Sunday, 18 January 2009

മറ്റൊരൊഴുക്ക്

മാറ്റങ്ങൾ അനിവാര്യം,പക്ഷെ അസ്വസ്ഥജനകം.
കൂനിക്കൂടിയൊരു മൂലയ്ക്ക് തീകാഞ്ഞിരിക്കുമ്പോൾ,അവിടെനിന്നൊന്ന് മാറിയിരിയ്ക്കാൻ പറഞ്ഞാൽ ആർക്കാണിഷ്ട്ടമുണ്ടാകുക?
ആ കുത്തിയിരുപ്പിൽനിന്നൊരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിൽക്കൂടി,
ആദ്യം മനസ്സൊന്ന്
പ്രതിഷേധിച്ച് പിടയും.
എല്ലാ മാറ്റങ്ങളും നല്ലതിനാകാം..
പുതിയ അനുഭവങ്ങൾ ഓരോതിരിവിലും കാത്തിരിയ്ക്കുന്നു,
ജീവിതം വഴിയിൽ തളംകെട്ടിനിന്ന് വരണ്ടുപോകാതിരിയ്ക്കാനുള്ള ഒരു പൊട്ടിയൊഴുക്ക് ആസ്വദിയ്ക്കാൻ തയാറാവുകയാൺ


ഒരു വീടുമാറ്റം/നാടുമാറ്റം...
കുറച്ച് കാലത്തേയ്ക്കൊരു വിട പറയേണ്ടിവരുന്നു.
രണ്ടുമൂന്ന് മാസമെങ്കിലുമെടുക്കും ഇനിയൊന്ന് സ്വസ്ഥമാകാൻ.
കുറച്ചുദിവസമായി പെറുക്കിക്കെട്ടലുകൾ തുടങ്ങിയിട്ട്.
എങ്കിലും പറ്റുമ്പോഴൊക്കെ ബ്ലോഗുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തി
അവിടിവിടെ എന്തെങ്കിലുമൊക്കെ കുറിയ്ക്കാൻ ശ്രമിയ്ക്കാറുണ്ട്,
സമയവും കമ്പ്യൂട്ടറും ഒത്തുവരുമ്പോഴൊക്കെ അത് തുടരും..

ഇവിടെനിന്നങ്ങിനെ വിട്ടുപോകാൻ പറ്റാത്തത് കൊണ്ട്.

26 comments:

ഭൂമിപുത്രി said...

ജീവിതം
തളംകെട്ടിനിന്നുപോകരുതല്ലൊ

മൂര്‍ത്തി said...

എല്ലാം നല്ലതിനാകട്ടെ...

അയല്‍ക്കാരന്‍ said...

ഇളവെയിലും പൂഞ്ചോലയും കുമ്മിയടിക്കാന്‍ കൂട്ടുകാരുമുള്ള സ്വര്‍ഗങ്ങള്‍ തേടിയുള്ള യാത്രയില്‍, പാതി കത്തിത്തീര്‍ന്ന വിറകുകളുടെ നെരിപ്പോട് സുഖകരമായ ഒരോര്‍മ്മയായി മനസ്സില്‍ കൊണ്ടുനടക്കൂ.

വല്യമ്മായി said...

മാറ്റങ്ങള്‍ നല്ലതിനാകട്ടെ

കരീം മാഷ്‌ said...
This comment has been removed by the author.
കരീം മാഷ്‌ said...

എല്ലാ മാറ്റങ്ങളും നല്ലതിനാകാം..
Abdulkareem.thonikadavath

അങ്കിള്‍ said...

ഞാനും ആലോചിക്കുകയായിരുന്നു. സര്‍വ്വവ്യാപിയായ ഭൂമിപുത്രിയെ എന്തു കൊണ്ട് ഈയിടെ കാണുന്നില്ലായെന്ന്. ഇപ്പൊ മനസ്സിലായി.
എല്ലാം ശരിയാക്കി പെട്ടെന്ന് തിരിച്ചു വരൂ.

കിഷോർ‍:Kishor said...

എല്ലാം നല്ലതിന്...

ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു...

Calvin H said...

അപ്പോ അങ്ങനെയാനല്ലേ കാര്യത്തിന്റെ കിടപ്പ്.
വേഗം തിരിച്ചു വരൂ

വികടശിരോമണി said...

എന്ത്!!!!ഇന്ന് രാവിലെ!
ഒന്നും മനസ്സിലായില്ലാട്ടോ.

അനില്‍@ബ്ലോഗ് // anil said...

"മാറ്റങ്ങൾ അനിവാര്യം,പക്ഷെ അസ്വസ്ഥജനകം."

വാസ്തവം.

എല്ലാം പെട്ടന്ന് താളം വീണ്ടെടുക്കട്ടെ.

Jayasree Lakshmy Kumar said...

അതെ ചേച്ചി. ജീവിതം ഒഴുക്കില്ലാത്ത നീർത്തളമാകരുത്. മാറ്റങ്ങൾ നല്ലതു വരുത്തട്ടെ എന്നാശംസിക്കുന്നു

Rajeeve Chelanat said...

ആരും എവിടെനിന്നും വിട്ടുപോകുന്നില്ലല്ലോ..വീണ്ടും കാണേണ്ടിവരും..അതുവരെ..

അഭിവാദ്യങ്ങളോടെ

Unknown said...

മൂലയിലെ തീകായല്‍ അവസാനിപ്പിക്കാതെ പുറത്തെ സൂര്യനെ ആസ്വദിക്കാനാവില്ല. All the best!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"മാറിയിരിയ്ക്കാൻ പറഞ്ഞാൽ ആർക്കാണിഷ്ട്ടമുണ്ടാകുക?"
satyam

ചാണക്യന്‍ said...

ശരി, അങ്ങനെയാവട്ടെ....

സെറീന said...

ജീവിതം മാറ്റി നടുന്ന എല്ലാ മണ്ണും
ആര്‍ദ്രമാവട്ടെ, ആഴത്തില്‍ വേരുകള്‍ നനവറിയട്ടെ .
ഇന്നാണ് ഞാന്‍ ഈ വഴി വന്നത്,
പരിചിതമായ ഒരു ഗന്ധം, വഴി തീരും മുന്പേ..
പെട്ടന്ന് മടങ്ങി വരൂ, സ്നേഹം...

Typist | എഴുത്തുകാരി said...

ഞാന്‍ ഇന്നാ ഇതു കണ്ടതു്. ചില മാറ്റങ്ങള്‍ അനിവാര്യമാണല്ലോ. പോയിട്ടു് പൂര്‍വ്വാധികം ശക്തിയായി തിരിച്ചു വരൂ.

വിജയലക്ഷ്മി said...

Sambhavikkunnathum sabhavikkaanirikkunnathum nallathinu enna chindhagathiyaanu vendathu.athaanu jeevitham.

ഭൂമിപുത്രി said...

‘ലീവ്’സാങ്ക്ഷനാക്കിയെങ്കിലും ഇടയ്ക്കിത്തിരി ഒഴിവുകിട്ടുമ്പോൾ വരുന്നു..8-10 ദിവസം കൂടിക്കഴിഞ്ഞാൽ‌പ്പിന്നെ കുറെ ദിവസത്തേയ്ക്ക് അപ്രത്യക്ഷയാകാതെ തരമില്ല.
ശുഭയാത്രയും ആശംസകളും അറിയിയ്ക്കാനെത്തിയ
മൂർത്തി,അയൽക്കാരൻ,വല്യമ്മായി,കരിംമാഷ്,
അങ്കിൾ(അങ്കിളേ,താങ്ക്സ് ഫോർ മിസ്സിങ്ങ് മീ)കിഷോർ,ശ്രീഹരി,വികടൻ(ക്ലിയറായല്ലൊല്ലേ?)
അനിൽ,ലക്ഷ്മി,പ്രിയ,രാജീവ്,ബാബു,ജിതേന്ദ്ര,
ചാണക്യൻ,സെറീന,എഴുത്തുകാരി,വിജയലക്ഷ്മി
എന്നിവരുടെ കരുതലിന് മുൻപിൽ തലകുനിയ്ക്കുന്നു.

Anonymous said...

http://mezhukutheevandi.blogspot.com/

വരവൂരാൻ said...

ജീവിതം
തളംകെട്ടിനിന്നുപോകരുതല്ലൊ

ഇത്രയും നല്ലൊരു സന്ദേശം തന്നിട്ട്‌ എവിടെ പോയ്‌ മറഞ്ഞു..നന്മകളൊടെ

raadha said...

സുധ മിസ്സ്‌ തന്ന ലിങ്കില്‍ നിന്ന് ഇവിടെ വന്നു..അപ്പോഴേക്കും നാട് വിട്ടോ? :(

Anonymous said...

ദേ കൊല്ലമൊന്നാകാറായി. രണ്ടുമൂന്ന് മാസത്തേക്കെന്നു പറഞ്ഞിട്ട്‌..

Sureshkumar Punjhayil said...

Vidaparayal...!

Manoharam, Ashamsakal...!!!

Anonymous said...

Good day, sun shines!
There have been times of hardship when I felt unhappy missing knowledge about opportunities of getting high yields on investments. I was a dump and downright pessimistic person.
I have never thought that there weren't any need in big starting capital.
Now, I'm happy and lucky , I begin to get real money.
It gets down to choose a correct companion who utilizes your money in a right way - that is incorporate it in real deals, and shares the profit with me.

You may get interested, if there are such firms? I'm obliged to tell the truth, YES, there are. Please be informed of one of them:
http://theinvestblog.com [url=http://theinvestblog.com]Online Investment Blog[/url]