2007 ഒക്ടോബര് 26നു ഞാന്‍ ബൂലോകത്തിലെത്തി-മാസം മൂന്നാകുന്നു!
ഇത്രയും സജീവമായ,സ്പന്ദിയ്ക്കുന്ന ഒരു ലോകം,ചിന്താശിലരായ ബഹുഭൂരിപക്ഷം മലയാളികളും അറിയാതെപോകുന്നുവല്ലൊയെന്നു,ചിലപ്പോഴെങ്കിലും, വിഷമംതോന്നാറൂണ്ട്. ബ്ളോഗിങ്ങിനെപ്പറ്റിയുള്ള എന്റെ കാഴ്ച്ചകളില്,ഒന്നിവിടെ കുറിയ്ക്കട്ടെ.
അച്ചടിമാദ്ധ്യമത്തിനുമേല്‍ ബ്ളോഗിനുള്ള ഒരുനേട്ടം,വായനക്കാരുടെ അഭിപ്രായങ്ങള് ഉടനെതന്നെ രചയിതാവിലേയ്ക്കെത്തുന്നു എന്നതാണു.
ഇതൊരു ചെറിയകാര്യമല്ലെന്നു തന്നെയാണു എണ്റ്റെ അഭിപ്രായം.
അനുകാലികങ്ങളില് കവിതയോ,ലേഖനമോ വന്നുകഴിയുമ്പോള്,അടുത്തചില ആഴ്ചകളില്,'വായനക്കാരുടെ കത്തു'വായിയ്ക്കാനായി അകാംക്ഷയോടെ കാത്തിരിയ്ക്കുകയും,നിരാശരാവുകയും ചെയ്യുന്നവറ്ക്കു,ഇതൊരു ആഹ്ളാദകരമായ അനുഭവമാണ്‍.
പക്ഷെ,ഒരെഡിറ്ററുടെ അഭാവത്തില്‍ നടക്കുന്ന ഈത്തരം കൈമാറ്റങ്ങള്ക്ക്,മറ്റൊരു പ്രശ്നമുണ്ട്. രണ്ടുവശത്തുനിന്നും-രചയിതാവിന്റെയും,അഭിപ്രായമെഴുതുന്ന ആളുടെയും-ഉള്ള ഇടപെടലുകള്‍ ചിലപ്പോള്‍ അങ്ങേയറ്റം പ്രകോപനകരമാകാനും,തുടറ്ന്നു ധാരാളം ചീത്തരക്തം ബ്ളോഗിലാകേപടരാനുമുള്ള സാദ്ധ്യത!
താനെഴുതുന്നത് എന്താണെന്നും,എന്തിനാണെന്നും പൂര്ണ്ണബോദ്ധ്യമുണ്ടേങ്കില് ബ്ളോഗറ്ക്കു,സമചിത്തതകൈവിടാതെ തന്റെ നിലപാടുകള് ഒന്നുകൂടിവ്യക്ത്തമാക്കുകയോ,അതറ്ഹിയ്ക്കാത്ത കമണ്റ്റുകളെ,അവഗണിയ്ക്കുകയോ ആകാം.
പ്രകോപിപ്പിയ്ക്കാന്‍ വേണ്ടിമാത്രമെഴുതുന്നവരെ തിരിച്ചറിയാന്‍,വല്ല്യബുദ്ധിമുട്ടുണ്ടാവുകയില്ല.
അതുപോലെത്തന്നെ പ്രകോപിപ്പിയ്ക്കാന്‍ വേണ്ടിമാത്രമെഴുതുന്ന ബ്ളോഗുകളെയും തിരിച്ചറിയേണ്ടതുണ്ട്.
(വിലകുറഞ്ഞ പ്രശസ്തിയ്ക്കപ്പുറം,വിവാദവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നബ്ളോഗുകളെ-ആരോഗ്യകരമായ ചറ്ച്ചയ്ക്ക് ക്ഷണിയ്ക്കുന്നവ-വേര്‍തിരിച്ചുകാണാന്‍ കൂടി വായനകാരനു കഴിയണം എന്നുകൂടിപ്പറയട്ടെ)
അങ്ങിനെയുള്ള ബ്ളോഗുകള്ക്കുകൊടുക്കാവുന്ന എറ്റവും നല്ലചികിത്സ വെറും അവഗണനമാത്രമാണ്‍-തിരിഞ്ഞങ്ങോട്ട് നോക്കാതിരിയ്ക്കുക!
ഒരുവ്യക്തിയുടെ മാനാഭിമാനങ്ങള്‍ തീരുമാനിയ്ക്കുന്നതു സ്വന്തം വാക്കുംപ്രവൃത്തിയും മാത്രമാണെന്ന സത്യം മനസ്സിലുറയ്ക്കുന്നനിമിഷം,രണ്ടാമതൊരാള്ക്കു തന്നെ അപമാനിയ്ക്കാനുള്ള അവകാശംതന്നെ ഇല്ലാതാകുകയാണ്‍.മാത്രമല്ല,അതിനായിശ്രമിയ്ക്കുന്നവറ് സ്വന്തം നിലവാരം വിളിച്ചുപറയുകമാത്രമാണ്‍ ഫലമെന്നു വന്നുകൂടുകയും ചെയ്യും.
ഈയിടെവായിച്ച രസമുള്ള ഒരുകുറിപ്പ് കണ്ണാടിച്ചില്ലിനെയും സ്പ്പോഞ്ചിനെയും പറ്റിയുള്ളതായിരുന്നു. തന്നിലേയ്ക്കെത്തുന്ന എന്തിനേയുമേതിനേയും വലിച്ചെടുത്തു വീറ്പ്പുമുട്ടുന്ന സ്പ്പോഞ്ചാകണോ,അതോ,തന്നില്‍ വന്നുവീഴുന്ന എന്തിനേയും തട്ടിത്തെറിപ്പിച്ചും ഒഴുക്കിക്കളഞ്ഞും നിസ്സംഗമായിച്ചിരിയ്ക്കുന്ന കണ്ണാടിച്ചില്ലാകണോ?
തീരുമാനം നമ്മുടേതാണ്‍!
ഇതത്ര എളുപ്പമാണെന്നൊ,ഇതെഴുതുന്നയാള്ക്കിതിനൊക്കെ കഴിയുമെന്നൊ അല്ല പറഞ്ഞുവരുന്നതു. പത്തിയില്ചവിട്ടേല്ക്കുമ്പോള്,പൊടുന്നനെയൊന്നു ഫണംവിടത്തിചീറ്റിയാലും,മേല്പ്പറഞ്ഞ സ്പ്പോഞ്ചും കണ്ണാടിച്ചില്ലും മനസ്സിലുണ്ടെകില്,അടുത്ത നിമിഷത്തില്‍ സ്വയമൊന്നു അടക്കിനിറ്ത്താന്‍ കഴിഞ്ഞേക്കും.
കാളിയദറ്പ്പമടങ്ങിയ കഥകള്‍ കവികളിനിയും പാടിത്തീര്‍ന്നിട്ടില്ല.
നമ്മുടെബൂലോകത്തില്‍ സ്നേഹ-സൌഹാറ്ദ്ദങ്ങളൂടെ ആയിരം പൂക്കളിനിയും വിടരട്ടെ...
Tuesday, 22 January 2008
വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന നടവരമ്പ്
Posted by ഭൂമിപുത്രി at 1/22/2008 01:00:00 am
Labels: ലേഖനം
Subscribe to:
Post Comments (Atom)
26 comments:
വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന നടവരമ്പില്‍ കാലിടറിവീഴാതെയെങ്ങിനെ നടക്കാം-
ഒരുചിന്ത.
പാവം തവള .. അതു കരഞ്ഞോട്ടെ
നമുക്കെന്താ കാര്യം ?
അതിനെ വിട്ടേരെ
നന്നായി
ഈ രാജ്യത്ത് ഒരു തവള
കരയാനും പാടില്ലേ ?
ഇത്തരം ഒരു അവലോകനം നന്നായി.
ശരിയാണ്‍, ബ്ലോഗിങ്ങ് കൂടുതല്‍ മലയാളികളിലേയ്ക്കെത്തേണ്ടിയിരിയ്ക്കുന്നു.
:)
ബ്ലോഗ് ലോകം ഒരു നല്ല കൂട്ടായ്മയായി വളരട്ടെ
അനില്‍ പനച്ചൂരാന്‍ എഴുതിയതു ഏതു വിടുവായന്മാരെയാണെന്നറിയില്ല...ആ സിനിമ കാണാത്തതിനാല്‍ ...
ഭൂമി പുത്രി ഉദ്ദേശിച്ചതു എന്തായാലും സുധാകരനെയോ വെള്ളാപ്പള്ളിയെയൊ പവ്വത്തില്‍ ബിഷപ്പിനേയൊ പോന്‍ ടിങിനെയൊ ഒന്നും ആയിരിക്കില്ല..എം കെ ഹരികുമാര്‍ എന്ന വിമര്‍ ശകനെയാണോ ???
ഇരുട്ടത്തു കൂവാന്‍ നല്ല ഇടമാണു ബ്ളോഗ് എന്നു കലാകൌമുദിയില്‍ അദ്ദേഹം ഒട്ടവരി നിര്‍ വചനത്തിലൂടെ 'വെളിപാട്' നടത്തിയിരിക്കുന്നു
ഭൂമിപുത്രി,
തവളകള്‍ കരയട്ടെ,
ഓട്ടയില്ലാത്ത ചാക്കുമായി 'തവളപിടുത്തക്കാര്‍'
ഒരു നാള്‍ വരും. :)
ഹാഹാ..വിടുവായന്‍ തവളകള്‍ കരയട്ടെ. എതിര്‍ വായില്ലാതെ നേരേ വാ നേരേ പോ.നല്ല ചിന്തകള്‍.:)
ഓ.ടോ.വിടുവായന്‍ തവളയിലൂടെ അനില്‍-പനച്ചൂരാന്‍ ഒരു കൊച്ചു ഗ്രാമത്തിന്‍റെ ഹൃദയ ശബ്ദം കേള്‍പ്പിക്കാനായില്ലേ.
സ്‌നേഹത്തിനും സൗഹൃദത്തിനും കൂട്ടായ്‌മക്കും വേണ്ടി നമുക്കെന്തും ഉപേക്ഷിക്കാം
ശൂൂ
ഒപ്പിട്ടതാണേ :)
ഉം..........2008 ല്‍ ചില ചിന്തകളോടെയാണല്ലോ ഭൂമിപുത്രിയുടെ തുടക്കം... കൊള്ളാം. ഭാവുകങ്ങള്‍!
കാപ്പിലാന്‍,ശ്രീ,പ്രിയ,മുരളീ,ചന്തു,പൊങ്ങുമൂടന്‍:
അഭിപ്രായങ്ങള്‍ക്കും പിന്തുണയ്ക്കും പ്രത്യേകസന്തോഷം പറയട്ടെ.
അനാഗതാ,വേണു:അതേ,എന്തുകൊണ്ടൊ പനച്ചൂരാന്റെ ഈവരിഞാന്‍ മനസ്സിലിടയ്ക്കിടെ മൂളാറുണ്ടായിരുന്നു.അദ്ദ്യേഹം സാധാരണ തവളകളെപ്പറ്റിയാണു പാടിയതെങ്കിലും,ഞാനവയെ
ഏറ്റെടുത്തെന്നു മാത്രം :)
സനാതനാ,ആ ‘ശൂ’തന്നെ മതി..ധാരാളം.
നല്ല കണ്ടെത്തല്‍ ഭൂമിപുത്രീ
ആശംസകള്‍
രാജീവിന്റെ ബ്ലോഗിലൂടെയാണ് ഇവിടെയെത്തിയത്. ബ്ലോഗില്‍ സജീവചര്‍ച്ച നടക്കേണ്ട വിഷയമാണ് ഇത്.
വിടുവായന്‍ തവളകള്‍ കരയട്ടെ. പുതിയ ചിന്തകള്‍ കൊള്ളാല്ലൊ.
ആശംസകള്‍,
വിടുവായന്‍ തവളകള്‍ -അവരും കരയട്ടെ .....
ആ കരച്ചില്‍ കേള്‍ക്കുമ്പോള്‍ പാമ്പുകള്‍ ഇര പിടിക്കാന്‍ ഇറങ്ങും .......
ഭൂമിപുത്രി ,
ബ്ലോഗിങ്ങിന്റെ അനുഭവ സാക്ഷ്യം!
വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന ബൂലോകത്തില്‍ സൗഹൃദങ്ങളൂടെ കോടി കോടി
പൂക്കളിനിയും വിടരട്ടെ!!!!!!
ശ്രദ്ധേയമായ പോസ്റ്റ്.
ആര്‍ക്കൊക്കെയോ ഉള്ള മറുപടി.
ആശംസകള്‍ ഭൂമിപുത്രി...
:)
എന്നും സ്നേഹത്തോടെ
ഉപാസന
ഓ. ടോ: അനില്‍ പനച്ചൂരാന്റെ സിനിമയോ..? എനിക്ക് വ്യക്തമായില്ല.ഒന്ന് വിശദീകരിക്കാമോ..? ഞാന്‍ അത് അറിഞ്ഞില്ല എന്ന് തോന്നുന്നു.
ദ്രൌപദി,വഡവോസ്ക്കി,സജി,നവരുചിയന്‍,മഹേഷ്,ഉപാസന,
എല്ലാവരും ഇവിടെവന്നുനോക്കി
അഭിപ്രായം പറഞ്ഞതില്‍ വലീയ സന്തോഷം.
ഉപാസനേ,’അറബിക്കഥ’യ്ക്ക് വേണ്ടി പനച്ചൂരാനെഴുതിയ
പാട്ടിലെ ഒരുവരിയാണീതലേക്കെട്ട്-കേട്ടുകാണും
‘തിരിയെഞാന്‍ വരുമെന്നവാര്‍ത്തകേള്‍ക്കാനായി..’
മേലില്‍ കണ്ട പോസ്റ്റുകള്‍ തെളിയിക്കുന്നതിനപ്പുറം ഒന്നും പറയാനില്ല.
ഈ ഉറുമ്പുകള്‍ എങ്ങോട്ടാണ് വരി വച്ച് പോകുന്നത്.
അഭിപ്രായത്തിന്റെ കപ്പല്‍ എന്നത്തെയും പോലെ മുങ്ങിപ്പോയൊ?
കഷ്ടം
എനിക്ക് പറയാനുള്ളത് പറയട്ടെ.
ചിന്തിച്ചിട്ട് മാത്രം കമന്റ് ഇടുക.ചിന്തിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഇടാതിരിക്കുക
ബാക്കി എല്ലാം നല്ലതിനാണ്
അതെ....
നിങ്ങള്‍ പറഞ്ഞത് തന്നെയാണ്.....
അതുതന്നെ!
പിന്നെ.....ആശംസകള്‍.
ദീപുവിന്റെ രോഷമിഷ്ട്ടപ്പെട്ടു :)
ജ്യോനവന്റെ വായ്ത്താരിയും..
സന്തോഷം സുഹൃത്തുക്കളെ.
ഓര്‍ക്കുക നാമൊന്നും കൂപ മണ്ഢൂകങ്ങളല്ല..
ശരിയാണ് ഭൂമിപുത്രീ .. വളരെ പക്വതയാര്‍ന്ന നിരീക്ഷണം !!
നന്ദി...വായിച്ച ഈ വരികള്‍ ഇവിടെ പങ്കു വച്ചതിന്
ഈയിടെവായിച്ച രസമുള്ള ഒരുകുറിപ്പ് കണ്ണാടിച്ചില്ലിനെയും സ്പ്പോഞ്ചിനെയും പറ്റിയുള്ളതായിരുന്നു. തന്നിലേയ്ക്കെത്തുന്ന എന്തിനേയുമേതിനേയും വലിച്ചെടുത്തു വീറ്പ്പുമുട്ടുന്ന സ്പ്പോഞ്ചാകണോ,അതോ,തന്നില്‍ വന്നുവീഴുന്ന എന്തിനേയും തട്ടിത്തെറിപ്പിച്ചും ഒഴുക്കിക്കളഞ്ഞും നിസ്സംഗമായിച്ചിരിയ്ക്കുന്ന കണ്ണാടിച്ചില്ലാകണോ?
തീരുമാനം നമ്മുടേതാണ്‍! -- പഴുത്ത ഇരുമ്പിനുമുണ്ട് ചില ഗുണങ്ങള്‍.വീഴുന്ന വെള്ളത്തെ വറ്റിക്കുക മാത്രമല്ല, ഇഷ്ടമുള്ള രൂപത്തില്‍ മാറുവാനും സാധിക്കും.
പഴയതെല്ലാം വായിക്കട്ടെ
വളരെ സന്തോഷം കുറുമാന്
Better late than never! :)
താങ്കളെപ്പോലെയുള്ള സീനിയറ്ബ്ളോഗേഴ്സ് വരുന്നതും കമന്റുന്നതും,എന്നെപ്പോലെയുള്ള 'ശിശു'ക്കള്ക്ക് വലിയ പ്രോത്സാഹനമാണ്
ത്രിഗുണന്‍,അഭിപ്രായത്തിനു വളരെ നന്ദി
Post a Comment