Monday 26 November, 2007

ആരോ


ആരോ
---------


മഴവെള്ളപ്പാച്ചിലില്‍
കൈകാലിട്ടടി

മല
വീണുമൂടൂമ്പോള്‍
പ്റാണവെപ്റാളം.
വന്‍മരം വീണതിന്‍ കീഴെപ്പിടഞ്ഞിട്ട്‌
പാതീയരഞ്ഞും
പാതീയിഴഞ്ഞും

ഇറയും തൂത്തുതളിച്ചവെള്ളം
ആരോ
ഒഴുക്കുകയായിരുന്നു .

മണ്ണും ചവറും
ആരോ
കുടഞ്ഞിടുകയായിരുന്നു.

കാല്‍ച്ചുവടൊന്നു
ആരോ
അമറ്‍ത്തിവെച്ചതായിരുന്നു.

ആരുടെ ഉറുമ്പാണു ഞാന്‍!
-----------------

26 comments:

ഭൂമിപുത്രി said...
This comment has been removed by the author.
ഭൂമിപുത്രി said...

ഭൂമിപുത്രി said...

ആരു? ആരുടെ?
ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല...
സഹായിക്കുമോ സുഹൃത്തുക്കളേ??

ഏ.ആര്‍. നജീം said...

ആ, ആര്‍ക്കറിയാം. ആരയാലും അത് അക്രമം തന്നെ.. :)

ഓടോ :ചില്ലക്ഷരങ്ങള്‍ എന്താ അങ്ങിനെ ?. അതോ ഇവിടുത്തെ സിസ്റ്റത്തിന്റെ കുഴപ്പമാണൊ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

മൊത്തം അക്ഷരപ്പിശകാണല്ലോ

ദിലീപ് വിശ്വനാഥ് said...

ഉത്തരം തന്നു സഹായിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ?

ശ്രീ said...

കൊള്ളാം...

:)

ഭൂമിപുത്രി said...

അക്ഷരതെറ്റ് ഇവിടെനോക്കിയപ്പോള്‍ കണ്ടില്ല
ഏതായാലും ഒന്നുകൂടി മാറ്റിയെഴുതിയിട്ടുണ്ട്.
ശരിയായെന്നു വിചാരിക്കുന്നു.
വിവരം ചൂണ്ടിക്കാണിച്ച എല്ലാര്‍ക്കും നന്ദി നമസ്കാരം!

ശ്രീഹരി::Sreehari said...

നന്നായിട്ടുണ്ട് :)

വേണു venu said...

ഭൂമി പുത്രി,
ഈ ചോദ്യങ്ങള്‍ക്കു് ഉത്തരം അറീയുന്നതിനേക്കാള്‍‍, ഈ ചോദ്യങ്ങള്‍‍ നാം ശരിക്കറിഞ്ഞാല്‍ മതി.
നമ്മളൊക്കെ എത്രയോ ചെറിയ ഉറുമ്പുകള്‍‍.
ഒരു ചിരട്ട വെള്ളം മഹാസമുദ്രമായി ധരിക്കുന്ന ഉറുമ്പുകള്‍.നല്ല ചിന്തിപ്പിക്കുന്ന കൊച്ചു വരികള്‍‍. :)

പ്രയാസി said...

ധര്‍ത്തീപുത്രീ..കൊള്ളാം..
കവിതയും ടെമ്പ്ലേറ്റും..:)

മന്‍സുര്‍ said...

ഭൂമിപുത്രി...

നന്നായിരിക്കുന്നു..അഭിനന്ദനങ്ങള്‍

ഇനിയും തുടരുക....

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

ആരാണത് ?....

കൊള്ളാട്ടോ...

Murali K Menon said...

:)

Sherlock said...

വരികള് നല്ലത് :)

"ആരുടെ ഉറുമ്പാണു ഞാന്‍!" ...ഈ വരി എന്തിനായിരുന്നു?...ശരിക്കും മനസിലായില്ല :(

ഭൂമിപുത്രി said...

ജിഹേഷ്,നമ്മളൊക്കെ അറിഞ്ഞൊ അറിയാതെയൊ,ഉറുമ്പകളോട് ഇങ്ങിനെയൊക്കെ ചെയ്യാറില്ലെ? നമ്മളേ ആറ്ക്കെങ്കിലും ഉറൂമ്പുകളാണെങ്കിലോ??
ആരായിരിക്കും നമ്മളോടിങ്ങിനെ ചെയ്യുന്നതു?

താരാപഥം said...

കൊള്ളാം, കൊച്ചു ചിന്ത.
നമ്മള്‍ അഹങ്കരിക്കുന്ന "ബുദ്ധി" ഇല്ലാതായാല്‍ നമ്മള്‍ ഉറുമ്പിനേക്കാള്‍ താഴെയാവും

ഉപാസന || Upasana said...

ഉറുമ്പിന്റെ ചിന്തകള്‍ ഇഷ്ടപ്പെട്ടു
:)
ഉപാസന

Mahesh Cheruthana/മഹി said...

:)

Sethunath UN said...

ആശയം ന‌ന്നായി. കവിതയുടെ പേര് അത്രയ്ക്ക് ബോധിച്ചില്ല.
അക്ഷര‌ത്തെറ്റ് ഇനിയും തിരുത്താവുന്നതേയുള്ളൂ. തിരുത്തിയിട്ട് ഒന്നുകൂടി പബ്ലിഷ് ചെയ്യൂ.
ആശംസക‌ള്‍!

ഗിരീഷ്‌ എ എസ്‌ said...

ചിന്തകളുടെ തടവറയില്‍ നിന്ന്‌ പുറത്തുകടന്നേ തീരൂ...

ഭൂമിപുത്രി said...

കവിതവായിച്ചു അഭിപ്രാ‍യമെഴുതാന്‍ കാണിച്ച എല്ലാ നല്ലമനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!
അക്ഷരതെറ്റ് പലതവണ ശരിയാക്കിയതാണ്‍ നിഷക്കളങ്കാ..പിന്നെയും വരുന്നത്.. എനിക്കിവിടെ നോക്കിയിട്ട് കാണുന്നില്ലല്ലോ...
ദ്രൌപദി,ഇതൊരു സാധാരണ മനുഷ്യാവസ്ഥ മാത്രമാണു...വ്യക്തിപരമായിട്ടെടുക്കേണ്ടട്ടൊ.

Sandeep PM said...

മനുഷ്യ ജീവിതത്തിന്റെ സത്യസന്ധമായ ഒരു ചിത്രം

SreeDeviNair.ശ്രീരാഗം said...

Dear sister,
Valareeshttappettu
sreedevi

ഉറുമ്പ്‌ /ANT said...

:)

...sijEEsh... said...

:)

രാജന്‍ വെങ്ങര said...

എന്റെ ബ്ളോഗിലേക്കെത്തി നോക്കിയതിനു നന്ദി.
ഇവിടെയുള്ള കുറിപ്പുകളും കവിതയും വായിച്ചു.
ഇഷ്ടായിട്ടാ.....,
പിന്നെ ബൂലോഗത്തെ ജന്മിമാരൊക്കെ ഇവിടെ സ്ഥിരമായി കമെന്റ്സിടാനെത്തുന്നുണ്ടല്ലൊ.
ചെറിയ അസൂയ വരണണ്ട്...ട്ടാ....
അടുത്തതു ഉഷാറാക്ക്..വേഗം .
വായിക്കാന്‍ മുട്ടീറ്റ് നിക്കാന്‍ വയ്യ.
അപ്പൊ ശരി വീണ്ടും കാണാം
.ഭാവുകങ്ങളോടെ,
രാജന്‍ വെങ്ങര.