Thursday, 14 August 2008

ഞാൻ ഏത്പത്രം വായിയ്ക്കണം?

ദേശീയ ഇംഗ്ലീഷ് പത്രത്തെപ്പറ്റിയാൺ ചോദ്യം.
‘ഹിന്ദു’എന്നാകും അധിക പേരും പറയുകയെന്നറിയാം.
എന്നും രാവിലെ മേശപ്പുറത്ത്കിടന്ന് ചിരിയ്ക്കുന്ന ‘ഹിന്ദു’വിനോട്
ഗുഡ്മോണിങ്ങ് മാത്രം പറഞ്ഞിട്ട്
കയ്യ് നീട്ടിയെടുക്കുക ഇൻഡ്യൻ എക്സ്പ്രെസ്സാൺ.
കാര്യം ‘ഹിന്ദു’തൊട്ടാല്‍പ്പിന്നെ അരദിവസം പോയിക്കിട്ടും!
( ‘പെൻഷണേഴ്സ് പേപ്പറ്‘ എന്നൊരു പേരുമുണ്ടത്രെ
ഹിന്ദുവിൻ)

വർഷങ്ങളായി വായിച്ച് വന്നിരുന്നത് ഇൻഡ്യൻ എക്സ്പ്രെസ്സായിരുന്നു.
ഈയിടെ കെട്ടും മട്ടുമൊക്കെ മാറ്റി, അവരൊരു ‘മേക്കോവറ്’നടത്തി.
അതോടെ ദേശിയ വർത്ത്മാനത്തിനുള്ള പ്രാധാന്യം/പേജുകൾ ഗണ്യമായിക്കുറഞ്ഞു.
സംസ്ഥാന വിശേഷങ്ങൾ നിറയുന്ന ആദ്യപേജുകൾ ഒന്നോടിച്ച് നോക്കി
മറിയ്ക്കാറാൺ എന്റെ പതിവ്.
(സങ്കുചിതമനഃസ്ഥിതി കാരണമാകും,വാറങ്കലിലും വിജയവാഡയിലും
കരിംനഗറിലുമൊക്കെ നടക്കുന്ന വിശേഷങ്ങൾ വിശദമായി അറിയണമെന്ന്
തോന്നാറേയില്ല).
ചുരുക്കം പറഞ്ഞാൽ പത്ത് മിനിറ്റ്കൊണ്ട് പത്രവായന തീറ്ന്ന്തുടങ്ങിയപ്പോൾ
ഒരു ‘പോരായ്ക’തോന്നിത്തുടങ്ങി.
ഇങ്ങിനെപോയാല്പറ്റില്ല!
അങ്ങിനെ ഇൻഡ്യൻ എക്സ്പ്രെസ്സ് നിറ്ത്തി.
നിഷ്പക്ഷതയുള്ളൊരു പത്രമാണാവശ്യം എന്ന പ്രധാനപരിഗണനയിൽ
തത്സ്ഥാനത്ത് ടൈംസ് ഓഫിൻഡ്യയാക്കി

ടി.ജെ.എസ്.ജോറ്ജ്ജിന്റെ ഞായറാഴ്ച്ച് പംക്തി മിസ്സ് ചെയ്യുന്നുവെന്നതൊഴിച്ചാൽ
(എനിയ്ക്ക് മനസ്സിൽതോന്നുന്നതൊക്കെ എഴുതിക്കളയുന്ന ഒരു മനുഷ്യൻ!)
എന്തുകൊണ്ടൊ,ഇൻഡ്യനെക്സ്പ്രെസ്സുപേക്ഷിയ്ക്കാൻ ഒരു വിഷമവും തോന്നിയില്ല.
പേപ്പറ്മാറുന്നതിൻ മുൻപ് ബൂലോകത്തെ സുഹൃത്തുക്കളോടൊന്ന്
അഭിപ്രായമാരായണമെന്നൊക്കെ ഉറച്ചതായിരുന്നു.
എന്റെ സഹജമായ അലസതകാരണം,ഇതാ ഇപ്പോഴാ‍ണതിൻ പുറപ്പെടുന്നത്.
(ഇറ്റ്സ് നെവറ് റ്റൂലേറ്റ് എന്നല്ലെ)
ടൈസ് കണ്ടിടത്തോളംകൊണ്ട്,പറയത്തക്ക ‘ചായ്‌വ്’ ഒരുവശത്തേയ്ക്കും തോന്നിയില്ല.
ഭാഷയും തെറ്റില്ല.
(ഇൻഡ്യന് എക്സ്പ്രെസ്സിന്റെ ലോക്ക്ൽ റിപ്പോറ്ട്ടിങ്ങിന്റെ ഇംഗ്ലീഷ് അസഹ്യമായിരുന്നു കേട്ടൊ)
ദേശീയ വറ്ത്തമാനം പേജുകളോളം.. (ഇത്രയ്ക്കങ്ങട് വേണോന്നാണിപ്പൊ)
ചുരുക്കിപ്പറഞ്ഞാൽ ‘ഹിന്ദു’വിന്റെ ഒരു കൊച്ചനുജത്തി.

അപ്പോളെങ്ങിനെ?
ഇങ്ങിനെതന്നെയങ്ങോട്ട് പോട്ടേന്നോ?

12 comments:

ഭൂമിപുത്രി said...

ഞാനേത് ദേശീയപത്രം വായിയ്ക്കണം?
അഭിപ്രായമറിയ്ക്കുമല്ലോ

Bindhu Unny said...

ചെന്നൈയില്‍ വച്ച് ശീലമാക്കിയ ഹിന്ദു, മുംബൈയില്‍ വന്നപ്പോ മിസ് ചെയ്തു. ഒരു മാസം കൊണ്ട് ടൈംസ് മടുത്തു; രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യന്‍ എക്സ്പ്രസും (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് അല്ല. ഇപ്പൊ ഹിന്ദുസ്ഥാന്‍ ടൈംസ് വായിക്കുന്നു, കുഴപ്പമില്ല. :-)

Bindhu Unny said...
This comment has been removed by the author.
ജിജ സുബ്രഹ്മണ്യൻ said...

ഒന്നും വായിക്കണ്ട ഭൂമിപുത്രീ....ടി വി തുറക്കൂ..എല്ലാ വാര്‍ത്തകളും ലൈവ് ആയി കാണൂ...

അനില്‍@ബ്ലോഗ് // anil said...

അതിലടിച്ചു വച്ചിരിക്കുന്നതെല്ലാം ചൈനീസ് ലിപിയായതിനാല്‍ എനിക്കീ പേരുകളൊന്നും ബാധകമല്ല.

Liju Kuriakose said...
This comment has been removed by the author.
Liju Kuriakose said...

ഞാന്‍ ഹിന്ദു പത്രം വാ‍യിക്കാറുണ്ട്. ശരിയാണ്‍. ഹിന്ദു വായിക്കനിരുന്നാല്‍ ഒരു മണിക്കൂര്‍ പോക്കാണ്‍.

പിന്നെ ഇന്റര്‍നെറ്റില്‍ http://epaper.timesofindia.com/ റ്റൈംസ് ഓഫ് ഇന്ത്യ ഓടിച്ചു വായിക്കാറുമുണ്ട്. പക്ഷെ ഇതിലൊക്കെ സുഖം വായിക്കാന്‍ നമ്മുടെ മാതൃഭൂമി തന്നെ. പിന്നെ എന്റെ അച്ചായന്‍ പരിവേക്ഷത്തിന്‍ കളങ്കം ചാര്‍ത്താതിരിക്കാന്‍ നുണോരമയും വായിക്കും എന്ന് വരുത്തിത്തീര്‍ക്കും.

Unknown said...

ഞങ്ങള്‍ ബാംഗ്ലൂരില്‍ ഹിന്ദു ആണ് പതിവായി വരുത്തുന്നത് . മലയാള മനോരമ കുറച്ച് കാലം വാങ്ങിയിരുന്നു . ഒരു വാര്‍ത്തയുമില്ല , അതിനാല്‍ നിര്‍ത്തി . പിന്നെ ഇപ്പോള്‍ എല്ലാ പത്രങ്ങളും ഓണ്‍‌ലൈനില്‍ കിട്ടുമല്ലോ . അണ്‍‌ലിമിറ്റഡ് ബ്രോഡ്‌ബാന്‍ഡ് കണക്‍ഷനുമുണ്ട് .

ഹിന്ദു പത്രം ദേശീയ പാരമ്പര്യമുള്ള പത്രമാണ് . അതിന്റെ കെട്ടും മട്ടും തന്നെയാണ് ഇന്നും ആകര്‍ഷകമായി തോന്നുന്നത് . പക്ഷെ ആണവക്കരാറിനോടനുബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സമയം ദേശാഭിമാനിയെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഹിന്ദു വാര്‍ത്തകള്‍ പ്രസിദ്ദീകരിച്ചത് .

വായനക്കാരുടെ കത്തുകള്‍ മുഴുവന്‍ ആണവവിരുദ്ധം . പേരിന് പോലും അനുകൂലിക്കുന്ന ഒരു കത്തും വെളിച്ചം കണ്ടില്ല . തീര്‍ച്ചയായും ഹിന്ദു വായനക്കാരില്‍ ആ കരാറിനെ അനുകൂലിക്കുന്നവരും ഉണ്ടാകുമല്ലൊ . അങ്ങനെ ഞങ്ങള്‍ ഹിന്ദു നിര്‍ത്തി ടൈംസ് ഓഫ് ഇന്ത്യ വാങ്ങാന്‍ തീരുമാനിച്ചു .

പക്ഷെ പത്രം രാവിലെ എറിഞ്ഞു പോകുന്ന വിതരണക്കാരനെ കാണാന്‍ കഴിഞ്ഞില്ല . എഴുനേല്‍ക്കുന്നതിന് മുന്‍പേ പത്രം ബാല്‍ക്കണിയില്‍ എത്തുമായിരുന്നു .

ഇതിനിടയില്‍ പാര്‍ലമെന്റില്‍ വിശ്വാസപ്രമേയം പാസ്സാവുകയും ആണവക്കരാര്‍ വാര്‍ത്തകള്‍ ഇല്ലാത്താവുകയും ചെയ്തു . വായനക്കാരും കത്തെഴുത്ത് മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റുകയും ചെയ്തു .

അങ്ങനെ ഇപ്പോഴും ഹിന്ദു തുടരുന്നു . അതിലെ കാര്‍ട്ടൂണ്‍ ആണ് ഞാന്‍ ആദ്യം നോക്കുക . ആ കാര്‍ട്ടൂണ്‍ ഒന്ന് മാത്രം മതി ഹിന്ദു വാങ്ങാന്‍ മതിയായ കാരണം എന്ന് എനിക്ക് തോന്നുന്നു .

ഇതിവിടെ പങ്ക് വയ്ക്കാന്‍ അവസരമൊരുക്കിയ ഭൂമിപുത്രിക്ക് നന്ദിയും ആശംസകളും .... !

ഭൂമിപുത്രി said...

സുകുമാരൻസാറിനെ കുറെനാൾകൂടിബൂലോകത്തിൽ
കണ്ടതിലും,പത്രവായനയെപ്പറ്റിയുള്ള വിവരണത്തിനും സന്തോഷം.ആരുടെയും കണ്ണില്‍പ്പെടാതെ രാവിലെയെത്തി പത്രമെറിഞ്ഞ്
അപ്രത്യക്ഷരാകുന്ന ഈക്കൂട്ടരെ ഓടിച്ചിട്ട്പിടിയ്ക്കാനുള്ളൊരുപാട്..:)
എല്ലാർക്കുമത് തോന്നാറുണ്ടല്ലേ?

ബിന്ദു,‘ഹിന്ദുസ്ഥാൻ ടൈംസ്’ഞാനിതുവരെ രുചിച്ച്നോക്കീട്ടില്ല.നോക്കാംകേട്ടൊ.
അച്ചായൻ,‘ഹിന്ദു’വായിച്ചുതീർക്കാൻ ഒരുമണിക്കൂറോ?ബാക്കിയെവിടെപ്പോയി?
മലയാളപത്രങ്ങളിവിടെക്കിട്ടാൻ 2-3 ദിവസം വൈകും.എന്നാലും,അടുത്തകാലം വരെ ‘മനോരമ’ വായിച്ചിരുന്നു.
(എപ്പോഴും ‘പ്രതിപക്ഷ’ത്തിന്റെ പത്രമാൺ വായിയ്ക്കേണ്ടതു,അല്ലെ? :))
ഇപ്പോൾ ഇ-പത്രമാക്കി.
അഭിപ്രായങ്ങൾക്ക് വളരെ നന്ദി.

കാന്താരിക്കുട്ടി,ന്യ്യുസ് മാത്രം കണ്ടത്കൊണ്ട് ഒരു പൂർണ്ണചിത്രം കിട്ടില്ലല്ലൊ,അതാൺ പത്രവായന വിടാത്തത്.

അനിലേ,എന്നാലിനി ചൈനയിൽനിന്നുള്ള പത്രം വരുത്തിനോക്കു,ചിലപ്പോൾ മനസ്സിലായേക്കും:)

പ്രയാസി said...

ഹിന്ദു വായിക്കണൊ, മുസ്ലിം വായിക്കണൊ, ക്രിസ്ത്യന്‍ വായിക്കണൊ എന്ന കന്‍ഫ്യൂഷന്‍ ഉണ്ടായാല്‍..

കിട്ടാവുന്ന കൊള്ളാവുന്ന പത്രങ്ങളൊക്കെ വാങ്ങി തലക്കെട്ട് കട്ട് ചെയ്തെടുത്ത് കത്തിച്ച് ആ ചാമ്പല്‍ പാലില്‍ കലക്കി അങ്ങട് കുടിക്കുക..

എല്ലാം ഉള്ളില്‍ പോയെന്ന ത്യപതീം കിട്ടും ഉള്ളീക്കിടന്നതെല്ലാം അതിനെക്കാള്‍ സ്പീഡില്‍ പുറത്തു പോയെന്ന സംത്രതീം കിട്ടും..!

ഓഫ്: മലയാളം നല്ലോണം വായിച്ചിട്ട് ഒന്നും മനസ്സിലാവണില്ല. പിന്നേണ്..!
അനിലേ..അപ്പം അതൊക്കെ ചൈനീസാരുന്നല്ലെ..;)

നരിക്കുന്നൻ said...

പേപ്പറെതായാലെന്താ? വാർത്തകളായാ പോരേ. മനസ്സിനിഷ്ടപ്പെടുന്ന വാർത്തകളൊന്നും ഇപ്പോ വരാനില്ലല്ലോ.....

ഞങ്ങൾ ഇവിടെ മലയാളം ന്യൂസ് വായിക്കുന്നു.

അനോണിമാഷ് said...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.