ബ്ലോഗ് ലോകത്ത് വർദ്ധിച്ചുവരുന്ന അനാശാസ്യ പ്രവണതകളുടെ പശ്ചാതലത്തിൽ,
Kennington (
ബ്ലോഗർമാരേ പ്രലോഭനങ്ങളിൽ നിന്നകറ്റാനായി, പള്ളിമേധാവികൾ രൂപം കൊടുത്ത പത്തു കല്‍പ്പനകൾ-
1.നീങ്ങളുടെ ആർജ്ജവത്തിനു മുകളിലായി നിങ്ങളുടെ ബ്ലോഗിനെ പ്രതിഷ്ഠിയ്ക്കരുത്
2.നിങ്ങളുടെ ബ്ലോഗിനെ വിഗ്രഹവൽക്കരിയ്ക്കരുത്
3.നിങ്ങളുടെ അജ്ഞാതാവസ്ഥയെ മുതലാക്കി അരുതാത്തത് ചെയ്ത് നിങ്ങളുടെ അപരനാമത്തെ ദുരുപയോഗപ്പെടുത്തരുത്
4.അഴ്ച്ചയിലൊരിയ്ക്കൽ(സബാത്ത്) ബ്ലോഗിൽ നിന്നും വിശ്രമമെടുക്കുക
5.നിങ്ങളുടെ സഹബ്ലോഗർമാരെ നിങ്ങൾക്കുമുപരിയായി
ബഹുമാനിയ്ക്കുന്നതോടൊപ്പം,.അവരുടെ തെറ്റുകൾക്ക് ആവശ്യത്തിലുമേറെ പ്രാധാന്യം കൊടുക്കാതെയുമിരിയ്ക്കുക
6.മറ്റൊരാളുടെ മാനത്തെയോ,ഖ്യാതിയേയോ,വികാരത്തിനേയോ ഹനിയ്ക്കാനായി
ബ്ലോഗുപയോഗിയ്ക്കരുത്
7. നിങ്ങളുടെ ബ്ലോഗുപയോഗിച്ച് വിശ്വാസലംഘനമോ/വ്യഭിചാരമോ ചെയ്യാതിരിയ്ക്കുക,അതിനു മറ്റാരെയും അനുവദിയ്ക്കാതിരിയ്ക്കുക
8.മറ്റൊരാളുടെ ബ്ലോഗിലെ ഉള്ളടക്കം മോഷഠിയ്ക്കാതിരിയ്ക്കുക
9.നിങ്ങളുടെ സഹബ്ലോഗർക്കെതിരായി വ്യാജമായ സാക്ഷ്യം നൽകാതിരിയ്ക്കുക
10. നിങ്ങളുടെ അയൽ-ബ്ലോഗറുടെ പദവി/നിലവാരം (റാങ്കിങ്ങ്) മോഹിയ്ക്കാതിരിയ്ക്കുക,സ്വന്തം ബ്ലോഗിന്റെ ഉള്ളടക്കവും സ്ഥാനവും കൊണ്ട് തൃപ്തിപ്പെടുക.
11.ഒരു ബ്ലോഗറെന്ന നിലയിൽ,വായിയ്ക്കപ്പെടാനും അഭിപ്രായങ്ങളറിയാനും
നിങ്ങൾക്കുള്ള അവകാശത്തിനൊപ്പം തന്നെ, സഹബ്ലോഗർമാരോടും നിങ്ങൾക്കതുപോലെയൊരു
( പതിനൊന്നാം കല്‍പ്പന എന്റെ വക:)) )
59 comments:
ബ്ലോഗർമാർക്കുള്ള പത്തു കല്‍പ്പനകൾ..
വായിച്ചിട്ട് ഒരു ആത്മപരിശോധനയുമാകാം.
കല്‍പ്പനകളെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു...
ആ എട്ടാമത്തെ കല്‍പ്പന ഒന്ന് ബോള്‍ഡാക്കീക്കോളൂ :)
എട്ടാമത്തെ കല്‍പ്പന്ന ബോള്‍ഡാക്കീട്ടൊന്നും ഒരു കാര്യവുമില്ല പ്രിയാ ഉണ്ണികൃഷ്ണാ...
ആ പറഞ്ഞ കാര്യം പണ്ടാറസഗീറിന് മാത്രം ബാധകമല്ലാ...
:) :)
ത്രേസ്യാകൊച്ച് പറഞ്ഞപോലെ... ( ഈ പോസ്റ്റിലല്ല ) ആമേന്‍.
:)
ആഹാ,
കലക്കി. പതിനൊന്നാമത്തെ കല്‍പ്പന ഒന്നു വിശദമാക്കിയാല്‍ വേണ്ടില്ലായിരുന്നു.
ഇത് ഏതു വകുപ്പില്‍ പെടും?
നിന്നെപ്പോലെ നിന്റെ സഹബ്ലോഗറെയും സ്‌നേഹിക്കുക എന്നതെവിടെ?
എന്റെ ബ്ലോഗുപരമ്പരദൈവങ്ങളേ...
കൽപ്പനകൾക്ക് സ്തുതി.
പതിനൊന്നാം കല്‍പ്പന ഡിലീറ്റ് ചെയ്യണം.
Excellant
ആ പതിനൊന്നാം കല്പനയാണ് പോയിന്റ്..ബാക്കിയൊക്കെ അഡ്ജസ്റ്റ് ചെയ്യാം :)
എനിക്കീ "പതിനൊന്നു" കല്‍പ്പനകള്‍ വല്ലാതങ്ങ് പിടിച്ചു കേട്ടോ..
ഹെന്‍റെ ദൈവമേ, പതിനാറെണ്ണം ഉണ്ടെന്നു പറഞ്ഞിട്ടും ഞങ്ങളൊക്കെ പള്ളീടെ പുറത്താ, പിന്നാ ഭൂമിപുത്രീടെ പതിനൊന്ന് കല്‍പ്പന:-)
കല്പന എന്നൊക്കെ കേട്ടപ്പോള്‍ ഏതോ പുതിയ വനിതാബ്ലോഗറാണെന്ന് കരുതിവന്നതാ. സണ്ഡേ സ്കൂളാന്ന് ഇപ്പളല്ലേ മനസ്സിലായത്. മീനാ കപ്പ, മീനാ കപ്പ, മീനാ മഞ്ഞളരച്ച കപ്പ
kollaam....
കൊള്ളാം!!
ആ 11-മത് കല്‍പ്പന (ഉര്‍വ്വശിയല്ല!) ഞാന്‍ മനസ്സില്‍ വക്കുന്നതാണ് :-)
നിര്‍ബന്ധമായും എല്ലാ ബൂലോകരും അറിഞ്ഞിരിയ്ക്കേണ്ട, പാലിയ്ക്കേണ്ട കാര്യങ്ങള്‍ തന്നെ, ചേച്ചീ...
:)
പത്തു കല്പനകളും കൊള്ളാം.എല്ലാവരും ഇതൊന്നു പാലിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഈ ബൂലോകം ഇത്ര മുഷിയില്ലാരുന്നു..
പത്തു കല്പനകളും പതിനൊന്നാമത്തെ കല്പനയും അനുസരിച്ചോളാമേ!.
പതിനൊന്നാണ് കല്‍പ്പന....
അതങ് ശരിയായാല്‍ മറ്റുള്ളത് താനെ ശരിയായിക്കോളും...
പണ്ടാരടങ്ങിയ സഗീറിനു ഇതൊന്നും ബാധകമല്ല.. പത്തല്ല പതിനഞ്ചു കല്പന വന്നാലും അങ്ങേരു കുലുങ്ങില്ല.
എന്നാ പള്ളിക്കാരു ബ്ലോഗിലും കൈവച്ചു തുടങ്ങിയതു? സൂക്ഷിക്കണം, ഇനി എന്തെഴുതണമെന്നും ഈ പള്ളിക്കാരു തീരുമാനിക്കുന്ന അവസ്ഥ വരുമൊ എന്തൊ...!
എല്ലാം അനുസരിച്ചോളാമേ...
പന്ത്രണ്ടാമത്തെ എന്റെ വകയും ചേര്‍ത്തോളൂ....
"നിന്നെപ്പോലെ നിന്റെ സഹ ബ്ലോഗിണിയേയും സ്നേഹിക്കുക" (പുരുഷ ബ്ലോഗര്‍ക്കു മാത്രം!)
മീതെ സ്വര്‍ഗ്ഗത്തിലെങ്കിലും, താഴെ ഭൂമിയിലെങ്കിലും, ഭൂമിക്കു് കീഴെ വെള്ളത്തിലെങ്കിലും ഉള്ള യാതൊരു യാഹുവിന്റെയും പ്രതിമയും അരുതു്. അവയെ നമസ്കരിക്കുകയോ, സേവിക്കുകയോ ചെയ്യരുതു്. നിന്റെ ദൈവമായ ഗൂഗിളായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു. എന്നെ പകെക്കുന്നവരില്‍ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തേയും നാലാമത്തേയും തലമുറവരെ മക്കളുടെ മേല്‍ സന്ദര്‍ശിക്കുകയും, എന്നെ സ്നേഹിച്ചു് എന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കു് ആയിരം തലമുറ വരെ ദയ കാണിക്കുകയും ചെയ്യുന്നു.
ഈ കല്പന ഇതില്‍ കാണാത്തതുകൊണ്ടു് ഭൂമിപുത്രി ഗ്രീക്ക് ബൈബിളല്ല, ലാറ്റിന്‍ ബൈബിളാണു് റെഫര്‍ ചെയ്യുന്നതെന്നും, ഏകദൈവമായ ഗൂഗിളിനേക്കാള്‍ അന്യദൈവമായ യാഹുവിനെ കൂടുതല്‍ സ്നേഹിക്കുന്നുവെന്നും ഞാന്‍ ബലമായി സംശയിക്കുന്നു. :)
അയല്‍ക്കാരന്റെ ആ മഞ്ഞളരച്ച കപ്പ വായിച്ച് ചിരിച്ച് ഒരു വഴിക്കായി... :) :)
12ആം കല്‍പ്പന: പോസ്റ്റിനെക്കാള്‍ വലിയ കമന്റിടരുത്...
24ആമതായി കമന്റ് ചെയ്ത റവ. സി കെ ബാബു മെത്രാന്‍ ശ്രദ്ധിക്കുക..
11 കല്‍പ്പനകള്‍ സ്വകരിച്ചിരിക്കുന്നു.
കുറ്റ്യാടിക്കാരാ, കപ്യാരേ,
പന്ത്രണ്ടാമത്തെ കല്പന രണ്‍ജിത് ചെമ്മാട് formulate ചെയ്തുകഴിഞ്ഞിരുന്നു. എണ്ണം പിശകി കുഞ്ഞാടേ!
- സ്വന്തം മെത്രാന്‍. :)
aamen!!!
പത്തു കല്പനകള്‍ എന്ന് പറഞ്ഞിട്ട് പതിനൊന്ന് കല്പനകള്‍ എഴുതിയ ഭൂമിപുത്രി, ഏഴാമത്തെ കല്പന തെറ്റിച്ചിരിക്കുന്നു.
7. നിങ്ങളുടെ ബ്ലോഗുപയോഗിച്ച് വിശ്വാസലംഘനമോ.....
ഹാഹാ..പക്ഷേ പതിനൊന്നാം പ്രമാണം തന്നെ പ്രമാദം.:)
ഒരോ ബ്ലോഗറുമാരും ഇത് വേണ്ടവിധത്തില് ഉളകൊണ്ടാല് എത്ര നന്നായിരുന്നു
നിയമങ്ങളും, കല്‍പ്പനകളും ലംഘിക്കപ്പെടാനുള്ളതാണ്.
പാലിക്കപ്പെടുമ്പോള്‍ കല്‍പ്പനകളുടെ പവിത്രത നഷ്ടപ്പെടും.;)
pathu kalppanakal valre nanayittundu..ellavarum ithu paalichaal blogulakam nannayi poyene:D
sathyam......
പത്തും ഒന്നും പതിനൊന്നു കല്‍പ്പനകൾ ചോദ്യം ചെയ്യാതെ കൈനീട്ടി വാങ്ങിയ-
ഹരീഷ്,സഹയാത്രികൻ,ബാബു,വികടശിരോമണീ,സ്മിത,ഗോപക്ക്,കിഷോർ,ശ്രീ,
കാന്താരികുട്ടീ,എഴുത്തുകാരീ,നജൂസ്,ചാണക്യൻ,മഹീ,കുമാരൻ,അനൂപ്,പ്രവീൺ,ജിതേന്ദ്ര,
എന്നിവർ ഇനി ബൂലോകത്തിന്റെ ഭൂതവും ഭാവിയും വർത്തമാനവുമായി മാറട്ടെയെന്നാശംസിയ്ക്കുന്നു.
പതിനൊന്നാം കല്‍പ്പനയ്ക്ക് ചില്ലറ ഉടക്കുപറഞ്ഞ അനിലേ,വാത്മീകീ,ഗുപ്താ-
അവകാശക്കൊടി മാത്രം ഇടതുകയ്യിൽ പൊക്കിപ്പിടിച്ച് ജാത്താ നടത്തുന്ന
തനിമലയാളി സ്വഭാവം വിടില്ലാ ല്ലെ?
പ്രിയാഅ-അച്ചരം മാത്രം ബോൾഡാക്കിട്ടെന്തുകിട്ടാൻ! നമ്മളൊക്കെക്കൂടിയൊന്ന് ബോൾഡായാൽ മതി.
നിരച്ചരാ-ആ പറഞ്ഞതിലും കാര്യമുണ്ട് (സ്ഥിരം സിനിമാ-സീരിയൽ ഡയലോഗ്)
രിയാസേ,രൺജിത്,Kenningtonലെ അച്ചമാരു ആ ക്ലോസ് കാൻസലാക്കീന്ന് പറയണകേട്ടു
ശ്രീവല്ലഭാ,ഒരു മാനസാന്തരത്തിന് സമയമിനിയും കിടക്കുന്നില്ല്യോ?
അയൽക്കാരാ,ഞാറാഴ്ച്ചപ്പള്ളിക്കൂടത്തിനു റിഫ്രെഷ്മെന്റ്സും ഉണ്ടായിരുന്നോ?
(എന്നിട്ടും പിള്ളാരെക്കിട്ടുന്നില്ലെങ്കിൽ... കടുപ്പം തന്നെ!)
യാരിദേ,നല്ല വാക്ക് ചെകുത്താൻ പറഞ്ഞതായാലും സ്വീകരിയ്ക്കണമെന്നൊരു
കല്‍പ്പനകൂടിയില്ലേ?
സി.കെ.ബാബുവേ-അപ്പൊ നിങ്ങളാല്ലേ അന്തികൃസ്തു?
( ആ സ്പ്പൂഫിനൊരു സലാം)
കുറ്റിയാടിക്കാരാ-ബാബൂന്റെ പ്രശ്നം മനസ്സിലായല്ലൊ,അല്ലെ?
വേണൂവേ-ഗുരുനിട്ട് തന്നെ പാര വെച്ചോണം!
വെട്ടിക്കാടേ-അങ്ങിനേമൊരു വകുപ്പുണ്ടല്ലേ?പറഞ്ഞുതന്നതിൻ നന്ദി
ബൂലോകത്തിന്റെ ഭുത-ഭാവി-വർത്തമാന ലിസിറ്റിലുള്ളവരാൺ ഗോപക്ക്,കിഷോർ,ശ്രീ എന്നിവരും-(കമനിട്ടപ്പോൾ ഗൂഗിൾ മൂന്നു പേരുകൾ മാത്രം വിഴുങ്ങീ)
ഇതൊക്കെ നിര്‍ബന്ധമായും അനുസരിക്കണമോ...
ഒന്നൂടി ഉണ്ട്,
എല്ലാ ബ്ലോഗറന്മാരും കമന്റ് ഓപ്ഷന്‍ ഡിലീറ്റ് ചെയ്യുക..!
കല്‍പന ചേച്ചിയെ ആര്‍ക്കും പറയാല്ലൊ..;)
പത്തുകൽപ്പനകളെന്ന പേരിൽ പതിനൊന്നു കൽപ്പനകൾ പാടില്ല എന്നൊരു പന്ത്രണ്ടാം കൽപ്പന എന്റെ വക :)
സനാതനാ, അത് ഒമ്പത് നവരസങ്ങളുടെ കൂടെ സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു രസം കൂടി പ്രകടിപ്പിക്കുന്ന പച്ചാളം ഭാസിയെപ്പോലെ കൂട്ടിച്ചേര്‍ത്തതല്ലേ.
ചേച്ചിയുടെ 11 കല്പനകളും, കുറ്റിയടിക്കാരൻ അവസരോചിതമായി കൂട്ടിച്ചേർത്ത 12 )0 കല്പനയും ഞാൻ അനുസരിച്ചോളാമെന്ന് പ്രതിക്ഞ ചെയ്ത് കൊള്ളുന്നു.
ഏറ്റവും കുറഞ്ഞപക്ഷം ഇതൊന്ന് ഓര്‍ത്തെങ്കിലും വയ്കുക പാലിച്ചില്ലങ്കിലും ...അങ്ങനല്ലെ?
dear
kalpanakal ellam nirmmikkappettittullathu kevalam langhikkuvaan maathramaayittaannu.
With regards
www.manjaly-halwa.blogspot.com
ശിവാ-ഇഷ്ട്ടം പോലെ
പ്രയാസി-അപ്പോൾ ബ്ലോഗ് ജീവശ്വാസം കിട്ടാതെ കിടന്ന് പൊക്കോട്ടേന്നോ?
സനാതനാ-‘ജാത്താ’പ്പാർട്ടിയാണല്ലെ?
ആൽബർട്ടേ-ആ സഹായത്തിനു നന്ദി
നരിക്കുന്നാ-ആണേ?
മാജിക്ക്ബോസെ-ആപ്പറഞ്ഞത് കാര്യം
പാവം ഞാനേ-ശിവോട് പറഞ്ഞത് തന്നെ.
ഇഷ്ട്ടം പോലെ!
ബ്ലോഗർമാർക്ക് എഴുതാൻ എന്തെങ്കിലും നിയമം ഉള്ളതായി അറിയില്ലായിരുന്നു.ഇപ്പോൾ ‘ പത്തു കൽപ്പനകൾ ‘ വന്ന സ്ഥിതിക്ക് ഇനി സൂക്ഷിച്ചോളാം.വളരെ സന്തോഷം.നന്ദി.
ബ്ളോഗ്ഗന്മാരെ പൂര്‍ണ്ണ കമന്റോടും (തെറിയായാലും) നിരൂപണത്തോടും സ്നേഹിച്ചില്ലെങ്കിലും ബ്ളോഗ്ഗികള്‍ എന്തെഴുതിയാലും കൊള്ളാം അതി മനോഹരം എന്നൊക്കെ ചുമ്മാ തള്ളരുതു (അസൂയ കൊണ്ടാണു)
8-ം പ്രമാണം ലംഘിക്കുന്നവന്‍ ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കണം.
കല്പനകള് കലക്കി. കാലത്തിന്റെ ആവശ്യമായിരുന്നു ഈ കല്പനകള്‍.
ഇതില്‍ ഏതെങ്കിലും ലംഘിച്ചാല്‍ എവിടെയാണാവോ പറഞ്ഞ് കുമ്പസാരിക്കേണ്ടത്? :)
വീക്കേ-വാക്കാണല്ലോ,ല്ലേ?
അരുൺ-ഓരോ ലംഘനത്തിലും അതു വേണ്ടേ?
ടോംകിഡ്-ഇവിടെത്തന്നെയായിക്കോളൂ
ഈ സന്ദർശനത്തിനും എല്ലാവർക്കും നന്ദി
പത്തു കല്പനകള്‍ എല്ലാവര്ക്കും ഉപയോഗം വരും. ഞാനും എന്നെ അനുസരിപ്പിക്കാന്‍ ശ്രമിക്കാം.
കൊള്ളാം ചേച്ചി......ഞാനും ഇവിടെ ഉണ്ടേ. കല്‍പ്പനകള്‍ ശ്രദ്ധി ച്ചു തന്നെ നടക്കാം....
നിഷാദേ,ദേവൂസെ-അനുസരിയ്ക്കാൻ തീരുമാനിച്ചത് നന്നായിട്ടൊ.
വായിച്ചു :)
പതിനൊന്നാം കല്പന അതിന്റെ “സ്രഷ്ടാവ്” എപ്പോഴും നടത്തുന്നുണ്ടോ??:))
ചുരുക്കം പറഞ്ഞാൽ...നി എനിക്കു കമന്റ് തരൂ..ഞാൻ അത് തിരിച്ച് നൽകാം....അല്ലെ ചേച്ചി??:))
വരാൻ വളരെ വൈകി...:(
കൂട്ടുകാരാ,സങ്കുചിതമായ അർത്ഥത്തിലെടുക്കണമെങ്കിൽ അങ്ങിനെയും എടുക്കാം.പക്ഷെ ഞാനുദ്ദേശിച്ചത് നമ്മുടെ അവകാശങ്ങളെപ്പറ്റി പൂർണ്ണബോധമുള്ളതുപോലെ മറ്റുള്ളവരുടെ അവകാശങ്ങള്‍ മാനിക്കാനും ഓർക്കണം എന്നതാൺ.
എന്റെ പരിമിതമായ സമയം അനുവദിയ്ക്കുന്നതു പോലെ,ഞാൻ ഈ ‘കൽപ്പന’അനുസരിയ്ക്കാറുണ്ട്.അല്ലെങ്കിൽ ഞാനിതിവിടെ എഴുതില്ലല്ലൊ.
സങ്കുചിതമായ അർത്ഥത്തിൽ അല്ല ഞാൻ പറഞ്ഞത്.പൊതുവെ എല്ലാവരും സെലക്റ്റീവ് ആണ്, വിഷയത്തിന്റെ കാര്യത്തിലും എഴുതിയ ആളുടെ കാര്യത്തിലും(ഇതു എന്റെ അഭിപ്രായം മാത്രം). അപ്പൊ കമന്റ്റും സെലെക്ടീവ് ആയി പോകുന്നു എന്നാണ് എന്റെ തോന്നൽ..
എഴുതിയ സംഭവത്തെ അവലോകനം ചെയ്ത് കമന്റ് ചെയ്യുന്നവരും വളരെ കുറവാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പരിചയ്ത്തിന്റെ പേരിലും കമന്റ് കിട്ടുന്നവർ ധാരാളം. പിന്നെ എന്തെങ്കിലും കമന്റിട്ട് എഴുതിയ ആളെ മുഷുപ്പിക്കണ്ടല്ലോ എന്നു വിചാരിക്കുന്നവരും ഉണ്ട്(അവലോകനം ചെയ്യ്ന്നവർ ഇല്ല എന്നല്ല..കുറവാണ്).
ഇപ്പൊ ഞാൻ ഇവിടെ എഴുതിയത് വായ്ച്ച് ചേചിക്കും തോന്നിയേക്കം “ഇവൻ ആരെടാാന്ന്”. ::))
എന്റെ കമന്റിൽ മുഷിവ് തോന്നിയെങ്കിൽ ക്ഷമിക്കുക...
കൂട്ടുകരാ,ഒട്ടും മുഷിച്ചിലില്ലാട്ടൊ.താങ്കളുടെ നിരീക്ഷണങ്ങൾ ഏറെക്കുറെ ശരിയാൺ.ഈ
വിഷയം കൂടുതൽ വ്യാപകമായ ചർച്ച അർഹിയ്ക്കുന്നുണ്ട്.കൂട്ടുകാരൻ തന്നെ വിശദമായി ഒരു പോസ്റ്റിടു.ഈ ഒരു ഇഷ്യുവിൽ വായനക്കാരുടെ അഭിപ്രായങ്ങളറിയാമല്ലൊ.
Kalppanakal Athimanoharam... Thanks...!!!!
Post a Comment