മലയാളം ചാനലുകള്‍ മത്സരിച്ചു റിയാലിറ്റിഷോകള്‍
നടത്തുകയാണല്ലോ.
ഈ എഴുതുന്ന ഞാനടക്കം ധാരാളം സംഗീതപ്രേമികള്‍
കഴിയുന്നതും മുടങ്ങാതെ തന്നെ ഇവയെ പിന്തുടരാറുള്ളതു
പാട്ടിനോടുള്ള സ്നേഹം കാരണം മാത്രമാണു.
ഈ പരിപാടികള്‍.
ആ വോട്ടുകള്‍, ശരിയായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നതിനെപറ്റിയുള്ള
സംശയങ്ങള്‍ ഒരു വശത്തു.,.
അറ്പ്പിക്കുന്നതിനുപകരം,അരങ്ങില്‍ ഓടിയും ആടിയുംമൊക്കെ നടത്തുന്ന്
പ്രകടനങ്ങള്‍,മത്സരാറ്ത്ഥികളെ നല്ലഗായകാരായിവളരാന്‍
എത്രത്തോളംസഹായിക്കുമെന്നുള്ളആശങ്കകള്‍.
അപകടകരമായ പ്രവണത എല്ലാചാനലുകളിലും
ഒരുപോലെ കാണപ്പെടുന്നുണ്ട്
ഇന്നു നമ്മുടെ അരങ്ങടക്കിവാഴുന്നതു മിക്കവാറും തമിഴ്പാട്ടുകളാണു.
പിന്നെഹിന്ദി,
അവസാനം മാത്രം മലയാളം.!
മറ്റൊരു ഭാഷാചാനലുകളിലും കാണാത്ത ഒരു പ്രതിഭാസം.!
സംഗീതം ഭാഷ്ക്കു അതീതമാണു.!
നമ്മുടെ രാജ്യത്തുണ്ടോയെന്നു തന്നെ സംശയമാണ്.
തമിഴും ഹിന്ദിയും പാട്ടുകള്‍ പണ്ടുമുതലേ നമ്മള്‍ ആസ്വദിയ്ക്കുകയും പാടുകയും
ചെയ്തിട്ടുള്ളവരാണു.
പക്ഷെ ഒന്നുന്ണ്ട്- അതൊരിക്കലും മലയാളഗാനങ്ങളെ
പുറംതള്ളികൊണ്ടായിരുന്നില്ല.
അന്യ്യഭാഷാസ്വാധീനത്തില്‍നിന്നും മോചിപ്പിച്ചെടുത്ത
മലയാളഗാനഭാവുകത്വം
ഇരുപതോമുപ്പതോ വറ്ഷങ്ങളോളം നീണ്ടുനിന്ന വസന്തകാലമാണു.
ആക്കാലങ്ങളുടെ സുഗന്ധം ആത്മാവിലാവാഹിച്ചു
വളറ്ന്ന ഒരു തലമുറയില്പ്പെട്ടവറ്
സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും
വലീയ ആഴങ്ങള്‍ തേടിയുള്ള യാത്രതുടങ്ങിയതു,
ഈ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു.
നഷ്ട്ടമാകുന്നതു വലീയ ഒരു സമ്പത്താണു.
തമിഴ്-ഹിന്ദി ചാനലുകള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുമ്പോള്‍,
നമ്മള്‍മാത്രമെന്തുകൊണ്ടാണു സ്വന്തം ഭാഷയോടു അവജ്ഞ്കാണീച്ചു
മുഖം തിരിച്ചുനില്‍ക്കുന്നതു?
ഗാനങ്ങളുടെയും അറ്ദ്ധശാസ്ത്രീയസംഗീത ഗാനങ്ങളുടേയും അതിസമ്പന്നമായ
ഒരു ശേഖരം നമുക്കുള്ളതു അവഗണിച്ചുകൊണ്ടാണു ചാനലുകള്‍
ഈ മത്സരങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതു.
കൂട്ടത്തില്‍, ദ്രുതതാളഗാനങ്ങളും ഇന്നു മലയാളത്തില്‍ ധാരാളമായി വന്നു തുടങ്ങിയിട്ടുണ്ട്.
ഓളത്തില്‍ കുട്ടികള്‍ ഒഴുകിപോകുക സ്വാഭാവികം.
പക്ഷെ,അതിനൊപ്പംതന്നെ സ്വന്തം പൈതൃകത്തിലേക്ക്
അവരെ നയിച്ചുകൊണ്ടുപോകേണ്ട ഒരു ധാറ്മ്മീകമായ ഉത്തരവാദിത്ത്വം
‘’ഗ്രൂമേറ്സ്’ എന്നു പറയപ്പെടുന്ന ചാനല്‍ ഗുരുക്കന്‍മ്മാറ്ക്കുണ്ടാകേണ്ടതല്ലേ?
സ്ലോട്ട് കൊടുത്തിട്ടു,പരിപാടിയുടെ പ്രധാന ഭാഗം മലയാളമാകണം എന്നു
നിഷ്ക്കറ്ഷിച്ചാല്‍,കുട്ടികള്‍ സ്വാഭാവികമായും മലയാളത്തെ കൂടുതല്‍ അടുത്തറിയാന്‍
തയ്യാറാകും
.കേരളത്തിലേ മഹാഭൂരിപക്ഷം പ്രേക്ഷകരും ആഹ്ലാദത്തൊടെ
അതാസ്വദിക്കുകയുംചെയ്യും.
പച്ചക്കറിയും അരിയും ഓണപ്പൂക്കളും അയലത്തുനിന്നു വാങ്ങുന്നതിനൊപ്പം,
പാട്ടും നൃത്തവും കൂടി അവിടെനിന്നു കടംകൊണ്ട്
ഇന്നത്തെ തലമുറയെ സാംസ്ക്കാരികമായിത്തന്നെ
അനാഥരാക്കിമാറ്റുകയാണു ചെയ്യുന്നതു..
അപകറ്ഷതാബോധവുമായി നടക്കുന്നവരാണല്ലോ.,അല്ലേ
പെണ്‍കുട്ടികളൊക്കെ,ഒരേ അച്ചില്‍ വാര്‍ത്തപോലെ,ചാനലുകളില്‍ വരുന്ന
‘ഐറ്റം നമ്പറ്’ നറ്ത്തകികളുടെ ദുറ്ബ്ബലാനുകരണമാകുന്നതു കാണുമ്പോള്‍,
ആലോചിക്കാറുണ്ട്,,
പെണ്‍ജാതിയുടെ നൃത്തമെന്നാല്‍ അതിനി ഒരൊറ്റ ഭാവമേയുള്ളൊ?
ഇതിലും കഷ്ട്മാണു ജൂനിയറ്ഡാന്‍സറ് മത്സരങ്ങളീല്‍,പിഞ്ചുകുട്ടികളെക്കൊണ്ടു
ചെയ്യിക്കുന്ന അഭാസച്ചുവടുകള്‍.
ഹറ്ത്താല്‍ വിളിക്കാന്‍ മാത്രമേ ഉതകുന്നുള്ളുവെന്നത്
ഇവിടെ ദു:ഖകരമാകുന്നു.
എന്തൊക്കെയോ ശക്തമായ കച്ചവടതാല്‍പ്പര്യങ്ങളുണ്ടെന്നു വ്യക്തം.
സ്വതന്ത്രമായ ഏതെങ്കിലുമൊരു വാറ്ത്താചാനല്‍
ഒരു അന്വേഷാത്മക റിപ്പോറ്ട്ടിങ്ങിനിറങ്ങി
ഇതിന്റെ മറനീക്കി
പുറത്തുകൊണ്ടുവന്നെങ്കിലെന്നു
ആഗ്രഹിച്ചുപോകുന്നു.
40 comments:
‘അധികമാരും പറഞ്ഞുകേള്ക്കാത്ത മറ്റൊരു അപകടകരമായ പ്രവണത എല്ലാചാനലുകളിലും
ഒരുപോലെ കാണപ്പെടുന്നുണ്ട്‘
ഇതിനെപ്പറ്റി,മറ്റുസുഹൃത്തുക്കളുടെ അഭിപ്രായമറിയണമെന്നുണ്ട്.
സംഗീതം ഭാഷ്ക്കു അതീതമാണു എന്ന സത്യം മുന്നില്‍ നിര്‍ത്തികൊണ്ട് തന്നെ ഞാന്‍ ഇതിനോട് നൂറു ശതമാനം യോജിക്കുന്നു.
ഇതു റിയാലിറ്റി ഷോകളുടെ മാത്രം പ്രശ്നമല്ല. ഓണപരിപാടികളുമായി പ്രവാസി മലയാളികളെ കാണാന്‍ ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലും വരുന്ന നമ്മുടെ താരങ്ങള്‍ എന്താ ചെയ്യുന്നത്? അവരുടെ പരിപാടികളില്‍ പകുതിയിലധികം തമിഴ് പാട്ടുകളാണ്. തമിഴ് പാട്ടുകള്‍ ഇല്ലാതെ പുതിയ തലമുറയ്ക്ക് നൃത്തം ചെയ്യാന്‍ പറ്റില്ല എന്ന ഒരു സ്ഥിതിയില്‍ ആണ് കാര്യങ്ങള്‍. പ്രവാസി മലയാളികളുടെ ഓണം പലപ്പോഴും ഡപ്പാം കൂത്തില്‍ മുങ്ങി പോവാറാണ് പതിവ്.
നന്നായി ഭൂമിപുത്രി ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത്.
തനതായ നൃത്തവും സംഗീതവുമുള്ള മലയാളികള്‍
പച്ചക്കറിയും അരിയും ഓണപ്പൂക്കളും അയലത്തുനിന്നു വാങ്ങുന്നതിനൊപ്പം,
പാട്ടും നൃത്തവും കൂടി അവിടെനിന്നു കടംകൊണ്ട്
ഇന്നത്തെ തലമുറയെ സാംസ്ക്കാരികമായിത്തന്നെ
അനാഥരാക്കിമാറ്റുകയാണു ചെയ്യുന്നതു..
:) :) :)
മറുനാടന്‍ മലയാളികള്‍ നാട്ടില്‍നിന്നും സ്റ്റേജ്പ്രോഗ്രാമിനായി കൊണ്ടുവരുന്ന ട്രൂപ്പൂകളോട് നിറ്ബ്ബന്ദ്ധമായും ആദ്യമേ പറഞ്ഞിരിക്കണം മലയാളം പാട്ടുകള്ക്കുവേണ്ടിയാണു കാശുമുടക്കുന്നതെന്നു.
ഇതുറപ്പാക്കിയാല്‍ വാല്‍മീകി പറയുന്ന പ്രശ്നം വലിയൊരളവോളം പരിഹരിക്കാന്‍പറ്റുമെന്നു തോന്നുന്നു.
ഇന്ന് സംഗീതമത്സരം എന്നാല്‍ കുലുക്കാറ്റിക്ക് ഡാന്‍സും കൂടെ വേണം എന്ന സ്ഥിതിയാണ്. മാര്‍ക്കും വോട്ടും വേണമെങ്കില്‍. നല്ല അടിപൊളി പാട്ടുകള്‍ തമിഴിലും ഹിന്ദിയിലുമല്ലേ കൂടുതല്‍, അപ്പോള്‍ അതിനെ ആശ്രയിക്കുന്നു.
(ഈ ബ്ലോഗില്‍ അക്ഷരങ്ങള്‍ നേരെ തെളിയൂന്നില്ല, ശരിയാക്കുമല്ലോ)
വരമൊഴി തന്നെയാണാല്ലോ കൃഷ്..അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടു എന്തുകൊണ്ടാനെന്നു മനസ്സിലാകുന്നില്ല.ആരെങ്കിലും ഒന്നു പറഞ്ഞു തരുമെന്നു പ്രതീക്ഷിക്കുന്നു
ശരിയാണ്‍... സംഗീതത്തോടുള്ള താല്പര്യം കൊണ്ടു മാത്രമാണ്‍ കൂടുതലാളുകളും ഇത്തരം പരിപാടികള്‍ കാണുന്നതു തന്നെ.
നല്ല പോസ്റ്റ്.
ഭൂമിപുത്രീ,
1) റിയാലിറ്റി ഷോകള്‍ ഞാന്‍ കാണാറില്ല...
൨) അവയില്‍ പങ്കെടുക്കുന്നവരുടേ ഇഷ്ടഗാനങ്ങള്‍ കേരളജനതയുടെ പൊതുവികാരത്തെ റിഫ്ലക്റ്റ് ചെയ്യുന്നു എന്ന് കരുതുന്നില്ല.
൩) എ.ആര്‍ റഹ്മാന്‍ നിര്‍മിക്കുന്നത് ചടുലതാളങ്ങള്‍ മാത്രമല്ല. തന്റെ ഈണങ്ങളിലൂടെ പരമ്പരാഗത തമിഴ് സംഗീതത്തിന് അദ്ദേഹം tribute എന്ന രീതിയില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അടിപോളി അടക്കം എല്ലാ ഗാനങ്ങള്‍ക്കും ആത്മാവുണ്ട്. ഭാഷവ്യത്യാസമില്ലാതെ ആരാധകര്‍ ഉണ്ടായത് സ്വാഭാവികം
൪) മലയാളത്തിലെ ഗാനശാഖ ഇനിയും വളരേണ്ടതുണ്ട്. മലയാളത്തിന്റെ സ്മഗീതപാര്‍മ്പര്യം തമിഴ്, കന്നട, ഉര്‍ദെന്നിവയെ അപേക്ഷിച്ച് നിസ്സാരം. കന്നടത്തിലോ തമിഴിലോ ഉള്ളതു പോലുള്ള എത്ര കീര്‍ത്തനങ്ങള്‍ മലായളത്തിലുണ്ട്? ക്ലാസിക്കല്‍ ആയി സംഗീതം സൃഷ്ടിച്ച മലയാളിയായ സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങള്‍ അധികവും ഹിന്ദിയിലല്ലേ...
കേരളത്തിന്റെ തനത് സംഗീതം എന്ന് പറയുന്നത് കൊയ്തുപാട്ടുകളും വടക്കന്‍ പാട്ടുകളും എല്ലാമാണൂ.
പിന്നീട് സിനിമാസംഗീതം വന്നു. അതില്‍ തന്നെ മലയാളത്തനിമയുള്ള ഗാനങ്ങള്‍ പിറക്കാന്‍ ഒരുപാട് കാത്തിരിക്കേണ്ടി വന്നു. പി.ഭാസ്കരന്‍, ദേവരാജന്മാഷ് മുതലായവരുടെ വരവോടെ . പക്ഷേ എഴുപതുകളിലെ ആ ഗാനങ്ങള്‍ക്ക് ഇന്നത്തെ തലമുറയെ സ്വാധീനിക്കന്‍ കഴിയുന്നുണ്ടോ? ഇല്ലെന്നാണ് വാസ്തവം. കിഷോര്‍ കുമാറിന്റെയും റഫിയുടെയും ഗാനങ്ങല്‍ ഇന്നും ഇന്ത്യയൊട്ടാകെയുള്ള യുവതലമുറ നെഞ്ചിലേറ്റി നടക്കുന്നു. പഴയ മലയാള ഗാനങ്ങളോ?
ഒരു വ്യക്തിയെന്ന നിലയില്‍ ഞാനിഷ്ടപ്പെടുന്നത് കന്നട- തമിഴ് കീര്‍ത്തനങ്ങളാണ്. മലയാളത്തില്‍ രവിന്ദ്രന്‍ മാഷിന്റെയും ജി വേണുഗോപാലിന്റെയും ജോണ്‍സന്റെയും പാട്ടുകള്‍ ഏറെ ഇഷ്ടം....
പഴയ മലയാളഗാനങ്ങള്‍ നല്ലതല്ലെന്നു പറയുന്നില്ല. വളരെ വളരെ നല്ലതാണ്. പക്ഷേ കാലത്തിന്റെ പരീക്ഷണങ്ങളെ അവ്യ്ക് നേരിടാന്‍ കഴിയുന്നുണ്ടോ? സംശയമാണ്.
വിമരശനങ്ങള്‍ ആശയത്തോട് മാത്രം...
റിയാലിറ്റി ഷോകള്‍ പോലെ വ്യാവസായിക താത്‌പര്യം മുന്‍നിര്‍ത്തി അവതരിപ്പിക്കുന്ന പരിപാടികളില്‍ ശ്രദ്ധ പിടിച്ചു പറ്റണമെങ്കില്‍ അല്പം ഗിമ്മിക്ക് കാണിച്ചേ പറ്റൂ. അതിന് ചുവടു വെക്കാന്‍ പറ്റുന്ന രീതിയിലുള്ള പാട്ടുകള്‍ മലയാളത്തില്‍ ഇല്ല എന്നതാണ് വാസ്തവം. (ഒന്ന് ഡാന്‍സ് ചെയ്യാന്‍ വേണ്ടി "പഞ്ചായത്തില് ഹുങ്ക് പെരുത്തിവളാരിവളോ" പാടുന്നതിനേക്കാളും നൂറിരട്ടി ഭേദമാണ് തമിഴ് പാട്ടുകള്‍).
ഈ ഷോയുടെ സ്വഭാവം ഇതാണെന്ന് മനസ്സിലാക്കി അതുമായി പൊരുത്തപ്പെടുന്നതാണ് ഭേദം എന്ന് തോന്നുന്നു. മെലഡി നിറഞ്ഞ സുന്ദര ഗാനങ്ങളുമായി കൈരളിയുടെ " ഗന്ധര്‍വ സംഗീതം" പോലുള്ള മത്‌സര പരിപാടികള്‍ വേറെയുമുണ്ടല്ലോ.
(സിനിമാറ്റിക് ഡാന്‍സിന്റെ സംസ്കാരം മാത്രം വളര്‍ന്ന് വരുന്നതിലുള്ള ആശങ്ക പങ്കു വെക്കുന്നു. ഡാന്‍സ് എന്നാല്‍ ഇതു മാത്രമല്ല എന്ന് കുട്ടികളെ മനസ്സിലാക്കി കൊടുക്കാനുള്ള ബാധ്യത കൂടി ദൃശ്യ മാധ്യമങ്ങള്‍ക്കുണ്ട്)
വാക്കുകളിലെ മൂര്‍ച്ച കുറയാതെ നോക്കുക.
നല്ല ചൂടന്‍ പോസ്റ്റ്
:)
ഉപാസന
ഓ. ടോ: താഴെ കൊടുത്തിരിക്കുന്ന ലിങ്കുംനോക്കുക
http://ezhuthulokam.blogspot.com/
കണ്ണൂസേട്ടന്റെ കമന്റിന് താഴെ ഈയുള്ളവന്റെ ഒരൊപ്പ് കൂടെ :)
ഉപാസന
പഴയ സിനിമ ഗാനങ്ങള്‍ എത്ര മലയാളികള്‍ക്ക് രസിക്കുന്നുണ്ട് .ഭൂരിപക്ഷ അഭിപ്രായം എടുത്തു നോക്കിയാല്‍ എല്ലാപേര്‍ക്കും ഇഷ്ടം ഫാസ്റ്റ് സോങ്ങ്സ് ആണ് .കാലത്തിനൊത്ത് മാറുന്ന കോലം എന്ന് കരുതി സമാധാനിക്കുകയെ നിവര്‍ത്തി ഉള്ളു.
ശ്രീ പറഞ്ഞതിനോട് എനിക്ക് യോജിക്കാനാവില്ല ..തമിള്‍ ഇതര ഭാഷകളില്‍ നല്ല കീര്‍ത്തനങ്ങള്‍ ഉണ്ട് എന്ന അഭിപ്രയക്കാരന്‍ ആണ് ഞാന്‍.പക്ഷെ അവിടെ നടക്കുന്ന റിയാലിറ്റി ഷോവസില്‍ മലയാളം പാട്ടുകള്‍ പാടാരുണ്ടോ.
പിന്നെ ഡാന്‍സ്.... ഇതു കണ്ടു കൈയടിക്കാന്‍ മാതാപിതാക്കളും ഉണ്ടല്ലോ എന്ന് കാണുമ്പോള്‍ ബഹുരസം.
ഒരു ഭയം ഉണ്ട് ...ഇതു കണ്ടു വളരുനന കുട്ടികളുടെ മനസ്സില്‍ ഈ കലയെ കുറിച്ചു വികലമായ ചിത്രം അല്ലെ ഉണ്ടാവുക ...
എ.ആര്‍.റഹ്മാനെ ഞാന്‍ കുറച്ചു കാണുകയല്ലായിരുന്നു ശ്രീഹരീ.
ഞാനും ആ സംഗിതത്തിന്റെ ആരാധിക തന്നെയാണു.
പക്ഷെ,കുട്ടികളെ അതിനപ്പുറത്തേക്കും കണാന്‍ ശീലിപ്പിക്കണം എന്നേപറഞ്ഞുള്ളു.
കേരളത്തിന്റെ തനതു സംഗീതത്തില്‍ സോപാനസംഗീതവും,കഥകളിപ്പദങ്ങളുമൊക്കെയുണ്ടല്ലോ
ഇവിടെപ്പറഞ്ഞതു നമ്മുടേതായ പ്രത്യേകതളുള്ള
ചലച്ചിത്രഗാനങ്ങളെപ്പറ്റിയാണു.
പൊതുവേ ഒരന്തസ്സും മാന്യതയുമൊക്കെ സൂക്ഷിക്കാറുണ്ടല്ലോ നമ്മുടെ ഗാനരചയിതാക്കള്‍.
പിന്നെ,ഹിന്ദിഗാനങ്ങളുടെ reach മലയാളത്തിനെന്നല്ല
ഇന്‍ഡ്യയിലെ മറ്റൊരുഭാഷക്കുമില്ല.ഇവിടെയൊരു താരതമ്യത്തിനുത്തിനു തന്നെ പ്രസക്തിയില്ല.
പഴയതും പുതിയതുമായ നല്ല മലയാളഗാനങ്ങളെ
അറിയാനും ആസ്വദിക്കാനും മലയാളികള്‍
മാത്രമേയുള്ളു.അവറ്പോലുമതിനില്ലാതെ വരുന്നതു
കാണുമ്പോളുള്ള വിഷമമാണു എന്റെ പോസ്റ്റിനാധാരം.
ഒരുകാലത്തു,മറ്റു ദക്ഷിണേന്‍ഡ്യന്‍ഭാഷകളിലെ
സംഗിതജ്ഞറ് ആരാധനയോടെയാണു മലയാള
ചലച്ചിത്രഗാനങ്ങളെ കണ്ടിരുന്നതെന്നു അറിയാമൊ?
മലയാളം music forums സന്ദറ്ശിച്ചുനോക്കിയാലറിയാം
മലയാളത്തിന്റെ സുവറ്ണ്ണകാലത്തെ പാട്ടുകള്‍
അറിഞ്ഞാസ്വദിക്കുന്ന യുവതലമുറ എത്ര സജീവമാണെന്ന കാര്യം.
പക്ഷെ ദൃശ്യമാദ്ധ്യമത്തിലേക്ക് ഇതെത്തുമ്പോഴേക്കു,
മറ്റെന്തെക്കെയോ സംഭവിക്കുന്നുണ്ട്.
മെലഡിയും അറ്ദ്ധശാസ്ത്രീയസംഗീതവും പോലും
തമിഴില്‍ നിന്നു കടമെടുക്കുമ്പോഴോ?
എന്റെ അഭിപ്രായത്തില്‍,കണ്ണൂസ് പറഞ്ഞ ‘പഞ്ചായത്തില്‍..’ എന്നപാട്ടു തന്നെയാണ്‍
‘മന്മ്മഥരാശാ..’വിനെക്കാളും(അതുപോലെയുള്ള മറ്റു പാട്ടുകളേക്കാളും) എന്തുകൊണ്ടും
ഭേദം.
നല്ല ഒരു ചറ്ച്ചയാക്കി ഈ പോസ്റ്റ് മാറ്റിയ
എല്ലാവറ്ക്കും സന്തോഷം പറയട്ടെ
ഇനിയും അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍
കാത്തിരിക്കുന്നു.
ഭൂമിപുത്രീ ഞാന്‍ ആദ്യമായിട്ടാ, ഇവിടെ. എന്റെ പോസ്റ്റിലെ കമെന്റില്‍കൂടി.
തികച്ചും കാലികപ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണിതു്. എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളതാണിതു്.
ഈ തമിഴു് പാട്ടുകളിലെ വരികള്‍ (മിക്ക -വാറുമൊക്കെ) സഭ്യതക്കു നിരക്കാത്തതുമാണ്.
പെണ്‍കുട്ടികള്‍ ഈ വരികള്‍ പാടി കളിക്കുമ്പോള്‍, എന്തോ ഒരു സുഖക്കുറവു്.
അതല്ലെ എഴുത്തുകാരി ഞാന്‍ പറഞ്ഞതു നമ്മുടെ സംസ്കാരമല്ല ഇതെന്നു
താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍
താങ്കളീവിടെ വന്നു നോക്കിയതില്‍ വളരെ സന്തോഷമുണ്ടു ഹരികുമാറ്.
ഭൂമിപുത്രീ,
ഇതു റിയാലിറ്റി ഷോകളുടെ മൊത്തം പ്രശ്നമാണു .ഇതിന്റെ ഉള്ളറകള്‍ കന്ദെത്താന്‍ മാധ്യമ സുഹ്രുത്തുക്കള്‍ സഹായിക്കട്ടെ!
"മലയാളീയുടെ പ്രശസ്തമായ പ്രതികരണശേഷി,
ഹറ്ത്താല്‍ വിളിക്കാന്‍ മാത്രമേ ഉതകുന്നുള്ളുവെന്നത്
ഇവിടെ ദു:ഖകരമാകുന്നു."
Very very true.
ഈ ബാക് ഗ്രൌണ്ട് കളറും ഫോണ്ട് കളറും ഒന്നുമാറ്റുമോ...വായിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി.
സപ്പോറ്ട്ടിനു നന്ദി അപ്പു.
വരമൊഴിയാണല്ലൊ..ഏറെക്കുറെ എല്ലാവരും ഇതല്ലെ ഉപയോഗിക്കുന്നതു?
BG colourഎങ്ങിനെ മാറ്റാമെന്നു എന്റെ'techinical adviser' ഓട് ചോദിക്കട്ടെ
നല്ല പോസ്റ്റ്.
പിന്നെ ഈ ബ്ലോഗില്‍ വായിക്കാന്‍ അല്പം ബുദ്ധിമുട്ട് തോന്നുന്നുണ്ട്. (Font colour ഉം Background കളറും തമ്മില്‍ കോമ്പിനേഷന്‍ ട്രബ്ബിള്‍ ഉണ്ടെന്നു തോന്നുന്നു.) ഞാന്‍ പോസ്റ്റ് മുന്‍പ് വായിച്ചെങ്കിലും കന്റാന്‍ സാധിച്ചില്ല.
എന്തായാലും പോസ്റ്റ് കൊള്ളാം...
:)
എനിക്ക് വായിക്കാന്‍ പ്രയാസം തോന്നുന്നില്ലല്ലോ. അല്ലെങ്കിലും, വായാനക്കാരുടെ മോണിറ്ററിന്റെ സെറ്റിങ്സിലല്ലേ മാറ്റം വരുത്തേണ്ടത്.
ഭൂരിഭാഗം മനുഷ്യരും ശ്രമിക്കുന്നത് തങ്ങള്‍ വരേണ്യരാണ് എന്നു കാട്ടാനാണ്. പണ്ട് സംസ്ക്ര്‌തം കലര്ത്തിയായിരുന്നു വരേണ്യത തെളിയിച്ചിരുന്നത്.പിന്നീട് അത് ഇംഗ്ലീഷ് കലര്ത്തി ആയി എന്നു മാത്രം. ഹലത്തില്‍ ഇന്നു മലയാളം പറഞ്ഞാല്‍ മനസ്സിലാവുന്നവരില്ല എന്നതായി...!
മൂര്‍ച്ചയുള്ള ഈ ഭാഷ നന്നായിരിക്കുന്നു..
എങ്കിലും എനിക്ക് തോന്നിയത്:
ആദ്യം ഈ പുതിയ മലയാളം യൂത് ചാനലുകളെ ആരെങ്കിലും ഒന്ന് മര്യാദപഠിപ്പിക്കൂ..ലവന്മാര്‍ കരുതുന്നത് മലയാളി യൂത്തെന്നുവച്ചാല്‍ ഏതോ അന്യസംസ്ഥാനജീവികളെന്നാണ്!
ഓ:ടോ:
അക്കോ..ഈ അക്ഷരങ്ങളുടെ നിറങ്ങളൊക്കെ ഒന്നു മാറ്റിയാരുന്നേല്‍ ഉഷാറായേനേ...എന്തുപറയുന്നു??
തീറ്ച്ചയായും ചിന്തിക്കേണ്ട വിഷയം, മലയാളികള്‍ക്ക് നഷ്ടമായികൊണ്ടിരിക്കുന്ന പലതിനും ഒപ്പം ഒന്നുകൂടി.പക്ഷേ നമ്മള്‍ ഒന്നോറ്ക്കേണ്ടതുണ്ട്. മനസ്സില്‍ തങ്ങിനില്‍ക്കുന്ന വരികളോട് കൂടിയ എത്ര പാട്ടൂകള്‍ മലയാളത്തില്‍ വരുന്നു?...വളരെ കൂറവ്..ഇക്കാര്യത്തിലും തമിഴ് സമ്പന്നമാണ്.നമ്മള്‍ മലയാളികള്‍ വിമറ്ശിക്കാനും,എതിറ്ക്കാനും കാണിക്കുന്ന ഉത്സാഹം നമ്മളെ കുറിച്ച് ചിന്തിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍....
a relevant article..
കാലിക പ്രാധാന്യമുള്ള പോസ്റ്റ്...സംഗീതം
കാര്യത്തില്‍ മാത്രമല്ല അവതരണത്തില്‍ തന്നെ എന്തിനു മംഗ്ലീഷ് ഉപയോഗിക്കുന്നു എന്നുള്ളതും ഒരു ചോദ്യമായുയരുന്നു..ഇനി ഇപ്പോ മംഗ്ലീഷ് പറയുന്നതാണോ ഇപ്പോഴത്തെ സ്റ്റൈല്‍?..ആരെങ്കിലും ഒന്നു പറഞ്ഞു തരൂ...
പാച്ചേരീ,തമിഴിലെ ഡപ്പാംകൂത്താണല്ലൊ ഇവിടെ നമ്മള്‍
കൂടുതലും അവതതരിപ്പിക്കുന്നതു.റഹമാന്സംഗീതം ഒഴിച്ചാല്‍ മറ്റൊന്നും ‘ഗുണനിലവാരം’നോക്കിയല്ല ഇവിടെ
തിരഞ്ഞെടുക്കുന്നതു-സഭ്യതയുടെ പരിധി കടക്കുന്ന വരികളും നൃത്തച്ചുവടുകളും നമ്മുടെ റിയാലിറ്റിഷോകളുടെ പൊതുസ്വഭാവമാകുന്നു..
അടിപൊളി പാട്ടിനായാണ് മലയാളികള്‍ തമിഴിനെ ആശ്രയിക്കുന്നതെന്ന് തോന്നുന്നു. നമ്മുടെ എഴുത്തുകാരും സംഗീത സംവിധായകരും കുടുതല്‍ അടിപൊളി പാട്ടുകള്‍ സൃഷ്ടിച്ചാല്‍ തമിഴിലേക്കു നോക്കുന്നത് നിര്‍ത്താന്‍ കഴിഞ്ഞേക്കും. അപ്പോള്‍ മലയാളം പാട്ടിന്‍റെ ദുര്‍ഗതിയെക്കുറിച്ച് വിലപിക്കേണ്ടിവരും. അങ്ങനെ നോക്കുമ്പോള്‍ അടിപൊളി വേണ്ടവരെ തമിഴിനു വിട്ടുകൊടുക്കുന്നതല്ലേ നല്ലത്? മലയാളം പാട്ടു നിലനിക്കുമല്ലോ.
അപൂര്‍വ്വമായി മാത്രം ഹിറ്റാവുന്ന മലയാളത്തിലെ തട്ടുപൊളിപ്പന്‍ പാട്ടുകളേക്കാള്‍ മലയാളിക്കിഷ്ടം തമിഴിലെ തകര്‍പ്പന്‍ പാട്ടുകള്‍ തന്നെയാണ്. അത് ദൃശ്യസുഖത്തോടെ അവതരിപ്പിക്കുന്നതില്‍ വലിയ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കണ്ണീര്‍ സീരിയലുകളേക്കാള്‍ റിയാലിറ്റി ഷോകള്‍ മലയാള ടെലിവിഷന്‍ ചാനലുകള്‍ക്ക് റേറ്റിങ് കൂട്ടുന്നുവെന്നത് ഒരു നല്ല കാര്യം തന്നെയാണ്.
ഈ റിയലിറ്റി ഷൊയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടുന്ന ഉടയാടകളും മറ്റു സംവിധാനങ്ങളും സ്വന്തം ചിലവിലാണ് ഏര്‍പ്പെടുത്തുന്നതെന്ന് കേള്‍ക്കുന്നു (തീര്‍ച്ചയില്ല). അങ്ങനെയെങ്കില്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം ഇത് മറ്റൊരു യൂത്ത് ഫെസ്റ്റിവലായി മാറുകയല്ലേ.(ചിലവിന്റെ കാര്യത്തില്‍).
തമിഴിലും ഹിന്ദിയിലും പാട്ട് പാടുന്നത് എനിക്ക് മനസ്സിലാക്കാം. പക്ഷെ,അവതരണക്കാരും വിധികര്‍ത്താക്കളും ഉപയോഗിക്കുന്ന മംഗ്ലീഷ് അസഹനീയം.എം,ജി.ശ്രീകുമാര്‍ പോലും ഇംഗ്ഗീഷ് പറഞ്ഞുതുടങ്ങി എന്നാരോ തമാശ പറയുന്നതു കേട്ടു.
കാലികപ്രസക്തിയുള്ള ലേഖനം. വെറും റിയാലിറ്റി ഷോ എന്ന മട്ടില്‍ മാത്രമല്ല ഇതൊക്കെ ഇവിടെ നടക്കുന്നത്. മാംസവിപണിയിലേക്കുള്ള ഔട്സോഴ്സിങ്ങ് ആണ് മിക്കവാറും ഇത്തരം ‘ഷോ‘വിനിസങ്ങള്‍. മക്കളെ വില്‍ക്കുന്ന രക്ഷിതാക്കളും, അവര്‍ക്ക് വിലപറയുന്ന നിര്‍മ്മാതാക്കളും, ദല്ലാളുകളായ പിമ്പുകളും ഒക്കെ ചേര്‍ന്ന യഥാര്‍ത്ഥ റിയാലിറ്റി, സ്റ്റേജിലെ ഷോവിനു ശേഷമാണ് നടക്കുന്നത്.
ഭാസ്ക്കരന്‍ മാഷെയും, രാഘവന്‍ മാഷെയും ഓര്‍ത്തതിനു നന്ദി. ഈ വിഷയത്തിനിടക്ക് അവരുടെ പേര്‍ കേള്‍ക്കുന്നതുപോലും അസ്ഥാനത്താകും.
കണ്ണൂസ് പറഞ്ഞതുപോലെ, ഗന്ധര്‍വ്വസംഗീതമൊക്കെയുണ്ട് അല്‍പ്പം ആശ്വാസം നല്‍കാന്‍. പക്ഷെ, അവരെയും ഉറപ്പിക്കാന്‍ ആവില്ല. ശരിക്കുള്ള റിയാലിറ്റിയിലേക്ക് അവരും ഒടുവില്‍ വന്നെത്തും എന്നുതന്നെയാണ് കാലാവസ്ഥാപ്രവചനം. പോരാത്തതിന് കൈരളിയല്ലേ? ഒന്നും നിശ്ചയിച്ചുറപ്പിച്ചുകൂടാ.
എനിയ്ക്കും വെഷമണ്ട്. പ്രതികരിയ്ക്കണം. ഞാനിപ്പൊ അതൊന്നും കാണാറില്ല. അങ്ങനെ പ്രതികരിച്ചാല്‍ പ്രോഗ്രാമിന്‍റെ റേറ്റിങ്ങ് കുറയും. ഒന്നെങ്കില്‍ അവര് പരിപാടി നിര്‍ത്തും അല്ലെങ്കില്‍ മാറ്റം വരുത്തും.
ഞാന്‍ പറഞ്ഞതില്‍ "സംഗതി"യെല്ലാം ശരിയല്ലെ. ഒന്നു രണ്ട് സ്ഥലത്ത് flat ആയതും sharp ആയതും ഒഴിച്ചാല്‍.
വിനു,വൈകിയാണെത്തിയതെങ്കിലും പോസ്റ്റുകള്‍ വായിച്ചല്ലൊ,അഭിപ്രായം പറഞ്ഞല്ലോ,സന്തോഷം!
i donot understand why we are worried about this. aren't we overreacting to such things.
one can decide whether he/she should see reality shows or desist. it is a question one could put to him/herself. i doubt whether we really have time to watch view or listen to all the genuine ,malayalam programs that are available on radio/ tv / stage / theatre. let me ask how many films do we need see in a week? how many songs do we need listen to? ok as many as possible. but there are enough choices. one can banish all that he/she dislikes from his/her personal world. we need not worry about others watching programs that we dislike. or are we concerned about their poor standard or understanding of art /music/ literature? who said our own standard is high and good? it is relative. ok we can say at the most that we have reached a destination we think good and grand by an earlier bus while they came late. but they reached there no? i am sure all will reach at one and same point at some point of time and will look back how they lacked knowledge and wisdom and how poor were they in judging the excellence.
let us give some time to them.
history shows us that mankind passed through a lot of stages of decay and improved on it. the worry is caused by the fact that many generations of mankind with imbalances in knowledge and wisdom share the same time and space.and there will be a gap always. it is not a phenomina peculiar to our times. all that we can do is improve ourselves. nothing else.
so go to sleep. wish you all a calm sleep.
Post a Comment