Thursday 14 August, 2008

ഞാൻ ഏത്പത്രം വായിയ്ക്കണം?

ദേശീയ ഇംഗ്ലീഷ് പത്രത്തെപ്പറ്റിയാൺ ചോദ്യം.
‘ഹിന്ദു’എന്നാകും അധിക പേരും പറയുകയെന്നറിയാം.
എന്നും രാവിലെ മേശപ്പുറത്ത്കിടന്ന് ചിരിയ്ക്കുന്ന ‘ഹിന്ദു’വിനോട്
ഗുഡ്മോണിങ്ങ് മാത്രം പറഞ്ഞിട്ട്
കയ്യ് നീട്ടിയെടുക്കുക ഇൻഡ്യൻ എക്സ്പ്രെസ്സാൺ.
കാര്യം ‘ഹിന്ദു’തൊട്ടാല്‍പ്പിന്നെ അരദിവസം പോയിക്കിട്ടും!
( ‘പെൻഷണേഴ്സ് പേപ്പറ്‘ എന്നൊരു പേരുമുണ്ടത്രെ
ഹിന്ദുവിൻ)

വർഷങ്ങളായി വായിച്ച് വന്നിരുന്നത് ഇൻഡ്യൻ എക്സ്പ്രെസ്സായിരുന്നു.
ഈയിടെ കെട്ടും മട്ടുമൊക്കെ മാറ്റി, അവരൊരു ‘മേക്കോവറ്’നടത്തി.
അതോടെ ദേശിയ വർത്ത്മാനത്തിനുള്ള പ്രാധാന്യം/പേജുകൾ ഗണ്യമായിക്കുറഞ്ഞു.
സംസ്ഥാന വിശേഷങ്ങൾ നിറയുന്ന ആദ്യപേജുകൾ ഒന്നോടിച്ച് നോക്കി
മറിയ്ക്കാറാൺ എന്റെ പതിവ്.
(സങ്കുചിതമനഃസ്ഥിതി കാരണമാകും,വാറങ്കലിലും വിജയവാഡയിലും
കരിംനഗറിലുമൊക്കെ നടക്കുന്ന വിശേഷങ്ങൾ വിശദമായി അറിയണമെന്ന്
തോന്നാറേയില്ല).
ചുരുക്കം പറഞ്ഞാൽ പത്ത് മിനിറ്റ്കൊണ്ട് പത്രവായന തീറ്ന്ന്തുടങ്ങിയപ്പോൾ
ഒരു ‘പോരായ്ക’തോന്നിത്തുടങ്ങി.
ഇങ്ങിനെപോയാല്പറ്റില്ല!
അങ്ങിനെ ഇൻഡ്യൻ എക്സ്പ്രെസ്സ് നിറ്ത്തി.
നിഷ്പക്ഷതയുള്ളൊരു പത്രമാണാവശ്യം എന്ന പ്രധാനപരിഗണനയിൽ
തത്സ്ഥാനത്ത് ടൈംസ് ഓഫിൻഡ്യയാക്കി

ടി.ജെ.എസ്.ജോറ്ജ്ജിന്റെ ഞായറാഴ്ച്ച് പംക്തി മിസ്സ് ചെയ്യുന്നുവെന്നതൊഴിച്ചാൽ
(എനിയ്ക്ക് മനസ്സിൽതോന്നുന്നതൊക്കെ എഴുതിക്കളയുന്ന ഒരു മനുഷ്യൻ!)
എന്തുകൊണ്ടൊ,ഇൻഡ്യനെക്സ്പ്രെസ്സുപേക്ഷിയ്ക്കാൻ ഒരു വിഷമവും തോന്നിയില്ല.
പേപ്പറ്മാറുന്നതിൻ മുൻപ് ബൂലോകത്തെ സുഹൃത്തുക്കളോടൊന്ന്
അഭിപ്രായമാരായണമെന്നൊക്കെ ഉറച്ചതായിരുന്നു.
എന്റെ സഹജമായ അലസതകാരണം,ഇതാ ഇപ്പോഴാ‍ണതിൻ പുറപ്പെടുന്നത്.
(ഇറ്റ്സ് നെവറ് റ്റൂലേറ്റ് എന്നല്ലെ)
ടൈസ് കണ്ടിടത്തോളംകൊണ്ട്,പറയത്തക്ക ‘ചായ്‌വ്’ ഒരുവശത്തേയ്ക്കും തോന്നിയില്ല.
ഭാഷയും തെറ്റില്ല.
(ഇൻഡ്യന് എക്സ്പ്രെസ്സിന്റെ ലോക്ക്ൽ റിപ്പോറ്ട്ടിങ്ങിന്റെ ഇംഗ്ലീഷ് അസഹ്യമായിരുന്നു കേട്ടൊ)
ദേശീയ വറ്ത്തമാനം പേജുകളോളം.. (ഇത്രയ്ക്കങ്ങട് വേണോന്നാണിപ്പൊ)
ചുരുക്കിപ്പറഞ്ഞാൽ ‘ഹിന്ദു’വിന്റെ ഒരു കൊച്ചനുജത്തി.

അപ്പോളെങ്ങിനെ?
ഇങ്ങിനെതന്നെയങ്ങോട്ട് പോട്ടേന്നോ?