കഴിഞ്ഞ മാസം നാട്ടില്‍ ചെന്നപ്പോഴായിരുന്നു തിരുവനന്തപുരത്തെ വല്ല്യമ്മയുടെ (അമ്മയുടെ ചേച്ചി)മരണം.
95 വയസ്സ് വരെ ജീവിച്ച വല്ല്യമ്മ,അവസാനത്തെ രണ്ട് വറ്ഷങ്ങള്‍ കിടക്കയില്‍ത്തന്നെയായിരുന്ന.
സ്നേഹപൂറ്വ്വം,ക്ഷമാപൂറ്വ്വം പരിചരിച്ചിരുന്നതു വല്ല്യമ്മയുടെ ഇളയമകള്‍.
ഹൃദ്രോഗമടക്കം ഒരുമാതിരി എല്ലാവേണ്ടപ്പെട്ട അസുഖങ്ങളുമുള്ള ആ ചേച്ചി ഒരിയ്ക്കല്‍പ്പോലുമൊരു പരാതിയോ മടുപ്പോ പറഞ്ഞുകേട്ടിട്ടില്ല.
മറിച്ച് അമ്മയേ ശുശ്രൂഷിയ്കാന്‍ തനിയ്ക്ക് ഭാഗ്യമുണ്ടായല്ലോ എന്ന മട്ടായിരുന്ന
നല്ല തെളിഞ്ഞ ഓറ്മ്മയുണ്ടായിരുന്ന വല്ല്യമ്മ,ചേച്ചി അടുത്തു വരുമ്പോഴൊക്കെ,തളറ്ന്ന ശബ്ദത്തില്‍
‘അമ്മു കുളിച്ചോ?’
‘അമ്മു കാപ്പികുടിച്ചോ’
‘അമ്മുന്റെ മുഖം വല്ലാതെയിരിയ്ക്കുന്നു,അസുഖം വല്ലതുമുണ്ടൊ?’
എന്നൊക്കെ ആകാംക്ഷയോടെ അന്വേഷിയ്ക്കാറുമുണ്ടായിരുന്നു.
കണ്ടുനില്‍ക്കുന്നവരുടെ മനസ്സ് ആറ്ദ്രമാക്കുന്ന ആത്മബന്ധം!
എങ്കിലും വല്ല്യമ്മ മരിച്ചുകഴിഞ്ഞപ്പോള്‍ അന്ത്യകറ്മ്മങ്ങള്‍ ചെയ്യാന്‍ ചേച്ചിയ്കവകാശമില്ല!
ചേച്ചിയുടെ പെണ്മക്കള്‍ക്കുമവകാശമില്ല!
ആലുവയില്‍ താമസിയ്ക്കുന്ന വല്ല്യമ്മയുടെ മകന്റെ (ചേട്ടന്‍ നേരത്തെ മരിച്ചുപോയി)മകളുടെ മകന്‍ എത്തേണ്ടിവന്നു മരണാനന്തരച്ചടങ്ങുകള്‍ക്കായി. പന്ത്രണ്ടാം ക്ലാസും എന്ററന്‍സും പാസായി അന്തരനടപടികള്‍ തുടരുന്ന തിരക്കില്‍നിന്നു വന്ന് ,അന്ന് തന്നെ മടങ്ങേണ്ടി വന്ന ആ മോന്‍, ഈ മുത്തശ്ശിയെ കണ്ടിട്ടുള്ള സന്ദറ്ഭങ്ങള്‍ കൈവിരലിലെണ്ണാം.
പിന്നെ അഞ്ചാം ദിവസം സഞ്ചയന സംബന്ധിയായ കറ്മ്മങ്ങള്‍ക്കും കുട്ടിയൊന്ന് വന്നുപോയി.
ദഹനത്തിനും പിന്നെ സഞ്ചയനത്തിനും( ചിതയില്‍നിന്നും അസ്ഥി ശേഖരണം) മറ്റും പെണ്മക്കളെ ആ പ്രദേശത്തേക്കൊന്നും അടുപ്പിയ്ക്കുകപോലുമില്ല.
നാട്ടിലെല്ലായിടവും ഇങ്ങിനെതന്നെ.
അടുത്ത ബന്ധത്തില്‍ ആണ്കുട്ടികളില്ലെങ്കില്‍ ,തൊട്ടുതെറിച്ച ബന്ധത്തിലുള്ള ആരെയെങ്കിലും ഒപ്പിയ്ക്കും.ആറ്ക്കാനുംവേണ്ടി ഓക്കാനിയ്ക്കുന്നതുപോലെ അവരിതൊക്കെ ചെയ്തെന്ന് വരുത്തി അവരുടെ പാട്ടിന്‍ പോകുമ്പോള്‍ ,ഹൃദയമുരുകി തേങ്ങലടക്കി പെണ്മക്കള്‍ കാണാമറയത്ത് നില്‍ക്കുകയാവും.
എല്ലാ പ്രദേശങ്ങളിലും ഇതുതന്നെയാണെങ്കിലും,തുടറ്ന്നുവരുന്ന മരണാനന്തക്രിയകളില്‍നിന്നുപോലും പെണ്മക്കളെ അകറ്റിനിറ്ത്തുന്ന ഒരു രീതി,ഞാന്‍ മനസ്സിലാക്കിയിടത്തോളം,കൂടുതലായി ക്കാണുന്നതു തിരുവന്തപുരത്തും പരിസര പ്രദേശങ്ങളിലുമാണ്‍.
പതിനാറിനോമറ്റൊ ഒരു ‘സറ്വ്വാണി’ ചടങ്ങുണ്ട്.അന്നാറ്ക്കുവേണമെങ്കിലും കറ്മ്മങ്ങള്‍ ചയ്യാം.
അപ്പോള്‍ മാത്രം ഔദാര്യപൂറ്വ്വം സ്ത്രീകള്‍ക്ക് ഒരവസരം കൊടുത്തിട്ടുണ്ട്.
പ്ക്ഷെ,ആലപ്പുഴമുതല്‍ വടക്കോട്ട്,ഏറണാകുളം തൃശൂറ് ഒക്കെ സഞ്ചയനം കഴിഞ്ഞു, പതിനൊന്നോ പതിനാറോ വരെ, പെണ്മക്കള്‍ നിത്യബലിയിടാറുണ്ട്.
മേല്ല്‍പ്പറഞ്ഞ ചേച്ചിതന്നെ,വറ്ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തു വെച്ച് തന്റെ ചിറ്റമ്മയ്ക്ക് വേണ്ടി (എന്റെ അമ്മയ്ക്ക്) ബലിയിട്ടിട്ടുണ്ട്.
വീണ്ടും വടക്കോട്ട് നീങ്ങുമ്പോള്‍,പാലക്കാടൊക്കെ ഞാന്‍ അന്വേഷിച്ചിടത്തോളം ഈ തിരുവന്തപുരം രീതിയാണെന്നാണറിഞ്ഞതു.
കേരളത്തിലെ ബാക്കിയിടങ്ങളിലൊക്കെ എങ്ങിനെയാണെന്നറിഞ്ഞാല്‍ക്കൊള്ളാം.
സ്വകാര്യസംഭാഷണങ്ങളില്‍ പല പെണ്മക്കളും ഇതിനെക്കുറിച്ച് രോഷം കൊള്ളുന്നത് കേട്ടിട്ടുണ്ട്.
അപ്പോഴൊക്കെ ഞാന്‍ പറ്യും,‘നിങ്ങള്‍ നിറ്ബ്ബന്ധമായി പറയണമായിരുന്നു അമ്മയുടെ/അഛന്റെ കറ്മ്മം എനിയ്ക്കും ചെയ്യണം’ എന്ന്.
അതിനുള്ള മറുപടി ‘ആ സമയത്തു നമ്മളായിട്ടൊരു പ്രശ്നമുണ്ടാക്കണ്ടല്ലൊയെന്ന് വിചാരിച്ചു’ എന്നാകും.
ഇങ്ങിനയാണ്‍ പെണ്മ്ക്കള്‍ മാതാപിതാക്കളുടെമോക്ഷപ്രാപ്തിയ്ക്ക് പോലും ഉപകാരമില്ലാത്തവരായി തീരുന്നതു!
നായറ്സമുദായത്തിന്റെ എടുത്തുപറയാവുന്ന ഒരു മേന്മ,എന്റെ അഭിപ്രായത്തില്‍,പെണ്മക്കള്‍ക്ക് കൊടുക്കുന്ന പ്രാമുഖ്യവും മൂല്ല്യവുമാണ്‍.
സ്ത്രീധനസംമ്പ്രദായം അവരില്‍ പലരും സ്വീകരിച്ച്തുടങ്ങിയതോടെ ഈ ‘സ്ത്രീപക്ഷം’
ഏറെക്കുറെ ദുറ്ബ്ബലമായിത്തുടങ്ങി.
സമുദായത്തിന്റെ രീതിയനുസരിച്ചാണെങ്കില്‍ ‘പുലബന്ധം’ പോലുമില്ല ആദ്യം പറഞ്ഞ പന്ത്രണ്ടാംക്ലാസുകാരന്‍.
പക്ഷെ,തിരുവന്തപുരം ശൈലിയില്‍ മകളുടെ മകന്‍ അവസാന കറ്മ്മംചയ്യുന്നതിനേക്കാളും മഹത്തരമാണത്രെ മകന്റെ മകന്‍-പൌത്രന്‍- ചെയ്യുന്നതു!!
ധറ്മ്മം,അറ്ത്ഥം,കാമം,മോക്ഷം എന്നീ നാല്‍ പുരുഷാറ്ത്ഥങ്ങളില്‍ , നരകത്തില്‍ നിന്നു ത്രാണനം ചെയ്ത് (രക്ഷിച്ചു) മോക്ഷമാറ്ഗ്ഗം നേടിക്കൊടുക്കുന്നവനാണത്രെ ‘പുത്രന്‍ ’ (സംസ്കൃതം കഷ്ട്ടിയാണ്‍,തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലൊ).
പുത്രിയ്ക്കിവിടെ എന്തെങ്കിലും റോള്‍ ഉള്ളതായി അറിവില്ല.
ആണ്‍കുട്ടികള്‍ മതിയെന്ന് തോന്നാനുള്ള പ്രധാനകാരണങ്ങളിലൊന്ന് ഈ ‘മോക്ഷപ്രദാനഗുണ’മാണെന്ന് പറഞ്ഞുവരുന്നു.
കുടുംബനാമം നിലനിറ്ത്തല്‍,വാറ്ദ്ധ്യകത്തിലെ തുണ,മറ്റ് സാമ്പത്തിക കാരണങ്ങള്‍ ഒക്കെ പുറകെയുണ്ട്.
മരണാനന്തരചടങ്ങുകളിലൊക്ക പുരുഷമൂല്ല്യാധിഷ്ട്ടിതമായ വൈദീകപാരംബര്യം കടന്നു
കേറിയതോടെയാകണം പെണ്മ്കളെ ഇങ്ങിനെ മാറ്റിനിറ്ത്തിത്തുടങ്ങിയതു.
തിരുവന്തപുരത്തെയും പാല്‍ക്കാട്ടെയുമൊക്കെ തമിഴ് സംസ്കാരത്തിന്റെ ആധിക്യവും ഇതിനാക്കം കൂട്ടികാണണം.
പെണ്‍കുഞ്ഞുങ്ങള്‍ ജനിയ്ക്കുന്നതിനു മുന്‍പും പിന്നെയും അവരെ കൊലയ്ക്ക് കൊടുക്കുന്ന പ്രവണത പരക്കെ തുടരുന്ന ഇന്‍ഡ്യാമഹാരാജ്യത്തിന്റെ കീഴറ്റത്തു കിടക്കുന്ന നമ്മുടെ കൊച്ചുനാട്ടില്‍ ഇന്നും സ്ത്രീ-പുരുഷാനുപാതം ആരോഗ്യകരമായി നിലനില്‍ക്കുന്നതു,പഴയൊരു പാരമ്പര്യത്തിന്റെ ബാക്കിപത്രമായി,പെണ്‍ക്കുട്ടികള്‍ കുറെയൊക്കെ വിലമതിയ്ക്കപ്പെടുന്നതു കൊണ്ടാണ്‍.
മരണാന്തരം ആത്മാവിന്‍ നിത്യശാന്തി നേടിക്കൊടുക്കുന്ന ഇടപാടില്‍ നിന്നു പെണ്മക്കള്‍ പുറത്താക്കപ്പേടുന്നതു,സ്ത്രീധനത്തിന്‍ പുറമേ മറ്റൊരു കാരണവുംകൂടിയായിമാറിയേക്കാം,
പെണ്മക്കളുടെ കമ്പോളനിലവാരത്തകറ്ച്ചയ്ക്ക്.
ചന്ദനവും കുങ്കുമവുമൊക്കെ R.S.S സ്റ്റൈലില്‍ നീട്ടിവരച്ച് ,ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലെ ‘മതനീരാസ’ത്തെപ്പറ്റി അപകടശങ്കയിലുഴലുന്ന N.S.S മേധാവികള്‍ക്ക് ഇതൊന്നും ശ്രദ്ധിയ്ക്കാന്‍ സമയമില്ലെന്നറിയാം.
ഒരു പ്രതിഷേധക്കുറിപ്പിവിടെ എഴുതിയതുകൊണ്ട് എന്തെങ്കിലുമൊരു വ്യത്യാസം വരുമെന്നും കരുതുന്നില്ല.എങ്കിലും ഇതു വായിയ്ക്കുന്ന ഏതെങ്കിലുമൊരു മകള്‍ ,സ്വന്തം അവകാശം ചോദിച്ച് വാങ്ങാന്‍ തീരുമാനിച്ചാല്‍ അത്രയ്ക്കെങ്കിലുമായല്ലൊ എന്നൊരു അതിമോഹം!
അടിക്കുറിപ്പ്
__________
അത്മാവുണ്ടോ, മരണാനന്തരകറ്മ്മങ്ങള്‍ക്കൊണ്‍ അതിനു ഗതികിട്ടുമോ. എന്നൊന്നുമല്ല ഇവിടെ വിഷയം എന്നുകൂടി വ്യക്തമാക്കട്ടെ.
സ്ത്രീകള്‍ പാറ്ശ്വവല്‍ക്കരിയ്ക്കപ്പേടുന്ന മറ്റൊരിടം ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണിവിടെ ഉദ്ദേശ്യം.
Thursday 10 July, 2008
മോക്ഷപ്രാപ്തിയ്ക്കുതകാത്ത പെണ്മക്കള്‍
Posted by ഭൂമിപുത്രി at 7/10/2008 12:30:00 pm
Labels: സാമൂഹ്യം
Subscribe to:
Post Comments (Atom)
43 comments:
ഇങ്ങിനയാണ്‍ പെണ്മ്ക്കള്‍ മാതാപിതാക്കളുടെമോക്ഷപ്രാപ്തിയ്ക്ക് പോലും ഉപകാരമില്ലാത്തവരായി തീരുന്നതു!
മരണാനന്തരം ബലിയിടുനതിനേക്കാള്‍, ജീവിച്ചിരിക്കുമ്പോള്‍ ആര് പരിചരിച്ചു എന്നതിനാണ് പ്രാധാന്യം. മരണത്തിനു ശേഷം ആത്മാവ് എവിടെ ആണെന്നതിന് പ്രത്യേകിച്ച് തിട്ടമോന്മില്ല. ഭഗവദ് ഗീത പ്രകാരം, ദേഹി ദേഹം വിട്ടു കഴിഞ്ഞാല്‍ ഒരു ജന്മത്തിലെ എല്ലാ ബന്ധങ്ങളും അവസാനിച്ചു. ഓരോരുത്തരും ചെയ്ത കര്‍മത്തിന്റെ ഫലങ്ങള്‍ അവനവന്‍ തന്നെ അനുഭവികയും ചെയ്യണം - പുത്രന്‍ ഉണ്ടായതു കൊണ്ടു മാത്രം നരകത്തില്‍ നിന്നും രക്ഷ കിട്ടും എന്ന് യാതൊരു ഉറപ്പും ഇല്ല (There is no get-out-from-jail free card, even in after life).
I think I was too eager to comment and did not read till the end of the post. Anyways, now I do not have the patience to comment in Manglish, so I am getting back to English. A few more points:
1. From my knowledge, a Nair family can decide pretty much what to do with the post-death ceremonies. NSS does not have any say in these matters like the church has with Christians, atleast in Thrissur, Palakad, Malapuram areas. Granted the NSS folks visits and offers their help in cremation related activities, but they cannot (and in general will not) impose their will on the family.
2. Women in Nair families (atleast the ones I have seen in Thrissur and Palakad) have a lot of say in family issues. Had the same thing happened in these areas and one of the women wanted to take part in the events, they would have had their way. In functions which I have seen, women in these areas sit behind a male, touching him with their right hand, while the male performs the rights.
In general, things are changing, as I remember reading that women in North India are performing funeral rights for their parents. So there is nothing wrong in making that shift over here, not the least in Nair families where women have always held the power.
plz visit www.anweshanam.com
ഞാനും ആലോചിചിട്ടുള്ള വിഷയമാണ് ഇത്. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് ഈ ചടങ്ങുകള്‍ ചെയ്തുകൂടാ എന്ന്.
പറഞ്ഞതു പോലെ അച്ഛനമ്മമാരുടെ മരണാനന്തര ചടങ്ങുകളിലെ പെണ്‍ പങ്കാളിത്തത്തെ പറ്റി,ചിലപ്പോഴെന്കിലും ഒര്തുപോയിട്ടുണ്ട്....ആണ്‍ മക്കള്‍ക്ക് നല്കുന്ന അവസരം,ചുരുക്കം ചില സമുദായങ്ങളില്‍ പെണ്‍ മക്കള്‍ക്കും ലഭിക്കുന്നതായി കേട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഈ അവസരം കൊടുക്കണം എന്നെ പക്ഷക്കാരിയാനെ ഞാന്‍
നമ്മുടെ പൂര്‍വ്വികറ് പിന്തുടര്‍ന്നു പോന്ന ആചാരമല്ലെ ഇത് .പെണ്‍ക്കുട്ടികള്‍ക്ക് കര്‍മ്മം ചെയ്യാന്‍ കഴിയാത്തതിന് എന്തെങ്കിലും കാരണങ്ങളും കാണും,
എനിക്ക് അവസാനം ചിത കൊളുത്താന്‍ ഒരു ഉണ്ണിയില്ലാതെ പോയല്ലോ എന്ന് സങ്കടപെടുന്ന എത്ര പെണ്മക്കള്‍ മാത്രമുള്ള എത്ര മാതാപിതാക്കള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്
ആ വേദനമാറണമെങ്കില്‍ ഈ വിധത്തില്‍ ചിന്തകള്‍ കൂടിയെ തീരു
പ്രതികരിക്കുക
പെണ്മക്കള്‍ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്താല്‍ എന്താണു കുഴപ്പം? ആര്‍ക്കറിയാം?
ചേച്ചി പോസ്റ്റില്‍ തന്നെ പറഞ്ഞതു പോലെ ആ ചടങ്ങുകളുടെ സമയത്തു ഒരു പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നോര്‍ത്തിട്ടാകും മിക്കവരും മൌനം പാലിയ്ക്കുന്നത്. ആ സന്ദര്‍ഭത്തിനു മുന്‍പും ശേഷവും അതിനെ കുറിച്ച് വാദിയ്ക്കുന്നതില്‍ അര്‍ത്ഥവുമില്ലല്ലോ. എന്തായാലും ഇങ്ങനെ ഒരു പോസ്റ്റ് നന്നായി.
‘ഒരുമ്പെട്ടാല്‍’ വ്യക്തിതലത്തില്‍ നിന്നുകൊണ്ടുതന്നെ പിടിച്ചെടുക്കാവുന്ന അധികാരങ്ങളാണ് ഇവയൊക്കെ. പിടിച്ചെടുക്കുകയും വേണം (മരണാനന്തരകര്‍മ്മങ്ങള്‍ ചെയ്യണമെന്നൊന്നും ഇവിടെ അര്‍ത്ഥമില്ല).
നൂറു കിണറിനേക്കാള്‍ നല്ലതാണ് ഒരു കുളം, നൂറു കുളത്തേക്കാള്‍ നല്ലതാണ് ഒരു പുഴ.. എന്നിങ്ങനെ പറഞ്ഞുപറഞ്ഞ്, നൂറ് കടലുകളേക്കാള്‍ നല്ല്ലത്, ഒരു പുത്രനാണെന്നും, അത്തരം നൂറ് പുത്രന്മാരേക്കാള്‍ നല്ലത് ഒരു തെങ്ങാണെന്നും കണ്ടെത്തിയ ചിന്തകര്‍ ഇവിടെയൊക്കെ ഉണ്ടായിരുന്നു.
അതൊക്കെ ആലോചിച്ചാല്‍ തീരാവുന്നതേയുള്ളു, ആ ചേച്ചിയുടെ ദു:ഖം.വിട്ടുപോയ വേണ്ടപ്പെട്ടവരെക്കുറിച്ചുള്ള (നമ്മെ) വിടാതെ പിടികൂടുന്ന ഓര്‍മ്മകളും അതോര്‍ത്ത് ഇടക്കിടക്ക് ഉറവപൊട്ടുന്ന കണ്ണീര്‍നനവുകളുമുണ്ടെങ്കില്‍ പിന്നെ എന്ത് പുല, എന്ത് തര്‍പ്പണം, എന്ത് ത്രാണനം? ആത്മാവ് എന്നൊന്നില്ല എന്ന് മനസ്സിലാക്കുകകൂടി ചെയ്താല്‍ പിന്നെ ശാന്തം മനസ്സെന്ന കടല്‍.
അഭിവാദ്യങ്ങളോടെ
പൌത്രന്‍ ചെയ്യുന്നത് മഹത്തരമാണ് എന്നു പറയുന്നത്‌ജീവിതത്തിന്‍റെ പൂറ്‍ണ്ണതയെ ഉദ്ദ്യേശിച്ചാവണം. അന്നു കാലത്ത് ദൈര്‍ഘ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അതുതീരുമാനിച്ചിരുന്നത്. (ഇന്നത്തെ പ്രശ്നങ്ങളൊന്നും ഇല്ലാത്തകാലമായിരുന്നു അത്. അണുകുടുംബങ്ങള്‍ അന്നു ഉണ്ടായിരുന്നില്ല. പിന്നെ ഡസന്‍ കണക്കിനു പിള്ളാരും. അപ്പോള്‍ നിശ്ചയമായും അവര്‍ ഏറെ അടുപ്പത്തിലാവും). ഒന്നേ ഒന്ന് കണ്ണേ കണ്ണ്‍ എന്നഇന്നത്തെ സ്ഥിതിയായിരുന്നില്ല അന്ന്. പലതും മാറുന്ന കൂട്ടത്തില്‍ ഇതും മാറാതെ പറ്റില്ല. അധികം വൈകാതെ അതും നടക്കും. നടന്നേ പറ്റൂ.
കര്‍മ്മാനുഷ്ടാനത്തില്‍ പുരുഷനുള്ള പ്രത്യേകസ്ഥാനം പുരുഷമേല്‍ക്കോയ്മയുടെ ആയുധമാണ് എല്ലാ മതങ്ങളിലും: അത് മരണാനന്തരകര്‍മ്മങ്ങള്‍ക്ക് പുത്രന്‍ തന്നെ വേണം എന്ന് നിര്‍ബന്ധമില്ലാത്ത (?) ക്രിസ്തീയ-മുസ്ലീം മതങ്ങളിലായാലും ശരി.
(നിര്‍ബന്ധമില്ലാത്ത എന്ന് എഴുതിയത് എത്ര ശരിയാണെന്ന് ഉറപ്പില്ല. പ്രധാനവ്യത്യാസം മരണാനന്തരകര്‍മങ്ങളില്‍ കുടുംബത്തിന്റെ പ്രതിനിധിക്ക് കാര്യമായ റോള്‍ ഇല്ലാത്തതാണെന്ന് തോന്നുന്നു. ഞാന്‍ കണ്ടിട്ടുള്ള ക്രിസ്ത്യന്‍ മുസ്ലിം മൃതസംസ്കാരങ്ങളില്‍ പുരോഹിതര്‍ തന്നെയാണ് കര്‍മങ്ങള്‍ മിക്കതും ചെയ്തുകണ്ടത്. തെറ്റിദ്ധാരണയാവാം)
അപ്പോള്‍ മരണാനന്തരകര്‍മ്മങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകുന്ന ഒരു വിഷയമാണിത്. ദൈവവും ആത്മരക്ഷയും സ്ത്രീയ്ക്കോ പുരുഷനോ വ്യത്യസ്തമല്ലെന്നിരിക്കെ സ്ത്രീക്ക് എന്തിനാണ് അയിത്തം എന്ന് കൂടുതല്‍ വിപുലമായ ഒരു അര്‍ത്ഥത്തില്‍ തന്നെ ചോദിക്കാനാവും.
ഞങ്ങളുടെ നാട്ടില്‍ സ്ത്രീകള്‍ ക്കും ബലിയിടാം ...
കൊള്ളി വെക്കുക എന്ന കര്‍ മ്മ ം മാത്രമാണു കുടുമ്ബത്തിലെ ഏതെങ്കിലും ആണ്‍ തരിയെ തേടിപ്പോകുന്നതു ..
അതു പിന്നെ ചിതക്കു തീ കൊളുത്തുക എന്ന ജോലി ആ മാനസികാവസ്ഥയില്‍
ഒരു സ്ത്രീക്കു ചെയ്യാനാവില്ലല്ലൊ.
ഇപ്പോല്‍ എലെക്ട്രിക് ശ്മശാനം അതിനും സമാധാനാം കണ്ടു
സിം ഗിള്‍ ഗേള്‍ ചൈ ല്‍ ഡിന്റെ പിതാവു എന്ന നിലക്കു ഞാനും ഈ അവസ്ഥയിലാണല്ലൊ ..
ഭൂമിപുത്രി തുറന്ന ചര്‍ ച്ച തുടരട്ടെ ..
ഒരുപാടു കാര്യങ്ങള്‍ ഒന്നിച്ചു പറയാനുള്ള വിഷയമാണു ഭൂമിപുത്രി ഇവിടെ എഴുതിയിരിക്കുന്നത്. നായര്‍ സമുദായത്തില്‍ സ്‌ത്രീകള്‍ക്കു ബലി ഇടുന്നതിനു യാതൊരുവിധ തടസ്സങ്ങളുമില്ല. ചിതക്കു തീകൊളുത്തുക എന്ന കര്‍മ്മം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകാതിരുന്ന ഒരു അവസ്ഥയായിരിക്കണം പിന്നീട് അതൊരു പുരുഷമേഖലയായി മാറ്റപ്പെട്ടത്. സ്‌ത്രീകള്‍ ചിതക്കു തീകൊടുത്ത സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുമുണ്ട്.
ഇനി മരണാനന്തരകര്‍മ്മങ്ങളെക്കുറിച്ചു. ഇതിന്റെ പിന്നിലെ ശാസ്ത്രീയതയെനിക്കു ഇനിയും മനസ്സിലായിട്ടില്ല..ശവശരീരം കത്തിച്ചുകളയുന്നതിലെ 'ഹൈജീനിറ്റി' എനിക്കു മനസ്സിലാകുന്നുമുണ്ട്. ദര്‍ഭയും എള്ളും പൂവും കുറച്ചു ഉണക്കലരി ചോറും എന്തു ധര്‍മ്മമാണ് മരണാനന്തരക്രിയയില്‍ വഹിക്കുന്നത്? ജീവിച്ചിരിക്കുന്ന കുറച്ചു കാക്കകളുടേയും ഇത്ര പക്ഷികളുടേയും വിശപ്പു മാറുന്ന എന്ന സത്യമല്ലാതെ അതില്‍ നിന്നും എനിക്കൊന്നും മനസ്സിലായിട്ടില്ല.
എനിക്ക് മക്കള്‍ രണ്ടും പെണ്‍കുട്ട്യോളാണ്!
ഇനി മോക്ഷം കിട്ടില്ലേ ഈശ്വരാ?!
പുത് എന്ന നരകത്തില്‍ നിന്ന് എന്നെ എന്റെ പുത്രിമാര്‍ ത്രാണനം ചെയ്യിച്ചോളും!!
എന്റെ വിശ്വാസം!
പ്രിയപ്പെട്ട സഹോദരീ...
ഈ ആചാരങ്ങളും കര്‍മ്മങ്ങളും മനുഷ്യ നിര്‍മ്മിതമാണെന്നാണ് എന്റെ വിശ്വാസം. ഇസ്ലാം മതത്തില്‍ ഇത്തരം ചടങ്ങുകളോന്നും ഇല്ല.അഥവാ ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ ,അത് വളരെ അടുത്ത രക്തബന്ധുക്കള്‍ക്കെ അവകാശമുള്ളു.ഉദാഹരണത്തിന് ശവ സംസ്കരണം.
പിന്നെ ആത്മാവ് ഉണ്ടൊ ഇല്ലയോ എന്ന വിഷയം അത് ദൈവത്തിന് വിട്ടു കൊടുക്കുക.
നാം ചെയ്യേണ്ടെതെന്തെന്നു വെച്ചാല്‍ മതവും വര്‍ഗ്ഗവും മറന്ന് മനുഷ്യരെ സ്നേഹിക്കുക.നന്മ ചെയ്യുക എന്നൊക്കെ ആണ്.
എനിക്ക് പ്രത്യേകിച്ച് പറയാനുള്ളത് അന്ധവിശ്വാസങ്ങളില്‍ മുഴുകാതിരിക്കുക.
ദൈവം അനുഗ്രഹിക്കുമാറാക്കട്ടെ.
മത്തായിമാഷേ,അന്ത്യകറ്മ്മങ്ങള്‍ ഓര്‍ഗനൈസ് ചെയ്യുന്ന കരയോഗമാണ്‍ പരോക്ഷമായെങ്കിലും ആരൊക്കെയാണ്‍ അത്ചെയ്യേണ്ടതെന്ന് ഒരു ഗൈഡന്‍സ് കൊടുക്കാറ്.
അതേ രാജീവ്,’ഒരുമ്പെടണം’-അതു തന്നെയാണീകുറിപ്പിന്റെ ഉദ്ദേശ്യം.
അതിന്റെ ആത്മീയതയല്ല,അവകാശപ്രശ്നമാണ്‍ ഞാന്‍ ചൂണ്ടിക്കാണിച്ചതെന്ന് പറഞ്ഞല്ലൊ.
ഏതായാലും അങ്ങിനെയുള്ള സന്ദറ്ഭങ്ങളില്‍,നിലവിലുള്ള ചിട്ടവട്ടങ്ങളിലൊരു മാറ്റം പരസ്യമായി ആവശ്യപ്പെടാന് ആരും തയാറാകാറില്ല.
ഈയടുത്ത് നടന്ന മറ്റൊരു ബന്ധുവിന്റെ(തിരുവനതപുരം തന്നെ) മരണത്തിനും കണ്ടതു,’പൌത്രനെ’ക്കൊണ്ട് കറ്മ്മങ്ങളിലൊക്കെ ചെയ്യിയ്ക്കുന്ന മൂപ്പിലാന്‍
പോയീക്കഴിഞ്ഞ്,അങ്ങേര്‍ പറഞ്ഞതൊക്കെ ഓറ്ത്തെടുത്ത്,ആകെയുള്ള രണ്ട് പെണ്മക്കള്‍ അതേ കറ്മ്മങ്ങളാവറ്ത്തിയ്ക്കുക എന്നതാണ്‍-അവരുടെ സമാധാനത്തിനായി.
സിനിമാതാരം ശ്രീദേവി തന്റെ അഛന്റെ ചിതയ്ക്ക് തീകൊളുത്തിയതു കുറേനാള്‍ മുന്‍പ് വാറ്ത്തകളില്‍ വന്നിരുന്നു.
ഗുപ്താ, അതെ.സ്ത്രീകള്ക്കെതിരെയുള്ള ‘അയിത്തം’-connotations മാറുന്നുവെന്നേയുള്ളു.Legalised misogyny വരെയെത്താറുണ്ടിത്.
ഹരിയണ്ണാ,ഈപ്പോഴെ പറഞ്ഞുറപ്പിച്ചൊക്കെവെച്ചോളു.അവറ്ക്കൊരു
ധൈര്യമാകട്ടെ :))
സുമയ്യ,നേരത്തേപറഞ്ഞുവല്ലൊ,അവകാശം നിഷേധിയ്ക്കപ്പെടുന്ന പെണ്‍കുട്ടികളെപ്പറ്റിയണ്‍ ഞാനെഴുതിയത്.
വിശ്വാസം-അന്ധവിശ്വാസം ഒക്കെ വേറെ വിഷയം.
വാത്മീകീ,സ്മിത,അനൂപ്,ശ്രീ,ജിതേന്ദ്ര,അനാഗതന്‍,അനോണീ അടക്കം ഇവിടെവന്നഎല്ലാവരോടും,
ഫീഡ്ബാക്കിനും അഭിപ്രായങ്ങള്‍ക്കും സന്തോഷമറിയിയ്ക്കട്ടെ.
new to bblog world... Don't know how to put a comment in Malayalam. So putting it in manglish...
Bhoomi puthri,
Nokku, maranaananthara kriyakal oraal earanuduth cheyyunna onnaanu... oru aalkoottathinte munnil sthreeyude earan meni pradarsippikkappedendathalla ennu poorvikar viswasichu poyttundaakaam...!!!
തോന്നലുകളേ,
ആ തോന്നലുകള്‍ കാര്യമായി പറഞ്ഞതാണെങ്കില്‍:
ഇങ്ങനെയുള്ള തോന്നലുകള്‍ മാറ്റിയാല്‍ തന്നെ സ്ത്രീകള്‍ക്ക് പകുതി രക്ഷ. ഹോ, എന്തൊരു സദാചാരബോധം. സന്തോഷംകൊണ്ടെനിക്കിരിക്കാന്‍ സാധിക്കുന്നില്ല..
Rajeev, being a female i have got every right to thonnals in that way...!!!
Rajeev kurachu samayam eneetu nilkooo... :)
തോന്നലുകളേ
സ്ത്രീയാണെന്ന് അറിഞ്ഞിരുന്നില്ല.
പക്ഷേ അപ്പോഴും, താങ്കളുടെ വാദം (സ്ത്രീകളുടെ ഈറന്‍ മേനി പ്രദര്‍ശിപ്പിക്കപ്പെടേണ്ടതല്ലാത്തതുകൊണ്ടാണെന്ന വാദം)കൂടുതല്‍ പ്രതിലോമപരമാവുകയേയുള്ളു. സ്വന്തം സ്വത്വം സ്വയം നിഷേധിക്കരുത് എന്ന്. മോക്ഷം പോയിട്ട്, ജീവിതപ്രാപ്തി പൊലും ഉണ്ടായില്ലെന്നു വരും.
അഭിവാദ്യങ്ങളോടെ
Never Rajeev... Every one has got their own rights and wrongs derived from their own perceptions and observation. alle?
Swantham swatham kaaththu rakshikkuka ennaal existing aaya ellaa achaarangaleyum mugham nokkaatheyum kaaranam chikayaatheyum nisheddikkenam ennartham illa. alle?;)
ഐവര്‍ മഠത്തിലും തിരൂനാവായിലും ഒക്കെ ആണ്ടുബലി കര്‍മ്മങ്ങള്‍ ചെയ്യാന്‍ വരുന്ന സ്ത്രീകളും പുഴയില്‍ മുങ്ങിക്കുളിച്ച് ഈറനായിത്തന്നെയാണല്ലോ അaതൊക്കെ ചെയ്യാറ് തോന്നലേ? അതും ഒരു ശവ്ദാഹത്തിനുണ്ടാവുന്നതിലും പത്തിരട്ടി വരുന്ന പുരുഷാരത്തിനു മുന്നില്‍. നാട്ടിന്‍ പുറ്ത്തൊക്കെ ഇപ്പോഴും ഈറനായി ക്ഷേത്രദര്‍ശനത്തിനു വരുന്ന സ്ത്രീകളുണ്ട്.
കള്ളക്കണ്ണു കൊണ്ടു നടaകുന്നവന് അല്ലെങ്കിലേ നോക്കാന്‍ വേറെ എന്തൊക്കെ വഴികളുണ്ട്?
ഈ ആചാരവും മാറും. ആരെങ്കിലും തുടങ്ങിവെക്കണം എന്ന് മാത്രം.
Sthreekalk sthreekaludethaaya chila parimithikal und.alle kannoose? Athavalude poojikkappedenda sthrainathayude bhaagam thanne aanu... veetile sthreekalk nalla kaalamaano mosam kaalamaano ennu nokki marikkaan marikkunnayaalku aavilla.alle? Appol eppozhum available aaya purushan athetteduthathaavaam... athu pinne kramene kramena purushanilek mathram ethippettathaavaam...
Maaratte... :)Ellaam maarukayalle... Ippo thanne palayidathum maranam oru private kaaryam aay maarikkazhinnalloo...:)Oru veetil/flat il maathram othungi nilkunna onnu... Ini maranam marikkunnavanil maathram othungi nilkunna kaalavum adhikam doore aavilla...:)
ഈ സന്ദറ്ശനത്തിന്‍ നന്ദി തോന്നലുകള്‍കുട്ടീ
(എഴുതിയരീതികണ്ടിട്ടൊരു കുട്ടിയാണെന്ന്തോന്നി).
ഒരു പക്ഷെ,മോള്‍ കേട്ടുവളര്‍ന്ന ഒന്നാകും ‘പെണ്ണിന്റെ പരിമിതി,പെണ്ണിന്റെ പരിമിതി’എന്ന പ്രയോഗം.നമുക്കിങ്ങിനെ കാലാകാലങ്ങളായി-
പ്പകറ്ന്ന്കിട്ടുന്ന അലിഖിതനിയമങ്ങള്‍,സ്വന്തം ബുദ്ധിയുടെ വെളിച്ചത്തിലൊന്ന് പുനപ്പരിശോധിയ്ക്കുന്നത് എപ്പോഴും നല്ലതാണ്‍.
ഈപ്പറയുന്ന‘പരിമിതികള്‍’സമൂഹവും സാഹചര്യങ്ങളുംകൂടി പെണ്ണിന്റെ മോളില്‍ അടിച്ചേല്‍പ്പിച്ചവയാണ്‍.
ഉദാഹരണം-രാത്രികാലങ്ങളില്‍ ഒരു പെണ്ണിനൊറ്റയ്ക്ക് റോഡിലിറങ്ങി നടക്കാന്‍ പറ്റില്ല.ഇതിനെപ്പറ്റിക്കൂടുതല്‍ ആലോചിച്സിട്ടുണ്ടോ?
ഈ സമയം കടുവയും സിംഹവും ഇറങ്ങി നടക്കുമെന്നാണെങ്കില്‍,പെണ്ണിനെപ്പോലെ,
ആണിനും വീട്ടിലിരിയ്ക്കേണ്ടിവന്നേനെ,ഇല്ലെ?
അപ്പോള്‍,ആരാണ്‍ പെണ്ണിന്‍മാത്രമിറങ്ങി നടക്കാന്‍ വയ്യാത്ത സാഹചര്യം ഉണ്ടാക്കിയതു?
ചിലമനുഷ്യരുടെ മനസ്സില്‍നിന്നിറങ്ങിനടക്കുന്ന ‘ചെകുത്താന്‍’,അല്ലെ?
അതവരുടെ മനോവൈകൃതമാണ്‍,അല്ലാതെ പെണ്ണിന്റെ എന്തെങ്കിലു കുറവല്ല.
ഇതൊക്കെത്തന്നെ മറ്റ് സോക്കോള്‍ഡ് പരിമിതികളുടെയും കഥ.
മറ്റൊന്ന്കൂടി-ഈ ഇന്‍ഡ്യാമാഹാരാജ്യത്തില്‍,
എവിടെയാണ്‍ സ്ത്രൈണത പൂജിയ്ക്കപ്പെട്ട് കണ്ടിട്ടുള്ളതു?
കണ്ണുംചെവിയും തുറന്ന് വെയ്ക്കുമ്പോള്‍ കാണുന്ന
തു-സ്ത്രീയോടുള്ള സമീപനം-പൂജയായിട്ടാണോ തോന്നിയിട്ടുള്ളതു?
അതോ ചക്കുള്ളത്ത്കാവില്‍ ആണ്ടിലൊരിയ്ക്കല്‍ നടത്തുന്ന ‘നാരീപൂജ’എന്ന പ്രഹസനത്തെക്കുറിച്ചാണോ പറഞ്ഞതു?
സ്ത്രീയെ പൂജിയ്ക്കേണ്ട യതൊരാവശ്യവുമില്ല.
സാധാരണ ഒരു മനുഷ്യജീവിയായി മാത്രം കണ്ട്,ഡിഗ്നിറ്റിയോടെ ജീവിയ്ക്കാനുള്ള സാഹചര്യം
ആപ്രാപ്യമാക്കാതിരുന്നല്‍ മാത്രം മതിയായിരുന്നു.
‘തോന്നലുകളു..?’ടെ മറ്റു സംശയങ്ങള്‍ക്കുള്ള മറുപടി മറ്റുള്ളവറ് പറഞ്ഞ്കഴിഞ്ഞതുകൊണ്ട്,
തല്‍ക്കാലം,അതിലേയ്ക്ക് കടക്കുന്നില്ല
പെണ്ണിന്റെ പരിമിധികള്‍ പെണ്ണിന്‍റെ മേലില്‍ സമൂഹം അടിചെല്പിച്ചതല്ല... അതവളുടെ ശാരീരികമായ പ്രത്യേകതല്‍ ആണ്... പുരുഷന്‍ മാത്രം കല്പിച്ചു കൊടുത്ത ഒന്നല്ല ഒരു പെണ്ണിന്‍റെ പരിമിധി... അത് കാലികമായ് ഉണ്ടായതല്ല... അത് ജനനത്തിലൂടെ അവളില്‍ ഉള്ളതാണ്... അതാണല്ലോ സ്ത്രീ യെ സ്ത്രീയും പുരുഷനെ പുരുഷനും ആക്കി നിര്‍ത്താന്‍ പ്രകൃതി സ്വീകരിച്ച നിയമം...
ഞാന്‍ ഉദ്ദേശിച്ച പൂജിക്കപ്പെട്ട സ്ത്രീത്വം നമ്മുടെ ഭാരതത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കള്‍ച്ചര്‍ ഇന്റെ ഭാഗമാണ്... അതാണ് ഞാന്‍ പരാമര്സിക്കാന്‍ ശ്രമിച്ചത്...അല്ലാതെ ഇപ്പോള്‍ നിലവിലുള്ള ഏതെന്കിലും ആചാരത്തെ അല്ല... ഇന്ത്യക്ക് മാത്ര മായ അവകാസപ്പെടാന്‍ ഉള്ള ഒരു കള്‍ച്ചര്‍ ആണത്... (ഇനി ഇതു ഒരു നൂറു വര്ഷം പിറകെ മാത്രം പോയ് അതിനെ വേറൊരു തലത്തില്‍ കാണാന്‍ ശ്രമിക്കരുത്....)അതിനും ഒരുപാടു മുമ്പെ... ഒരു വിദേശി എങ്കിലും ഇന്ത്യയില്‍ വരുന്നതിനു മുമ്പെ.... പാശ്ചാത്യ സംസാകാരത്തിന്റെ നിഴല്‍ പോലും ഇന്ത്യ യില്‍ വീഴുന്നതിനും മുമ്പെ ഉള്ള ഒരു ഇന്ത്യ.... വിദേശികള്‍ ഇന്ത്യ യെ ഭിന്നിപ്പിക്കാന്‍ കണ്ട ഒരു വഴിയായിരുന്നു സ്വന്തം സംസാകാരത്തെ പറ്റി ഇന്ത്യക്കാരില്‍ ഒരു അപകര്‍ഷത ഉണ്ടാക്കുക എന്നത്... അതിന് വേണ്ടി അവര്‍ വികൃതമായ പരിഭാഷകള്‍ ഉണ്ടാക്കി... അവരില്‍ അപകര്‍ഷതയുടെ വിത്തുകള്‍ പാകി... സന്തം ആയതെന്തും ചീത്തയാണ് എന്ന ഒരു ബോധം അവരില്‍ ഉണ്ടാക്കിച്ചു... മാതൃത്വത്തെ പൂജിച്ച ഭാരത സംസാസ്കാരത്തെ അവരെ ഇന്ത്യ യുടെ മനസ്സില്‍ സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കത്തവല്‍ ആണ് എന്ന് പരിഭാഷപ്പെടുത്തി പറയിപ്പിച്ചു.... ആ വിശ്വാസത്തെ അന്നത്തെ സമൂഹത്തില്‍ ഊട്ടി ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിന്നു.... ..... വരും തലമുറകള്‍ അതിനെ ഏറ്റു ചൊല്ലി സമാധാനിച്ചു....ചാതുര്‍വര്‍ണ്യത്തെ പരിഭാഷപ്പെടുത്തി വിദേശികള്‍ അതിനെ ഭിന്നിപ്പിക്കാനുള്ള ഒരു ഉപാധി ആക്കിയപ്പോള്‍ സമൂഹം ഭിന്നിക്കപ്പെട്ടു.... വരും തലമുറ അതിനെ ഏറ്റു പാടി നിര്‍വൃതിയില്‍ മതി മറന്നു...
ആരെ ആണ് ഭൂമി പുത്രീ പഴിക്കുക?? എവിടെ മുതല്‍ ആണ് തിരുത്തി എഴുതുക... വിദേശ ചൂഷണത്തിന് ഇരയ്യായ സ്വന്തം രാഷ്ട്രത്തിന്റെ മാനത്തിനു നമ്മള്‍ പിന്‍ഗാമികള്‍ കൊടുക്കുന്ന വിലയാണ് ഇതെല്ലാം...
ശരിയാണ്. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വരി ലോഡ് വെല്ലിംഗ്ടണിന്റെ നിര്‍ദ്ദേശപ്രകാരം കുന്നംകുളത്തുകാരന്‍ പൌലോസ് പാതിരി എഴുതിച്ചേര്‍ത്തതാണ്. അതിനായിട്ട് പൌലോസ് പാതിരിയെ ബ്രിട്ടീഷ് ഗവണെമെന്റ് ചിലവില്‍ ഇന്ത്യമുഴുവന്‍ കൊണ്ടുനടന്ന ചെലവിന്റെ കണക്ക് മൌണ്ട്ബാറ്റന്‍ 1947 ജൂലൈ 18 (ഇന്ന് വാര്‍ഷികമാണ് :( ആരിതൊക്കെ ഓര്‍ക്കുന്നു!) നെഹ്രുവിന്റെ കണ്മുന്പില്‍ വച്ച് വായിലിട്ടു വിഴുങ്ങി.
ആരുണ്ടിതൊക്കെ ചോദിക്കാന്‍!
“അത്മാവുണ്ടോ, മരണാനന്തരകറ്മ്മങ്ങള്‍ക്കൊണ്‍ അതിനു ഗതികിട്ടുമോ. എന്നൊന്നുമല്ല ഇവിടെ വിഷയം എന്നുകൂടി വ്യക്തമാക്കട്ടെ.
സ്ത്രീകള്‍ പാറ്ശ്വവല്‍ക്കരിയ്ക്കപ്പേടുന്ന മറ്റൊരിടം ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണിവിടെ ഉദ്ദേശ്യം.“
ഇങ്ങനെ പറഞ്ഞൊഴിയാനാവുമൊ?
ഇത്തരം കര്‍മങ്ങളില്‍ നിന്നും സ്ത്രീയെ ഒഴിവാക്കാന്‍ അവര്‍ക്കു നിരവധി കാരണങ്ങലുണ്ടാകാം. എന്താണു പോംവഴി? ഇത്തരം കര്‍മ്മങ്ങളെ നമ്മള്‍ പാര്‍ശ്വവല്‍ക്കരിക്കുക എന്നുള്ളതാണു.ശബരിമലയില്‍ സ്ത്രീ പ്രവേശനം നിഷിധമെന്നു ആചാരങ്ങള്‍, എന്തിനു ബലം പിടിക്കണം?ശബരിമല ദര്‍ശനത്തില്‍ വിശ്വസിക്കുന്ന സ്ത്രീ അവിടെ കയറണം എന്നു വാശിപിടിക്കുന്നതു വിരോധാഭാസമാണു.ശബരിമലയെ നാം ഒഴിവാക്കുക. ആ സമീപനമല്ലെ കൂടുതല്‍ കരണീയം?
തോന്നലുകളെ.
1.ഒരോട്ടമത്സരത്തില്‍ പുരുഷന്‍ സ്ത്രീയേക്കാള്‍
മുന്നിലെത്തും.
2.പുരുഷന്‍ സ്ത്രീയെപ്പോലെ പ്രസവിയ്ക്കാനും പാലൂട്ടാനും കഴിയില്ല.
ഇതുപോലെയുള്ള ബയളോജിയ്ക്കല്‍ വ്യത്യാസങ്ങള്‍ അല്ല( ‘പരിമിതി’എന്ന വാക്ക് ആദ്യംമറക്കൂ )ഞാന്‍ പരാമറ്ശിച്ചതു.
പിന്നെ,ഞാന്‍ മനസ്സിലാക്കിയിടത്തോളം ആര്യസംസ്ക്കാരത്തിന്റെ വരവോടെയാണ്‍,സ്ത്രീയുടെ
മൂല്ല്യമിടിയുന്നതു.അവരും വൈദേശികറ്തന്നെ.
അനില്‍,ഒരു പോസ്റ്റില്‍ ഒരു വിഷയത്തില്‍ ഫോക്ക്സ് ചെയ്യുന്നതു,കാടിലും പടറ്പ്പിലും വായനാക്കാറ് വീണ്‍ വലയാതിരിയ്ക്കാനാണ്‍,ചറ്ച്ച വഴിതെറ്റാതെ എവിടെയെങ്കിലും എത്താന്‍ വേണ്ടിയാണ്‍.
ചോദിച്ചതുകൊണ്ട് പറയുകയാണ്‍,എനിയ്ക്ക് ശബരിമലയില്‍ പോകണമെന്ന് വല്ല്യ ആഗ്രഹമൊന്നുമില്ല.പക്ഷെ,അതിനായുള്ള അവകാശത്തിനായി ഞാന്‍ ഉറപ്പായും സംസാരിച്ചിരിയ്ക്കും.
Hope you go the difference.
ആര്യ സംസ്കാരം എന്ന കോണ്‍സെപ്റ്റ് വിദേശികളുടെ വേറൊരു ബുദ്ധിപൂര്‍വമായ നീക്കം ആയിരുന്നു എന്ന് അംഗീകരിക്കുമോ????? ഒരു പക്ഷെ ആഴത്തില്‍ വേരൂന്നിപോയ ഇത്തരം വിശ്വാസങ്ങള്‍ തന്നെ അല്ലെ വിദേശികള്‍ക്ക് ഇന്ത്യയില്‍ ഒരു വിജയ ഗാഥ ഉണ്ടാക്കാന്‍ സഹായകമായിട്ടുള്ളത്.....??? ഇതു തന്നെ അല്ലെ ഇന്ത്യയുടെ സാപമായ് മാറിയത്.... മറ്റു പല വികലമായ പരിഭാഷ പോലെ ഇന്ത്യ യുടെ മനസ്സില്‍ തന്റെ സംസാക്കാരത്തിന് അപകര്‍ഷകത ഉണ്ടാക്കികുക എന്നതില്‍ അവര്‍ എത്ര മാത്രം വിജയിച്ചു എന്നതിന്റെ തെളിവുകള്‍ തനെന്‍ അല്ലെ ഒരു പക്ഷെ ഭൂമി പുത്രീ നിങ്ങളുടെ ആ വാക്കുകളില്‍....??? ആര്യന്‍ ഇന്‍വേര്‍ഷന്‍ തിയറി ആരുടെ സൃഷ്ടി ആയിരുന്നു....?? അതിന് എത്രയോ മുമ്പു തന്നെ നമ്മുടെ പൌരാണിക ഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടില്ലേ??? അതില്‍ ഇന്ത്യയുടെ അതിരുകളെ പറ്റിയും ജോഗ്രഫികാല്‍ പോസിറേന്‍ എനെ പറ്റിയും പരാമര്‍ശങ്ങള്‍ ഉണ്ടല്ലോ.....??? ഇന്ത്യ യുടെ സാംസാരിക സമ്പത്തിന്റെ ശ്രേഷ്ടത ഒരുപക്ഷെ വിദേശികള്‍ ആഴത്തില്‍ അറിഞ്ഞിരുന്നു.... അവിടെ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അവര്‍ അവരുടേതായ മാര്‍ഗങ്ങള്‍ സ്വീകരിച്ചു.... നൂറ്റാണ്ടുകള്‍ക്ക് ശേഷവും അവരുടെ ചെയ്തികളുടെ പാപ ഭാരം കലന്ഗിതമായഒരു മാതൃത്വത്തിന്റെ ശാപം പോലെ perukayalle നമ്മള്‍????
The Rig Veda uses the word "Arya" in it, but never to mean a race. The nearest to a definition that one can find in the Rigveda is probably: praja arya jyotiragrah ... Children of Arya are led by light - Rig Veda VII. 33.17.
The term 'aryan' has never been used in a racial sense anywhere in the vast compendium of Hindu literature. It stands for whatever is regarded as eminent and ennobling. The term was used in a racial sense for the first time by Western historians who cooked up the theory of an Aryan invasion of India around 1500 B.C. They also popularized in a racial sense, the term Dravidian which had earlier had only a linguistic connotation. In Tamil words Dravida is said to be the name of the Southern portion of India from Tiruvenkatam (Tirupati) to Kumari (Cape Comorin). The ancient Tamil works speak of a flood which destroyed the land south of the Kumari. The term Pancha Dravidas include the Tamils, the Telegus, the Karnatahas, the Maharastrians, and the Gurjaras, just as the term Pancha Gowdas include the people of the north of the Vindhyas. Thus the term Dravidas relates to a tract of land and not to a race.
The theory of the Aryan immigration into India from somewhere has been so often repeated by the western savants that it has become an article of faith even with the Indian scholars! But the Vedas refer to the Himalayas as the Uttara Giri i.e. the northern border and contain no hints of an Aryan immigration into India from abroad.
ഏതുപുരാതന സംസ്ക്കാരത്തിലും നമുക്ക് പുകഴ്ത്താനും ഇകഴ്ത്താനുമുള്ള
വശങ്ങള്‍ കാണും തോന്നലേ.വിമറ്ശനമറ്ഹിയ്ക്കുന്ന ചില വസ്തുതകള്‍
ചൂണ്ടിക്കാണിച്ചാല്‍ അതിനറ്ത്ഥം അപകറ്ഷതാബോധം എന്നല്ല കേട്ടൊ.
തല്‍ക്കാലം, എന്റെ ദേശാഭിമാനത്തെപ്പറ്റി ഒരുപന്യാസമെഴുതാന്‍ സമയമില്ല.
എന്റെ വാദത്തിന് ബലം പകരാന്‍ നെറ്റില്‍നിന്ന് എത്രവേണമെങ്കിലും മാറ്ററ് കണ്ടെടുക്കാന്‍പറ്റും.പക്ഷെ,അതിന്റെയൊന്നും ആവശ്യമില്ല.
എന്തുകൊണ്ടെന്നോ?
മഹാഭാരതവും രാമായണവും രചിച്ച മഹാത്മാക്കള്‍,
അക്കാലത്തെ സ്ത്രീയുടെ സ്റ്റാറ്റസിനെ(അതാണല്ലൊ പറഞ്ഞുവന്നതു)ഒട്ടുംതന്നെ
വെള്ളപൂശി അവതരിപ്പിയ്ക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതുകൊണ്ട്.
എല്ലാം ഭംഗിയായി അവറ്തന്നെ പറഞ്ഞുവെച്ചിരിയ്ക്കുന്നതുകൊണ്ട്.
അല്പം ഗവേഷകബുദ്ധിയോടെ ഈ കാവ്യങ്ങള്‍ പഠിച്ചാല്‍ ‘തോന്നലിനും‘ അതു തോന്നും
പിന്നെ,ചരിത്രഗവേഷകരുടെത് ഒരിയ്ക്കലും അവസാനവാക്കാകില്ല.ഈ തിയറികളൊക്കെ
അട്ടിമറിച്ചുകൊണ്ട് നാളെമറ്റൊരു ഇന്റപ്രറ്റേഷനുണ്ടായെക്കാം.
നമ്മള്‍ പറഞ്ഞ് വന്നത് സ്ത്രീയെ മരണാനന്തര കറ്മ്മങ്ങളില്‍നിന്നു അകറ്റിനിറ്ത്തുന്നതു
ശരിയോ എന്നതായിരുന്നു.
If you think it's right,
ok that's it!
bhoomi puthri,
Sthree ye patti orupaadu description ellaayidathum und... nammude pouraanika grandhangalil... athinu vikalamaaya paribhaashakal chila sthalathokke undaayittund ennu maathram...naan parannu ennu maathram.... chodyathinulla utharangal aay...enthu kaaryangalum ariyaan net alla enikkulla last word...:)
കണ്ണൂസേ,സന്ദറ്ശനത്തില്‍ സന്തോഷം.
ചറ്ച്ച സജീവമാക്കിയതില്‍ ‘തോന്നലി..’നും പ്രത്യേകംനന്ദി!
നെറ്റില്‍നിന്നു കിട്ടുന്ന വിവരങ്ങള്‍ സ്വീകരിയ്ക്കുന്നതില്‍
ഡിസ്ക്രീറ്റ് ആയാല്‍മതി,അതില്‍ തെറ്റൊന്നുമില്ലട്ടൊ
വളരെ പ്രസക്തമായ ചോദ്യമാണ്‍ ചേച്ചി ചോദിച്ചത്.. എല്ലാവരും കൊട്ടിഘോഷിക്കുന്ന ആര്‍ഷ ഭാരത സംസക്കാരം സത്യത്തില്‍ വളരെ സ്ത്രീവിരുദ്ധമായിരുന്നു എന്നതിന്റെ തെളിവ്...
ഇനിയുമുണ്ടൊരുപാടുദാഹരണങ്ങള്‍...
എന്റെ അടുത്ത ഒരു ബന്ധു മരിച്ചപ്പോള്‍ എന്റെ മുത്തച്ഛനായിരുന്നു മരണാനന്തര കര്‍മങ്ങളുടെ മേല്‍നോട്ടം... പെണ്മക്കളെക്കൊണ്ടും മുത്തച്ഛന്‍ അന്ന് കര്‍മം ചെയ്യിചു... അതിലൊന്നും ഒരു തെറ്റുമില്ല... മനസ്സിനിഷ്ടള്ളോര്‍ ചെയ്യണതാവും തൃപ്തി എന്നായിരുന്നു മുത്തച്ഛന്റെ പക്ഷം...
കിച്ചു, ചിന്നു, സ്ത്രീ വിരുദ്ധം ആയിരുന്നിരുന്നില്ല... അന്നൊക്കെ അണുകുടുംബം എന്ന കൊണ്സെപ്റ്റ് അല്ലല്ലോ... കുടുംബം എന്നാല്‍ ഒരുപാടു അംഗങ്ങള്‍.... അതില്‍ ഒരുപാടു ആണ്‍ കുട്ടികള്‍.... പെണ്‍കുട്ടികള്‍... സ്ത്രീകളുടെ ശാരീരികമായചില പ്രത്യേകതകള്‍ അവളെ എല്ലാ സമയത്തും പല കര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും ഒഴിച്ച് നിര്‍ത്ത്തീട്ടുണ്ടാവാം... അങ്ങനെ കലാനുസൃതമായ് അത് പുരുഷനില്‍ എത്തി ചേര്‍ന്നതാവാം... അല്ലാതെ അതിന് പുരുഷാധിപത്യത്തിന്റെ ഒക്കെ മുഖം ഉണ്ടെന്നു പറയുന്നത് ഒരു സരിയായ അനുമാനം ആണോ എന്നൊക്കെ സ്വയം വിസകലനം ചെയ്തു നോക്കേണ്ടി ഇരിക്കുന്നു....
ആര്‍ഷ ഭാരത സംസ്കാരം സ്ത്രീ വിരുദ്ധം എന്നൊക്കെ ഒരു മരണാന്തര ക്രിയ യുടെ മറവില്‍ പറയുമ്പോള്‍ ..... അത് ഒന്നു കൂടി വിസകലനം ചെയ്യുന്നത് നന്നായിരിക്കും.... ആര്‍ഷ ഭാരത സംസ്കാരം ഒരിക്കലും അങ്ങനെ ആയിരുന്നില്ല... ഒരു പക്ഷെ വിദേശികളുടെ ബുദ്ധി പൂര്‍വമായ ഇടപെടലുകള്‍ ആണ് ഇത്തരത്തില്‍ ഭാരതത്തെ മാറ്റി മറിച്ചത്.... ഇടയില്‍ ഒരു സമൂഹം പുരുഷാധിപതികള്‍ആയിരുന്നിരിക്കാം.... അത് പക്ഷെ ചൂഷണം സംഭവിച്ച ഭാരത സംസ്കാരത്തിന്റെ റിഫ്ലെക്ഷന്‍ആണ്... അതിന്റെ വെളിച്ചത്തില്‍ ആര്‍ഷ സംസ്കാരം സ്ത്രീ വിരുദ്ധം ആണ് എന്ന് പറയുന്നത് അബദ്ധ ജടിലം ആവും....
:)
ഈ വിഷയത്തില്‍ എനിക്കു പറയാനുള്ളത് സ്വല്‍പം ഇവിടെപറഞ്ഞിട്ടുണ്ട്
വികാരത്തിന്‍റെ ആര്‍ജ്ജലം മനസ്സിലാക്കുന്നു. പുരുഷനു ചെയ്യാവുന്നത് സ്ത്രീ ചെയ്യരുതെന്ന് വാശിപിടിക്കുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല.
ബലിയിടാത്തവര്‍ക്കും മരണാനന്തരജീവിതമില്ലേ? കാക്കത്തൊള്ളായിരം മതങ്ങളിലുള്ളവരുടെ സവിശേഷ മരണാനന്തര ജീവിതമെന്താകും.
മരണത്തിനു മുന്‍പ് ചെയ്യാത്തതൊന്നും മരിച്ചു കഴിഞ്ഞും സാധിക്കില്ലെന്നു തോന്നുന്നു.
നല്ല വിഷയം. ഭൂമിപുത്രി
ഈ സന്ദർശനത്തിനും അഭിപ്രായത്തിനും സന്തോഷം നമതേ
ഉണരൂ....എഴുന്നേല്‍ക്കൂ.... ഇല്ലെങ്കില്‍ എന്നെന്നും അധ:പതിച്ചു കിടക്കൂ.... എന്നാരേ പറഞ്ഞത്.... ?
http://udayakiranam.blogspot.com
Post a Comment