Tuesday 26 February, 2008

പ്രതിഭാപ്പാട്ടിലിന്റെ ആകാശം

അമൃതാനന്ദമയിപറഞ്ഞതായാലും, മാവോ പറഞ്ഞതായാലും പറഞ്ഞതില്‍ കാര്യമുണ്ടെങ്കില്‍ അത് സ്വീകരിയ്ക്കുകതന്നെവേണം.
ബഹുമാനപ്പെട്ട രാഷ്ട്രപ(ത്നി)തി പ്രതിഭാപ്പാട്ടിലിനതറിയാം.
പകുതിയാകാശം താങ്ങിനിറ്ത്തുന്നതു സ്ത്രീകളാണെന്ന മാവോസൂക്ത്തം ഇന്നലെയവറ് എടുത്തുപറയാന്‍കാര്യം,സ്ത്രീധന പീഠനവും പെണ്‍ഭ്രൂണഹത്യയുമൊക്കെ ഒഴിവാക്കണമെന്നു ഉദ്ബോധിപ്പിയ്ക്കാന്‍ വേണ്ടിയായിരുന്നു.
നല്ലകാര്യം!

ഇന്നത്തെ Railway ബഡ്ജറ്റില്‍ ബിരുദം കഴിയുന്നതുവരെ പെണ്‍കുട്ടികള്‍ക്കുസൌജന്യയാത്രയും വാഗ്ദാനം ചെയ്തിരിയ്ക്കുന്നു.
അതും നല്ലകാര്യം!

ഇതുകൊണ്ടൊക്കെ,ഇനിമുതല്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിയ്ക്കാന്‍ അനുവദിയ്ക്കപ്പെടുമെങ്കില്‍... അത്മാഭിമാനം കൈവിടാതെ ജീവിയ്ക്കാന്‍ അവരെയനുവദിയ്ക്കുമെങ്കില്‍...

പക്ഷെ,പെണ്‍കുട്ടി പ്രായമായാല്‍ മറ്റൊരിടത്തേയ്ക്ക്‌ പറഞ്ഞയയ്ക്കേണ്ടവളാണെന്നും,വീട്ടിന്റെ കുട്ടി ആണ്‍കുട്ടിയാണെന്നും വിശ്വസിച്ചുപോരുന്ന ഒരു സമൂഹത്തില്‍,പെണ്‍കുട്ടിയ്ക്ക്‌ അനുകൂലമായി എന്തുനിയമം കൊണ്ടുവന്നാലും അതു കതിരിന്‍മേല്‍ വളംവെയ്ക്കുന്ന ഫലമേതരു.


‘സ്ത്രിധനം മേടിയ്ക്കരുത്‌-കൊടുക്കരുതു‘ എന്നൊക്കെ കൊല്ലത്തെ ശ്രീകലയ്ക്കുമറിയാമായിരുന്നു,ആദ്യംതന്നെ.
എങ്കിലും മറ്റെല്ലാ സാധാരണക്കാരിപ്പെണ്‍കുട്ടികളെയും പോലെത്തന്നെ,ഒഴുക്കിനൊത്തൊഴുകി,ഒരു സ്ത്രിധനക്കല്യാണത്തിനു തലകുനിയ്ക്കാന്‍ തയാറെടുത്ത ശ്രീകല,ആത്മാഭിമാനത്തിനു മുറിവേറ്റപ്പോഴാണു,പോലിസ്‌ സഹായം തേടിയതു. പെണ്‍ വീട്ടിലെ പണത്തിനുള്ള,പ്രതിശ്രുതവരന്റെയും വീട്ടുകാരുടേയും വൃത്തികെട്ട ആറ്ത്തി, വിവാഹത്തിനുമുന്‍പെതന്നെ വെളിച്ചത്തിലായപ്പോള്‍, ഇങ്ങിനെയുള്ളവീട്ടിലേയ്ക്കു താനിനിപ്പോകുന്നില്ലെന്നു തീരുമാനിയ്ക്കാനുള്ള വിവേചനബുദ്ധിയും തന്റേടവും ശ്രികലകാണിച്ചു.

അവിടെയാണു ആകുട്ടി വ്യത്യസ്ഥയായതു.

ഈ പത്രവാറ്ത്തവായിച്ച പെങ്കുട്ടികളൊക്കെ അടുത്ത ദിവസം മുതല്‍,
സ്ത്രിധനംചോദിച്ച്
വരുന്നവരെയൊക്കെ ചെരിപ്പൂരിയടിയ്ക്കുമെന്നുള്ള ഒരു മിഥ്യാധാരണയും നമുക്കാറ്ക്കുമില്ല.

സ്ത്രിധനമാവശ്യപ്പെടുന്നതൊരു മോശം പരിപാടിയാണെന്നു പെട്ടന്നൊരുദിവസം ബോദ്ധ്യംവന്ന്‌, ആണ്‍കുട്ടികളൊക്കെ,അതുവേണ്ടെന്നു തീരുമാനിയ്ക്കുമെന്നും വിചാരമില്ല.

വിവാഹത്തോടെ,'കൊടുക്കാനുള്ളതു കൊടുത്തു'പെങ്കുട്ടിയെ വിട്ടില്‍നിന്നും പറഞ്ഞുവിടുകയെന്ന രീതിയില്‍നിന്നാകണം ഇങ്ങിനെയൊരു അലിഖിതനിയമവും ഉടലെടുത്തതു. അതങ്ങിനെയല്ലാത്ത സമുദായങ്ങളില്‍-പെണ്‍കുട്ടി കുടുംബത്തിലൊരംഗം തന്നെയായിത്തുടരുന്ന (സ്വന്തം വീട്ടില്‍തന്നെ താമസംതുടരുന്നു എന്ന അറ്ത്ഥത്തിലല്ല-ആണ്‍കുട്ടികളെപ്പോലും അതിനിപ്പോള്‍കിട്ടാറില്ലല്ലൊ) നായറ്സമുദായത്തിലെന്നപോലെ,സ്ത്രീധനം പൊതുവേ നിലവിലില്ല. പക്ഷെ,സംഗതി കൊള്ളാമെന്നു കണ്ടതിനാലാകാം,അവരില്‍പ്പോലും ഇന്നുചിലറ് ചോദിയ്ക്കാനും കൊടുക്കാനുമൊക്കെ തുടങ്ങിയിട്ടുണ്ട്.

മറ്റൊരറ്ത്ഥത്തില്‍പ്പറഞ്ഞാല്‍,പെണ്‍കുട്ടിയ്ക്കവകാശപ്പെട്ട സ്വത്താണു സ്ത്ര്‍ധനത്തിന്റെ രൂപത്തില്‍ മറ്റൊരാള്‍ക്ക്‌ കൈമാറപ്പെടുന്നതു.

മനുഷ്യറ്ക്കെന്തിനാണു സ്വത്ത്‌?
ഒറ്റവാചകത്തില്‍പ്പറഞ്ഞാല്‍, ഭാവിയിലേയ്ക്കുള്ള സുരക്ഷ!
പക്ഷെ, തനിയ്ക്കവകാശപ്പെട്ടതെങ്കിലും,തനിയ്ക്കു യാതൊരു വിനിമയാവകാശവുമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്ന ഈ ധനം എത്രപെണ്‍കുട്ടികളുടെ ഭാവി ഭദ്രമാക്കിയിട്ടൂണ്ട്‌?

ഈ ധനം എങ്ങിനെയാണുപയോഗിയ്ക്കപ്പെടുന്നതെന്നു അന്വേഷിയ്ക്കാനും,അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം എത്രപെണ്‍കുട്ടികള്‍ക്കുണ്ട്‌?

കല്ല്യാണം കഴിയുന്നതോടെ, സ്വന്തംവീട്ടിലിടം നഷ്ട്ടപ്പെടുകയും,
വൈവാഹികജീവിതമെങ്ങാനും ദുരിതം നിറഞ്ഞതായിപ്പോയാല്‍,നരകതുല്ല്യമായ ആ ജീവിതത്തില്‍നിന്നും രക്ഷപ്പെടാനാകാതെ,
ആലംബമറ്റ് അതില്‍തന്നെ എരിഞ്ഞൊടുങ്ങേണ്ടിവരികയും ചെയ്യുന്ന സ്ത്രീജന്മങ്ങള്‍ക്ക്‌, ഈ സ്ത്രീധനം കൊണ്ടെന്താണ്‍ പ്രയോജനം?

അല്ലെങ്കില്‍,അകാലവൈധവ്യം സംഭവിച്ചാല്‍,സ്ത്രിയ്ക്കും അവളുടെ കുട്ടികള്‍ക്കും പരാശ്രയംകൂടാതെ ജീവിയ്ക്കാന്‍ അവളുടെയീസ്വത്തുപകരിയ്ക്കാറുണ്ടോ?

പിന്നെയെന്തിനാണ്‍ വിവാഹസമയത്തീ 'ധനം'കൈമാറ്റംചെയ്യപ്പെടുന്നതു?

അതോ പെണ്ണിന്റെ 'ഭാരം'മറ്റൊരാള്‍ ഏറ്റെടുക്കുന്നുതിനുള്ള കൂലിയാണോയിതു?

ഭറ്ത്താവിനോ അയാളുടെ കുടുംബത്തിനോ ഒരുപകാരവുമില്ലാത്ത,ഒന്നും സംഭാവനചെയ്യാനില്ലാത്ത, തീറ്റിപ്പോറ്റാന്‍ മാത്രമുള്ള ഒരു ജന്മമാണ്‍ പെണ്ണെന്നല്ലേ ഇവിടെവന്നുകൂടുന്നതു?
അങ്ങിനെയാണെങ്കില്‍,ജീവിതയാഥാര്‍ത്ഥ്യവുമായി യാതൊരു ബദ്ധവുമില്ലാത്ത ഒരു മൂഢസങ്കല്‍പ്പത്തിന്റെ പുറത്താണ്‍ സ്ത്രിധനസമ്പ്രദായം നിലനിന്നുപോരുന്നതു എന്നുപറയണം.

പക്ഷെ,ഇങ്ങിനെയൊന്നും മിയ്ക്കവരും ആലോചിയ്ക്കാറില്ലല്ലൊ..
ഇല്ലാത്ത പണമുണ്ടാക്കിയും,കുടുംബംപോലും പണയപ്പെടുത്തിയും സ്ത്രിധനമൊപ്പിച്ചെടുത്തു മകളെ 'പറഞ്ഞയയ്ക്കുമ്പോള്‍ ',അവളുടെ ഭാവി സുരക്ഷിതമായിയെന്നു മാതാപിതാക്കളാശ്വസിയ്ക്കുന്നു.. തന്റെ ജീവിതമിനി സ്വസ്തം ഭദ്രമെന്നൊക്കെ പെണ്‍കുട്ടിയും സ്വപ്നംകാണുന്നു.

ഈ കണക്കുകൂട്ടലുകളെങ്ങാനും തെറ്റിയാല്‍,അവള്‍ പിന്നെയെന്തുചെയ്യുമെന്നാരും ആലോചിയ്ക്കുന്നില്ലയെന്നതു എന്നെ അത്ഭ്തപ്പെടുത്താറുണ്‍.

പെണ്‍കുട്ടിയുടെ ഭാവിസുരക്ഷിതത്വത്തിനു പ്രാധാന്യംകൊടുക്കുന്നുവെങ്കില്‍, വിവാഹസമയത്തോ,അതിനു മുന്‍പോ പിന്‍പോ, ഒന്നും അവളുടെസ്വത്തോ സ്ത്രിധനമോ കൈമാറാതിരിയ്ക്കുക.
അവളുടെ ഭര്‍ത്താവിനെയും,വീട്ടുകാരേയും കുറച്ചുകാലം പരിചയപ്പെട്ടതിനുശേഷം മാത്രം, മകള്‍ക്കു പൂര്‍ണ്ണമായും വിനിമയാവകാശം കിട്ടുന്ന രീതിയില്‍,നിങ്ങള്‍ക്കു കൊടുക്കാനാകുന്നതു കൊടുക്കുക.

സ്ത്രിധനച്ചന്തയില്‍ വിലപേശാനിറങ്ങുകയില്ലെന്നു നാട്ടിലെപ്പെണ്‍കുട്ടികളൊന്നടങ്കം ഒരു തീരുമാനമെടുത്താല്‍, സ്ത്രിധനമോഹികളൊക്കെക്കൂടി മുട്ടുകുത്തി തലകുനിച്ചുനില്‍ക്കേണ്ടിവരും... മംഗല്ല്യഭാഗ്യത്തിനായി!
അതിനുമുന്നൊരുക്കമായി,സാമാന്യം നല്ലവിദ്യാഭ്യാസവും, കഴിയുമെങ്കില്‍, സ്വന്തംകാലില്‍ നില്‍ക്കാനൊരു ജോലിയും കയ്യിലാക്കുക.

എന്നിട്ടു തലയുയര്‍ത്തി നിന്ന്‌ പറയുക-‘ആക്രാന്തമില്ലാത്തവന്‍ വരുമ്പോള്‍ മതി!’

വലിയൊരുപരിധിവരെ ഗുരുതരമായ ഒരു സാമൂഹ്യവിപത്തിനു ഇതൊരു ചികിത്സയാകും. പക്ഷെ,ഇതുവേരോടെയറുക്കണമെങ്കില്‍,ആദ്യംവേണ്ടതു പെണ്‍കുട്ടിയോടുള്ള മനോഭാവം മാറുകയാണു.
അവള്‍ക്കുസ്വന്തം കുടുംബത്തില്‍ മൂല്ല്യംനേടിക്കൊടുക്കണമെങ്കില്‍ മാതൃദായക്രമത്തിന്റെ ഒരു പരിഷ്ക്കരിച്ച രൂപം നിയമനിറ്മാണത്തിലൂടെ കൊണ്ടുവരേണ്ടിയിരിയ്ക്കുന്നു.

പുരുഷാധിപത്യമുല്ല്യങ്ങള്‍ ആഴത്തില്‍ വേരിറക്കിയിരിയ്ക്കുന്ന ഒരു സമൂഹത്തെ ആകെപിടിച്ചുലച്ചേക്കാവുന്ന,വിപ്ളവകരമായ ഇങ്ങിനെയൊരു മാറ്റം അധികംവൈകാതെ ഉണ്ടായിലെങ്കില്‍,നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍,അമ്മയുടെ വയറ്റില്‍നിന്നും,ഭര്‍തൃഗൃഹത്തില്‍നിന്നും ഒരേപോലെ അപ്രത്യക്ഷരായിക്കൊണ്ടിരിയ്ക്കും .

23 comments:

ഭൂമിപുത്രി said...

അമൃതാനന്ദമയിപറഞ്ഞതായാലും, മാവോ പറഞ്ഞതായാലും പറഞ്ഞതില്‍ കാര്യമുണ്ടെങ്കില്‍ അത് സ്വീകരിയ്ക്കുകതന്നെവേണം.
ബഹുമാനപ്പെട്ട രാഷ്ട്രപ(ത്നി)തി പ്രതിഭാപ്പാട്ടിലിനതറിയാം.
പകുതിയാകാശം താങ്ങിനിറ്ത്തുന്നതു സ്ത്രീകളാണെന്ന മാവോസൂക്ത്തം..

CHANTHU said...

ഏറെ ഗൗരവമുള്ള ഒരു വിഷയത്തെ നല്ല പക്വതയോടെ സമീപിച്ചത്‌ നന്നായി തോന്നി. എല്ലാവരുടേയും ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടാവണം. അഭിനന്ദനം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ലേഖനം.

നിയമങ്ങള്‍ ശക്തമാ‍ായല്‍ മാത്രമേ എന്തു വന്നാലും കാര്യമുള്ളൂ.

Sandeep PM said...

കുറെയൊക്കെ സത്യം തന്നെ. സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നത് കുറെയൊക്കെ സ്ത്രീകള്‍ തന്നെയെന്നും കൂടി ചേര്‍ത്ത് വായിക്കുക.
പിന്നെ
ആണ്‍കുട്ടികള്‍ക്ക് സ്വന്തം വക സ്വയം ഉണ്ടാക്കാനുള്ള തന്റേടവും ആത്മാഭിമാനവും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
അല്ലെന്കില്‍ "മുറുക്ക്" ലൂടെ വരെ കൈമാറപ്പെടും "സ്ത്രീ" ധനം . നിയമം കൊണ്ടു ഒന്നുമാവില്ല.

Countercurrents said...

Just one woman to comment on this very important article! Is it because there are so few women in the blog community ? Or the women of the blog community doesn't care? Or the women of the blog community so dumb? Whatever the case, it's a shame!

ഹരിത് said...

പ്രതിഭാ പാട്ടീലിനു ഭൂമിയും ഇല്ല , ആകാശവും ഇല്ല.സ്വന്തം കുടുംബക്കരുടെ യൂണിവേര്‍ഴ്സിറ്റികളും കോളേജുകളും നന്നായി നടക്കണം . എന്നു വച്ചാല്‍ അഡ്മിഷന്നു കാശു വേണം.
നിയമങ്ങള്‍ ശക്തമായാലും , ശിക്ഷയില്‍ കലാശിച്ചില്ലെങ്കില്‍ എന്താ ഗുണം?

ശ്രീവല്ലഭന്‍. said...

ഭൂമിപുത്രി,

സി കെ ബാബുവിന്റെ ലിങ്കിലു‌റെ ആണ് ഈ ലേഖനം കണ്ടത്. വളരെ നല്ല ചിന്തകള്‍. ഉള്‍ക്കൊള്ളേണ്ട പൊയന്റുകള്‍ എല്ലാം ഉണ്ടെങ്കിലും, ലേഖനം കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.

സ്ത്രീധനം എന്നത് പുരുഷന്‍റെ വീട്ടുകാരുടെ 'അവകാശം' ആയി മാറിക്കഴിഞ്ഞിട്ട് പതിറ്റാണ്ടുകള്‍ ആയി. പെണ്‍കുട്ടിക്ക് വിദ്യാഭ്യാസമോ ജോലിയോ, ഭര്‍ത്താവിനെക്കള്‍ ഉയര്ന്ന ശമ്പളമോ ഒക്കെ ഉണ്ടായിട്ടു പോലും സ്ത്രീധനത്തിനു വേണ്ടി വിവാഹ ശേഷം വഴക്കുണ്ടാക്കുന്ന പലരെയും അറിയാം.

എന്ന് നമ്മുടെ നാട്ടില്‍ ആണ് പെണ്‍ വ്യത്യാസത്തിനു കുറവ് വരുന്നുവോ അന്നെ ഇതൊക്കെ കുറയാന്‍ പോകുന്നുള്ളൂ. തന്റെടമുള്ള പെണ്‍കുട്ടികളെയും, അല്‍പമെങ്കിലും സഹാനുഭു‌തിയോടും ethics ഓടു കൂടി (ആദര്‍ശം?) ആണ്‍കുട്ടികളേയും വളര്‍ത്തിയെടുക്കുക എന്നത് തന്നെ ആണ് പുതു തലമുറയിലുള്ള നമുക്കു ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം.

കൊച്ചുത്രേസ്യ said...

ഈ വിഷയത്തെ പറ്റി എനിക്കു പറയാനുള്ളതു കുറയൊക്കെ ഇവിടെ കുറിച്ചു വച്ചിട്ടുണ്ട്‌.
http://malabar-express.blogspot.com/2007/09/blog-post_30.html

ശ്രീവല്ലഭന്‍. said...

Lekhanam nerathe vaayichirunnu. 140 comments vaayikkan sramichu thala karangi kochu thressia! pinne samayam kittumpol vaayikkam. Thanks for the link.

മൂര്‍ത്തി said...

പ്രസക്തമായ പോസ്റ്റ്..

ഒരു “ദേശാഭിമാനി” said...

പ്രസക്തമയ കാര്യങ്ങള്‍!

കുറുമാന്‍ said...

വളരെ പ്രസക്തമായ, ചിന്തിക്കേണ്ടുന്ന കാലങ്ങളായി പലരും ചിന്തിച്ചുകൊണ്ടിരിക്കുന്ന, അധികമാരും സ്വന്തം കാര്യം വരുമ്പോള്‍ പ്രാവര്‍ത്തികമാക്കാത്ത, എന്നാല്‍ മറ്റുള്ളവര്‍ അതു ചെയ്യണം എന്ന് പറയുന്ന കാര്യം.

സ്ത്രീക്ക് പാര സ്ത്രീ തന്നെയാണ്.

അഞ്ചു പൈസ സ്ത്രീധനം കൊടുക്കാതെ, അഞ്ച് പവന്‍ പോലും തികച്ചിടാതെ കല്യാണം കഴിച്ച് വന്ന സ്ത്രീകള്‍ പോലും അവര്‍ക്ക് മക്കളു ഉണ്ടായി കഴിയുമ്പോള്‍ (ആണുങ്ങള്‍) സ്ത്രീധനം വേണം എന്ന് ശഠിക്കുന്നു. അമ്മായമ്മ പോരുകാണിക്കുന്നതും സ്ത്രീകള്‍ തന്നെ. അമ്മായച്ചന്‍ പോരെന്ന് വളരെ ചുരുക്കുമേ കേട്ടിട്ടുള്ളൂ.

ഓടോ ആണ് എങ്കിലും പറയാതിരിക്കാന്‍ വയ്യ

കൃഷ്‌ണ.തൃഷ്‌ണ said...

വളരെ വൈകിപ്പോയി എന്റെ കമന്റ് എന്നു മനസ്സിലാക്കുന്നു..
ഈ തലക്കെട്ടാണ്‌ ഇതു പെട്ടെന്നു വായിക്കുന്നതില്‍ നിന്നും എന്നെ തടഞ്ഞതെന്നു തോന്നുന്നു....പ്രതിഭാ പട്ടീലെന്നൊക്കെ കെട്ടപ്പോള്‍ അവരുടെ പൂര്‍വാശ്രമമറിയുന്ന എനിക്കു അവരെക്കുറിച്ചറിയാന്‍ വലിയ തത്‌പര്യം തൊന്നാഞ്ഞതാകാം എന്റെ വായന മുടക്കിയത്!.

വളരെ സുന്ദരമായി എഴുതിയിരിക്കുന്നു. ഒരുപാടിഷ്ടപ്പെട്ടു. ഇത്തരം സുന്ദരമായ ലേഖനങ്ങളെ നല്ല തലക്കെട്ടോടെ വേണ്ടേ എന്റെ ഭൂമിപുത്രീ അയക്കേണ്ടത്‌.

ഇത്തരം സമൂഹിക വിഷയങ്ങള്‍ക്കായി കാത്തിരിക്കുന്നു. സ്ത്രീയെ ഒരു ധനമായി കരുതി സംരക്ഷിക്കുന്ന ഒരുപാടു പേരുമുണ്ടെന്നു മറക്കരുത്‌. പക്ഷേ നമ്മുടെ സമൂഹിക വ്യവസ്ഥിതി എന്നു മാറാന്‍?

ഉപാസന || Upasana said...

നല്ല കാര്യങ്ങള്‍ എശ്ഷുതിയിരിക്കുന്നു.

:-)
ഉപാസന

എതിരന്‍ കതിരവന്‍ said...

ഭൂമിപുത്രി, നിര്‍മ്മലമായ ചിന്ത അത്ര കാണുന്നില്ലല്ലൊ. “പെണ്ണിനു അവകാശപ്പെട്ട സ്വത്ത്” കൊടുത്തു വിടുന്നത് അത്ര ശരിയല്ല. അങ്ങനെയാണെങ്കില്‍ ആണിന്‍ അവകാശപ്പെട്ടത്ത് അവനും കൊണ്ടു വരണമല്ലൊ. അപ്പോള്‍ വിവാഹം സ്വത്ത് സ്വരൂക്കൂട്ടല്‍ പരിപാടി മാത്രമാകും.

മാതാപിതാക്കാളുടെ സ്വത്ത് (അവര്‍ ജീവിച്ചിരിക്കുമ്പോള്‍) മക്കള്‍ക്ക് അവകാശമൊന്നുമില്ലാത്ത മറ്റുരാജ്യങ്ങളിലോ?

എന്റെ ഭാവി നന്നാക്കാന്‍ കാശും തന്നു വിടുക എന്ന മനോഭാവം നിഷ്പക്ഷമല്ലാത്തതിനാല്‍ എല്ലാം തകിടം മറിയുന്നു.

ഒരു സത്യമേയുള്ളു: ഒന്നും മെനക്കെടാതെ കിട്ടുന്ന ധനം ചുമ്മാ മേടിച്ചേക്കാമെന്ന ആണിന്റെ തെമ്മാടിത്തരം.

ഭൂമിപുത്രി said...

എന്നോട്ചോദിച്ചാല്‍,മതാപിതാക്കളുടെ കാലംകഴിയാതെ മക്കള്‍ക്കുള്ളതൊന്നും കൊടുക്കരുര്‍തെന്നെ ഞാന്‍പറയു കതിരവന്‍.
നമ്മുടെയിന്നത്തെ വ്യവസ്ഥിതി(പെങ്കുട്ടികളെ വിവാഹത്തോടെ സ്വത്തുംകൊടുത്തു ‘പറഞ്ഞുവിടുന്ന’ആ രീതിയോട് എനിയ്ക്ക് യോജിപ്പില്ല എന്നു വ്യക്തമാണല്ലോ)നിലനില്‍ക്കുന്നിടത്തോളം കാലം ഒരു പെണ്‍കുട്ടിയുടെ ഭാവിസുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഒരു ബെറ്റര്‍ ഓപ്ഷന്‍ എന്നനിലയിലാണ്‍ പറഞ്ഞതു,ഉടനെയൊന്നും
അതുകൈവിട്ടു കൊടുക്കരുതെന്നു.

ഭൂമിപുത്രി said...

പ്രിയ,ചന്തു,ഹരിത്,മൂര്‍ത്തി,ദേശഭിമാനി,ഉപാസന
ഇവിടെവന്നതിലും അഭിപ്രായങ്ങളറിയിച്ചതിലും വളരെ സന്തോഷം.

ദിപൂ,പുരുഷാധിപത്യമൂല്യങ്ങളോട് കൂടുതല്‍
വിശ്വസ്തത കാണിയ്ക്കാറുള്ളതു ചിലപ്പോള്‍
സ്ത്രീകള്‍ തന്നെയാണ്‍-ദുരാഗ്രഹത്തിനു ആണ്‍-പെണ്‍വ്യത്യാസമില്ലല്ലൊ.

Counter currents,ഇവിടെവന്നിതുവായിച്ചതില്‍ സന്തോഷം.
വളരെ വ്യക്തമായിചിന്തിയ്ക്കുന്ന വ്യക്ത്വിത്തമുള്ള ധാരാളം പെണ്‍കുട്ടികള്‍ ബ്ലോഗ്ഗ്
കമ്മ്യൂണിറ്റിയിലുണ്ട്.
കൊച്ചുത്രേസ്യയുടെ ബ്ലോഗ് കണ്ടിരിയ്ക്കുമല്ലൊ.
കൃഷ്ണതൃഷ്ണ പറഞ്ഞതുപോലെ
തലേക്കെട്ടിന്റെ കുഴപ്പമാണോന്നറിയില്ല.

അതുചൂണ്ടിക്കാട്ടിയതിനു നന്ദി കൃഷ്ണ.
ഞാനൊരു സുഹൃത്തിനോട് പറയുകയായിരുന്നു
എന്റെ പോസ്റ്റുകളില്‍ വെച്ച്,പ്രതികരണങ്ങള്‍ കുറവ്കിട്ടിയ ഒന്നാണിതെന്നു.
പ്രോത്സാഹനത്തിനു പ്രത്യേകം നന്ദി

ശ്രീവല്ലഭന്‍- താങ്കളുടെ ഈ വരികള്‍
“ തന്റെടമുള്ള പെണ്‍കുട്ടികളെയും, അല്‍പമെങ്കിലും സഹാനുഭു‌തിയോടും ethics ഓടു കൂടി (ആദര്‍ശം?) ആണ്‍കുട്ടികളേയും വളര്‍ത്തിയെടുക്കുക എന്നത് തന്നെ ആണു പുതു തലമുറയിലുള്ള നമുക്കു ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം“ അടിവരയിടേണ്ടതാണ്‍.
ശരിയാണ്‍,വിഷയം അര്‍ഹിയ്ക്കുന്ന ഗൌരവമുള്ളഭാഷയും ട്രീറ്റ്മെന്റും ആവശ്യമുണ്ട്.പക്ഷെ,അത്രയ്ക്കങ്ങോട്ട് പോയി
ലേഖനം വായനകാരെ മടുപ്പിയ്ക്കേണ്ടല്ലൊയെന്ന് കരുതി.

കുറുമാന്‍,- “ സ്ത്രീക്ക് പാര സ്ത്രീ തന്നെയാണ്“-
ഇതൊരു പഴയ ക്ളീഷേയല്ലെ?
ഒരു പുരുഷാധിഷ്ട്ടിതവ്യവസ്ഥിയില്‍, സ്വന്തം നിലപാടുകള്‍ വെച്ചുപുലര്‍ത്താന്‍
ശീലിപ്പിച്ചൊന്നുമല്ലല്ലൊ പെണ്‍കുട്ടികളെ വളര്‍ത്തുന്നതു.
തലയിലടിച്ചുകേറ്റപ്പെടുന്ന മുല്ല്യങ്ങള്‍
അവരതേപോലെ പ്രാക്ട്റ്റീസ് ചെയ്യുകയാണ്‍.

ത്രേസ്യക്കുട്ടി,ആ പോസ്റ്റിനു വളരെ വളരെ നന്ദി
ഞാനിതു പലയിടത്തും എത്തിച്ചിട്ടുണ്ട്ട്ടൊ.

Unknown said...

ഭൂമിപുത്രീ , സ്ത്രീധനത്തിന്റെ ദുരുപയോഗത്തെപ്പറ്റി അഥവാ അത് ഉദ്ധേശിക്കുന്ന തരത്തില്‍ പെണ്ണിന് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നില്ല എന്ന സത്യം വളരെ ലളിതമായും വസ്തുനിഷ്ടമായും പറഞ്ഞിരിക്കുന്നു . സമൂഹത്തില്‍ അടിമുടി നടക്കേണ്ടതായ ഒരു പരിവര്‍ത്തനത്തിലൂടെയേ ഈ ദുരവസ്ഥയും ഇല്ലാതാക്കാന്‍ കഴിയൂ . ഇപ്പോള്‍ ഒരു തരം യാന്ത്രികമായ ജീവിതമാണ് എല്ലാവരും നയിക്കുന്നത് . അതിന്റെ ദുരന്തങ്ങള്‍ ഒരു നിയോഗം പോലെ എല്ലാവരും ഏറ്റുവാങ്ങുന്നു .

Sanal Kumar Sasidharan said...

എല്ലാ നന്മകള്‍ക്കും തിന്മയുടെ ഒരു വശമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ് സ്ത്രീധനം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.മക്കള്‍ക്ക് (പ്രത്യേകിച്ച് പെണ്മക്കള്‍ക്ക്)
ന്യായമായും കിട്ടേണ്ട സ്വത്തവകാശം കൊടുക്കാന്‍ മടിച്ചിരുന്ന കാരണവന്മാരെ(അച്ഛനമ്മ-അപ്പൂപ്പന്മാരെ)വഴിക്കുവരുത്താനുള്ള ഒരുപാധിയായിട്ടാകണം ആദ്യകാലത്ത് സ്ത്രീധനം നിലവില്‍‌വന്നിട്ടുണ്ടാകുക.പിടിച്ചു വാങ്ങുന്നില്ലെങ്കില്‍ കിട്ടാത്ത ഒന്നാണ് സ്വത്ത് എന്ന അവസ്ഥ ഇപ്പോഴും നമ്മുടെ നാട്ടില്‍ ഉണ്ട്.അത് അച്ഛനോടായാലും അങ്ങനെ തന്നെ എന്നതാണ് അവസ്ഥ.ജീവിതത്തോടുള്ള കൊതി തീരാതെ ഞാന്‍ കഴിഞ്ഞാല്‍ പ്രളയം എന്നമട്ടില്‍ ജീവിക്കുന്ന എത്രയോ മാതാപിതാക്കളുണ്ട്.കാലശേഷം അവശേഷിക്കുന്നത് അടുത്തതലമുറയ്ക്ക് പലപ്പോഴും തണലാകില്ല എന്നും ക്രിയാത്മകമായി ഉപയോഗിക്കപ്പെടണമെങ്കില്‍ അടുത്ത തലമുറയുടെ വാര്‍ദ്ധക്യത്തിലല്ല യുവത്വത്തില്‍ തന്നെയാണ് ഭൌതീക സ്വത്തുക്കള്‍ (അവകാശപ്പെട്ടത്)കൈമാറപ്പെടേണ്ടത് എന്നും പഴയകാലത്തെ ഏതെങ്കിലും ചിന്താശേഷിയും ധിഷണയും ഉള്ളവര്‍ ചിന്തിച്ചിട്ടുണ്ടാകും.അതു പിന്നീട് ഈ വിധത്തില്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുകയാവാം ഉണ്ടായത് എന്ന് കരുതണം.
ഇതേക്കുറിച്ച് ഏകപക്ഷീയമായല്ലാതെ കൃത്യമായ ഒരു പഠനം നല്ലതാണ്.എല്ലാ വിഷത്തിന്റേയും വേരുകള്‍ മനുഷ്യന്റെ അടങ്ങാത്ത സ്വാര്‍ത്ഥതയില്‍ ആരംഭിക്കുന്നു.

Unknown said...

പ്രതിഭ പട്ടിലിന്റെ ആകാശം
കാതോരത്തിന്റെ പുതിയ ലക്കം
സാമൂഹികമായ ഒരു വലിയ വിപത്തിനെതിരെയുള്ള പ്രതിഷേധമായതില്‍ സന്തോഷം.സ്ത്രിധന നിരോധനം സമൂഹത്തില്‍ ഉണ്ടാകണം എന്നു തന്നെയാണു എന്റെ അഭിപ്രയം.സ്ത്രിധനത്തിന്റെ പേരില്‍ എത്രയോ പെണ്‍ക്കുട്ടിക്കളാണു സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നത്‌.കൊല്ലാന്‍ കൊണ്ടു പോകുന്ന കാലിക്കു വിലപറയുന്നതു പോലെയാണു വിവാഹ കമ്പോളത്തില്‍ സ്ത്രിക്കു വിലപറയുന്നത്‌.സ്ത്രി ലക്ഷ്മിയാണു ദേവിയാണു അമ്മയാണു എന്നൊക്കെ വിളിച്ചു കൂവുന്ന നാട്ടില്‍ സ്ത്രിധനം ഒരു ശാപമായി നിലകൊള്ളുന്നത്‌ നമ്മുടെ സംസ്ക്കരത്തിനു ഒരിക്കലും ചേര്‍ന്നതല്ല.ഒരു പെണ്‍ക്കുട്ടിയെ ഒരു ചെറുപ്പക്കാരന്റെ കൈയില്‍ പറഞ്ഞയിക്കുവാന്‍ എന്നു മേറ്റ്ന്തിനേക്കാളും ചിലവാണു.സ്വര്‍ണത്തിന്റെ വില അനുദിനം കുതിച്ചു കയറുന്നു.ഈ അവസ്ഥയില്‍ സാധാരണക്കാരയവരുടെ കുട്ടികള്‍ എന്തു ചെയ്യും.വിവാഹ തലേന്നു അഛന്‍ തൂങ്ങി മരിച്ചു,പറഞ്ഞ തുക പോരാഞ്ഞു വരന്‍ എത്തിയില്ല ഇങ്ങനെയുള്ള വാര്‍ത്തകള്‍ അനുദിനം നാം കാണാറുണ്ട്‌ എന്നിട്ടും നമ്മുടെ സമൂഹം മാറിയിട്ടില്ല.ഇതൊരു വലിയ വിപത്താണു ഇതിനെതിരെ ശക്തമായി യുവതലമുറ രംഗത്തു വരണം .ഇന്നു ഗുരുവായുര്‍ ശ്രി കൃഷ്ണ കോളെജിലെ കുട്ടിക്കള്‍ സ്ത്രിധനത്തിനെതിരെ പാവങ്ങള്‍ എന്നോരു സംഘടനയുണ്ടാക്കി ശക്തമായി പോരാടുന്നുണ്ട്‌.ഭുമിപുത്രി അഭിപ്രയപെട്ടതു പോലെ നമ്മുടെ പെണ്‍ക്കുട്ടിക്കളെല്ലാം ചേര്‍ന്നു ഇതിനെതിരെ നീങ്ങുക അതുകൊണ്ടു മാത്രമായില്ല ഒരോ കുടുംബത്തിലും അതിനെക്കുറിച്ചു ശക്തമായ ബോധവല്‍ക്കരണം ഉണ്ടാക്കുക.കൊല്ലത്തെ ശ്രികലക്കുണ്ടായ അനുഭവം വനിതയില്‍ വായിച്ചിരുന്നു.ആ കുട്ടി കാണിച്ച ധൈര്യം ഇതുപോലുള്ള അവസരങ്ങളില്‍ മറ്റു പെണ്‍ക്കുട്ടിക്കളും കാണിക്കണം.സ്ത്രി ധനം എന്ന വിപത്തിനെതിരെ നമുക്കു ഒറ്റക്കെട്ടായി നീങ്ങാം.

ഭൂമിപുത്രി said...

സുകുമാരന്‍സര്‍,ബൂലോകത്തെ ശക്തമായ ഈ ശബ്ദത്തിന്റെ പിന്തുണയ്ക്ക് വളരെ നന്ദിയുണ്ട്.

സനാതനന്‍ ചൂണ്ടിക്കാണിയ്ക്കുന്ന ഒരു വശവമുണ്ട്,സമ്മതിയ്ക്കുന്നു,പക്ഷെ,അതിന്റെ മറുവശവും കണ്ടിട്ടില്ലേ?
വീടടക്കം എല്ലാം മക്കള്‍ക്കെഴുതിക്കൊടുത്തിട്ട്,
അവസാനം അവര്‍ക്കും വേണ്ടാതെയാകുന്ന,
അനാഥ വൃദ്ധനരകജീവിതങ്ങള്‍!
ഞങ്ങളുടെ കുടുംബത്തില്‍
പ്രായമാകുന്തോറും എല്ലാവരും പരസ്പരം ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു വാചകമുണ്ട്-‘സ്വന്തം കൈ തലയ്ക്ക് താഴേതെന്നെയുണ്ടാകണം’.
ആ ഒരു ‘തലയിണ‘ ഉറപ്പാക്കിയിട്ടു ബാക്കിയുണ്ടെങ്കില്‍ മക്കളുടെ ജീവിതസൌഖ്യത്തിനായിവിട്ടുകൊടുക്കുന്നതില്‍ തെറ്റില്ല..പക്ഷെ,പെണ്മക്കളുടെ കാര്യത്തിലാകുമ്പോള്‍,കൂടുതല്‍ സൂക്ഷിയ്ക്കണമെന്നുമാത്രം.
അവര്‍ക്കു തന്നെയാണതു ഉതകുന്നതെന്നു ഉറപ്പാക്കണം.

അനൂപ്,ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജിലെ കുട്ടികള്‍ ഇങ്ങിനെയൊരു നല്ല ഉദ്യമത്തിന്‍ തയാറായി എന്നറിഞ്ഞു സന്തോഷം തോന്നുന്നു.ബദ്ധപ്പെട്ട യൂണിയന്‍ അതെല്ലാ കോളെജുകളിലും തുടങ്ങിയെങ്കില്‍..

nalan::നളന്‍ said...

സനാതനന്റെ ലോജിക്കു വച്ചു, ദാരിദ്ര്യവും യുവതലമുറയുടെ യുവത്വത്തില്‍ വച്ചു തന്നെ കൈമാറപ്പെടണം. വാര്‍ദ്ധ്യക്യത്തില്‍ കിട്ടിയിട്ടെന്തു പ്രയോജനം. :)

Rajeeve Chelanat said...

ബാബുവിന്റെ ലേഖനത്തിലൂടെയാണ് ഈ കുറിപ്പ് കണ്ടത്. തീര്‍ത്തും കാലികമായ ചിന്തകള്‍ പങ്കുവെച്ചതിനു നന്ദി.
അഭിവാദ്യങ്ങളോടെ