സാനിയാമിറ്സയുടെ ഉടുപ്പില്‍ മുദ്രണംചെയ്തു കാണാറുള്ള ചില രസമുള്ള പ്രഖ്യാപനങ്ങളുണ്ട്. അതിലൊന്നിങ്ങിനെ-
'നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍ ചരിത്രം സൃഷ്ട്ടിക്കുന്നില്ല'
ഒന്നാലോചിച്ചുനോക്കിയാലറിയാം,ഒരു ടീനേജ പെണ്‍കുട്ടിയുടെ തമാശയ്ക്കപ്പുറം,ഇതിലൊരു വലിയ സത്യമുണ്ട്.
എന്താണീപ്പറയുന്ന നല്ലപെരുമാറ്റം?
എന്തകൊണ്ടാണവള്‍ക്കു ചരിത്രത്തില്‍ ഇടംകിട്ടാത്തതു?
അപ്പോള്‍ ചരിത്രത്തിലിടംനേടുകയെന്നത്,മാന്യയായ ഒരുപെണ്‍കുട്ടിക്ക് ചേര്‍ന്നതല്ലേ?
ആരൊക്കെയായിരിക്കും ഈ നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍?
കുറച്ചുനാള്‍മുന്‍പ്,'മലയാളംവാരിക'യിലെഴുതിയ ഒരു ലേഖനത്തിലെ ചിന്തകള്‍ ഇങ്ങിനെയാണ്‍ തുടങ്ങിയതു.
ഈ ചോദ്യങ്ങള്‍ ഞാന്‍ ബൂലോകത്തിലെ സുഹൃത്തുക്കള്‍ക്കുമുന്‍പില്‍ സമര്‍പ്പിക്കുന്നതുകൊണ്ട്,
മുന്‍വിധികളില്ലാത്ത അഭിപ്രായങ്ങള്‍ക്കായി കാക്കുന്നതുകൊണ്ട്,
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇപ്പോളിവിടെ ചേര്‍ക്കുന്നില്ല.
Thursday, 6 December 2007
നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടി
Posted by ഭൂമിപുത്രി at 12/06/2007 01:01:00 am
Subscribe to:
Post Comments (Atom)
33 comments:
നന്നായിപ്പെരുമാറുന്ന ഒരുപെണ്‍കുട്ടി എങ്ങിനെയുള്ളവളായിരിക്കും?
ബൂലോകസുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ക്കായി കാത്തുകൊണ്ട്...
കുളിച്ച് കണ്ണെഴുതി, മുടിയില്‍ തുളസിയിലയും ചൂടി, നിലത്ത് നോക്കി നടക്കുന്ന, ഈശ്വര വിശ്വാസിയായ, അനുസരണയുള്ള...
അങ്ങിനെ എന്തോ ഒന്ന് എവിടെയോ കേട്ട പോലെ...:)
ഏതാണാവോ നന്നായ പെരുമാറ്റം എന്നറിഞ്ഞാലല്ലെ കാര്യം പറയാന്‍ പറ്റൂ..... ഇനിയിപ്പോള്‍ നന്നായി " പെരുമാറി " ചരിത്രം സൃഷ്ടിച്ച മദര്‍ തെരേസയോ, പരദൂഷണത്തില്‍ ഡോക്ടറേറ്റ് കിട്ടി നന്നായി പെരുമാറിയ നമ്മുടെ നാട്ടിലെ മന്ധരമാരോ -ഏതു വൈപിരീത്യങ്ങളിലാണത് ഒളിച്ചിരിക്കുന്നത്.
ഇത് ആദ്യമായി കേള്‍ക്കുകയാ....
ഇതിനുള്ള അഭിപ്രായങ്ങള്‍ പെണ്‍കുട്ടികള്‍ തന്നെ പറയട്ടേ...
തന്നിലേക്കു മാത്രം നോക്കാതെ മറ്റുള്ളവരുടെ ആവശ്സ്യങ്ങളും, വ്യഥകളും മനസ്സീലാക്കുന്ന... ? എന്നാണോ നല്ലപെരുമാറ്റം?
സാരിയുടുപ്പിക്കാന്‍ ട്രെയിനിം ഗു നല്കിയ ഫെഡറല്‍ ബാങ്ക് മാനേജ് മെന്റിനെപ്പാറ്റി ഒരു ബ്ളോഗ് വായിച്ചതേ ഉള്ളൂ..
സൌന്ദര്യം കാണുന്നവരുടെ കണ്ണിലായതു കൊണ്ടു കണ്ണുകള്‍ സത്യം പറയട്ടെ...
മൂര്‍ത്തിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. നല്ല പെരുമാറ്റം എന്നു പറഞ്ഞാല്‍ മറ്റുള്ളവരോടുള്ള പെരുമാറ്റം എന്നല്ലേ?
മൂര്‍ത്തി ചേട്ടന്‍ പറയുന്ന വിഭാഗമാണോ ഉദ്ദേശിച്ചത്.
എന്തായാലും നന്നായി പെരുമാറുന്ന എത്രയോ പേര്‍ ചരിത്രം സൃഷ്ടിച്ചതായുണ്ട്.
മദര്‍ തെരേസ, ലതാ മങ്കേഷ്കര്‍,മേധാപട്കര്‍,ഇന്ദിരാഗാന്ധി,സോണിയാഗാന്ധി,പ്രതിഭാ പാട്ടീല്‍,പി.ടി. ഉഷ, സുനിതാ വില്യംസ് , കല്പനാ ചൌള.... ഇങ്ങനെ ലോകം അറിയുന്ന നല്ലവരായ എത്രയോ പേര്‍. ( ഇവര്‍ക്കൊക്കെ മറ്റെന്തെങ്കിലും പെരുമാറ്റദൂഷ്യം ഉണ്ടായിരുന്നതായി അറിയില്ല.ഉണ്ടെങ്കില്‍ അറിയാവുന്നവര്‍ കമന്റുക.എന്റെ അറിവുകേടായി ക്ഷമിക്കുക)
ഇന്‍ഡ്യന്‍ ടെന്നിസ്സില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടല്ലേ സാരിയ മുന്നേറുന്നത്. എന്നാല്‍ അവളുടെ വസ്ത്ര ധാരണം ഒട്ടും ശരിയല്ലെന്ന് മുസ്ലിം സമുദായവും. ഇക്കാര്യമല്ലെ ഇത്തരത്തിലുള്ള് ഒരു സ്ലോഗനുള്ള ജേര്‍സി അണിയാന്‍ സാനിയയെ പ്രേരിപ്പിക്കുന്നത്.
I think my comment was misunderstood. I was hitting at the common notion about a good girl..It was not 'my' opinion.sorry for english..
സുഹൃത്തുക്കളേ,‘അഭിപ്രായസര്‍വെ’ :) യുടെ ആദ്യഘട്ടം പ്രോത്സാഹനജനകമാണു..എല്ലാവര്‍ക്കും നന്ദി,നമസ്കാരം!
കൂടുതല്‍ പേര് പങ്കെടുക്കട്ടെ,എന്നിട്ടൊരു തീരുമാനത്തുലെത്താം,അല്ലെ?
o.t: template ugran! simple and beautiful!
deepdowne,ഈ ടെമ്പ്ലേറ്റിന്റെ ക്രെഡിറ്റ്,
‘ദീപു’എന്ന സഹബ്ലോഗര്‍/സുഹൃത്തിനുള്ളതാണു
കേട്ടൊ
'നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍ ചരിത്രം സൃഷ്ട്ടിക്കുന്നില്ല'
ഇതൊരു രസിക്കുന്ന പരസ്യം അല്ലേ. പരസ്യങ്ങളില്‍ വലിയ കഴമ്പില്ലല്ലോ. ആധികാരികതയൊന്നുമില്ലാത്ത ഒരു തമാശ മാത്രമല്ലേ.
പിന്നെ നന്നായി പെരുമാറുന്ന പെണ്‍കുട്ടി?
പെരുമാറ്റം ആപേക്ഷികമാകുമ്പോള്‍ അതിനു ജനറലൈസേഷന്‍ പ്രയാസമായിരിക്കും എന്ന് തോന്നുന്നു.:)
ഭൂമി പുത്രി,
"നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍ ചരിത്രം സൃഷ്ട്ടിക്കുന്നില്ല"
എന്നതിനോടു പൂര്‍ണമായും യോജിക്കാനാവുന്നില്ല!
ee pOstine marupadi janalayil ninne purathekke nokkiyirikkunna oral parayum...
;)
upaasana
O. T: chumma thaa ttO. serious aayi edukkaruthe
ഭൂമിപുത്രി...
അന്വേഷണത്തിലാണ്...നല്ല പെണ്‍കുട്ടിക്കായ്
അതിന് ഞാന്‍ നന്നാവണം...നിങ്ങളും പിന്നെ ഈ സമൂഹവും ഈ ലോകവും അപ്പോള്‍ വരുമത്രേ നല്ല ഒരു പെണ്‍കുട്ടിയും
നന്‍മകള്‍ നേരുന്നു
എന്തായാലും ഇങ്ങനെയൊരു അഭിപ്രായ രൂപീകരണത്തിന് വേദിയൊരുക്കിയത് നന്നായി.
മഹേഷ് ചെറുതനയില്‍ നിന്നു തുടങ്ങാം.
"നന്നായി പെരുമാറുന്ന" എന്ന വാക്കുകൊണ്ട്
എനിക്ക് തോന്നിയത്, എന്തിന്റെയെങ്കിലും ചട്ടക്കൂടില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന, "കണ്ടീഷ്യന്‍" ചെയ്തെടുത്ത തരത്തില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളെ ഉദ്ദേശിച്ചാവാം. ഇവിടെ സാനിയയുടെ കാര്യത്തില്‍, എന്റെ അഭിപ്രായം, കുട്ടി ആണായാലും പെണ്ണായാലും ചെയ്യുന്ന പ്രവൃത്തിയില്‍ അഹങ്കാരം ഉടലെടുക്കാതെ മറ്റുള്ളവരുടെ സ്നേഹം ആര്‍ജ്ജിക്കാന്‍ കഴിയുമെങ്കില്‍ അതാണ് നല്ല പെരുമാറ്റം.
ഭാരതീയ സ്ത്രീത്വത്തിന്റെ മഹനീയ മാതൃകകള്‍, പുരാണത്തിലും, ചരിത്രത്തിലും, കാലികമായും പറയാന്‍ നിരവധിയുണ്ട്.
ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല...
എങ്കിലും
പ്രതീക്ഷ
ബാക്കിയാവുന്നു...
'നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍ ചരിത്രം സൃഷ്ട്ടിക്കുന്നില്ല'
ഇതു ആദ്യമായി പറഞ്ഞതാരാണെന്ന് അറിയില്ല. ഞാന്‍ വെറുതെ ഒന്നു Google Search ചെയ്തു നോക്കി. ഈ വിഷയത്തെക്കുറിച്ചു ധാരാളം ചര്‍ച്ചകള്‍ കണ്ടു.
Laurel Thatcher Ulrich
എഴുതിയ ഒരു പുസ്തകം ആണ്
Well-behaved women seldom make history
ഇതെ വിഷയതില്‍ പല
ബ്ലൊഗുഗളും ഉണ്ട്.
ഇനി ആര്‍ക്കെങ്കിലും ഈ ഉടുപ്പ് വാങ്ങണമെന്നുണ്ടെങ്കില്‍
ഇവിടെ കിട്ടും
(തെറ്റിധരിക്കരുത്!!! എനിക്ക് കമ്മീഷന്‍ ഒന്നുമില്ല കെട്ടോ...)
നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികളെ കണ്ടെത്താന്‍ ഇവ പ്രയോജനപ്പെട്ടേക്കുമോ, ആവോ?
ആരാ നല്ല പെങ്കുട്ടി..! ആരാ ചീത്ത പെങ്കുട്ടി..
അല്ല ആരാ..
അധികം അഭിപ്രായിക്കുന്നില്ല.. വനിതാ വിഭാഗം നല്ല സ്ട്രോങ്ങാ..
മൂര്‍ത്തീ,ഉദ്ദേശ്യിച്ചതു മനസ്സിലായി.എകദേശം അതൊക്കെത്തന്നെ-സമൂഹം വരച്ചുകൊടുക്കുന്ന കളങ്ങള്‍ക്കപ്പുറം കാലെടുത്തു വെക്കാത്തവള്‍.
വിദുരര്‍ ഉദാഹരണം പറഞ്ഞ മദറിനു,കുടുംന്‍പജീവിതംഒഴിവായതുകൊണ്ട്,മറ്റുപ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപെട്ടില്ല.
ശ്രീ,പറഞ്ഞത് ശരി,പക്ഷെ അധികം പെണ്‍കുട്ടികളെയൊന്നും ഈവഴി കണ്ടില്ലല്ലൊ.
അപ്പൂ,'മറ്റുളോര്‍ക്കായി തേഞ്ഞുതീരുന്ന
ചന്ദനം',അല്ലെ?
ശ്മശ്റൂ, 'നല്ല പെരുമാറ്റം'സൌന്ദര്യം
തോന്നിക്കുമെന്നാണോ?
വാത്മീകീ,മറ്റുള്ളവര്‍(സമൂഹം)ആഗ്രഹിക്കുന്ന പെരുമാറ്റം എന്നുമാകാമല്ലൊ.
ഹരിശ്റീ,ലിസ്റ്റില്‍ പറഞ്ഞവരൊക്കെ ചരിത്രത്തില്‍ കേറിയവര്‍തന്നെ,പക്ഷെ വ്യക്തിജീവിതത്തില്‍ അവരതിനുകൊടുക്കേണ്ടി വന്നിട്ടുണ്ടാവുന്നവില,അതൊന്നും പൂര്‍ണ്ണമായും നമ്മളറിയില്ല.
അങ്കീള്‍ പറഞ്ഞതുപോലെ,സാനിയ ഒരു 'മറുപടി'കൊടുക്കുകയായിരുന്നിരിയ്ക്കണം.
വേണു,അധികാരികയൊന്നുമില്ലാത്ത ഒരു കണ്ടെത്തലാണെങ്കിലും,ചിലസത്യങ്ങളിലേയ്ക്കതു വിരല്‍ചൂണ്ടുന്നുണ്ട്.
മഹേഷ്,ആവാചകം ഒരു 'ഇന്‍ഡിക്കേറ്റര്‍'മാത്റമാണ്‍.
ഉപാസനയുടെ തമാശ രസിച്ചു:)
മന്‍സൂറും ദ്രൌപദിയും അന്വേഷിക്കുന്ന 'നല്ലപെരുമാറ്റ'ക്കാരികളാണല്ലൊ അധികവും നമ്മള്‍ ചുറ്റും കാണുന്നതു.
തരാപഥമെ,'ചട്ടക്കൂട്'-അതുതന്നെ.
'പാവം ഞാന്‍'തന്നവിവരങ്ങള്‍ ഏറെ കൌതുകകരമായിരുന്നു. വളരെ നന്ദി!ഈ വാചകത്തിനുതന്നെ ഇങ്ങിനെയൊരു ചരിത്രമുണ്ടെന്നറിയില്ലായിരുന്നു.ഇത്രയ്ക്കു പ്രചാരവും.ഇനിയാബ്ളോഗുഗളൊന്നുനോക്കട്ടെ...
പ്രയാസി ഡിപ്ളോമാറ്റിക്ക് ആയങ്ങൊഴിഞ്ഞു അല്ലെ?:)
'നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍ ചരിത്രം സൃഷ്ട്ടിക്കുന്നില്ല' എന്നത് വെറും ഒരു advertising തന്ത്രത്തിന്റെ വിജയമായി കണക്കാക്കിയാല്‍ മതിയാകുമെന്നു തോന്നുന്നു.
അല്ല, ഇനി വിശകലനം ചെയ്യണമെന്ന് നിര്ബന്ധമുണ്‍്ടെങ്കില്‍ "നീ ചെയ്യുന്നതെല്ലാം എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല, എന്നാലും നിനക്കു ചരിത്രത്തിന്‍റെ ഭാഗമാകണമെന്കില്‍ നീ നിനക്കിഷ്ടപ്പെടുന്നത് ചെയ്യുക".
ആരാ ഇത് പറഞ്ഞത്? ആ.....! യോഹന്നാനാകാം, ശ്രീകൃഷ്ണനാകാം.......
നന്നായി പെരുമാറുന്ന ഒരു ആണ്‍കുട്ടി എന്നതിനാല്‍ എനിക്ക് ഇതില്‍ യാതൊരുവിധ അഭിപ്രായവുമില്ല. മാത്രവുമല്ല പെണ്‍കുട്ടികളെക്കുറിച്ച് അഭിപ്രായം പറയാന്‍ പറ്റുന്ന കാലവുമല്ലല്ലോ? :)
Well-behaved women seldom make history
LOL @ പാവം ഞാന്‍
:))
കാക്ക കൊക്കാവുന്ന ഈ കാലത്ത് ഒരു അഭിപ്രായം എങ്ങിനെ പറയും.
ചട്ടകൂട് എന്ന വാക്കിനോട് ഞാന്‍ യോജിക്കുന്നില്ല ... അത് മാറികൊണ്ടിരിക്കുന്നു..
സ്ത്രീയുടെ സ്വാതന്ത്ര്യം അവളുടെ ഉള്ളില്‍ തന്നെ ഉണ്ട് ... അവള്‍ തന്നെ അത് കണ്ടെതേണം എന്ന് മാത്രം.
a well behaved girl is no different from a well behaved boy.
let us have a common parameter for both the genders.
അടുത്തകാലത്തെങ്ങാനും അതുണ്ടാകുമോ സര്‍?
those girls who had gone outside the state of kerala in recent years for higher education are fairly good examples of daring, no nonsense, intelligent and logical individaulity. they are caring. a small degree of arrogance is faintly visible in them but the life will taech them to mellow down
in that respect.they have best of both worlds. that of kerala and outside. let them go as far as they can. see the world and come back to their village to re run their roots. wish them well
നന്നായിപ്പെരുമാറിയാലും, ഇല്ലെങ്കിലും എത്രപേര്‍ക്കു് ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പറ്റും? ടി-ഷര്‍ട്ടില്‍ കണ്ട statement കാര്യമായിട്ടെടുക്കണ്ട. നല്ല പെരുമാറ്റം തിരിച്ചറിയാന്‍ പറ്റിയാല്‍ മതി.
സഹദേവന്‍ സര്‍,നിരക്ഷരന്‍-gmail ല്‍ വരാത്തതുകൊണ്ട് പല കമന്റുകളും കാണാതെപോയെന്നു ഇന്നാണ്‍ കണ്ടുപിടിച്ചതു.
അഭിപ്രായത്തിനു നന്ദി നിരക്ഷരന്‍.
വീണ്ടുംവന്നു വിശദമായി പറഞ്ഞതില്‍ സന്തോഷമുണ്ട് സഹദേവന്‍ സര്‍.
ആ എഴുത്ത് ശരിയാണെന്നു തോന്നുന്നു.ശ്രീശാന്തിന്റെ പെരുമാറ്റത്തിലെ ധാര്‍ഷ്ട്യം ഒരു ‘ശ്രീശാന്ത് ബ്രാന്‍ഡ്’
ഉണ്ടാക്കാന്‍ വേണ്ടി മനപൂര്‍വ്വം ചെയ്യുന്നതാണെന്നു ഈയിടെ ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു.റ്റിന്നു യോഹന്നാന്റെ ഗതി വരാതിരിക്കാന്‍.
Post a Comment