മൈനയുടെ ഈ പോസിറ്റിനിട്ട
കമന്റ്
‘മൈനാ
ബാബു- “പരിഹാരം വരേണ്ടതു് മുസ്ലീം സമുദായത്തില്‍ നിന്നുതന്നെ..”
വിമതൻ- “പക്ഷെ ഇതിനെ ഫലപ്രദമായി പ്രതിരോധിക്കണം എങ്കില്‍ മത മൌലിക വാദികള്‍ അല്ലാത്ത,സ്പെയിന്‍ മുതല്‍ ഇന്‍ഡോനേഷ്യ വരെ നീണ്ടു കിടക്കുന്ന ഒരു ഇസ്ലാമിക ഖിലാഫത്തും, ഹുക്കുമത്ത് എ ഇലാഹിയും, ആഗ്രഹിക്കാത്ത, അതിനു വെണ്ടീ ചാവാനും കൊല്ലാനും, തയ്യാറാവാത്ത,ഭൂരിപക്ഷം വരുന്ന moderate മുസ്ലീമുകള്‍ ഒരുമിച്ചു നിന്ന് അവരുടെ ശബ്ദം ഉയര്‍ത്തണം എന്നതു മാത്രമാണ് പോംവഴി എന്ന് തോന്നുന്നു..”
പ്രശ്നപരിഹാരത്തിന്റെ മർമ്മം ഇതാൺ.
സമാധാനജീവിതം മാത്രം ആഗ്രഹിയ്ക്കുന്ന ഭുരിപക്ഷം മുസ്ലീമുകളുടെയും ശബ്ദം,
മതതീവ്രവാദത്തിനെതിരെ ഒരുമിച്ചുയരുകയാൺ ഏറ്റവും ഫലപ്രദമായ പരിഹാരം.
കുറച്നാൾമുൻപ് യു.പി.യിലെ Deoband പണ്ഡിതർ മുസ്ല്ലിം തീവ്രവാദത്തിനെതിരെ ഒരു പ്രസ്താവനയിറക്കിയപ്പോൾ,അതൊരു വലീയ പ്രസ്ഥാനമായി
വളരുമെന്ന് ആശിച്ചു,
പക്ഷെ പിന്നെയൊന്നും കേട്ടതുമില്ല.
മൈനയേപ്പോലെയൊരു ഉശിരത്തിപ്പെൺകുട്ടിയ്ക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്-ഒരു online declaration നു തുടക്കമിടുക.
നമ്മുടെയീക്കൊച്ചു മലയാളം ബ്ലോഗ്ല് ലോകത്തിൽ തന്നെയാകട്ടെ അതിനുള്ള
ഭാഗ്യം.ഹമീദ് മാഷിനെപ്പോലെയും,ജബ്ബാർമാഷിനെപ്പൊലെയുമുള്ളവർ
ഒപ്പമുണ്ടാകാതിരിയ്ക്കില്ല.
വാക്കുകൾ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക.
അതിൽ ഒപ്പിടുന്നവർ മുസ്ല്ലീമുകൾ മാത്രമാകണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.
ഇന്റർനെറ്റിന്റെ സാദ്ധ്യതകളുപയോഗപ്പെടുത്തി,അത് ലോകം മുഴുവനുമെത്തട്ടെ.
ഒപ്പം അതിന്റെ ഹാർഡ് കോപ്പിയെടുത്ത് പത്രങ്ങൾക്കയയ്ക്കുക.
ചുറ്റുപാടുമുള്ള,നെറ്റിൽക്കേറാ
ലോകത്തിന്റെ ഓരോമൂലയിലും ഇതെത്തട്ടെ
ഇതൊരു ഭ്രാന്തൻ സ്വപ്നമാണോ?’
ആണോ?
ഇതൊരു ഭ്രാന്തൻസ്വപനമാണോ?
92ൽ ബാബ് റീ മസ്ജിദ് തകർത്തുകഴിഞ്ഞുണ്ടായ വർഗ്ഗീയകലാപക്കാലത്ത്,
'Silent Majority'-നിശ്ശബ്ദ ഭുരിപക്ഷം’ എന്നൊരു കൂട്ടായമ്മയുണ്ടാക്കി . മതേതര ഭാരതത്തിന്റെ അത്മാവ് കാത്തുസുക്ഷിയ്ക്കാനായൊരു ശ്രമം നടന്നിരുന്നു-വർഗ്ഗീയതയോട് എതിർപ്പുള്ളവരാണെങ്കിലും,നിശ്ശബ്ദരായിരിയ്ക്കുന്ന മഹാഭുരിപക്ഷം ഹിന്ദുക്കളൂടെയും സ്വരം കണ്ടെടുക്കാനുള്ള ഒരു ശ്രമമായിരുന്നു അത്.
അതുപോലെയൊന്ന് ,ഇൻഡ്യയിൽ മാത്രമല്ല,ലോകമൊട്ടുക്കുള്ള സമാധാനപ്രീയരായ ഇസ്ലാം മതവിശ്വാസികളെ ഒരുമിപ്പിച്ച്,
തീവ്രവാദത്തിനെതിരെ ശബ്ദമുയർത്താനുള്ള ഒരു ശ്രമം തുടങ്ങാൻ സമയമായില്ലേ?
വർഗീയതയെ അനുകൂലിയ്ക്കാത്തപ്പോഴും,
രക്തച്ചൊരിച്ചിലിനെ വെറുക്കുമ്പോഴും,
ഇതൊക്കെ കണ്ടും കേട്ടും നിശ്ശബ്ദരായിരുന്നു പോകുന്ന,സമാധാനജീവിതം ആഗ്രഹിയ്ക്കുന്ന ഭൂരിപക്ഷം മുസ്ല്ലീമുകൾക്ക് ,വളരെ വലിയൊരു ഉത്തരവാദിത്തമുണ്ട്.
ആഗോളതലത്തിൽ മുസ്ലീമുകൾ നേരിടുന്ന ഈയൊരു സ്വത്വപ്രതിസന്ധിയെ
നമ്മുടെ നാട്ടിലെ മുസ്ല്ലിമുകൾ അതിവേഗം ധ്രൂവികരിയ്ക്കപ്പേട്ടു തുടങ്ങിയിരിയ്ക്കുന്നുവെന്ന വേദനിപ്പിയ്ക്കുന്ന യാഥാർത്ഥ്യം
വിളിച്ചുപറയുന്ന കഥകൾ മാധ്യമങ്ങളിൽ പലയിടത്തും കാണാം.
താഴെക്കാണുന്നതൊന്ന് വായിയ്ക്കണേ.
Times Of India-21/9/8-Page 15
22 comments:
ഇതൊക്കെ കണ്ടും കേട്ടും നിശ്ശബ്ദരായിരുന്നു പോകുന്ന,സമാധാനജീവിതം ആഗ്രഹിയ്ക്കുന്ന ഭൂരിപക്ഷം മുസ്ല്ലീമുകൾക്ക് ,വളരെ വലിയൊരു ഉത്തരവാദിത്തമുണ്ട്.
ആഗോളതലത്തിൽ തന്നെ മുസ്ലീമുകൾ നേരിടുന്ന ഈയൊരു സ്വത്വപ്രതിസന്ധിയെ നേരിടാൻ അവർക്ക് മാത്രമെ കഴിയു എന്നതുകൊണ്ടാൺ, ആ ഉത്തരവാദിത്തം വളരെ വലുതാകുന്നത്
വിശ്വാസം രക്ഷിക്കട്ടെ.
തീവ്രവാദത്തെ ചെറുക്കുന്നതിനും, അഹിംസയും സ്നേഹവും പ്രവര്‍ത്തിയിലൂടെ പ്രചരിപ്പിക്കുന്നതിനും നിങ്ങള്‍ ശ്രമിച്ചാല്‍ അതു ഇന്നു ദൈവത്തിനു ഏറ്റവും ഇഷ്ടപ്പെട്ട ഒരു കര്‍മ്മമായികരുതാം!
ഒന്നു കൂടി ശ്രദ്ധിക്കു, ഇന്നു ഈ സമൂഹത്തിലെ തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചിലവഴിക്കുന്ന പണത്തിന്റെ പകുതി പണം കൊണ്ട് ഇസ്ലാമിന്റെ നല്ല സന്ദേശങ്ങള്‍ മറ്റുള്ളസമൂഹത്തില്‍ എത്തിക്കാനും, അവരുമായി സഹോദരതുല്യം സ്നേഹം വളര്‍ത്തുവാനും സാധിക്കും!
പ്രാര്‍ത്ഥനകളോടെ,
ഹേയ്...ഭ്രാന്തൻ സ്വപ്നമൊന്നുമല്ല.ഈലോകത്തുനടന്ന എല്ലാ നല്ല കാര്യങ്ങളും അതിനുമുമ്പ് ഭ്രാന്തൻ സ്വപ്നമെന്ന പേരു കേട്ടതാണ്.(ബ്ലോഗിങ്ങടക്കം).നടക്കുമെങ്കിൽ നല്ലതുതന്നെ.
എന്ത് കൊണ്ടാണ് ഭൂരിപക്ഷം മുസ്ലിമുകളും "നിശബ്ദം" ആയിരിക്കുന്നത്?
അസ്സൽ ചിന്ത
അഭിനന്ദനങ്ങൾ
പ്രിയ ഭൂമിപുത്രി
ആത്മാര്‍ത്ഥമായ താങ്കളുടെ ഉദ്ദേശശുദ്ധിയെ ഞാന്‍ ശ്ലാഘിക്കുന്നു.
അടിസ്ഥാന കാരണങ്ങളെ ചികിത്സിക്കാതെ ഒരു രോഗവും മാറില്ല. കണ്ണടച്ചിരുട്ടാക്കുന്നത് കൊണ്ട് ഫലമൊന്നുമുണ്ടാകാന്‍ പോകുന്നില്ല.
ഇസ് ലാം ഒരു നിലക്കും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മാത്രമല്ല അത് കടുത്ത കുറ്റവുമാണ് ഇസ്ലാമില്‍. ഇസ്ലാം ഭീകരത എന്നത് തൊണ്ണൂറ്റി ഒന്‍പത് ശതമാനവും മാധ്യമ സൃഷ്ടിയാണ്.
ആരെങ്കിലും ഇത്തരത്തില്‍ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് കടുത്ത ശിഷതന്നെ നല്‍കണമെന്നാണ് മൊത്തം മുസ്ലിങ്ങളുടെ പക്ഷം. സംശയമേ വേണ്ട.
മുഖ്യധാരാ ഇസ്ലാമിക പ്രസ്ഥാനങ്ങളൊക്കെ തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചവരാണ്.
ഹമീദിനെയും ജബ്ബാര്‍ മാഷിനെയും പ്പോലുള്ളവര്‍ സത്യത്തില്‍ മുസ്ലീങ്ങളുടെ ഗുണകാംശികളാണെന്ന് തെറ്റിദ്ധരിച്ച് പോയതില്‍ താങ്കളോടെനിക്ക് സഹതാപമുണ്ട്. ജീവിതം മുഴുവന്‍ ഇസ് ലാമിനോടും മുസ് ലീങ്ങളോടും കടുത്ത ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ മുസ്ലീങ്ങളെ തീവ്രവാദികളാക്കാതിരിക്കാനുള്ള ഒണ്‍ലൈന്‍ പ്രസ്ഥാവനയില്‍ മുന്‍ കൈ എടുക്കും എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കതിരിക്കാനവുന്നില്ല.
ഖുര്‍ ആനെ നിന്ദിക്കുകയും ഇസ് ലാമിനെ കുറിച്ച് തീര്‍ത്തും അസത്യവും തെറ്റിദ്ധാരണയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇവരെ കൂട്ടി തന്നെ വേണോ ഇങ്ങനെ ഒരേര്‍പാട് ?
first of all relegion should teach that their vedam/bible/quran is written by people *not* by GOD.
some philosophers wrote this books many years back according to their vision at that time. 'am sure none of this books talks about all continentals, nor people around the world because they didn;t know there was some people living other area of the world.
http://valippukal.blogspot.com/2007/12/blog-post_06.html?showComment=1196946300000#c8276808660880532935
ഭൂമിപുത്രീ,
നല്ലൊരു ഉദ്യമമാണ്. പക്ഷെ പൂച്ചക്കാരു മണികെട്ടും. ഇന്ത്യയിൽ പരസ്യമായ ജാതിസ്പർദ്ധ വളർന്നത് ബാബറി മസ്ജിദ് പൊളിച്ചതിനുശേഷമാണല്ലോ. പക്ഷെ ആ സംഭവത്തിനു ശേഷം അതിന്റെ പ്രധിഷേധസൂചകമായി ഒപ്പുശേഖരണവും സാമൂഹിക പ്രവർത്തകരുടെ നിരവധി സമ്മേളനങ്ങളും നടന്നിരുന്നു. ചുരുങ്ങിയപക്ഷം അതിനെ അനുകൂലിക്കാത്ത ഒരു കൂട്ടം പുറത്തുണ്ട് എന്ന് അറിയിക്കാനെങ്കിലും ആ പ്രവർത്തിക്ക് കഴിഞ്ഞിട്ടുണ്ട്.
അനോണിബോംബിനെക്കുറിച്ച് ഒന്നും പറയണ്ട. ഉത്തരവാദിത്തം ഏറ്റെടുക്കുന്ന നീചമായ അക്രമപ്രവർത്തനങ്ങളെയെങ്കിലും നേതൃത്ത്വങ്ങളിലുള്ളവർ നിരന്തരമായി പ്രധിഷേധിക്കുന്നുണ്ടെങ്കിൽ വിശ്വാസികളായ മുസ്ലീംങ്ങൾ പറയുന്ന വാക്കുകൾക്ക് കുറച്ച് വിശ്വാസ്യത ഉണ്ടാകുമായിരുന്നു.
ചിന്തകൻ, ജബ്ബാർമാഷ് ഇപ്പോഴും ഇസ്ലാം മതവിശ്വാസിതന്നെയല്ലെ. അയാൾക്ക് ആ മതത്തിൽ വിശ്വാസമില്ലെങ്കിൽ അദ്ദേഹത്തിന് എന്നേ മതം മാറാമായിരുന്നില്ലേ.
ചിന്തകൻ, ജബ്ബാർമാഷ് ഇപ്പോഴും ഇസ്ലാം മതവിശ്വാസിതന്നെയല്ലെ. അയാൾക്ക് ആ മതത്തിൽ വിശ്വാസമില്ലെങ്കിൽ അദ്ദേഹത്തിന് എന്നേ മതം മാറാമായിരുന്നില്ലേ.
പ്രിയ പാർത്ഥാ
നാമം കൊണ്ടാരും മുസ് ലീമാവുകയില്ല. ജബ്ബാർ മാഷ് മതം മാറിയില്ലെന്നാരു പറഞ്ഞു. അദ്ദേഹം യുക്തിവാദ മത ത്തിലേക്ക് എന്നേ മതം മാറിയിരിക്കുന്നു.
ഉത്തരവാദിത്തം ഏറ്റെടുക്കുന്ന നീചമായ അക്രമപ്രവർത്തനങ്ങളെയെങ്കിലും നേതൃത്ത്വങ്ങളിലുള്ളവർ നിരന്തരമായി പ്രധിഷേധിക്കുന്നുണ്ടെങ്കിൽ വിശ്വാസികളായ മുസ്ലീംങ്ങൾ പറയുന്ന വാക്കുകൾക്ക് കുറച്ച് വിശ്വാസ്യത ഉണ്ടാകുമായിരുന്നു.
ഉത്തരവാദിത്വം ഏറ്റെടുക്കുലെല്ലാം ചില നാടകങ്ങളല്ലെ പ്രിയ പാർത്ഥൻ. ഒരിക്കലും ഒരു യഥാർഥ മുസ് ലീമിന്ന് ഇത്തരത്തിൽ സ്ഫോടനം നടത്താൻ കഴിയില്ല. ഇന്റെലിജൻസും മാധ്യമങ്ങളും അടിച്ച് വിടുന്ന സാങ്കല്പിക സംഘടനകളെ എന്ത് തള്ളിപറയാനിരിക്കുന്നു. ഇന്ത്യൻ മുജാഹിദ്ദീൻ എന്ന പേരിൽ ഇന്ത്യൻ മുസ് ലീങ്ങൾക്കറിയാവുന്ന ഒരു സംഘടനയുണ്ടെങ്കിൽ അതിനെ ആയിരം വട്ടം തള്ളിപ്പറയുന്നു. ഇല്ലാത്തതിനെ തള്ളിപറഞ്ഞാൽ അത് ഉണ്ടെന്ന് അംഗീകരിക്കലാവില്ലേ പ്രിയ പാർത്ഥൻ?
ചിന്തകൻ,ചില സംഘടനകളുടെ പേരുകൾ യഥാർത്ഥമല്ലെങ്കില്‍പ്പോലും,ഇവരുടെയൊക്കെ
പ്രവർത്തി ഒരേപോലെ നിന്ദിയ്ക്കപ്പെടേണ്ടതാണെന്നതിൽ താങ്കൾക്ക് അഭിപ്രായവ്യത്യാസമില്ലല്ലോ.
‘ദൈവനാമത്തിൽ’ഒരുതുള്ളി രക്തം വീണാല്‍പ്പോലും ഞങ്ങളതിനെ അനുകൂലിയ്ക്കില്ല,ഇവരെ ഇസ്ലാമുകളായി
ഞങ്ങൾ അംഗീകരിച്ചിട്ടില്ല
ഈതരത്തിലൊരു സന്ദേശം ഭൂരിപക്ഷം മുസ്ലീമുകളും,മതമേധാവികളും ചേർന്ന് പ്രചരിപ്പിയ്ക്കുന്നത് നല്ലതല്ലെ?
good concept!! Is it practicable??
ചിന്തകൻ,ചില സംഘടനകളുടെ പേരുകൾ യഥാർത്ഥമല്ലെങ്കില്‍പ്പോലും,ഇവരുടെയൊക്കെ
പ്രവർത്തി ഒരേപോലെ നിന്ദിയ്ക്കപ്പെടേണ്ടതാണെന്നതിൽ താങ്കൾക്ക് അഭിപ്രായവ്യത്യാസമില്ലല്ലോ.
തീര്‍ച്ചയായും. അക്രമം ആരു പ്രവര്‍ത്തിച്ചാലും അവര്‍ നിന്ദിക്കപെടണം. മുസ് ലീം നാമധാരിയാണെ ങ്കില്‍ രണ്ട് വട്ടം നിന്ദിക്കക്കപ്പെടണം.
എന്റെ അഭിപ്രായത്തില്‍ മുസ് ലീങ്ങള്‍ മാത്രമല്ല ഇത്തരത്തില്‍ പ്രതിജ്ഞയെടുക്കേണ്ടത്. ഗുജറാത്തിലെ നരമേധ മോഡിയെ പോലുള്ള കൊടും ഭീകരന്മാരെ ഹിന്ദുവായി അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞ് ഭൂരിപക്ഷം വരുന്ന ഹിന്ദു സഹോദരന്മാരും അത് പോലെ തന്നെ ബുഷെന്ന ഒരു കാട്ടാള ഭീകരനെ കൃസ്ത്യാനിയായി അംഗീകകരിക്കുന്നില്ല എന്ന് പറഞ്ഞ് കൃസ്ത്യന്‍ സഹോദരന്മാരും ഇത് പോലൊരു പ്രതിജ്ഞയെടുത്താല്‍ കൂടുതല്‍ നന്നായിരിക്കും എന്ന അഭിപ്രയമാണെനിക്കുള്ളത്. താങ്കള്‍ക്കോ?
ചിന്തകൻ,അതിനെന്താൺ സംശയം?
പൂർണ്ണമായും യോജിയ്ക്കുന്നു!
മൈനയുടെ പോസ്റ്റ്,
അന്യവൽക്കരിയ്ക്കപ്പെടുന്ന,തെറ്റിദ്ധരിയ്ക്കപ്പെടുന്ന
ഇൻഡ്യൻ മുസ്ലീമിന്റെ വേദനയെപ്പറ്റിയായിരുന്നു.
അതിന് എന്റെ ചെറിയബുദ്ധിയിൽ തോന്നിയ ഒരു
പരിഹാരം പറഞ്ഞെന്ന് മാത്രം.
അനിൽ,ദേശാഭിമാനി,
വികടശിരോമണീ,രാമചന്ദ്രൻ-അഭിപ്രായങ്ങൾക്കും,പിന്തുണയ്ക്കും വളരെ സന്തോഷം.
മത്തായീ-അതു തന്നെയാൺ ഈ ‘അന്യവൽക്കരണം’എന്നെ പ്രശ്നം രൂക്ഷമാക്കുന്നത്
ചിന്തകൻ-ചിന്തകൾ വിശദമായി പങ്കുവെച്ചതിനു നന്ദി.
മുക്കുവൻ-അതെ,മനുഷ്യനേക്കാൾ മൂല്ല്യം ഗ്രന്ഥങ്ങൾക്ക് കൊടുക്കുമ്പോൾ,
നമ്മളെവിടെയൊക്കെയോ പാളുന്നു.
പാർത്ഥൻ-മണികെട്ടാനാരും തയാറാകുന്ന മട്ടില്ല തൽക്കാലം.
ജിതേന്ദ്ര-“Is it practicable??”
Answer is both Yes and No!
'Yes' because,തൊട്ടതിനും പിടിച്ചതിനുമൊക്കെ നമ്മൾ ‘ഓൺലൈൻ പെറ്റീഷൻ’ഒഴുക്കിവിടുന്നുണ്ടല്ലൊ,
അതുപോലെത്തന്നെയല്ലേ?
'No' because there don't seem to be any takers
വല്ല്യമ്മായീ-സന്ദർശനത്തിൻ നന്ദി.
ചിന്തകന്‍, 'വൈവ നാമത്തിലാണു' ഈ പോരുകളെല്ലാം തുടങ്ങുന്നത്. എന്നാല്‍ തികഞ്ഞ മതേതരവാദിയായ ജബ്ബാര്‍ മാഷിന്റെ ആശയം കൊണ്ട് ഒരു തുള്ളി രക്തം പോലും എവിടെയെങ്കിലും പൊടിയുമെന്ന് താങ്കള്‍ പോലും കരുതാനിടയില്ലല്ലോ. മത തീവ്രവാദത്തിനെതിരായ ആശയ സമരങ്ങളില്‍ പോലും മത നിരാസം പ്രഖ്യാപിച്ചവരെയും മതേതരവാദികളെയും കൂടെ നിര്‍ത്താനായില്ലെങ്കില്‍ എങ്ങനെ അന്യ മതസ്ഥരുടെ വിശ്വാസം നേടാന്‍ കഴിയും?
disclaimer: മുസ്ലിം നാമമുണ്ടെങ്കിലും ഞാനൊരു മത വിശ്വാസിയല്ല.
രിയാസ്,ഇതൊരു നല്ല നിരീക്ഷണമാൺ.
ഈ വഴിയിലൂടെ കൂടുതൽ പേർ ചിന്തിച്ചെങ്കിൽ..
പ്രിയ രിയാസ്
ദൈവ നാമത്തിൽ ആരും പോരുതുടങ്ങുന്നില്ല. ആരെങ്കിലും അങ്ങനെ തുടങ്ങുന്നുണ്ടെങ്കിൽ അവരുടെ ലക്ഷ്യം രാഷ്ട്രീയമാണ്. ആത്മീയമല്ല.
ജബ്ബാർ മാഷ് ഉപയോഗിക്കുന്ന ചില പദ പ്രയോഗങ്ങൾ മാത്രം മതി അദ്ധേഹത്തിന്റെ അസഹിഷ്ണുത വെളിവാകാൻ. ജബ്ബാർ മാഷ് കലാപമുണ്ടാക്കുന്നില്ലെന്നാരു പറഞ്ഞു. മലപ്പുറം ഭാഗത്തുള്ള ആരോടെങ്കിലും ചോദിച്ച് നോക്കൂ മഹത്വമറിയാൻ പ്രിയ രിയാസ്.
അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ബ്ലോഗുകളുമെല്ലാം തനി വർഗ്ഗീയവും പ്രകോപന പരവുമാണ്. വിശ്വാസികളുടെ സഹിഷ്ണുതയെ പരീക്ഷിക്കലാണ് അദ്ദേഹത്തിന്റെ ഹോബി. :)
രിയാസ് ഒരു നിരീശ്വര മതക്കാരാനായത് കൊണ്ട് സ്വന്തം പക്ഷത്തെ ന്യായീകരിച്ച്അല്ലേ പറ്റൂ. :)
താങ്കൾക്ക് നന്മകൾ നേരുന്നു
ഞാനുമൊരു മലപ്പുറംകാരനാണു ചിന്തകന്‍. ജബ്ബാര്‍മാഷ് പറയേണ്ടത് പറഞ്ഞു എന്ന് കരുതുന്ന മുസ്ലിം യുവാക്കള്‍ അവിടെ ധാരാളമുണ്ട്.
മലപ്പുറത്തെ പുരോഗമന ചിന്താഗതിക്കാരനായ ചേകന്നൂര്‍ മൌലവിയെ യാഥാസ്ഥിതികര്‍ കൊലപ്പെടുത്തിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലാണ്?
-നന്‍മകള്‍ നേരുന്നു.
പ്രിയ രിയാസ് ഭായ്
ജബ്ബാര്‍ മാഷിന്റെതൊരു വിമര്‍ശനമാണെന്ന തോന്നല്‍ എനിക്കേതായാലും ഇല്ല. ഗുണകാംശ തീരെ ഇല്ല. ആക്ഷേപവും പരിഹാസവും കലര്‍ന്ന കടുത്ത അസഹിഷ്ണുതയും പ്രകോപനവും ഉണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പദപ്രയോഗങ്ങളുമാണ് അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ നിറയെ. ഇതേ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പൊതു യോഗങ്ങളില്‍ ആവര്‍ത്തിക്കുമ്പോള്‍ അവിടെ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാകാറുണ്ടെന്നാണ് എന്റ്റെ അറിവ്. ഇതൊന്നും കൂടാതെ അദ്ദേഹം ചെയ്യുന്ന സേവനങ്ങള്‍ എന്താണെന്ന് എന്ന് താങ്കള്‍ വ്യക്തമാക്കിയാല്‍ നന്ന്. :)
പിന്നെ ചേകന്നുര്‍ എന്നല്ല; ഒരാളെയും അയാള്‍ക്കുള്ള അഭിപ്രായ ഭിന്നതയുടെ പേരിലോ, മറ്റു തരത്തിലോ അക്രമിക്കുന്നതിനോട് ഇസ് ലാമില്‍ യാതൊരു വിധ ന്യായീകരണവുമില്ല. ചേകനൂര്‍ മൌലവി ഒരു പുരോഗമന വാദിയായിരുന്നു എന്ന അഭിപ്രായം എനിക്കില്ല. എന്താണീ ‘പുരോഗമനം‘ എന്ന പദത്തിന്റെ നിര്‍വ്വനം എന്നു കൂടി വ്യക്തമാക്കിയാല്‍ ചേകനൂരിന്റെ പുരോഗമനം എന്ന് താങ്കള്‍ ഉദ്ദേശിച്ചത് എനിക്ക് കൂടി മനസ്സിലാകുമായിരിക്കാം.
ചേകനൂരിന്റെ പ്രതികളെ രക്ഷിക്കാന്‍ പരമോന്നത രാഷ്ട്രീയക്കാരെല്ലാം ഇടപ്പെട്ടിണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ഇത് രാഷ്ട്രീയത്തിന് വേണ്ടി നടത്തിയ ഒരു കൊലപാതകമാണെന്ന് ഞാനും കരുതുന്നില്ല.
ഈ സംഭവം മാത്രമാണോ “ 'വൈവ നാമത്തിലാണു' ഈ പോരുകളെല്ലാം തുടങ്ങുന്നത്. “ താങ്കള്‍ സാമാന്യവത്കരിച്ചത്. ?
Post a Comment