Friday 16 November, 2007

ഹുസൈന്റെ സരസ്വതി ചുരിദാറിടുമ്പോള്‍

ബി.ആറ്.പി.ഭാസ്ക്കറ്സാറിന്റെ ‘ചുരിദാറ്’ പോസ്റ്റിനെഴുതിത്തുടങ്ങിയ കമന്റ്,എന്റെ കൈവിട്ടു വളറ്ന്നു
താഴെക്കാണുന്ന പോസ്റ്റായി മാറീ.

ചുരിദാറ്പ്രശ്നമുയര്‍ന്നപ്പോള്‍,ദേവകീ നിലയങ്ങോടു വളരെ പ്രസക്തമായ ഒരു വസ്തുത പറഞ്ഞു-കേരളത്തില്‍ സ്ത്രീകള്ക്കു മാറുമറക്കാന്‍ അനുവാദമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു.
പിന്നിടുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുണ്ടായതു
ഇതിനെ ധിക്കരിക്കാന്‍ ധൈര്യമുണ്ടായ കുറേ സ്ത്രീകളുണ്ടായിരുന്നതുകൊണ്ടാണ്‍.
അതു വായിച്ചപ്പോള്‍ ആലോചിച്ചുപോയി-
അന്നൊരു ദേവപ്രശ്നം വെച്ചിരുന്നെങ്കില്‍,അമ്പലത്തില്‍ക്കേറുമ്മ്പോള്‍ സ്ത്രീകളിന്നും മേല്‍ വസ്ത്രങ്ങളെല്ലാം ഊരിവെക്കേണ്ടി വരുമായിരുന്നൊ?

വറ്ഷങ്ങള്‍ക്കുമുന്‍പ്,തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ സ്ത്രികള്‍ക്കു പ്രവേശനമില്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്.
പിന്നെയാവിലക്ക് മാറിയ സാഹചര്യം എനിക്കറിയില്ല.പക്ഷെ,ഒന്നു തീറ്ച്ചയുണ്ട്.
ഇന്നാണെങ്കില്‍,മുന്‍പോട്ടുള്ള ആ കാല്‍ വെയ്പ്പ്,അതിനിര്‍ട്ടിവേഗത്തില് പിന്നോട്ട് തന്നെ വെക്കുമായിരുന്നു.
മതവിശ്വാസങ്ങളുടെ സങ്കുചിതത്വം അടിച്ചേല്‍പ്പിക്കുന്ന വിലക്കുകള്‍,അതേതു മതത്തിലായാലും,ആദ്യം ഏറ്റുവാങ്ങേണ്ടിവരുക സ്ത്രീയാണ്‍.

ഇന്നു സറ്വ്വസാധാരണമായ സാരിയും,ചുരിദാറിനെപ്പോലെത്തന്നെ,കേരളീയ വസ്ത്രമല്ലല്ലൊ!
അന്നൊന്നും ‘അനിഷ്ടം’പ്രകടിപ്പികാത്ത ഗുരുവായുരപ്പന്റെ തലയില്‍,ദേവപ്രശ്നകാരുടെ ഭാവനാവിലാസങ്ങള്‍ കെട്ടിവെക്കാന്‍ ഇന്ന്കഴിഞ്ഞതു,നമ്മുടെ സമൂഹമനസ്സില്‍ കഴിഞ്ഞ കുറേകാലങ്ങളായി കയറിക്കൂടിയിട്ടുള്ള
ഒരു ഭൂതം കാരണമാണു-പുരോഗമനചിന്തകള്‍ മതവിശ്വാസങ്ങളെ ദുറ്ബ്ബലപ്പെടുത്തുമെന്ന അരക്ഷിതത്വബോധം.

ഓരോകാലത്തിനും ഓരോദേശത്തിനും വസ്ത്രഭേദങ്ങളുണ്ടാകും.
അതുള്‍ക്കൊള്ളാനുള്ള മാനസീകവികാസം
ദൈവവിശ്വാസവുമായി പിണങ്ങിനില്‍ക്കുന്നതെന്തുകൊണ്ടാണ്‍?

സ്ഥലകാലങ്ങളുടെ പരിമിതികളില്‍നിന്നു സരസ്വതീദേവിയുടെ സങ്കല്‍പ്പത്തെ ഉയറ്ത്തി, വസ്ത്രാലങ്കാരമില്ലാതെ,ഏതാനും നേറ്ത്ത രേഖകളില്‍ വിശദാംശങ്ങളൊഴിവാക്കിക്കൊണ്ട്
എം.എഫ്.ഹുസ്സൈന്‍ വരച്ച ചിത്രം കണ്ടമാത്രയില്‍,അദ്ദ്യെഹമെന്താണു ഉദ്ദ്യേശിച്ചതെന്നു മനസ്സിലാക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
പക്ഷെ അതില്‍ അസഭ്യത കാണാനും കുറേപേരുണ്ടായി.

ഇനിയിപ്പോള്‍ ഹുസ്സൈന്റെ സരസ്വതിയെ ചുരിദാറിടീച്ചാ‍ലും ഗുരുവായൂരമ്പലത്തില്‍
കൊണ്ടുപോകാന്‍ പ്റ്റില്ലല്ലോ!

38 comments:

ഭൂമിപുത്രി said...

ഹുസൈന്റെ സരസ്വതിയെ ചുരിദാറിടീച്ചാല്‍ ഗുരുവായൂരമ്പലത്തില്‍ പ്രവേശിപ്പിക്കുമോ?

chithrakaran ചിത്രകാരന്‍ said...

ഹിന്ദു മതത്തോളം സ്ത്രീ ദ്രോഹം നടത്തിയ ഒരു മതമുണ്ടാകില്ല. കുനിഷ്ടു ബുദ്ധികൊണ്ടാണ് ഹിന്ദു മതം മനുഷ്യന്റെ തലയില്‍ തന്റെ പാദം അമര്‍ത്തി ചവിട്ടി പാതാളത്തിലേക്ക് താഴ്ത്താന്‍ നമ്മുടെ തന്നെ സമ്മതവും,കയ്യൊപ്പും നേടുക.
മനുഷ്യനെ മനുഷ്യനായി കാണാനാകാത്ത വര്‍ഗീയ ഭ്രാന്തന്മാരായ പുരോഹിതന്മാരുടെ മാത്രം മതം !!!

ഫസല്‍ ബിനാലി.. said...

ഹുസൈന്റെ സരസ്വതി ചുരിദാറിടുമ്പോള്

shraddeyamaaya heading

BHASKAR said...

സാരി കേരളത്തില്‍ പ്രചരിച്ച കാലത്ത് ഗുരുവായൂരപ്പനു അത് ഇഷ്ടമാണോ എന്ന് ആരും ചോദിച്ചുകാണില്ല. ചോദിക്കാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ശരി. കാരണം കേരള നവോത്ഥാനം ശക്തമായിരുന്ന കാലത്താണ് സാരി വന്നത്. നവോത്ഥാനത്തിന്‍റെ ശക്തി ക്ഷയിച്ചെന്നു അറിയാവുന്നത് കൊണ്ടു തന്നെയാണ് ഇങ്ങനെ ഒരു ചോദ്യം ഇപ്പോള്‍ ഉയര്‍ന്നത്.
ദേവന്‍റെ ഹിതവും അഹിതവും ആയി പുറത്തു വരുന്നത് ജ്യോതിഷിയുടെ മനസ്സിലിരിക്കുന്നതൊക്കെ തന്നെയാണെന്ന് മനസ്സിലാക്കാവുന്നതെയുള്ളല്ലോ. വിശ്വസിക്കാന്‍ ആളുള്ളിടത്തോളം ഇതൊക്കെ നടക്കും.

സഹയാത്രികന്‍ said...

ഭൂമിപുത്രി ശ്രദ്ദേയമായ പോസ്റ്റ്...
:)

ഓ:ടോ: സുഹൃത്തേ ഈ ടെമ്പ്ലേറ്റില്‍ കടുത്ത നിറങ്ങളിലുള്ള അക്ഷരങ്ങള്‍ വായിക്കാന്‍ പ്രയാസമേകുന്നു... കമന്റ് സിന്‍ഡോയില്‍ വന്നാണ് വായിച്ചത്... വ്യക്തമായി കാണത്തക്കരീതിയില്‍ മാറ്റിയെങ്കില്‍ നന്നായിരുന്നു. ( എനിക്ക് മാത്രാണോ ഈ പ്രശ്നം..? ബാക്കി എല്ലാര്‍ക്കും ശരിക്കു കാ‍ണാമോ..?)

ഭൂമിപുത്രി said...

സഹയാത്രികന്‍ പറഞ്ഞതനുസരിച്ചു ഫോണ്ട് കളര്‍
മാറ്റിയിട്ടുണ്ട്.വായിക്കാന്‍ എളുപ്പമായെന്നു കരുതട്ടെ?

ദിലീപ് വിശ്വനാഥ് said...

നല്ല ലേഖനം.

മുക്കുവന്‍ said...

ഏതേലും വസ്ത്രം ഇട്ട് പോകടെ! ക്രിസ്ത്യാനികള്‍ ഗുരുവായൂരന്വലത്തില്‍ കേറരുത് എന്നാണ് വെപ്പ്, ഞാന്‍ കേറിയിട്ടിട്ടുണ്ട്, സുഹ്രുത്തിന്റെ കല്യാണത്തിനു പോയപ്പോള്‍. ഇനി പുണ്യാഹം നടത്താ‍ന്‍ എന്റെ കൈയീന്ന് കാശ് കിട്ടില്ലാ, അങ്ങനെ ഒരാഗ്രഹം മനസ്സിലുണ്ടേല്‍ പള്ളീ പോയീ പറഞ്ഞാമതി.

Sethunath UN said...

പിന്നേ.. ഗുരുവായൂരപ്പനു വേറെ ഒരു പണീമില്ലല്ലോ. അത്രയ്ക്ക് ചീപ്പാക്കരുതായിരുന്നു അദ്ദേഹത്തെ. സ്ത്രീക‌ള്‍ ചുരിദാറിടുന്നുണ്ടോ ഇല്ലയോ എന്നൊക്കെ ചിന്തിയ്ക്കാന്‍. :)
അങ്ങനൊക്കെ നോക്കുവാരുന്നെങ്കില്‍ മുക്കുവനൊന്നും അമേരിയ്ക്ക കാണുകേലാരുന്നു.
നല്ല അഭിപ്രായം ഭൂമിപുത്രീ

അനാഗതശ്മശ്രു said...

ദേവപ്രശ്നവും മത-വ്രണ-വികാരങ്ങളും മാറ്റിവച്ചു നോക്കുമ്പോള്‍ എന്റെ ഒരു നിര്‍ ദേശം
സ്ത്രീകള്‍ സെറ്റ് സാരിയൊ സെറ്റും മുണ്ടുമോ ധരിച്ചു ആ ക്ഷേത്രത്തില്‍ കയറാവൂ.....
ആ ദൃശ്യം ആലോചിക്കാവുന്നവര്‍ ക്കും സൌന്ദര്യ രസിക/രസികന്മാര്ക്കും മാത്രമാണീ നിര്‍ ദേശം ..
(എന്നോടു തര്‍ ക്കിക്കണ്ട...)
അന്യദേശക്കാര്‍ ക്കു ഇത്തിരി കൈത്തറി വില്‍ ക്കാം ...
സേലം ഡിവിഷനും മുല്ലപ്പെരിയാറിനും എനിക്കൊന്നു പ്രതികരിക്കണ്ടേ?

ഭൂമിപുത്രി said...

ധാരാളം അന്യമതസ്ഥര്‍ ഗുരുവായൂരമ്പലത്തില്‍ കയറാറുണ്ട് മുക്കുവാ.പേരുംജാതിയും പ്രഖ്യാപിച്ചുഅവിടുത്തെ മേല്‍നോട്ടക്കാര്‍ക്കു പണിയൂണ്ടാക്കാതിരിക്കുന്നിടത്തോളം കാലം ഒരു കുഴപ്പവുമില്ല-എന്നു വെച്ചാല്‍ ദേവചൈതന്യം കുറയുകയില്ല-അല്ലെങ്കിലും പ്രശ്നം ദേവനല്ലല്ലൊ.:)

കേരളീയം said...

please change the page color ...

ഉപാസന || Upasana said...

ഹെഡിങ്ങ് കൊള്ളാം

ഉപാസന

നവരുചിയന്‍ said...

മാറ്റുവിന്‍ ചട്ടങ്ങളെ
മാറ്റിയില്ലേങ്ങില്‍ അത് മാറ്റുമി നിങ്ങളെ ............

ശ്രീഹരി::Sreehari said...

ചുരിദാര്‍ മാത്രമല്ല പ്രശ്നം.... ഷര്‍‌ട്ടിട്ട് കയറാന്‍ പറ്റാഞ്ഞതിനാല്‍ തളി അംബലത്തില്‍ പോക്ക്ക്ക് നിര്‍ത്തേണ്ടി വന്ന ഒരു മെലിഞ്ഞ സുഹൃത്തിനെ എനിക്കറിയാം... പാവം...

ദൈവത്തിനെന്തിനാ വസ്ത്രങ്ങളോട് ഇത്ര അലര്‍ജി?

Murali K Menon said...

ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ഇത്തരം നിബന്ധനകളൊന്നും ഒരു പ്രശ്നമേ ആകുന്നില്ല. കാരണം അവനു/അവള്‍ക്ക് അത്തരം അമ്പലത്തില്‍ പോകാതെയും വിശ്വാസം നില നിര്‍ത്താനും പ്രാര്‍ത്ഥിക്കാനും കഴിയും എന്നതു തന്നെ. നിബന്ധനകളൊക്കെ ദൈവത്തിന്റെ അല്ല എന്നും ഓരോ മനുഷ്യന്റെ കലുക്ഷിത മനസ്സിന്റെ സംഭാവനയാണെന്നും മനസ്സിലാക്കി അവയെ ബഹിഷ്ക്കരിക്കുക എന്ന ഒരു പോളിസി സ്വീകരിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡുകാര്‍ മറ്റൊരു ദേവപ്രശ്നം വെക്കാന്‍ ഒട്ടും വൈകാതെ നിര്‍ബ്ബന്ധിതരായി തീരും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

Sandeep PM said...

ദൈവം എന്ന ആശയം തന്നെ ജീര്‍ണ്ണിച്ച്‌ പോയിരിക്കുന്ന ഈ കാലത്ത്‌ ഈ ദൈവപ്രശ്നം വെറും ശുദ്ധ കള്ളത്തരം മാത്രം.

ഇതൊക്കെ ആണയാന്‍ പോകുന്ന തീയുടെ ആളിക്കത്തല്‍ മാത്രമായെ ഞാന്‍ കാണുന്നുള്ളു.

ഇനി വരുന്ന ചിന്തിക്കുന്ന തലമുറ ഈ അന്ധവിശ്വാസങ്ങള്‍ക്ക്‌ വില കല്‍പ്പിക്കുകയില്ല.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ആരാധനാലയങ്ങളും, അന്ധവിശ്വാസങ്ങളും ഇത്രമേല്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതിന്റെ പ്രധാന കാരണം സ്ത്രീകളാണതിന്റെ പ്രധാന ഉപഭോക്താക്കളെന്നതിനാലാണ്. കരഞ്ഞും, കലഹിച്ചും, കാല്‍ പിടിച്ചും, സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചും പുരുഷനെ ഇത്തരം സ്ഥലങ്ങളിലേക്ക് നയിക്കുവാന്‍ സ്ത്രീകള്‍ കാണിക്കുന്ന പാടവം വല്ലാത്തതു തന്നെ. ഇഷ്‌ട ഭഗവാനെപ്പറ്റി ഒരു വിമര്‍ശനം നടത്തിയാലോ പിന്നെ ആ ഭര്‍ത്താവിന്റെ കാര്യം കഷ്‌ടം. അതിന്റെ യുക്തിയെപ്പറ്റി ചിന്തിക്കുന്നതു തന്നെ പാപമെന്നു വിശ്വസിക്കുന്ന ഈ പാവം സ്ത്രീ ജനങ്ങളെത്തന്നെയാണ് ദൈവത്തിന്റെ ദല്ലാള്‍മാരായി സ്വയം ചമഞ്ഞു നടക്കുന്ന ഭക്തി വാണിഭക്കാര്‍ കരുവാക്കുന്നതെന്നതില്‍ കവിഞ്ഞ പാപം വേറെയുണ്ടൊ? ഈ കപട്യം തിരിച്ചറിയാത്തിടത്തോളം കാലം, സ്ത്രീകള്‍ എന്തു ധരിച്ച് ആരാധാനാലയങ്ങളില്‍‍ വരണമെന്നത് തന്ത്രികളുടേയും പൂജാരികളുടേയും ജ്യോത്സ്യന്മാരുടേയും വികല മനസ്സുകള്‍ തീരുമാനിക്കും. ഭക്തിയുടെ ബലിയാടുകള്‍ അത് ശിരസ്സാ വരിച്ക് സ്വീകരിക്കും. മദ്യം പോലെ, മയക്കുമരുന്നു പോലെ ഭക്തിയും ഒരു ലഹരി തന്നെയാണെന്നോര്‍ക്കുക. addict ആയിക്കഴിഞ്ഞാല്‍ normal ആവുക അത്രയൊന്നും എളുപ്പമുള്ള കാര്യമല്ല.മുരളി മേനോന്‍ നിര്‍ദ്ദേശിച്ചതു പോലുള്ള ഒരു സമീപനമാണ് അഭികാമ്യം.പക്ഷെ അങ്ങിനെയൊരു ധീരമായ കാല്‍ വെപ്പിന് എത്ര സഹോദരിമാര്‍ തയാറാവും ? പുരുഷ ഭക്തര്‍ക്കും ഇതു ബാധകമാണ്. ഭക്തിയുടെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും സ്ത്രീ‍കളായതിനാലും, ചുരിദാറൊ, സാരിയൊ എന്നത് പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന കാര്യമായതിനാലും സ്ത്രീകളുടെ പങ്കിനെ കൂടുതല്‍ എടുത്തു കാണിച്ചു എന്നേയുള്ളു.

absolute_void(); said...

ചിത്രകാരാ, കമന്‍റിടുന്പോ സൂക്ഷിച്ചോ... രാഹുല്‍ ഈശ്വര്‍ എന്നൊരു ഭയങ്കര വിദ്വാന്‍ പുറകേയുണ്ട്. കേരളത്തിലെ ഏക തത്വചിന്തകനാണെന്ന് ചെറുപ്രായത്തിലെ തെളിയിച്ചയാളാണ്. മനോരമ സാക്ഷി.


ഭൂമിപുത്രിയുടെ പോസ്റ്റ് ഉഗ്രന്‍. ഹുസൈന്‍റെ പെയിന്‍റിങ്ങുകളെ കുറിച്ച് ആനുഷംഗികമായി ഒരു വിചാരിപ്പ് ഞാന്‍ മുന്പൊരു പോസ്റ്റില്‍ നടത്തിയിരുന്നു. പിന്നെ ഗുരുവായൂരപ്പന്‍റെ സന്നിധിയില്‍ യേശുദാസിനെ കയറ്റാമോ എന്നൊരു വിവാദത്തിന് മന്ത്രി സുധാകരന്‍ തിരികൊളുത്തിയ നേരം പത്മനാഭന്‍ നന്പൂതിരിയുടെ ബ്ളോഗില്‍ ഈ ബൂലോഗം മുഴുവന്‍ കമന്‍റിയിരുന്നു. ഈ പോസ്റ്റിനോട് ഇതൊക്കെ ചേര്‍ത്തുവായിക്കാന്‍ തോന്നുന്നു.

Anonymous said...

ചിത്രകാരന്‍,ബി.ആര്‍.പി.ഭാസ്കര്‍,മുരളി മേനോന്‍,മോഹന്‍ പുത്തഞ്ചിറ എന്നിവര്‍ പറഞ്ഞതിനോട് യോജിക്കുന്നു.ഭൂമിപുത്രീ,ഈ നിരീക്ഷണം തുടരുക.നന്നായി.

Anonymous said...

വളരെ വളരെ നന്നയി.ധൈര്യമായി മുന്നേറുക.

Unknown said...

ജ്യോതിഷികള്‍ ആരായാലും എവിടെയായാലും പറയുന്നത് വാസ്തവത്തില്‍ എന്താണ് . അവരുടെ ഭാവനയല്ലേ . അവരുടെ വാഗ്‌സാമര്‍ത്ഥ്യമല്ലേ അവര്‍ ഉപയോഗപ്പെടുത്തുന്നത് . ജ്യോതിഷത്തെ പറ്റി ചില പുസ്തകങ്ങള്‍ വില കൊടുത്ത് ആര്‍ക്കും വാങ്ങാന്‍ കിട്ടും . ആ പുസ്തകങ്ങള്‍ ഈ പറയുന്ന ജ്യോതിഷികളും വാങ്ങി വായിച്ച് മന:പാഠം ചെയ്തിട്ടുണ്ട് എന്നല്ലാതെ എന്ത് എക്സ്ട്രാ കഴിവാണ് ജ്യോതിഷികള്‍ക്ക് ഉള്ളത് ? ഒരു പ്രശ്നം അത് ദേവപ്രശ്നം ആയാലും സ്വര്‍ണ്ണപ്രശ്നമോ ജാതക വിചാരിപ്പോ മറ്റെന്ത് പ്രശ്നം ആയാലും അത് നടത്തുമ്പോള്‍ ജ്യോതിഷികളുടെ മനസ്സിലോ ബോധതലത്തിലോ യാതൊരു സിദ്ധികളോ അമാനുഷിക അറിവുകളോ കയറിക്കൂടുന്നില്ല . അയാള്‍ വായിച്ച് വെച്ചിട്ടുള്ള പുസ്തകത്തിലെ വിവരങ്ങള്‍ക്കനുസരിച്ച് സ്വന്തം ഭാവനയും ചില ഊഹങ്ങളും വെച്ച് അയാള്‍ ഒരു പ്രസ്ഥാവന നടത്തുന്നു . ഇത്രയേയുള്ളൂ ജ്യോതിഷം . എന്നാല്‍ ജ്യോതിഷികള്‍ക്ക് ഭൂതം -വര്‍ത്തമാനം -ഭവി കാലങ്ങളില്‍ നടന്നതും നടക്കാന്‍ പോകുന്നതും ആയ കാര്യങ്ങള്‍ ഗ്രഹിച്ചറിയാനുള്ള അമാനുഷികമായ കഴിവ് ഉണ്ടെന്നാണ് പൊതുവെ എല്ലാ ദൈവ വിശ്വാസികളും കരുതുന്നത് . ഗുരുവായൂരില്‍ ഭക്തന്മാര്‍ പോകുന്നത് വിനോദയാത്രക്കല്ല , മറിച്ച് അവിടെ ഒരു ശക്തി അഥവാ ഒരു ദേവന്‍ ഉണ്ടെന്നും തങ്ങളുടെ പ്രശ്നങ്ങള്‍ അവിടെ പോയാല്‍ അവിടത്തെ ദേവന്‍ പരിഹരിച്ചു തരും എന്നുമുള്ള വിശ്വാസത്തിലാണ് . അങ്ങിനെയൊരു ദേവന്‍ ഉണ്ടെങ്കില്‍ ആ ദേവന്റെ ഹിതം മനസ്സിലാക്കാനുള്ള കഴിവ് ജ്യോതിഷികള്‍ക്കു ഉണ്ടാവുമെന്നും ഭക്തന്മാര്‍ വിശ്വസിക്കും . അപ്പോള്‍ ദേവന്റെ ഹിതം അനുസരിച്ച് അവര്‍ പറയുന്ന വസ്ത്രങ്ങള്‍ ധരിച്ച് അവിടെ പോകാന്‍ ഭക്തകള്‍ തയാറാവുകയും ചെയ്യും . അത്രയേയുള്ളൂ കാര്യം . ശബരിമലയ്ക്ക് പോകാന്‍ ഭക്തന്മാര്‍ എന്തെല്ലാം വേഷ വിധാനങ്ങളും വൃതചര്യകളും അനുഷ്ടിക്കുന്നു . ഇതൊന്നും ദൈവമോ ഏതെങ്കിലും ദേവന്മാരോ നേരിട്ട് വന്ന് അരുളിച്ചെയ്തതല്ലോ . പണ്ട് പണ്ടേ ബ്രാഹ്മണന്മാരാണ് ഇതൊക്കെ പറഞ്ഞ് കൊടുക്കാറ് . ഭക്തന്മാര്‍ അതൊക്കെ അനുസരിക്കുന്നു എന്ന് മാത്രം . ഒരിടത്തട്ടുകാരനോ ദല്ലാളിയോ ഒരു പ്രത്യേക എടുപ്പോ ഇല്ലാതെ സമീപിക്കാനോ പ്രാര്‍ത്ഥിക്കാനോ കഴിയുന്ന ഒന്നല്ല ദൈവം എന്നാണ് വിശ്വാസികളുടെ വിശ്വാസം . അപ്പോള്‍ പിന്നെ ഇതെല്ലാം വിശ്വാസികളുടെ വ്യക്തിപരമായ പ്രശ്നം മാത്രമാണ് . പിന്നെ ഒരു സാമൂഹ്യം പ്രശ്നമെന്ന നിലയിലാണ് പറയുന്നതെങ്കില്‍ , ഭക്തിയും വിശ്വാസങ്ങളും കടുത്ത മാനസീക രോഗമായി വളര്‍ന്നിരിക്കുകയാണ് സമൂഹത്തില്‍ . ഭക്തിയും വിശ്വാസവും മൂത്ത് നട്ടം തിരിയുകയാണ് ആളുകള്‍ . ഈ സാമൂഹ്യ രോഗത്തിനെതിരെ പ്രതികരിക്കേണ്ടതുണ്ട് . ചൂരിദാര്‍ പ്രശ്നം താല്‍ക്കാലികമാണ് . അത് രണ്ടാഴ്ച കഴിഞ്ഞാല്‍ ആളുകള്‍ മറക്കും . പക്ഷെ ഈ വിശ്വാസഭ്രാന്ത് സമൂഹത്തില്‍ വിശ്വാസികളുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് നിലനില്‍ക്കുകയും ചെയ്യും . നിലവില്‍ എല്ലാ മാധ്യമങ്ങളും ഈ വിശ്വാസ ഭ്രാന്ത് വര്‍ദ്ധിപ്പിക്കാനാണ് കൊണ്ട് പിടിച്ച് ശ്രമിക്കുന്നത് . ടെലിവിഷന്‍ പരിപാടികള്‍ നോക്കുക . ഗുരുവായൂരിലെ തന്ത്രികളും , ചാനല്‍ അവതാരകരും , പത്രലേഖകരും , രാഷ്ട്രീയ പ്രവര്‍ത്തകരും എല്ലാവരും ഈ പണി തന്നെയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് , ചുരുക്കം ചിലരൊഴിച്ച് .
ഏതായാലും ഭൂമിപുത്രിയുടെ ഈ പോസ്റ്റിനെ ഞാന്‍ പ്രശംസിക്കുന്നു ..

ഭൂമിപുത്രി said...

സെബിന്‍,ഇത് രാഹുല്‍ ‘ഗോപാലന്‍’ ആണല്ലോ, ‘ഈശ്വര്‍’എന്നു പറഞ്ഞതു?
സമാനചിന്താഗതിക്കാറ് ധാരാളമുണ്ടെന്നു കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു.
എല്ലാവരുടെയും നല്ലവാക്കുകള്‍ക്കും പിന്തുണയ്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

absolute_void(); said...

സെബിന്‍,ഇത് രാഹുല്‍ ‘ഗോപാലന്‍’ ആണല്ലോ, ‘ഈശ്വര്‍’എന്നു പറഞ്ഞതു?


_ അത് കാര്യം വേറെ. ഈ വിഷയത്തില് മറ്റുബ്ലോഗുകളിലും ചര്ച്ച നടക്കുന്നുണ്ടല്ലോ... ചിത്രകാരന്റെ http://nisaram.blogspot.com/2007/11/blog-post_11.html എന്ന ബ്ലോഗില് ചിത്രകാരന് എഴുതിയ പോസ്റ്റിനെ പരസ്യമായി വെല്ലുവിളിച്ച് ചര്ച്ചയ്ക്ക് തയ്യാറുണ്ടോ എന്ന ചോദ്യവുമായി രാഹുല് ഈശ്വര് അവതരിച്ചിരുന്നു. വെല്ലുവിളിയൊക്കെ ഇംഗ്ലീഷിലായിരുന്നു. അക്കാര്യം വെറുതെ പരാമര്ശിച്ചുവെന്നേയുള്ളൂ.

ഹരിശ്രീ said...

കൊള്ളാം,

നല്ല വിവരണം.

ഭൂമിപുത്രി said...

അതെയൊ? നന്ദി സെബിന്‍.ഞാനാ ലിങ്കൊന്നു നോക്കട്ടെ

chithrakaran ചിത്രകാരന്‍ said...

പ്രിയ ഭൂമിപുത്രി,
രാഹുല്‍ ഈശ്വര്‍ എന്ന സബരിമല തന്ത്രി കുടുംബാഗമായ ബ്ലോഗ്ഗറെ തീര്‍ച്ചയായും താങ്കള്‍ അറിയണം. ഇതാ ഈശ്വറിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക്. ഗാന്ധിയെ മാത്രമറിഞ്ഞാല്‍ പോരല്ലോ ഗോഡ്സെ ഗാന്ധിയുടെ അവിഭാജ്യ ഘടകമാണ്!!!

ഭൂമിപുത്രി said...

നോക്കാം ചിത്രകാരാ

Creative-black said...

ബ്ലോഗ്‌ നന്നായിട്ടുണ്ടു...
വിഷയം ഇഷ്ടമായീ...
പക്ഷെ തലക്കെട്ടു ഇഷ്ടമായില്ല...
വിശ്വാസങ്ങളെ എതിര്‍തു സംസാരിക്കുന്നതാണു പുരോഗമന വാദം എന്ന ഒരു ചിന്താഗതി ഇപ്പൊഴുണ്ട്‌...
മനുഷ്യദൈവങ്ങളിലും, പുരോഹിതന്മാരിലും വിശ്വാസമില്ലാറ്റ്ത്ത ആളാണു ഞാനും.
പക്ഷെ ഉപയോഗിക്കുന്ന വാക്കുകള്‍ കെ.പി സുകുമാരന്‍ ചേട്ടനെ പൊലെ മാനുഷിക നന്മക്കുതകുന്ന രീതിയ്‌ല്‌ മറ്റുള്ളവരെ താഴ്തികെട്ടാതെ ഉപയോഗിക്കുക...

പിന്നെ മീനാക്ഷി എന്ന ഹുസ്സൈന്‍ ചലചിത്രം എന്തു കൊണ്ടു ചില ആളുകള്‍ എതിര്‍തു എന്നതിനെ കുറിചു അന്വേഷിക്കുക...
ചില ആളുകളുടെ കമ്മെന്റ്സിന്റെ ആവേശം കണ്ടപ്പൊള്‍ എഴുതി പോയതാണു...
സ്ത്രീകളെ ഏറ്റവും കൂടുതല്‍ ദ്രോഹിചതു ഹിന്ദു മതമാണെന്നു ഒരു വലിയ കമന്റ്സ്‌ കണ്ടൂ...
എല്ലാ മതങ്ങളിലും നന്മയുണ്ടു... പക്ഷെ എന്റെ മതമാണു നല്ലതു എന്നു ന്യായീകരിക്കുന്നവന്‍ അല്‍പബുധിയാണു...

മുട്ടുകുത്തലും, പിറു പിറുക്കലുമൊക്കെയ്‌ നന്നു, അവയെല്ലാം നിങ്ങളെ ആത്മസാക്ഷാത്കാരതിലേക്കു നയിക്കുമെങ്കില്‍, അല്ലെങ്കില്‍ എല്ലം വ്യര്‍തം (സ്വാമി വിവേകാനന്ദന്‍)

Unknown said...

ഭൂമിപുത്രി എന്റെ കമന്റ് കളക്‍ഷന്‍ എന്ന ബ്ലോഗില്‍ വന്ന് ഒരു കമന്റ് എഴുതുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അതിന് മുന്‍പായി അവിടെ വന്ന് കമന്റ് എഴുതിയ ഒരു സുഹൃത്തിന്റെ കമന്റ് എനിക്ക് ഖേദപൂര്‍വ്വം ഡിലീറ്റ് ചെയ്യേണ്ടി വന്നിരുന്നു . കാരണം ഞാന്‍ ഇവിടെ എഴുതിയ ഒരു കമന്റായിരുന്നല്ലോ ആ പോസ്റ്റ് . അത് വായിച്ചിട്ട് ആ സുഹൃത്ത് പറഞ്ഞത് "നിങ്ങള്‍ പ്രായത്തിന്റെ മെച്വറിറ്റി കാണിക്കണ്ടേ " എന്ന് . വ്യക്തിപരമായി ഇങ്ങിനെ ചോദിക്കുമ്പോള്‍ ഡിലീറ്റ് ചെയ്യുകയല്ലാതെ എനിക്ക് വേറെ മാര്‍ഗ്ഗമില്ല . ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത് . അല്ലാതെ വ്യക്തിപരമായല്ല . ഞാന്‍ അങ്ങിനെ ചെയ്യാറില്ല . പിന്‍‌മൊഴി പൂട്ടിയതിന് ശേഷം ബ്ലോഗില്‍ ഇങ്ങിനെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട് . ഞാന്‍ ജ്യോതിഷത്തെ വെറും ഭാവന മാത്രമാണെന്ന് പറഞ്ഞതാണ് ആ ബ്ലോഗ്ഗര്‍ എന്റെ മെച്വറിറ്റി ചോദ്യം ചെയ്യാന്‍ കാരണമായത് . അപ്പോള്‍ മെച്വറിറ്റിയുടെ മാനദണ്ഡമെന്താണ് ? എല്ലാ വിശ്വാസങ്ങളും ശരിയാണെന്ന് സമ്മതിക്കലോ ? അപ്പോള്‍ ആ ബ്ലോഗ്ഗറുടെ അഭിപ്രായത്തില്‍ അന്തരിച്ചു പോയ ഏ.ടി.കോവൂറും ,ഈ.വി.രാമസ്വാമി നായ്ക്കറു(പെരിയാര്‍)മെല്ലാം മെച്വറിറ്റി ഇല്ലാത്തവര്‍ . എല്ലാ വിശ്വാസങ്ങളുമുള്ള ഒരു പത്ത് വയസ്സ് ബാലന്‍ പ്രായത്തില്‍ക്കവിഞ്ഞ മെച്വറിറ്റി ഉള്ളവന്‍ ?

ഭൂമിപുത്രിക്ക് പേഴ്സണലായിട്ട് ജ്യോതിഷം
താല്‍പ്പര്യമുള്ള വിഷയമാണെന്ന് അവിടെ പറഞ്ഞു . നല്ലത് തന്നെ . എത്രയോ പേര്‍ക്ക് അതങ്ങിനെ തന്നെയാണ് . ജ്യോതിഷത്തെപ്പറ്റി ഞാന്‍ മുന്‍പും പോസ്റ്റിയിട്ടുണ്ട് . ജ്യോതിഷം തട്ടിപ്പാണെന്ന് തിരിച്ചറിയാന്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍ മതി. അത് പക്ഷെ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല . അതാണതിന്റെ പ്രശ്നം .

നാം കരുതുന്ന പോലെ കാലം ഒരു കേവലസത്യമല്ല . മനുഷ്യന്റെ ബോധത്തിന് പുറത്ത് കാലം എന്നൊന്നില്ല . ഇതാണ് ഐന്‍സ്റ്റീന്‍ തെളിയിച്ചത് . ഐന്‍സ്റ്റീന്റെ റിലേറ്റീവ് തീയറി മുന്‍‌വിധിയില്ലാതെ വായിച്ചാല്‍ ഇത് മനസ്സിലാവും .

അതായത് ഭൂതം ,വര്‍ത്തമാനം,ഭാവി എന്നിങ്ങനെ കാലത്തിന് ഒരു തുടര്‍ച്ചയില്ല . അത് , കഴിഞ്ഞ സംഭവങ്ങള്‍ ഓര്‍ത്ത് വെക്കുന്നത്കൊണ്ടും വരാന്‍ പോകുന്ന സംഭവം വിഭാവനം ചെയ്യുന്നത് കൊണ്ടും മനുഷ്യന് തോന്നുന്നതാണ് . ചലനം അഥവാ സംഭവം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു . കഴിഞ്ഞ സംഭവം മനുഷ്യന്റെ മനസ്സില്‍ ഓര്‍ത്തു വെക്കുന്നു അല്ലാതെ അത് പിന്നെ എവിടെയുമില്ല . അതേപോലെ വരാന്‍ പോകുന്ന സംഭവം വന്നെങ്കിലെയുള്ളൂ ,ഇല്ലെങ്കില്‍ ഇല്ല . എന്നാല്‍ നിയതമായ ആവര്‍ത്തിക്കപ്പെടുന്ന ചിലത് സംഭവിക്കുമെന്നുറപ്പുള്ളത് കൊണ്ട് മനുഷ്യര്‍ എല്ലാം സംഭവിക്കുമെന്ന് തീരുമാനിക്കുന്നു . ഉദാഹരണത്തിന് നാളെയും സൂര്യന്‍ ഉദിക്കും. ഞാന്‍ പറഞ്ഞ് വരുന്നത് മനുഷ്യ ജീവിതം മുന്‍‌കൂട്ടി എഴുതപ്പെട്ട ഒരു തിരക്കഥയുടെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ഒന്നല്ല . അത് കൊണ്ട് തന്നെ ഒന്നും പ്രവചിക്കാന്‍ കഴിയില്ല .

ഏതായാലും ഭൂമിപുത്രിയുടെ ജ്യോതിഷതാല്പര്യത്തെ ഇല്ലാതാക്കാന്‍ എനിക്ക് താല്പര്യമില്ല . ആ ബ്ലോഗ്ഗറെയും ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിയില്ലായിരുന്നു . വിശ്വാസങ്ങള്‍ ഒരാള്‍ക്ക് മന:സമാധാനം നല്‍കുന്നുണ്ടെങ്കില്‍ ഞാനെന്തിന് അത് ഇല്ലാതാക്കണം . ഇത് എന്റെ ബ്ലോഗില്‍ നിന്ന് ഇവിടെ പെയിസ്റ്റ് ചെയ്തു എന്നേയുള്ളൂ . ഭൂമിപുത്രിയുമായി ഒരു തര്‍ക്കത്തിനല്ല .
ആസംസകളോടെ,

ഉണ്ണിക്കുട്ടന്‍ said...

അടിപൊളി ടെമ്പ്ലേറ്റ് !

ഉപാസന || Upasana said...

ഒരു പ്രത്യേക വിഭാഗത്തേയും അതിന്റെ ആചാരങ്ങളേയും സമാനമനസ്കര്‍ ചേര്‍ന്ന് അവമതിക്കുക...

പിന്നെ... ഒരു വ്യക്തിയെ അദ്ദേഹം പുലര്‍ത്തുന്ന വിശ്വാസപ്രമാണങ്ങള്‍, നിലപാടുകള്‍ (ആ നിലപാടുകളില്‍ എന്തെങ്കിലും ‘ഭയങ്കരമായ’ പിശകുകള്‍ ഉണ്ടെന്ന് എനിക്ക് അഭിപ്രായമില്ല. ഹുസൈന്റെ രചനകള്‍ വളരെയധികം മതവിശ്വാസങ്ങളെ പ്രകോപിപ്പിക്കുന്നതാണ്) മൂലം വ്യക്തിഹത്യ ചെയ്യുക. ഇതിനൊക്കെ വഴി വച്ചു ഈ പോസ്റ്റ്.

നല്ലൊരു പോസ്റ്റ്..!!! പക്ഷെ അത് ഉദ്ദേശിച്ചതില്‍ നിന്ന് വ്യതിചലിച്ച് പോകുന്നു.

പാവം ഗാന്ധി (രാഹുല്‍ ഈശ്വര്‍).....

മേനോന്റേം, മോഹന്റേം കമന്റ് ചിന്തനീയം.
:)
ഉപാസന

ഭൂമിപുത്രി said...

അതെ,Let us agree to disagree Sukumaran Sir :)
എന്റെ ഉപാസനെ-ഒരു കാര്യം പറഞ്ഞതു ശരിയാണു..ഈ ചറ്ച്ച ഒരു വ്യക്തിഹത്യയിലെക്കു വഴുതിവീഴണമെന്നു ഞാന്‍ ഒട്ടും ആഗ്രഹിച്ചതല്ലായിരുന്നു.അങ്ങിനെ ഒരു വ്യതിയാനം സംഭവിച്ചതില്‍ ഞാന്‍ ക്ഷമചോദിക്കുന്നു.
ആശയസംഘട്ടനങ്ങള്‍ മാത്രം നടക്കട്ടെ അല്ലെ?
പിന്നെ,ചിലകാര്യങ്ങള്‍ ചിലര്‍ക്കു‘പ്രകോപനപര‘മാകന്നത്,അവരുടെ കാഴ്ച്ചപ്പാട് അതനുവദിക്കുന്നതുകൊണ്ടല്ലെ?
വിശ്വാസപരമായ അരക്ഷിതത്വമുള്ളവറ് പ്രകോപനങ്ങള്‍ക്കു സ്വ്വയം വിധേയമാക്കുയാണു
ചെയ്യുന്നതു-പ്രകോപ്പിക്കണമെന്നുള്ളവരുടെ വിജയം അവിടെയാണു.

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ വിഷയത്തിലുള്ള
മരീചന്റെ പോസ്റ്റ്‌ കണ്ടോ ?

ഭൂമിപുത്രി said...

നോക്കാം കിരണ്‍

എം.കെ.ഹരികുമാര്‍ said...

hallo
kathunu nabdiyundu.
m k harikmar

താരാപഥം said...

താങ്കളുടെ "ഹുസ്സൈന്റെ സരസ്വതി ചുരിദാറിടുമ്പോള്‍" എന്ന പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു. ഭഗവാന്‌ ചുരിദാര്‍ ഇടുന്നത്‌ ഇഷ്ടമല്ലെന്നു പറയിപ്പിച്ച ഗൂഢസംഘത്തിന്‌ ചുരിദാര്‍ വില്‌ക്കുന്ന റെഡിമെയ്ഡ്‌ ഷോപ്പ്‌ ഉണ്ടാവില്ല. അവര്‍ക്ക്‌ ഒരു റെഡിമെയ്ഡ്‌ ഷോപ്പ്‌ ഉണ്ടെങ്കില്‍ അവര്‍ ഇത്‌ പറയില്ലായിരുന്നു എന്നെനിക്കു തോന്നുന്നു. ഇത്തരം അനാചാരങ്ങള്‍ മാറ്റാന്‍ ഹിന്ദു സാംസ്കാരിക നായകന്മാര്‍ ഉടന്‍തന്നെ വേണ്ടതു ചെയ്യണം. കൂടാതെ നമ്മുടെ മഹിളാരത്നങ്ങള്‍ക്ക്‌ ചുരിദാര്‍ ഇട്ട്‌ അമ്പലത്തില്‍ കയറാനുള്ള അനുമതി കിട്ടുന്നതുവരെ ഗുരുവായുരമ്പലത്തില്‍ കയറില്ല എന്നും തീരുമാനിക്കാം. അതുകൊണ്ട്‌ ദൈവത്തിന്‌ നമ്മളോട്‌ ഒരു വിരോധവും ഉണ്ടാവില്ല എന്നും വിശ്വസിക്കാം. അമ്പലത്തില്‍ കയറുമ്പോള്‍ നമ്മള്‍ മനസ്സും ശരീരവും വസ്ത്രവും ശുദ്ധമായിരിക്കാന്‍ ശ്രദ്ധിക്കുക, അല്ലാതെ താലിബാനെപ്പോലെ ഒരു ഡ്രസ്സ്‌ കോഡ്‌ അടിച്ചേല്‌പ്പിക്കാന്‍ നോക്കിയാല്‍ നമ്മുടെ നാട്ടില്‍ ഇത്തിരി ബുദ്ധിമുട്ടാവും..

'ചിത്രകാരന്‍' ന്‌ സ്തുതി. അദ്ദേഹം കാണിച്ചുതന്ന ലിങ്കിലൂടെ ഹുസ്സൈന്റെ എല്ലാ ചിത്രങ്ങളും ഒരുമിച്ചു കാണാന്‍ കഴിഞ്ഞു. പിന്നെ ഹുസ്സൈന്റെ സരസ്വതീ ചിത്രങ്ങള്‍ ഹിന്ദു ബിംബങ്ങളോടുള്ള ആക്ഷേപം തന്നെയാണെന്ന് ആര്‍ക്കാണ്‌ തോന്നാത്തത്‌. അതില്‍ തന്നെയുള്ള ഹുസൈന്റെ അമ്മയുടെയും മകളുടെയും ചിത്രങ്ങള്‍ക്ക്‌ സമാന്തരമായി സരസ്വതിയുടെയും ലക്ഷ്മിയുടെയും രേഖാചിത്രങ്ങള്‍ (വീണ ഒഴിവാക്കിക്കൊണ്ട്‌) ഇത്‌ നിന്റെ അമ്മ ഇത്‌ നിന്റെ മകള്‍ എന്നെഴുതി നമ്മുടെ 'ചിത്രകാരനും' ചിത്രകലയില്‍ ഒരു പുതിയ ഭാവം നല്‌കി ഹുസ്സൈന്‌ അയച്ചുകൊടുക്കാവുന്നതേയുള്ളു. വെറുതെ പ്രതികരണം അറിയാന്‍ മാത്രം. ചിത്രകലയില്‍ പ്രഗത്ഭരായവര്‍ അതിന്റെ ഉദാത്തഭാവങ്ങളെക്കുറിച്ചെല്ലാം വിശദീകരിക്കും. ഹൈന്ദവരുടെ വിശ്വാസങ്ങള്‍ തകര്‍ക്കാനും മാനസികമായി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും മുന്‍പ്‌ ഹൈന്ദവരായിരുന്നവരുടെ ഭാഗത്തു നിന്നും പാശ്ചാത്യരുടെ ഭാഗത്തു നിന്നും ശ്രമങ്ങളുള്ളത്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്‌. അതിനുവേണ്ടിയുള്ള വിദേശ ഫണ്ട്‌ ലഭിക്കുന്നുമുണ്ട്‌. അതിനുദാഹരണങ്ങളാണ്‌ ഇന്തോനേഷ്യയില്‍ നിന്നിറങ്ങിയ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ്‌ ചെയ്ത അടിവസ്ത്രങ്ങളും ഹുസ്സൈന്റെ ചിത്രങ്ങളും.

Vinnie said...

പഴയ പോസ്റ്റുകളില്‍, ഈ പുതിയ വായനക്കാരനെഴുതിയ, എളിയ കമന്റുകള്‍ വായിയ്ക്കണേ... ‍