ഈ Map എത്രത്തോളം ആധികാരികമാണെന്നറിയില്ല..
ചില സംഭവങ്ങളൊക്കെ ഗൂഗിളില്‍ നോക്കിയിടത്തോളം
ശരിയാണ്‍
വസ്തുതാപരമായ തെറ്റുകളുണ്ടെങ്കില്‍ ആറ്ക്കെങ്കിലും അതു
ചൂണ്ടിക്കാണിയ്ക്കുകയുമാകാമല്ലൊ.
എനിയ്ക്കു കിട്ടിയ വിവരമിങ്ങിനെ-
“ This is very interesting! When you click on the
website link below, a world map comes up showing
what all strange and dangerous things are happening
right now in every country in the entire world. It
is updated every five minutes. You can move the map
around, zero in on any one area and actually up-load
the story of what is going on. It is amazing when
you can see the things that are happening right here..
even your city. Global Incident Map: There is a
lot happening in our world every minute. This 'map'
updates every 300 seconds...constant 24/7.”
http://www.globalincidentmap.com/home.php
Sunday, 30 March 2008
ഈ നിമിഷം തീവ്രവാദം എവിടെയൊക്കെ എങ്ങിനെ..
Posted by ഭൂമിപുത്രി at 3/30/2008 05:14:00 pm
Labels: ലോകം ഇങ്ങിനെ
Subscribe to:
Post Comments (Atom)
11 comments:
തീവ്രവാദം ലോകത്തില്‍ ഈ നിമിഷം-
നോക്കു
ഭൂമിപുത്രീ..ഞാന്‍ കുറച്ചൊക്കെ നോക്കിയപ്പോള്‍
ഭൂപടം ശരിയാണു എന്നു പറയുന്നതു എന്നു തോന്നുന്നു..പിന്നെ ഇന്ത്യയിലെ ഏപ്രില്‍ 13ലെ ബോംബ് ഭീഷണി..അതു നേരത്തെ അറിവുള്ള കാര്യമാണോ..അങ്ങനെയാണെങ്കില്‍ ഈ ഭൂപടം കലക്കന്‍ തന്നെ..ഇനി പേപ്പര്‍ വായിക്കേണ്ട ആവശ്യം വരില്ല അപ്പോള്‍...തീവ്രവാദം ഇന്ത്യയിലും സമീപത്തും ആണല്ലോ ഏറ്റവും കൂടുതല്‍..പാവം നമ്മള്‍....:-(
ആ മാപ്പില്‍ ഞാന്‍ കണ്ട കാര്യങ്ങള്‍ :
വെറുതെ മാപ്പ് കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ എത്തുന്നത് terrorism എല്ലായിടത്തും വളരെ അധികം ഉണ്ട്ട് എന്നാണ്. പക്ഷെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്നത് മിക്കവാറും മിക്കവാറും എല്ലാ വികസിത രാജ്യങ്ങളിലും വെറും 'suspecious പാക്കേജ് കിട്ടി, അത് പരിശോധിക്കുന്നു' എന്നാണ്. ഇതില്‍ മിക്കവാറും എല്ലാം തന്നെ വെറും സംശയം ആകാം. അവര്‍ പാരനോയിയയുടെ പാരമ്യത്തില്‍ ആണ്. ഒരു പക്ഷെ വളരെ അലേര്‍ട്ട് ആയതു കൊണ്ടും ആകാം ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങിനെയുള്ള കേസുകള്‍ ലോകത്ത് എല്ലായിടത്തും റിപ്പോര്‍ട്ട് ചെയ്‌താല്‍ ഈ മാപ്പ് പോരായിരിക്കണം.
വികസ്വര രാജ്യങ്ങളില്‍ മിക്കവാറും എല്ലായിടത്തും തന്നെ terrorism വളരെ അധികം മാനുഷിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നും ഇതില്‍ കാണാം.
This is a US centric map! Hardly anything in Iraq.
i have the same reply as sree vallabhan..
This is a US centric map! Hardly anything in Iraq
let us hope for the best..
ടെററിസത്തിനെതിരായി 'ലോകപോലീസ് അമേരിക്ക' നടത്തുന്ന ടെററിസം നീതീകരിക്കാന്‍ ഇങ്ങനെ ചില വെബ്സൈറ്റുകള്‍ അവര്‍ക്കു് ആവശ്യമാണു്. പണവും സാങ്കേതികത്വവും ഉപയോഗിച്ചു് അവര്‍ സ്വാധീനവും സാധൂകരണവും നേടിയെടുക്കാന്‍ ശ്രമിക്കുന്നു, അത്രതന്നെ! "കള്ളനെ പിടിക്കൂ" എന്നു് വിളിച്ചു് പറഞ്ഞുകൊണ്ടു് ഓടുന്ന കള്ളനേപ്പോലെ!
ഈ ഭൂപടം ഫേയ്ക് ആണ് എന്ന് തോന്നുന്നു. അതില്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്നതായി വരുന്ന വാര്‍ത്തകള്‍ പലതും വളരെ പഴയതോ, അയഥാര്‍ത്ഥമോ ഒക്കെയാണ്. ഇത് ആളുകളെ പാരനോയിഡ് ആക്കി ഇളക്കിവിടാനും അതിലൂടെ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനും ചില കേന്ദ്രങ്ങള്‍ നടത്തുന്ന പരിപാടിയാവാനേ തരമുള്ളൂ. ആ വെബ് പേജിന്റെ വലത്തേ മൂലയ്ക്ക് Tehran's Wars of Terror And its Nuclear Delivery Capabilities എന്ന ഇറാന്‍ വിരുദ്ധ പുസ്തകത്തിന്റെ പരസ്യം കാണാം. കാര്യം വ്യക്തം - കൂട്ടനശീകരണായുധമുണ്ടെന്നുപറഞ്ഞ് ഇറാക്കിനെ അടിചു നശിപ്പിച്ചിട്ട് ഒരു പൂടപോലും കിട്ടിയില്ല. അടുത്ത എണ്ണനിക്ഷേപം ഇറാനിലാണ്. അതിന്റെ പ്രചാരണ പണിപ്പുരയിലാണ് അമേരിക്കന്‍ ഭരണം കൈയ്യാളുന്ന കോര്‍പ്പറേറ്റ് സി.ഇ.ഓ കള്‍. ഇറാന്‍ കഴിഞ്ഞാല്‍ സിറിയ, പിന്നെ ഇങ്ങറ്റത്ത് വെനിസ്വേലയുണ്ട്...ലിസ്റ്റ് അങ്ങനെ നീളും.
വന്‍ ശക്തികളുടെ അധിനിവേശങ്ങളില്‍ മരിച്ചവരുടെയെണ്ണം ലക്ഷങ്ങളില്‍ പോലും ഒതുങ്ങില്ല. അപ്പോള്‍ ഏതു തീവ്രവാദമാണ് കൂടുതല്‍ മാരകം ? നമുക്കു നമ്മോടുതന്നെ ചോദിക്കാം.
വന്‍ ശക്തികളുടെ അധിനിവേശങ്ങളില്‍ മരിച്ചവരുടെയെണ്ണം ലക്ഷങ്ങളില്‍ പോലും ഒതുങ്ങില്ല. അപ്പോള്‍ ഏതു തീവ്രവാദമാണ് കൂടുതല്‍ മാരകം ? നമുക്കു നമ്മോടുതന്നെ ചോദിക്കാം
സൂരജ്,
താങ്കളുയര്‍ത്തിയ ചോദ്യം പ്രസ്ക്തമാണു..
ഇതു പോലെ ഒന്ന് ഞാനും ഇവിടെ പോസ്റ്റിയിരുന്നു.
കണക്കുകള്‍ കൃത്യമാവില്ലെങ്കിലും ഭയാനകം തന്നെ.
ഇതിന്നലെ വായിച്ചെങ്കിലും കമന്റ് ഇടാന്‍ മറന്നു. കാരണം ആ ലിങ്കില്‍ പോയപ്പോള്‍ മനസ്സ് അതില്‍ ഉടക്കിപ്പോയി.
തീവ്രവാദമാപ്പ് വിശദമായി പഠിച്ചെഴുതിയ നിരീക്ഷണങ്ങള്‍ വഴി എന്റെയീപോസ്റ്റ് അര്‍ത്ഥപൂര്‍ണ്ണമാക്കിയ എല്ലാവരോടും സന്തോഷം പറയട്ടെ?
ജാഗരൂരരായിരുന്നില്ലെങ്കില്‍ സായ്പ്പ് നമ്മുടെ ബുദ്ധിപോലും ഹൈജാക്ക് ചെയ്തുകൊണ്ടുപോകുമെന്നു ഒന്നുകുടി ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ അമേരിയ്ക്കന്‍ പാരനോയിയ.
ശ്രീയുടെ ആപ്പോസ്റ്റ് നേരത്തെ കണ്ടിരുന്നു.
വീണ്ടും വന്നതില്‍ സന്തോഷം ഗീത
ഇന്നും വന്നു, ഭൂമീ.
ആ ലിങ്കില്‍ പോയി നോക്കി.
ഇനി ഇടക്കൊക്കെ വരും.....
Post a Comment