Saturday, 27 October 2007

ബ്ലോഗിന്റെ നോവുകള്‍

അത്ഭുതലോകത്തിലെത്തിയ ഭൂമിപുത്രിക്കു സ്വാഗതം പറയാന്‍
ഇത്രയും പേരെത്തിയത് മറ്റൊരു മഹാത്ഭുതമായി.

സത്യത്തില്‍,കടയും തുറന്നു കാറ്റുംകൊണ്ടു തനിയെ നാലുദിവസമിരുന്നിട്ടു
കെട്ടിപ്പൂട്ടി സ്ഥലം വിട്ടേക്കാമെന്നായിരുന്നു വിചാരം.

പിന്നെ അത്യാഹ്ലാദംനിമിത്തം,
ഇവിടെവരാന്‍ സന്മനസ്സു കാണിച്ച എല്ലാരെയും തിരിയെ ചെന്നുകണ്ടിട്ടേ
അടുത്തകുറിപ്പെഴുതൂവെന്നു, പാഞ്ചാലീശപഥമെടുത്തു.


ബ്ലോഗിന്റെ കലാപരിപാടികളോരോന്നായി നോക്കി
പഠിച്ചുവരുന്നേയുള്ളൂ.

ഇന്നലെ, word verification എടുത്തുമാറ്റാനുള്ള
ആഹ്വാനം വായി്ച്ച് ആദ്യമൊന്നു പരി്‍ഭ്രമിച്ചു.
വിസിറ്റ് ചെയ്ത മറ്റൊരു ബ്ലോഗില്‍,
ഈ പ്രതിസന്ധി സ്വയം നേരിട്ടപ്പോള്ളാണു
തലയില്‍ വെള്ളിമിന്നിയതു.

പിന്നെ അവിടെയുമിവിടെയുമൊക്കെ എലിക്കുട്ടനെക്കൊണ്ട്
തട്ടിച്ചു സൂത്രപ്പൂട്ടു തുറന്നു.

ബ്ലോഗിലെ ആരംഭശൂരകാറ്ക്കൊരു ട്യൂട്ടോറ്യല്‍-
അതെവിടെയാണാവോ...?


ഇന്നത്തെകുറിപ്പവസാനിപ്പിക്കുമ്പോള്‍,
കണ്ണില്‍നിന്നും മറയാതെ നില്‍ക്കുന്നതു
ചങ്ങനാശേരിയിലെ വിദ്യാറ്ത്ഥിസംഘട്ടനത്തിനിടയില്‍
തലക്കടിയേറ്റു മരിച്ച ASI ഏലിയാസിന്റെ
നിറ്ജ്ജീവ ചിത്രം!


ഏതു തത്വസംഹിതയായിരുന്നു
ആ അടിയേല്‍പ്പിച്ചതു?

15 comments:

ആഷ | Asha said...

ഭൂമിപുത്രിയേ സ്വാഗതം. നമ്മള്‍ ഒരു നാട്ടുകാരാണല്ലോ.
പിന്നെ ഈ ബ്ലോഗിലെ കളറും ഫോണ്ടിന്റെ കളറും കൂടി ചേര്‍ന്നപ്പോ എന്റെ കണ്ണിന്റെ ഫ്യൂസ് പോവുമോന്നൊരു ഡൌട്ട്.

പിന്നെ ഞങ്ങള്‍ കുറച്ചു ഹൈദ്രാബാദികള്‍ കുറച്ചു കലപിലയൊക്കെ ഉണ്ടാക്കണുണ്ട് ഇവിടെ.

http://www.hyderabadkalapila.blogspot.com/
ഇവിടെ തുടരാനാണ് തീരുമാനമെങ്കില്‍ കൂടാം.

Meenakshi said...

ദയവായി കളര്‍ മാറ്റണേ. കണ്ണിനു വല്ലാതെ strain ഉണ്ടാക്കുന്നു. ഞാനും ബ്ളോഗ്‌ തുടങ്ങിയപ്പോല്‍ ഇതേ കുഴപ്പം ഉണ്ടായിരുന്നു. വായനക്ക്‌ സുഖമുള്ള കളറുകള്‍ നല്‍കണേ

വേണു venu said...

മാറ്റുവിന്‍‍ നിറങ്ങളെ അല്ലെങ്കില്‍...
സ്വാഗതം.:)

ശെഫി said...

സ്വാഗതം.:)

ആഷ | Asha said...

നവാഗതര്‍ക്കായുള്ള പോസ്റ്റുകള്‍ കുറച്ച് ഞാന്‍ എന്റെ ബ്ലോഗിന്റെ സൈഡ് ബാറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നവാഗതര്‍ക്കായി എന്ന ഹെഡിംഗിനു താഴെ. അവിടെ പോയി വായിക്കാം.

കളര്‍ ഇപ്പോ മുന്നതേതിലും ഭീകരമായി. :(

വാളൂരാന്‍ said...

:)

പ്രയാസി said...

ബ്ലോഗിന്റെ നോവല്ല..
കണ്ടില്ലെ കുറച്ചാള്‍ക്കാരുടെ കണ്ണു നോവാ..
പാപം കിട്ടും..
സോഡാമൂടിയില്‍ കൂടിയ പവര്‍ ഉണ്ടോ..!?
എനിക്കൊന്നു ഫിറ്റു ചെയ്യാനാ...:)

ഉപാസന || Upasana said...

http://www.thanimalayalam.org/index.jsp

ഈ ലിങ്കില്‍ പുതിയ ബ്ലോഗുകള്‍ ലിസ്റ്റ് ചെയ്യും.
ഉപാസനയുടെ സ്വാഗതം
:)
ഉപാസന

sandoz said...

ഇവിടെയെന്താ ബ്ലോഗിനു കളറുകൊടുക്കല്‍ മത്സരമോ...
സ്വാഗതം...

ഏ.ആര്‍. നജീം said...

ഭൂമിപുത്രീ, ഭൂമിയോളം ക്ഷമിക്കൂ ഒക്കെ ശരിയാകുമെന്നേ...
പിന്നെ കമന്റ് നോക്കി തുടരണമോ എന്നൊന്നും ആലോചിക്കണ്ടട്ടോ.. അത് അതിന്റെ വഴിക്ക് വന്നോളും.
:)

Sandeep said...

ചേച്ചിയുടെ പുതിയ ബ്ലൊഗ്‌ - ഇതും ഇന്നലത്തെ മഴയില്‍ മുളച്ച കൂണ്‍ പോലെ ആകുമൊ.ഞാന്‍ കേള്‍ക്കുന്നുണ്ട്‌

ഗിരീഷ്‌ എ എസ്‌ said...

സുസ്വാഗതം...

samshayalu said...

mm..okke nallatinavatte..
sarvavidha bhavukangalum..
nerangalakku athalalthe entha eachikku neran aavuka?

ദിലീപ് വിശ്വനാഥ് said...

ഭൂമിപുത്രിക്ക് സ്വാഗതം. പ്രതികരണശേഷി നഷ്ടപെട്ടിട്ടില്ലാത്ത ഒരു സമൂഹത്തിലേക്ക്‌ കടന്നു വരുമ്പോള്‍ മിനിനും ഇത്രയെങ്കിലും ചോദിച്ചുകൊണ്ട് തന്നെ വരണം.

കരീം മാഷ്‌ said...

സ്വാഗതം.
പറഞ്ഞോണ്ടു മാത്രം കാര്യമില്ല.
ഇതാ ഇതങ്ങ് എടുത്തു അകത്തോട്ടു വെച്ചോളൂ!;
ഇത്തിരി നെല്ലിക്കയാ..
മുന്നെ കയ്ക്കും. പിന്നെ മധുരിക്കും. ഇടക്കിത്തിരി വെള്ളം കുടിപ്പിക്കും ( നല്ല മധുരം തോന്നാനാ..!)