Saturday, 8 March 2008

വനിതാദിനം-ബോധവല്ക്കരണം ഇങ്ങിനേയും

മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍
മലയാളിപ്പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം നേടുന്നവരാണ്‍.
പക്ഷെ,സ്വന്തമായി ജോലിചെയ്തു വരുമാനമുണ്ടാക്കുന്ന സ്ത്രീകള്‍
വെറും 31.6% മാത്രം.

ഇതിനെതിരെ,ഇന്ത്യന്‍ ശരാശരി 39% ആണെന്നും ഓറ്ക്കണം.
അല്‍പ്പമെങ്കിലും വായാനാശീലമുള്ള മലയാളിസ്ത്രീകളുടെ പ്രീയപ്പെട്ട
പ്രസിദ്ധീകരണമായ ‘വനിത’ യാണ്‍ ഈ കണക്കുകള്‍ പറയുന്നതു.

ഈ അവസ്ഥയ്ക്ക് പ്രധാനകാരണവും ‘വനിത’ ഒറ്റവാക്കില്‍പ്പറയുന്നു-
തെറ്റായ മനോഭാവം.

എറണാകുളം മഹാരാജാസ് കോളേജിലെ ഗണിതശാസ്ത്രവിഭാഗം പ്രഫ.ഡോ.മേരീ മെറ്റില്‍ഡ നടത്തിയ പഠനം,താഴ്ക്കാണുന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണെന്നും പറയുന്നു.

ഇനി ചോദ്യങ്ങള്‍ ശ്രദ്ധിയ്ക്കുക-

1.സ്ത്രീയുടെ ജീവിതത്തില്‍ പ്രധാന റോള്‍ എന്താണു?
2.പുരുഷനെ അപേക്ഷിച്ചു കുട്ടികളുടെ പരിപാലനത്തിലും പാചകത്തിലും വീട് വൃത്തിയാക്കുന്നതിലും കൂടുതല്‍ ഉത്തരവാദിത്തം സ്ത്രീയ്ക്ക് വേണോ?
3.ചില ജോലികള്‍ പുരുഷനെക്കൊണ്ട് മാത്രമെ ചെയ്യാന്‍ സാധിയ്ക്കുകയുള്ളൊ?
4.പുരുഷന്‍ ആവശ്യപ്പെട്ടാല്‍ സ്ത്രീ ജോലി ഉപേക്ഷിയ്ക്ണണോ?
5.പൂരുഷനാണോ കുടുംബത്തില്‍ ഉന്നതസ്ഥാനം വേണ്ടത്?
6.സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ഉയറ്ന്ന ലക്ഷ്യം വിവാഹമാണൊ?
7.പുരുഷന്‍ ജോലിയ്ക്ക് പോകുമ്പോള്‍ സ്ത്രീ വീട്ടുകാര്യങ്ങള്‍ നോക്കുന്നതല്ലെ നല്ലതു?
8.അവസരങ്ങള്‍ നല്‍കിയാല്‍ ജീവിതത്തിലെ എല്ലാ മേഖലകളിലും
സ്ത്രീക്ക് വിജയിയ്ക്കാന്‍ കഴിയുമോ?
9.ഒരു നല്ലഭാര്യ,തന്റെ ഭര്‍ത്താവിന്‍ വിധേയയായിരിക്കേണ്ടേ?
10.സ്ത്രീധനം വാങ്ങുന്നതിലും കൊടുക്കുന്നതിലും തെറ്റുണ്ടെന്നു
വിശ്വസിയ്ക്കുന്നുണ്ടൊ?
11.സ്ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസം ആവശ്യമുണ്ടോ?
12.സ്ത്രീ കുടുംബത്തിന്‍ ബാധ്യതയാണോ?
13.അമ്മമാറ്ക്ക് മാത്രമെ കുട്ടികളെനന്നായി വളറ്ത്താന്‍ സാധിക്കുകയുള്ളോ?
14.വീട്ടില്‍ ഒരുകുട്ടിയെ ഉള്ളുവെങ്കില്‍ അത ആണായിരിയ്ക്കണോ?


ഈ ചോദ്യങ്ങള്‍ പഠനകറ്ത്താവ് തയാറാക്കിയ അതേരൂപത്തിലാണൊ അതോ ‘വനിത’യുടെ അജണ്ട അനുസരിച്ചു വാക്യഘടനയില്‍ വ്യത്യാസം വരുത്തിയിട്ടുണ്ടൊ എന്നറിയില്ല.

ഏതായാലും ഏഴും ഒമ്പതും ചോദ്യങ്ങള്‍ ശ്രദ്ധിയ്ക്കുക.
‘ശരിയായ’ഉത്തരം എഴുതാനായിട്ട് പ്രേരിപ്പിയ്ക്കാനുള്ളവക ചോദ്യത്തില്‍ തന്നെയുണ്ട്.
ബോധവല്‍ക്കരണം ഇങ്ങിനെയും നടത്താം,അല്ലെ?
മലയാളിസ്ത്രീ വീട്ടില്‍തന്നെ ഒതുങ്ങിക്കൂടാന്‍ ഇഷ്ട്ടപ്പെടുന്നതെന്തുകൊണ്ട് എന്നന്വേഷിയ്ക്കാന്‍ ഇത്രയുമൊക്കെ ബുദ്ധിമുട്ടണമായിരുന്നൊ?


ഇതു വായിയ്ക്കുന്ന ബൂലോക സുഹൃത്തുക്കളില്‍ താല്പര്യം തോന്നുന്നുവര്‍ക്ക്,
ആണ്‍-പെണ്‍ ഭേദമില്ലാതെ ഈ ചോദ്യങ്ങള്ക്കുത്തരം,YES or NO എന്നോ,കാര്യകാരണസഹിതമോ, ഇവിടെ രേഖപ്പെടുത്താം.
ചിലപ്പോള്‍ നല്ല ഒരു ചര്‍ച്ചയ്ക്കതു വഴി വെച്ചേക്കും.
ഒന്നുകൂടി എളുപ്പത്തിനായി,ഇതാ-കോപ്പി ചെയ്തെഴുതാം
1.
2.
3.
4.
5.
6.
7.
8.
9.
10.
11.
12.
13.
14.


15 comments:

ഭൂമിപുത്രി said...

സ്ത്രീപഠനങ്ങളില്‍പ്പോലും എത്ര സമര്‍ത്ഥമായാണു
നിലവിലുള്ള ചിട്ടവട്ടങ്ങളോട് confirm ചെയ്യാന്‍ അവളെ പ്രേരിപ്പിയ്ക്കുന്നതെന്നു നൊക്കൂ

Unknown said...

ഈ 'പഠനത്തിലെ' വനിതയുടെ സാന്നിദ്ധ്യം മാത്രം അതിനെ ബഹിഷ്ക്കരിക്കുവാന്‍ എനിക്കു് കാരണം ധാരാളമാണു്. അതിനെ മുന്‍‌വിധി എന്നോ, മറ്റെന്തുവേണമെങ്കിലുമോ വിളിച്ചുകൊള്ളൂ.

Haree said...

ഈ ചോദ്യങ്ങള്‍ക്കെല്ലാം ‘ജനറലായി’ ഒരൊറ്റ ഉത്തരം പറയുവാന്‍ സാധിക്കുമോ? സാഹചര്യത്തിനനുസരിച്ചും, ഭാര്യയുടേയും ഭര്‍ത്താവിന്റേയും മനോനിലയനുസരിച്ചും, കുടുംബപരിതസ്ഥിതികളനുസരിച്ചുമൊക്കെ മാറിമാറി വരില്ലേ? ചെയ്യുന്നതെന്തായാലും ഇരുവരും അത് ആത്മാ‍ര്‍ത്ഥതയോടെ സന്തോഷം കണ്ടെത്തി ചെയ്യുക, അതിലല്ലേ കാര്യം?
--

Unknown said...

ബാബു പറഞ്ഞതില്‍ കാര്യമില്ലാതില്ല . നമുക്ക് സ്വതന്ത്രമായി ബ്ലോഗില്‍ തന്നെ ചര്‍ച്ച നടത്താമല്ലോ . എന്റെ ഇപ്പോഴത്തെ പോസ്റ്റ് ശ്രദ്ധിക്കുമല്ലോ .

ഭൂമിപുത്രി said...

മലയാളീകളുടെ പ്രീയപ്പെട്ട വനിതാമാസികയുടെ ആധുനികത എത്രത്തോളം പൊള്ളയാണെന്ന് തെളിയിയ്ക്കുന്ന ഈ കാപട്യം എടുത്തുകാണിയ്ക്കാന്‍ വേണ്ടിയാണു പ്രധാനമായും ഞാനീ ചോദ്യങ്ങള്‍ ഇവിടെപകര്‍ത്തിയതു.
പിന്നെ,ആര്‍ക്കെങ്കിലും രസം തോ‍ന്നുന്നുവെങ്കില്‍
ഉത്തരമെഴുതിക്കൊള്ളട്ടെ എന്നും വിചാ‍രിച്ചു.
പക്ഷെ,ബാബു സ്ത്രീകളുടെ ജീവതത്തിലെ ഏറ്റവും പ്രധാന പ്രശ്നം‍ ‘എങ്ങിനെ 5 മിനിട്ടുനുള്ളില്‍ സുന്ദരിയാകാം’ എന്നതാണെന്ന മട്ടില്‍ എഴുതുപോഴും, അപൂര്‍വ്വം ചിലപ്പോഴൊക്കെ അവര്‍ കാമ്പുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിയ്ക്കാറുണ്ട് കേട്ടൊ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുടുംബമാണ് വലുത് എന്നറിഞ്ഞ് പെരുമാറുക എന്നതാണ് മുഖ്യം...

നല്ലൊരു കുടുംബം നല്ലൊരു സമൂഹത്തെ ഉണ്ടാക്കുന്നു, അതിലൂടെ ഒരു നാടിനേയും

പച്ചാന said...

1.mother
2.no
3.yes
4.no
5.no
6.no
7.depends on personal preference
8.YES
9.no
10.yes
11.yes
12.NO
13.no
14.no

ഹരിത് said...

വനിതയിലെ ശതമാനക്കണക്കു തന്നെ വിശ്വാസയോഗ്യമാണെന്നു തോന്നുന്നില്ല. അവരുടെ പൊട്ട ചോദ്യങ്ങള്‍ക്കു ഉത്തരം എഴുതി എന്തിനാണു നമ്മള്‍ സമയം കളയുന്നതു?

Sandeep PM said...

"വനിത" പോലെ സമകാലീന കേരളസമൂഹത്തില്‍ സ്ത്രീ-പുരുഷ ഭേദമന്യേ വായിക്കപ്പെടുന്ന വാരികയില്‍ ഇങ്ങനെ ഒരു ചോദ്യാവലിയില്‍ നിന്നും വായിക്കാനാവുന്നത്‌ സമൂഹം സ്ത്രീകളുടെ മേലില്‍ അടിച്ചേല്‍പ്പിക്കുന്ന അദൃശ്യമായ വിലക്കുകളെയാണ്‌.തീണ്ടാരി മുതല്‍ വൈധവ്യം വരെയുള്ള സ്ത്രീ ജീവിതത്തിന്റെ പല അവസ്ഥകളില്‍ ,സമൂഹം അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതും അവര്‍ അനുസരിക്കുന്നതുമായിട്ടുള്ള വിലക്കുകള്‍.

സ്ത്രീ സമത്വവാദികള്‍ ഇതൊന്നും അറിയുന്നില്ല.ഇഴകള്‍ക്കിടയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെകുറിച്ച്‌ ആരും ആലൊചിക്കുന്നില്ല.പരസ്പരം ഉന്നം നോക്കി ചെളി വാരിയെറിയുന്നതിലല്ലേ എല്ലാവര്‍ക്കും താത്പര്യം. പ്രതികരിക്കേണ്ട സമയത്ത്‌ പ്രതികരിക്കാന്‍ മടിച്ച്‌,അവസാനം മനസ്സിലൊതുക്കി വച്ചിരുന്ന വീര്‍പ്പുമ്മുട്ടലെല്ലാം വൈകി വരുന്ന് വിപ്ലവമായ്‌ എത്രയോ കുടുംബങ്ങളെ തകര്‍ത്തിട്ടുണ്ട്‌.

ഹരിശ്രീ said...

ഭൂമിപുത്രീ,

നല്ല വിഷയം. ചര്‍ച്ചകള്‍ തുടരട്ടെ....

Rajeeve Chelanat said...
This comment has been removed by the author.
Rajeeve Chelanat said...

ഈയൊരു ലിങ്കു നോക്കൂ.

http://www.alternet.org/blogs/video/79497/

ബാബുവിന്റെയും കമന്റില്‍ ഉദ്ദേശിച്ചത് മനസ്സിലായില്ല. പ്രിയയുടെ അഭിപ്രായം ഒരു ശുദ്ധഗതിക്കാരിയുടേതായും തോന്നി.

ഇന്നലെ നിര്‍ഭാഗ്യവശാല്‍ ഏതോ ചാനലില്‍ സൂപ്പര്‍ മോം എന്നൊരു പരിപാടി കാണാനിടയായി. അതില്‍ പങ്കെടുത്ത മഹതികളെയും ആ ഷോ സംഘടിപ്പിച്ചവരെയും നിരത്തിനിര്‍ത്തി വെടിവെച്ചിടാന്‍ തോന്നിപ്പോയി.

സ്വീകരണമുറിയില്‍ വലിയ അക്ഷരത്തില്‍, "I am the boss of my house, if my wife permits it" എന്ന് എഴുതിവെച്ച ഒരു രസികനെയും ഓര്‍മ്മവന്നു.

Unknown said...

ആ വനിത ഞാനും വായിച്ചിരുന്നു ഒരു സ്ത്രിയുടെ എറ്റവും വലിയ കടമ ഒരു നല്ല ഭാര്യയാകുക നല്ലോരു അമ്മ യാകുക എന്നാണുആ ചര്‍ച്ചയില്‍ പങ്കെടുത്ത ബഹു ഭുരിപക്ഷം പേരു അഭിപ്രായപ്പെട്ടത്.ഒരു നല്ല അമ്മയാകുക എന്നത് അത്ര നിസ്സാരമായ കാര്യമാണോ

ഭൂമിപുത്രി said...

ബാബൂ,ഹരീ,സുകുമാരന്‍സര്‍,പ്രിയ,
ഹരീത്,ഹരിശ്രീ,അനൂപ്-ഇവിടെ വന്നതില്‍ സന്തോഷം,എല്ലാ ‍അഭിപ്രായങ്ങളും വായിച്ചു.
എന്റെ എഴുത്തിന്റെ കുഴപ്പമാകാം ഒരു തെറ്റിദ്ധാരണയുണ്ടാകാന്‍ കാര്യം
ചോദ്യങ്ങള്‍ക്കുത്തരം പറയിപ്പിയ്ക്കുകയുകയെന്നതല്ലായിരുന്നു പോസ്റ്റിന്റെ പ്രധാന ലക്ഷ്യം.
ചോദ്യങ്ങള്‍ക്കുപിന്നില്‍ പ്രകടമായ ഹിപ്പൊക്രസിയെ എടുത്തുകാട്ടുക
യെന്നതായിരുന്നു.

അത് പ്രത്യേകം ശ്രദ്ധിച്ചതിനു നന്ദി ദീപൂ.

പച്ചാനകുട്ടി മിടുക്കിയാണല്ലൊ,ഈ ചെറുപ്രായത്തില്‍ത്തന്നെ എല്ലാത്തിനും വ്യക്തമായ അഭിപ്രായങ്ങളുണ്ടല്ലേ?

രാജീവ്,ആ ലിങ്കിന് പ്രത്യേകം നന്ദി.പലപ്പോഴും എനിയ്ക്ക് തോന്നിയിട്ടുള്ളതാണിതു.
പി.ജെ.ജോസഫും ഭാര്യയേയും കൂട്ടിയാണല്ലൊ രാജി സമര്‍പ്പിയ്ക്കാന്‍ എത്തിയതു

ഗൗരിനാഥന്‍ said...

വനിതയുടെ പരിപാടി മാത്രമായത് കൊണ്ട് ഞാനിതിനെ തള്ളി കളയുന്നു. കേരളത്തില്‍ സ്ത്രീകള്‍ എത്ര മാത്രം വീടുകളില്‍ ഒതുങ്ങി കൂടണം എന്ന് വിസദീകരിക്കുന്ന ഒരുപാടു പരിപാടികളുടെ സ്പോന്സര്മാര്‍ ആയിട്ടാണ്‌ ഞാന്‍ വനിതയെ കാണുന്നത്...സോറി