Tuesday 11 December, 2007

മരണപത്രം പ്രശ്നമാകുമ്പോള്‍


ഭൂമിയുടെ അവകാശികളിലൊരാള്‍

എട്ടുകാലുകളില്‍ നിരങ്ങി നിരങ്ങി

പതുക്കെയടുക്കുന്നുണ്ട്

തന്റെയിടം വീണ്ടെടുക്കാനാകുമോ...?


ഒരുകുറ്റിച്ചൂലുകൊണ്ട്

പരിഹരിയ്ക്കാ‍വുന്ന പ്രശ്നമേയുള്ളു


ആദ്യത്തെയടിക്കു

ആകെയൊന്നു ചളുങ്ങി

യാചനയുടെ

നാലു കൂപ്പുകൈകളുയരുന്നു

പിന്നത്തെയടിക്കു

കറുത്ത

കണ്ടാലറയ്ക്കുന്ന

ചെറിയൊരുണ്ടമാത്രം


അമ്പടഞാനെ!


ചൂലൊന്നു

ഡെറ്റോളില്‍ കഴുകിയാല്‍

തീരും കാര്യം


പക്ഷെ

ജീവന്റെ

അവസാനകണിക

തെറിച്ചുവീണ്

ഇപ്പോഴും പൊള്ളുന്നതു

എവിടെയാണ്?


ഇപ്പോള്‍ പ്രശ്നമുണ്ടാക്കിയതു

ബേപ്പൂരിലിരുന്നു

മരണപത്രത്തില്

അവകാശക്കണക്കെഴുതിവെച്ച്

കടന്നുപോയ

ആളാണ്

--------------------------

39 comments:

ഭൂമിപുത്രി said...

ഈഭൂമി എന്റെ സൌകര്യത്തിനും സുഖത്തിനുമൊക്കെ പാകപ്പെടുത്തിയെടുക്കേണ്ട
ഒന്നാണോ?

ശ്രീവല്ലഭന്‍. said...

നമ്മുടെ സ്വാര്‍ഥത.....
നല്ല ചിന്തകള്‍..തുടരുക....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വേറിട്ട ചിന്ത...

നന്നായിരിക്കുന്നു

ഏ.ആര്‍. നജീം said...

തന്റെയിടം വീണ്ടെടുക്കാനാകുമോ എന്ന സംശയം മാത്രമേയുള്ളു, അതിനുള്ളില്‍ തല്ലികൊന്നു അല്ലെ...? :)

നന്നായിരിക്കുന്നു..

ശ്രീ said...

:)

ദിലീപ് വിശ്വനാഥ് said...

ചിന്തകള്‍ക്ക് തീപിടിച്ചു തുടങ്ങി അല്ലേ? നന്നായിട്ടുണ്ട്.

അനാഗതശ്മശ്രു said...
This comment has been removed by the author.
അനാഗതശ്മശ്രു said...

നല്ല രചന.
ചിന്തക്കു തീകൊളുത്തി
അപ്പോള്‍ തോന്നി..ആണിനെ തിന്നുന്ന പെണ്‍ വര്‍ഗ്ഗം അടി ഇരന്നു വാങ്ങിയതോ?
പാപപരിഹാരം ബേപ്പൂര്‍ക്കാരനെ നമുക്കു തീവ്രവാദിയാക്കാം.. നമ്മുടെ സൌകര്യം പോലെ..

ചീര I Cheera said...

:)

Anonymous said...

കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി ആ൪ക്കു ഛേദം? ചത്തവന്റെ ആശ്രിത൪ക്ക്‚ കൊന്നവ൪ക്കോ വീരാളിപ്പട്ട്.
കൊളളാം

ഭൂമിപുത്രി said...

ശ്രീവല്ലഭന്‍,പ്രിയ,നജീം,ശ്രീ,വാല്‍മീകി,ശ്മശ്രു,P.R
-വായിച്ചു പറഞ്ഞ അഭീപ്രായങ്ങള്‍ക്കൊക്കെ നന്ദി-നമസ്കാരം!ചിന്തിച്ചുതുടങ്ങിയ ദിവസംതന്നെ(അതെന്നാണാ‍വോ,ഓര്‍മ്മയില്ല)
ഒരുനൂറു ചോദ്യങ്ങളുടെ കനലെരിഞ്ഞു
തുടങ്ങിയതാണ്‍ :)

Pongummoodan said...

പതിവ്‌ തെറ്റിച്ചില്ല.
നന്നായിരിക്കുന്നു.
നല്ല ചിന്ത.

Sherlock said...

ഹ ഹ...രസകരം ...:)

ആ ബേപ്പുരുകാരന് മൂലം എന്തൊക്കെ പ്രശ്നങ്ങളാലേ?

സുരേഷ് ഐക്കര said...

സീതാ(ഭൂമിപുത്രി),
അസലായിരിക്കുന്നു.ഉയര്‍ന്ന ചിന്ത.ഭാവുകങ്ങള്‍.

മന്‍സുര്‍ said...

ഭൂമിപുത്രി...

ഒരിടം ചുരുണ്ട്‌ കൂടാനൊരിടം
അത്രമാത്രമാണ്‌ ഉദേശ്യമെങ്കില്‍

എന്തിനീ കണക്കെഴുത്ത്‌.....
മരണപത്രം എഴുതി വെക്കാന്‍ സമയം കിട്ടിയില്ല
അല്ലെങ്കില്‍ മറ്റൊരുവന്‌ ചുരുണ്ട്‌ കൂടാമായിരുന്നു

നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

ഭൂമിപുത്രി,
എല്ലാവര്‍ക്കുമില്ലേ ഇങ്ങിനെ ചിലത്..
കവിത നന്നായിരിക്കുന്നു
:)
ഉപാസന

a.sahadevan said...

i know you are in hyderabad. but it may not be difficult to get books written by idassery and vyloppilli. i hope you will read their poems. you will feel the stength of the malayalam poetical language and the rythem. you will definitly inherit both from them. that will help you write more powerful poems

ടി.പി.വിനോദ് said...

കവിത ഇഷ്ടമായി. ഹരിതകത്തില്‍ വായിച്ചിരുന്നു. അവിടെ ‘പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്‌ ’ വായിച്ചത് നല്ലൊരു അനുഭവമായിരുന്നു.
ആശംസകള്‍...

ഭൂമിപുത്രി said...

പോങ്ങുമ്മൂടന്‍,സുരേഷ്,ഉപാസന-അസ്വാദനത്തിനും
അഭിപ്രായങ്ങള്‍ക്കും സന്തോഷം.
മന്‍സൂറെ,ചുരുണ്ടുകൂടിയില്ലെങ്കില്‍ ചുരുട്ടികൂട്ടും എന്നല്ലെ കണ്ടുവരുന്നതു?
ജിഹേഷ്,സത്യമാണതു..സ്വന്തം കാര്യംനോക്കി
ജിവിക്കാന്‍ സമ്മതിക്കില്ല ഈ വക അവധുതന്മാര്‍ :)
സഹദേവന്‍സര്‍,ഇവിടെവന്നുകണ്ടതിലും ഇത്രയുമെഴുതിയതിയതിലും വളരെനന്ദിയുണ്ട്.
പറഞ്ഞുതന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം
ഇടശ്ശേരിയെയാണു എനിക്കിനി അടുത്തു പരിചയപ്പെടാനുള്ളതു.
ലാപുട-ഹരിതകം കണ്ടിട്ടെഴുതിയതു ഏറെ സന്തോഷിപ്പിച്ചു.
അവിടെ ലാപുടയുമുണ്ടോ?
അങ്കിളിന്റെ ആ മന്ദസ്മിതത്തിനും നന്ദി

ഹരിശ്രീ said...

ഇപ്പോള്‍‍ പ്രശ്നമുണ്ടാക്കിയതു

ബേപ്പൂരിലിരുന്നു

മരണപത്രത്തില്

അവകാശക്കണക്കെഴുതിവെച്ച്

കടന്നുപോയ

ആളാണ്.

വ്യത്യസ്തത പുലര്‍ത്തുന്ന ഒരു ചിന്ത

Sandeep PM said...

മനുഷ്യസ്നേഹം,മൃഗസ്നേഹം,പക്ഷിസ്നേഹം എന്നിങ്ങ്നെ വേര്‍ത്തിരിച്ച്‌ സ്നേഹിക്കുന്ന ഈ കാലത്ത്‌
ജിവനുള്ള എല്ലാറ്റിനെയും ഒരു പോലെ സ്നേഹിച്ചിരുന്ന ആ കൊച്ച്‌ ദൈവത്തിന്‌ എന്റെ പ്രണാമം

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനുഷ്യനും സത്യത്തിനും ഇവിടെ വിലയിടിഞ്ഞൂ മാഷെ..
തുടരട്ടെ ഇനിയും

സുല്‍ |Sul said...

നന്നായിരിക്കുന്നു.
-സുല്‍

Pramod.KM said...

ആരുടെ എട്ടുകാലിയാണ് ഞാന്‍?:))))

Sanal Kumar Sasidharan said...

അതെ പ്രമോദിന്റെ ചോദ്യം മനസ്സില്‍ വന്നു ഒപ്പം ഒരു വേദനയും.
നല്ല കവിത

ഭൂമിപുത്രി said...

ഹരിശ്രി,ബേപ്പൂരുകാരനെക്കുറിച്ചൊരു അടിക്കുറിപ്പ്, ഈബൂലോകത്തില്‍ വേണ്ട എന്നറിയാമായിരുന്നു-
നിങ്ങളെപ്പോലെയുള്ള വായനക്കാരല്ലെ കവിതവായിക്കാനെത്തുക.
ദീപു,നമ്മുടെകൊച്ചു മലയാളത്തിലായതുകൊണ്ടല്ലെ
ബുക്കറ്-നോബല്‍ മുതലായവരൊന്നും അദ്ദ്യേഹത്തെ
കാണാ‍തെപോയതു?
ഫ്രണ്ട്സ്ഫോറെവര്‍-അതു’സത്യം’!
സുല്,‍സന്തോഷം
പ്രമോദെ,ആ ചോദ്യമെനിക്കിഷ്ട്ടപ്പെട്ടുട്ടൊ.:)
സനാതനന്‍,സ്വാഗതം-സന്തോഷം

വല്യമ്മായി said...

നല്ല ചിന്ത,നല്ല വരികള്‍

അനിലൻ said...

അമ്പട ഞാനേ!
:)

നന്നായിട്ടുണ്ട്

അലി said...

അവകാശം സ്ഥാപിക്കാനല്ലാതെ അതിജീവിക്കാനുള്ള് ഭൂമിയുടെ അവകാശികള്‍ക്കാ‍യി വേറിട്ടൊരു ശബ്ദം.

നല്ല വരികള്‍... നല്ല ചിന്ത.
അഭിനന്ദനങ്ങള്‍.

Unknown said...

ഒരു കുറ്റിച്ചൂലുകൊണ്ട് തീര്‍ക്കാവുന്ന പ്രശ്നം ബേപ്പൂരു വരെയെത്തി. കൊള്ളാം മരണപത്രം ഗംഭീരം

നിരക്ഷരൻ said...

ഓരോ ചെറു ജീവന്റേയും വിലമനസ്സിലാക്കാന്‍ പറ്റുക എന്നത് ചെറിയ കാര്യമൊന്നുമല്ല.
നന്നായിരിക്കുന്നു. അക്ഷരങ്ങളും, ചിന്തയും.

ഗിരീഷ്‌ എ എസ്‌ said...

കവിതയിലെ വ്യത്യസ്തത അത്ഭുതപ്പെടുത്തി
ഈ പുതുചിന്തക്ക്‌
മുന്നില്‍
സ്നേഹത്തോടെ....

ഭൂമിപുത്രി said...

വല്യമ്മായി,അനിലന്‍,അലി,ജയനാരായണന്‍,നിരക്ഷരന്‍,ദ്രൌപദി..
ഇവീടെവന്നുവായിച്ചു അഭിപ്രാ‍യങ്ങള്‍ പങ്കിട്ട നല്ല മനസ്സിനു എന്റെ വലീ‍യ സന്തോഷം
മാത്രംഅറിയിക്കട്ടെ

ഭൂമിപുത്രി said...

ഈ വാക്കുകള്‍ക്ക് സന്തോഷം ദ്രൌപദി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വേറിട്ട ശൈലി, ഭാവുകങ്ങള്‍

Rajeeve Chelanat said...

ബഷീര്‍ സ്മരണയാണ് ഈ കവിതയെ അര്‍ത്ഥവത്താക്കുന്നത്.

സത്യജിത്ത് റേ തന്റെ അപുത്രയങ്ങളെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ പറയുന്ന ഒരു കാര്യം, ഓരോ സീക്വന്‍സും എങ്ങിനെ, എവിടെ, എപ്പോള്‍ അവസാനിപ്പിക്കണമെന്നുള്ളതിനെക്കുറിച്ചായിരുന്നു. ആ ഒരു ചെറിയ കാര്യം പോലും ഒരു സിനിമയുടെ മൊത്തം സൌന്ദര്യത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കും. ഇവിടെ ഈ ബഷീര്‍ സ്മരണ കവിതക്ക് ഒരു അര്‍ദ്ധവിരാമമിടുന്നു. ആലോചിക്കാന്‍ പിന്നെയും എന്തൊക്കെയോ ധാരാളം ബാക്കിവെക്കുന്നപോലെ.

കവിതകള്‍ ചെയ്യേണ്ടതും അതുതന്നെ.

അഭിവാദ്യങ്ങളോടെ

ഭൂമിപുത്രി said...

രാജീവിന്റെ ഈ വായനയ്ക്ക് പ്രത്യേകസന്തോഷമുണ്ട്
കേട്ടൊ.

Harikrishnan:ഹരികൃഷ്ണൻ said...

വാക്കുകൾ, വെറും വാക്കുകളല്ല - ശരിയായ വാക്കുകൾ, ശരിയിലേക്കുള്ള വാക്കുകൾ, ശരി തേടിയുള്ള വാക്കുകൾ, ശരി പറയുന്ന വാക്കുകൾ - ഇതു തേടിയുള്ള ഒരു തപസ്യ.. ഒരർത്ഥത്തിൽ ഇതു തന്നെയാണു് (തന്നെയല്ലേ) കവിതയെഴുത്തു്. പലപ്പോഴും വാക്കുകളുടെ അതിപ്രസരങ്ങൾ നൽകുന്ന ആഘാതത്തേക്കാൾ തീക്ഷ്ണമാവും മൌനത്തിന്റെ ആഗ്നേയങ്ങൾ നൽകുന്നവ. തന്നെ ചുറ്റി നടക്കുന്ന പദസംഘാതങ്ങളിൽ നിന്നു് വേണ്ടതു മാത്രം സ്വീകരിച്ചു് തന്റെ ശില്പം തീർക്കാൻ കവിക്കു പറ്റുന്നതു്, പറ്റേണ്ടതു്, ഈ തിരിച്ചറിവിൽ നിന്നാണു്.. ആ തിരിച്ചറിവിന്റെ വെളിച്ചം എനിക്കിവിടെ കാണാൻ കഴിഞ്ഞു.. നന്നായിരിക്കുന്നു സുഹൃത്തേ.. :)

ഭൂമിപുത്രി said...

ഹരീ,വിമർശനമായാലും ആസ്വാദനമായാലും,
മനസ്സിരുത്തി വായിയ്ക്കപ്പെടുക എന്നതാൺ ഏത് കവിതയുടെയും ജീവിതത്തിലെ
സാർത്ഥകനിമിഷങ്ങളിലൊന്ന്.
ഒരുപാട് സന്തോഷം!