Thursday, 1 November, 2007

"ഹറ്ത്താല്‍ലഹരി" വിമുക്ത ചികിത്സാകേന്ദ്രങ്ങള്‍

രാവിലെ ഉണറ്ന്നതേ ദേശപ്രേമത്തില്‍ പുളകം കൊണ്ടാണ്‍.
ഇന്നു കേരളപ്പിറവിദിനം!

പ്രവാസിമലയാളീക്കു നാട്ടീലെ ആഘോഷം
തത്സമയം കാണാന്‍ ചാന്‍ലുകള്‍ ഒ.ബി വാനുമായിറങ്ങിക്കാണും...
ആവേശത്തോടെ ടിവി ഓണാക്കിനോക്കിയപ്പോളുണ്ട്
മലയാളനാട് ബോധം നശിച്ചതു പോലെ
നിശ്ചലം മലച്ചു കിടക്കുന്നു!
ഇന്നത്തെ ജീവന്മ്മരണപ്രശ്നം
സേലം ഡിവിഷനാണ്.


നിയമസഭയിലൊരു കുഷ്യന്‍ സീറ്റ് പോയിട്ട്,
കൊച്ചു സ്റ്റൂള്‍പോലുമില്ലെങ്കിലെന്തു..
ഹറ്ത്താ‍ല്‍! എന്നൊന്നു ഉറക്കത്തിലെങ്കിലും
മന്ത്രിക്കുകയേവേണ്ടൂ-
ഘോഷയാത്രയായി മലയാളീ തിരിയേ
വീട്ടിലേക്കു നൂണ്ടുകയറൂം.

ഉള്ള സത്യം പറയാമല്ലോ-
പണീയെടുക്കാതെ മൂന്നുനേരം തിന്നും കുടിച്ചും
ആഘോഷിക്കാനൊരു ദിവസം കിട്ടിയാല്‍
ULFA വിളിച്ചാലും ഞങ്ങള്‍
മലയാളീകള്‍ വിളികേള്‍ക്കും!

ഞാന്‍ നാട്ടിലില്ലാതെപോയല്ലോ..
ഹോളീഡേക്കെട്ടുവിടുമ്പോള്‍
ഹറ്ത്താല്‍ ലഹരി - വിമുക്ത ചികിത്സാകേന്ദ്രങ്ങള്‍ തുറക്കാന്‍
ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹറ്ജ്ജി സമര്‍പ്പിക്കാമായിരുന്നു.


25 comments:

ഭൂമിപുത്രി said...

ഇതു വായിച്ചു തോന്നിയതൊക്കെ പറയണേ..

Sandeep said...

ലഹരി വിമുക്ത കേന്ദ്രങ്ങള്‍ കൊണ്ടൊന്നും ഒരു കാര്യവുമില്ല.നല്ല ചൂരല്‍ കൊണ്ടുള്ള ചുട്ട അടിയാണ് വേണ്ടത്‌.

samshayalu said...

hahahahaha.nalla idea..thala veleel kanikkanda tto

Sandeep said...

;-) athu njaan sradhikkarundu.

ഭൂമിപുത്രി said...

എന്റെ തലയുടെ മോളില്‍ ഒരു ‘ഫത്ത്വ’കിട്ടീട്ടു,
പിന്നെ മരിച്ചാലും വേണ്ടീല്ല :)

എന്റെ ഉപാസന said...

ഇതു കൊണ്ടൊന്നും നിര്‍ത്തരുത്
കൂടുതല്‍ സീരിയസായി എഴുതുക
:)
ഉപാസന

ഭൂമിപുത്രി said...

ഈ ധാറ്മ്മീക പിന്തുണക്കു നന്ദി ഉപാസനെ

കൃഷ്‌ | krish said...

ആഘോഷിക്കൂ..ഹര്‍ത്താല്‍ ആഘോഷിക്കൂ..

ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍/ബന്ദ് നടത്തുന്ന സംസ്ഥാനം കേരളമായി മാറിയോ.

(ഇന്ത്യയിലെന്നല്ല, ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ബന്ദ് നടത്തിയിരുന്നത് ആസാമിലായിരുന്നു. മൊത്തത്തിലും ജില്ല തിരിച്ചും രാവിലെയും വൈകീട്ടും മിക്കവാറും ബന്ദ് ആയിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി വരുന്നു. പിന്നെ ULFA ക്ക് പഴയ ആമ്പിയര്‍ ഇപ്പോള്‍ ഇല്ല. അവരുടെ ബന്ദിന് ജനങ്ങള്‍ സഹകരിക്കാതെയായി)

അപ്പു said...

കഷ്ടമെന്നല്ലാതെ എന്താ പറയുക. ഇതേ വിഷയം കൈകാര്യം ചെയ്ത കെ.പി. സുകുമാരേട്ടന്റെ ബ്ലോഗിലിട്ട കമന്റ് ഇവിടെ ഞാന്‍ കട്ട് ആന്റ് പേസ്റ്റ് ചെയ്തോട്ടേ.

"കഴിഞ്ഞവര്‍ഷമാണെന്നു തോന്നുന്നു ഒരു അഖിലേന്ത്യാ ഹര്‍ത്താല്‍ ദിവസം എനിക്ക് ഗുജറാത്തിലെ വാപി എന്ന സ്ഥലത്തുനിന്ന് ബോംബെയിലേക്ക് റോഡ് മാര്‍ഗ്ഗം വന്നിട്ട് അവിടെനിന്ന് പ്ലെയിനില്‍ തിരുവനന്തപുരത്തേക്ക് വരണമായിരുന്നു.കേരളത്തില്‍ ഇത്തരം ഒരു ദിനത്തിലുണ്ടാകുന്ന പുലിവാലുകള്‍ അറിയാവുന്നതുകൊണ്ട് വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്താന്‍ തക്കവിധമാണ് പ്ലെയിന്‍ ടിക്കറ്റ് എടുത്തിരുന്നത്. പക്ഷേ അതിനും മുമ്പ് ഒരു അഞ്ചുമണിക്കൂറ് റോഡ് മാര്‍ഗ്ഗം ബോംബെ എയര്‍പോര്‍ട്ടിലെക്ക് വരണമല്ലോ. അതില്‍ എനിക്കല്‍പ്പം ഭയമുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ കമ്പനി ഡ്രൈവര്‍ പറഞ്ഞു ഇത്തരം ഹര്‍ത്താലും ബന്ദുമൊന്നും ഇവിടെ വലിയ ആഘോഷമൊന്നുമല്ല. അതിനാല്‍ ഒന്നും പേടിക്കേണ്ടാ എന്ന്. അങ്ങനെ ഹര്‍ത്താല്‍ ദിവ്സം ഉച്ചനേരത്ത് ഞങ്ങള്‍ കാറില്‍ റോഡിലിറങ്ങി. ഞാനതിശയിച്ചുപോയി, എല്ലാ വാഹനങ്ങളും ട്രക്കുകളും പതിവുപോലെ അഹമ്മദാബാദ്-മുംബൈ ഹൈവേ വഴി പോകുന്നു. അവിടുത്തുകാര്‍ക്കൊന്നും ഇതൊന്നും ഒരു പ്രശ്നമോ വിഷയമോ അല്ല എന്നു തോന്നി. വൈകുന്നേരം കേരളത്തിലെത്തിയപ്പോഴോ, ഒരു ദിവസത്തെ ബന്ദാഘോഷം കഴിഞ്ഞ് എല്ലാവരും ആലസ്യത്തോടേ എഴുനേറ്റിട്ടു പോലുമില്ല.

മറ്റു സംസ്ഥാനക്കാരെയെല്ല്ലാം കുറ്റം പറഞ്ഞ് അവരേക്കാളൊക്കെ കേമന്മാരെന്നും സ്വയം അഭിമാനിക്കുന്ന മലയാളിക്ക് എന്താ പറ്റിയത്? ഇവിടെ ഹര്‍ത്താല്‍ എന്നു കേള്‍ക്കുമ്പോഴേക്ക് എല്ലാവരും വീട്ടിലിരിക്കുന്നതു തന്നെ കാര്യം...അതോ അമിതമായ രാഷ്ട്രീയം കടന്നു പോയിരിക്കുന്നോ നമ്മുടെ ജീവിതത്തില്‍.... കഷ്ടം!!"

ഭൂമിപുത്രി said...

നല്ല വളക്കൂറുള്ള മണ്ണിവിടെയുണ്ടെന്നു ULFA ചേട്ടന്മ്മാരറിയാത്തതുകൊണ്ടാ‍ാണു കൃഷ്

ഭൂമിപുത്രി said...

നമ്മുടെ നാട്ടിലെ വലിയ ഒരാഭരണ്ക്കടയുടെ ബ്രാഞ്ചുണ്ടിവിടെ.കഴിഞ്ഞ ദിവസം ചെന്നപ്പോള്‍ അവിടെപ്പണിയെടുക്കുന്ന ഒരു പയ്യന്‍ വിഷമത്തോടെ പറയുന്നു ‘എന്തു ചെയ്യാനാ ചേച്ചി,ഞങ്ങള്‍ക്കിവിടെSunday
മാത്രമേ അവധിയുള്ളു,നാട്ടിലാണെങ്കില്‍,ആഴ്ച്ചയില്‍ ഒരു 3-4 ദിവസമെങ്കിലും കിട്ടിയേനെ..’എന്നു
ഒരു ശരാശരി കേരളിയവാസിയുടെ മനസ്സാണിതു എന്നോറ്ക്കുക!
ഹറ്ത്താലുകള്‍ വിജയമാകുന്നത് ഇതുകൊണ്ടു തന്നെ

ഭൂമിപുത്രി said...
This comment has been removed by the author.
അനാഗതശ്മശ്രു said...

കേരളം എല്ലാം കൊണ്ടും നല്ലതു
പക്ഷെ ഒരേയൊരു പ്രശ്നം അവിടെ മലയാളികള്‍ ഉണ്ടു എന്നതാണു..
ഇതാരാ പറഞതു?

പ്രയാസി said...

എന്തായാലും ബന്ദും ഹര്‍ത്താലുമൊക്കെ ഉണ്ടാകും
അതൊന്നും കാര്യമാക്കണ്ട..
ഒള്ളതക്ക എഴുതിപിടിപ്പിക്കണം..കേട്ടൊ..ബാക്കിയുള്ളോര്‍ക്കു ജ്വാലികളാകട്ടെന്ന്..

എര്‍ത്തുപുത്രി പുലിയാണല്ലാ..
കാതോരത്തിനെകണ്ടാ ഇപ്പ ലപ്പടിക്കാന്‍ തോന്നും..
കാതോരം വളരെ മനോഹരിയായി..:)
അഭിനന്ദനങ്ങള്‍..

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഹര്‍ത്താലില്ലാതെ ഇനി കേരളത്തില്‍ ആളുകള്‍ക്ക് ജീവിയ്ക്കാന്‍ കഴിയില്ല . ആഴ്ച്ചയില്‍ ഓരോ ഹര്‍ത്താല്‍ ഉണ്ടെങ്കില്‍ നന്ന് എന്നാണ് ആളുകള്‍ പറയുന്നത് . തലേന്ന് രാത്രിയില്‍ മൂക്കറ്റം മദ്യം കഴിച്ച് ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ച വരെ കിടന്നുറങ്ങാം . ഈ സുഖം ലോകത്തില്‍ വേറെയെവിടെയെങ്കിലും കിട്ടുമോ ?

ശ്രീഹരി::Sreehari said...

ഭാരത് മാതാ കീ ജയ്......
ബ്ലോഗിന്റെ അപ്പിയറന്‍സ് കൊള്ളാം

ഭൂമിപുത്രി said...

Template-നെ പറ്റിയുള്ള നല്ല അഭിപ്രായങ്ങള്‍ക്ക് സന്തോഷം.
അതിനുള്ള credit മോളില്‍ കാണുന്ന സന്ദീപ് എന്ന കലാകാരനാണു

AdamZ said...

Hello

AdamZ said...

Hii CHechi,

Ivide ee Blogulokathum kandumuttiyathil santhosham ariyikkunnu..

Best Wishes !!

Regards,
Adarsh K R

ശെഫി said...

നന്നായി
എഴുത്ത് തുടരുക

ശ്രീ said...

:)

ദീപു said...

ശക്തമായ ഭാഷ.... തീവ്രത ഇന്നിയും കൂടുമെന്ന് പ്രതീക്ഷിക്കട്ടെ.... :)

കൊച്ചു മുതലാളി said...

നല്ല് ആശയം.

ഞാനും കൂടി ഒരു പൊതു താല്‍‌പര്യ ഹര്‍ജി കൊടുക്കാന്‍ സഹായിക്കാം.

പക്ഷെ കേരള സര്‍ക്കാര്‍ തന്നെ മുന്‍പ് ചെയ്ത പോലെ അപ്പീല്‍ പോകും.

vinus said...

ഓരോ ഹര്‍ത്താലും ഐശ്വര്യപൂര്‍ണ്ണമാകട്ടെയെന്ന് ആശംസിയ്ക്കുന്നു.

ഹര്‍ത്താല്‍ ആശംസകള്‍.

yours strikefully
പ്രസിഡന്‍റ്,
ഹര്‍ത്താല്‍ വിരുദ്ധ സമിതി
ഹര്‍ത്താല്‍ നഗര്‍

vinus said...

എന്‍റെ സ്ട്രൈക്കില്ലാക്കുന്നിലപ്പാ!