ബ്ലോഗ് ലോകത്ത് വർദ്ധിച്ചുവരുന്ന അനാശാസ്യ പ്രവണതകളുടെ പശ്ചാതലത്തിൽ,
Kennington (
ബ്ലോഗർമാരേ പ്രലോഭനങ്ങളിൽ നിന്നകറ്റാനായി, പള്ളിമേധാവികൾ രൂപം കൊടുത്ത പത്തു കല്‍പ്പനകൾ-
1.നീങ്ങളുടെ ആർജ്ജവത്തിനു മുകളിലായി നിങ്ങളുടെ ബ്ലോഗിനെ പ്രതിഷ്ഠിയ്ക്കരുത്
2.നിങ്ങളുടെ ബ്ലോഗിനെ വിഗ്രഹവൽക്കരിയ്ക്കരുത്
3.നിങ്ങളുടെ അജ്ഞാതാവസ്ഥയെ മുതലാക്കി അരുതാത്തത് ചെയ്ത് നിങ്ങളുടെ അപരനാമത്തെ ദുരുപയോഗപ്പെടുത്തരുത്
4.അഴ്ച്ചയിലൊരിയ്ക്കൽ(സബാത്ത്) ബ്ലോഗിൽ നിന്നും വിശ്രമമെടുക്കുക
5.നിങ്ങളുടെ സഹബ്ലോഗർമാരെ നിങ്ങൾക്കുമുപരിയായി
ബഹുമാനിയ്ക്കുന്നതോടൊപ്പം,.അവരുടെ തെറ്റുകൾക്ക് ആവശ്യത്തിലുമേറെ പ്രാധാന്യം കൊടുക്കാതെയുമിരിയ്ക്കുക
6.മറ്റൊരാളുടെ മാനത്തെയോ,ഖ്യാതിയേയോ,വികാരത്തിനേയോ ഹനിയ്ക്കാനായി
ബ്ലോഗുപയോഗിയ്ക്കരുത്
7. നിങ്ങളുടെ ബ്ലോഗുപയോഗിച്ച് വിശ്വാസലംഘനമോ/വ്യഭിചാരമോ ചെയ്യാതിരിയ്ക്കുക,അതിനു മറ്റാരെയും അനുവദിയ്ക്കാതിരിയ്ക്കുക
8.മറ്റൊരാളുടെ ബ്ലോഗിലെ ഉള്ളടക്കം മോഷഠിയ്ക്കാതിരിയ്ക്കുക
9.നിങ്ങളുടെ സഹബ്ലോഗർക്കെതിരായി വ്യാജമായ സാക്ഷ്യം നൽകാതിരിയ്ക്കുക
10. നിങ്ങളുടെ അയൽ-ബ്ലോഗറുടെ പദവി/നിലവാരം (റാങ്കിങ്ങ്) മോഹിയ്ക്കാതിരിയ്ക്കുക,സ്വന്തം ബ്ലോഗിന്റെ ഉള്ളടക്കവും സ്ഥാനവും കൊണ്ട് തൃപ്തിപ്പെടുക.
11.ഒരു ബ്ലോഗറെന്ന നിലയിൽ,വായിയ്ക്കപ്പെടാനും അഭിപ്രായങ്ങളറിയാനും
നിങ്ങൾക്കുള്ള അവകാശത്തിനൊപ്പം തന്നെ, സഹബ്ലോഗർമാരോടും നിങ്ങൾക്കതുപോലെയൊരു
( പതിനൊന്നാം കല്‍പ്പന എന്റെ വക:)) )