
ആദ്യത്തെയടിക്കു
ആകെയൊന്നു ചളുങ്ങി
യാചനയുടെ
നാലു കൂപ്പുകൈകളുയരുന്നു
പിന്നത്തെയടിക്കു
കറുത്ത
കണ്ടാലറയ്ക്കുന്ന
ചെറിയൊരുണ്ടമാത്രം
അമ്പടഞാനെ!
ചൂലൊന്നു
ഡെറ്റോളില്‍ കഴുകിയാല്‍
തീരും കാര്യം
പക്ഷെ
ജീവന്റെ
അവസാനകണിക
തെറിച്ചുവീണ്
ഇപ്പോഴും പൊള്ളുന്നതു
എവിടെയാണ്?
ഇപ്പോള്‍ പ്രശ്നമുണ്ടാക്കിയതു
ബേപ്പൂരിലിരുന്നു
മരണപത്രത്തില്
അവകാശക്കണക്കെഴുതിവെച്ച്
കടന്നുപോയ
ആളാണ്
--------------------------
Posted by ഭൂമിപുത്രി at 12/11/2007 12:40:00 am 39 comments
Thursday, 6 December 2007
നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടി
സാനിയാമിറ്സയുടെ ഉടുപ്പില്‍ മുദ്രണംചെയ്തു കാണാറുള്ള ചില രസമുള്ള പ്രഖ്യാപനങ്ങളുണ്ട്. അതിലൊന്നിങ്ങിനെ-
'നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍ ചരിത്രം സൃഷ്ട്ടിക്കുന്നില്ല'
ഒന്നാലോചിച്ചുനോക്കിയാലറിയാം,ഒരു ടീനേജ പെണ്‍കുട്ടിയുടെ തമാശയ്ക്കപ്പുറം,ഇതിലൊരു വലിയ സത്യമുണ്ട്.
എന്താണീപ്പറയുന്ന നല്ലപെരുമാറ്റം?
എന്തകൊണ്ടാണവള്‍ക്കു ചരിത്രത്തില്‍ ഇടംകിട്ടാത്തതു?
അപ്പോള്‍ ചരിത്രത്തിലിടംനേടുകയെന്നത്,മാന്യയായ ഒരുപെണ്‍കുട്ടിക്ക് ചേര്‍ന്നതല്ലേ?
ആരൊക്കെയായിരിക്കും ഈ നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍?
കുറച്ചുനാള്‍മുന്‍പ്,'മലയാളംവാരിക'യിലെഴുതിയ ഒരു ലേഖനത്തിലെ ചിന്തകള്‍ ഇങ്ങിനെയാണ്‍ തുടങ്ങിയതു.
ഈ ചോദ്യങ്ങള്‍ ഞാന്‍ ബൂലോകത്തിലെ സുഹൃത്തുക്കള്‍ക്കുമുന്‍പില്‍ സമര്‍പ്പിക്കുന്നതുകൊണ്ട്,
മുന്‍വിധികളില്ലാത്ത അഭിപ്രായങ്ങള്‍ക്കായി കാക്കുന്നതുകൊണ്ട്,
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇപ്പോളിവിടെ ചേര്‍ക്കുന്നില്ല.
Posted by ഭൂമിപുത്രി at 12/06/2007 01:01:00 am 33 comments